Wednesday, January 21News That Matters

പായസച്ചെമ്പിൽ വീണ് ഗുരുതരമായി പൊള്ളലേറ്റ താഴെ ചേളാരി സ്വദേശി മരിച്ചു

താഴെ ചേളാരി പത്തൂർ കോളനിയിലെ പത്തൂർ അയ്യപ്പനാണ് ചികിത്സയിലിരിക്കെ അന്തരിച്ചത്. കഴിഞ്ഞ ശനിയാഴ്ച പാപ്പനൂർ ശിവക്ഷേത്രത്തിന് സമീപമുള്ള ബന്ധുവീട്ടിലെ വിവാഹ സൽക്കാരത്തിനിടെയായിരുന്നു അപകടം. വിവാഹ വിരുന്നിനായി തയ്യാറാക്കുകയായിരുന്ന പായസം ഇളക്കുന്നതിനിടെ അയ്യപ്പൻ അബദ്ധത്തിൽ ചെമ്പിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച വൈകീട്ടോടെ മരണം സംഭവിക്കുകയായിരുന്നു. താഴെ ചേളാരി വെളിമുക്ക് എ.യു.പി സ്‌കൂളിലെ ബസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. സരസ്വതിയാണ് ഭാര്യ.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version