Thursday, January 22News That Matters

Author: admin

മരത്തടികൾ കയറ്റി വന്ന ലോറി പതിനഞ്ച് അടി താഴ്ച്ചയിൽ വീണു

VENGARA
വേങ്ങര : മരത്തടികൾ കയറ്റി വന്ന ലോറി പതിനഞ്ച് അടി താഴ്ച്ചയിൽ വീണു, കുടുങ്ങി കിടന്ന ആളെ മലപ്പുറം ഫയർഫോഴ്സ് എത്തി രക്ഷപെടുത്തി. വൈകിട്ട് 6.30 ഓടുകൂടിയാണ് സംഭവം മിനി ഊട്ടിയിൽ നിന്നും തടി കയറ്റി കൊളപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി പൂളാപ്പീസിൽ എത്തുബോൾ മുഹമ്മദ്, കണ്ണംതൊടി ( വീട് ), മേൽമുറി,പൂളാപ്പീസ് എന്നയാളുടെ റോഡിൽ നിന്നും 15 അടി താഴ്ച്ചയുള്ള വീട്ടുമുറ്റത്തേക്ക് നിയന്ത്രണംവിട്ട് രണ്ട് ഇലട്രിക്ക് പോസ്റ്റും മതിലും ഇടിച്ച് തകർത്ത് കീഴ്മേൽപതിക്കുകയായിരുന്നു. ഡ്രൈവറടക്കം നാല്‌ പേർ ലോറിയിൽ ഉണ്ടായിരുന്നെങ്കിലും ഒറീസ സ്വദേശിയായ തൊഴിലാളി ഗിരിധർ(25 ) വാഹനത്തിന്റെ ക്യാബിനടിയിൽ കുടുങ്ങുകയായിരുന്നു. മലപ്പുറത്ത് നിന്നെത്തിയ ഫയർഫോഴ്സ് യൂണിറ്റ് ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് വാഹനത്തിന്റെ ക്യാബിൻ പൊളിച്ചാണ് നിസാര പരിക്കുകളോടെ ആളെ രക്ഷപെടുത്തിയത്.അസ്സിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ . ഡി ബി സഞ്ജയന്റ നേതൃത്വത്തിൽ സ...

വാഹന അപകടത്തിൽ കക്കാട് സ്വദേശി മരണപ്പെട്ടു

Accident
വേങ്ങര: കക്കാട് സ്വദേശിയും ഇപ്പോൾ കാരാത്തോട് താമസവുമായ എട്ടുവീട്ടിൽ മുഹമ്മദലി (ചെമ്പയിൽ കുഞ്ഞിപ്പു) എന്നവരുടെ മകൻ മൂസ മുഹമ്മദ്‌ കുട്ടി (കുട്ടിമോൻ) മരണപ്പെട്ടു. ഇന്നലെ രാത്രി കാരാത്തോട് വച്ചുണ്ടായ വാഹന അപകടത്തിലാണ് മരണപ്പെട്ടത്. മയ്യിത്ത് നമസ്കാരം വൈകുന്നേരം 3 മണിക്ക് കക്കാട് ജുമാ മസ്ജിദിൽ നടക്കും....

തെലങ്കാനയില്‍ ഫാര്‍മ പ്ലാന്റില്‍ സ്‌ഫോടനം, എട്ടുപേര്‍ മരിച്ചു

NATIONAL NEWS
ഹൈദരാബാദ്: തെലങ്കാനയിലെ ഫാര്‍മ പ്ലാന്റില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ എട്ട് പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചു. സംഗറെഡ്ഡി പശമൈലാരം ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ സിഗാച്ചി ഫാര്‍മ കമ്പനിയിലാണ് സ്‌ഫോടനം ഉണ്ടായത്. സംഭവ സ്ഥലത്ത് നിരവധി തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇവരെ രക്ഷിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഫാക്ടറിക്കുള്ളിലെ റിയാക്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 'അപകടസ്ഥലത്ത് നിന്ന് ആറ് മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേര്‍ ആശുപത്രിയില്‍ മരിച്ചു,'- ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്. സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി, കുടുങ്ങിക്കിടക്കുന്ന തൊഴിലാളികള...

സ്ത്രീധനപീഡനത്തെ തുടർന്ന് യുവതി ആത്മഹത്യചെയ്തു

CRIME NEWS
തമിഴ്നാട് തിരുപ്പൂരിൽ സ്ത്രീധനപീഡനത്തെ തുടർന്ന് യുവതി ആത്മഹത്യചെയ്തു. റിധന്യ (27) ആണ് കാറിൽ വച്ച് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. സ്ത്രീധനപീഡനം വിവരിക്കുന്ന ഓഡിയോ സംഭാഷണം പുറത്ത്. 100 പവൻ സ്വർണവും 70 ലക്ഷം രൂപയുടെ കാറും നൽകിയാണ് കല്യാണം നടത്തിയത്. വിവാഹം നടന്നത് ഏപ്രിലിൽ. ഭർത്താവ് കെവൻ കുമാൻ, ഭർത്താവിന്റെ പിതാവ് ഈശ്വരമൂർത്തി, ഭർതൃമാതാവ് ചിത്രാദേവി എന്നിവർ അറസ്റ്റിൽ. ഞായറാഴ്ച, മോണ്ടിപാളയത്തുള്ള ഒരു ക്ഷേത്രത്തിൽ പോകുന്നുവെന്ന് പറഞ്ഞ് റിധന്യ വീട്ടിൽ നിന്ന് ഇറങ്ങുകയായിരുന്നു. യാത്രാമധ്യേ വഴിയിൽ കാര്‍ നിര്‍ത്തി കീടനാശിനിയായി ഉപയോഗിക്കുന്ന ഗുളികകൾ കഴിച്ചുവെന്നാണ് വിവരം. പ്രദേശത്ത് ഏറെ നേരം പാർക്ക് ചെയ്തിരുന്ന ഒരു കാർ ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയിൽ റിധന്യയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണത്തിന് മുമ്പ് അവൾ പിതാവിന് വാട്ട്‌സ്ആപ്പിൽ ഏഴ് ഓഡിയോ ...

SYS തേഞ്ഞിപ്പലം സോൺ യുവ കർഷക സംഗമം നടത്തി

TIRURANGADI
തേഞ്ഞിപ്പലം: നമ്മുടെ ഭൂമി നമ്മുടെ ഉത്തരവാദിത്തം എന്ന പ്രമേയത്തിൽ എസ്.വൈ.എസ് തേഞ്ഞിപ്പലം സോൺ സാമൂഹികം ഡയറക്ടറേറ്റിനു കീഴിൽ യുവ കർഷക സംഗമവും കൃഷി പരിശീലനവും നൽകി. വെളിമുക്ക് വാദീബദ്ർ ഇസ്ലാമിക്ക് സെന്ററിൽ നടന്ന പരുപാടിയിൽ മികച്ച കർഷകൻ മുഹമ്മദ് ക്ലാരി പരിശീലനം നൽകി. ചടങ്ങിൽ എ.പി മുഹമ്മദ് ഫസ്ൽ സഖാഫി അധ്യക്ഷത വഹിച്ചു.നാസർ കെ.കെ,നിസാർ കെ.വി,നിസാർ.കെ എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി പ്രവർത്തകരുടെ വീടുകളിൽ വിഷ രഹിത അടുക്കളത്തോട്ടം, സർക്കിൾ കേന്ദ്രങ്ങളിൽ കൃഷി ഭവനുമായി സഹകരിച്ചു സംഘ കൃഷി എന്നിവ ആരംഭിക്കാൻ ധാരണയായി....

തോട്ടിലൂടെ ഒഴുകിയെത്തിയ നിലയിൽ മൃതദേഹം കണ്ടെത്തി

Accident
മലപ്പുറം: അരീക്കോട് കിഴിശ്ശേരി കുഴിയം പറമ്പ് കമ്മുക്കപറമ്പിൽ തോട്ടിലൂടെ ഒഴുകിവന്ന നിലയിൽ മൃതദേഹം കണ്ടെത്തി. ഒരു സ്ത്രീ വിളിച്ചു പറഞ്ഞതനുസരിച്ച് ഓടി കൂടിയ നാട്ടുകാർ ആണ് മൃതദേഹം കരക്ക് എത്തിച്ചത്. കിഴിശ്ശേരി സ്വദേശി ചെമ്പൻ കുഞ്ഞാലി എന്നവരുടെ മകൻ മുജീബ് റഹ്മാൻ ആണ് മരണപ്പെട്ടത് എന്ന് തിരിച്ചറിഞ്ഞു. ആക്സിഡൻറ് റസ്ക്യൂ 24x7 ജില്ലാ പ്രസിഡൻറ് സുനിൽ ബാബു കിഴിശ്ശേരിയുടെ നേതൃത്വത്തിൽ മൃതദേഹം കരക്കടുപ്പിച്ചു അനന്തര നടപടികൾക്കുള്ള സംവിധാനം ചെയ്തു… VIDEO embedcodesgenerator.com...

റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് പുതിയ പൊലീസ് മേധാവി

KERALA NEWS
തിരുവനന്തപുരം: റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് പുതിയ പൊലീസ് മേധാവിയാകും. പ്രത്യേക മന്ത്രിസഭാ യോഗമാണ് പൊലീസ് മേധാവിയെ തിരഞ്ഞെടുത്തത്. ഷെയ്ഖ് ദര്‍വേഷ് സാഹിബ് വിമരിച്ച ഒഴിവിലേക്കാണ് റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് എത്തുന്നത്. 1991 ഐപിഎസ് ബാച്ച് കേരള കേഡര്‍ ഉദ്യോഗസ്ഥനാണ് റവാഡ ചന്ദ്രശേഖര്‍. ദീര്‍ഘകാലമായി അദ്ദേഹം കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. കേന്ദ്ര കാബിനറ്റ് സെക്രട്ടറിയേറ്റില്‍ സുരക്ഷ ചുമതലയുള്ള കാബിനറ്റ് സെക്രട്ടറിയായി നിലവിൽ സേവനമനുഷ്ഠിക്കുകയാണ് റവാഡ ചന്ദ്രശേഖര്‍. ഒരുവര്‍ഷം കൂടി സര്‍വീസ് കാലാവധിയുള്ള റവാഡ ചന്ദ്രശേഖര്‍ സംസ്ഥാന പൊലീസ് മേധാവി ആകാനുള്ള താല്‍പര്യം മുഖ്യമന്ത്രിയെ നേരില്‍ കണ്ട് അറിയിച്ചിരുന്നു. കൂത്തുപറമ്പ് വെടിവെപ്പിന് നിര്‍ദേശം നല്‍കിയ ഉദ്യോഗസ്ഥനായിരുന്നു റവാഡ. ആന്ധ്രപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയാണ് റവാഡ ചന്ദ്രശേഖര്‍. റവാഡയെന്ന കര്‍ഷക കുടുംബത്തില്‍ നിന്നും പൊലീസ് മേധാവി കസേരയിലേക്കെത്തിയ അദ്ദ...

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിൽ വിവരാവകാശ ശില്പശാല സംഘടിപ്പിച്ചു.

TIRURANGADI
തിരൂരങ്ങാടി: ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം വിവരാവകാശ നിയമത്തിന്റെ ചിറകരിയാനും കൂട്ടിലടക്കാനും നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ. അബ്ദുൽ ഹക്കീം. തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിൽ നടന്ന വിവരാവകാശ സെമിനാറും ക്ലബ് ഓഫ് ആർടിഐ ഓർഗനൈസേഷൻ , (കോറോ) എന്ന ആർ ടി ഐ സംഘത്തിന്റെ പ്രവർത്തനോദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പല ഉദ്യോഗസ്ഥർക്കും പ്രത്യേക അജണ്ടകൾ സംരക്ഷിക്കാനുണ്ടെന്ന് എല്ലാവർക്കും അറിയാം. ജനങ്ങൾ എത്ര കൂടുതൽ ജനാധിപത്യ സർക്കാറിനോട് അടുത്തു വരുന്നുവോ അതിലധികം അവരിൽ നിന്ന് അകലം പാലിക്കാനാണ് ചിലർ ശ്രമിക്കുന്നത്. ഈ നിയമത്തിൽ വിവരം പുറത്ത് നൽകേണ്ടതില്ല എന്ന് വിവരിക്കുന്ന വകുപ്പുകൾക്കാണ് ഇതിനകം ഏറെ പ്രചാരവും പ്രയോഗവും ലഭിച്ചിട്ടുള്ളത്. ആകെ 31 വകുപ്പുകളുള്ള ആർ ടി ഐ ആക്‌ടിൽ എട്ടാം വകുപ്പിൽ പറയുന്ന പത്തിനങ്ങളാണ് നൽ കേണ്ടതില്ലാത്തത്. ആ നിർദ്ദേശങ്ങൾ വളരെ ആവേ...

സമൂസക്കുളത്തിൽ യുവാവ് മുങ്ങി മരിച്ചു

Accident
തിരൂരങ്ങാടി മുൻസിപ്പാലിറ്റിയുടെ പരിധിയിൽ കക്കാട് കറുമ്പിൽ ചെറുമുക്ക് റോഡിൽ ഉള്ള സമൂസ കുളത്തിൽ യുവാവ് മുങ്ങി മരിച്ചു. മൃതദേഹം തിരൂരങ്ങാടി സ്വകാര്യ ഹോസ്പിറ്റലിൽ നിന്നും തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിലേക്ക് മാറ്റി. ചെറുമുക്ക് സ്വദേശി അമരേരി മുഹമ്മദ് എന്നവരുടെ മകൻ മുഹമ്മദ് സാദിക്ക് 26 വയസ്സ് എന്ന ആളാണ് മരണപ്പെട്ടത്....

ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശി കുവൈത്തില്‍ അന്തരിച്ചു

GULF NEWS
കുവൈത്ത് : ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശി കുവൈത്തില്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം കാളികാവ് സ്വദേശി റാഷിദ് അൻവർ(27) കുവൈത്തില്‍ മരിച്ചു. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കുവൈത്തിലെ അദാൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കുവൈത്ത് കേരള ഇസ്ലാഹി സെന്ററിന്റെ മഹബൂല യൂണിറ്റ് റിലീഫ് സെക്രട്ടറിയും പ്രവർത്തകനുമായിരുന്നു. കുവൈത്ത് കേരള ഇസ്ലാഹീ സെന്ററിന്റെ കേന്ദ്ര അസിസ്റ്റന്റ് സെക്രട്ടറിയും സജീവ പ്രവർത്തകനുമായ മുഹമ്മദ് അൻവർ കാളികാവിന്റെ മൂത്ത മകനാണ് റാഷിദ്. മാതാവ്: റസീന പിപി, ഭാര്യ: ജല്‍വ അബ്ദുല്‍ ജലീല്‍, മകൻ: ഹൈസിൻ ആദം. ഹന, ഹനൂന എൻ്നിവർ സഹോദരങ്ങളാണ്. കുവൈത്തിലെ കെ.ഒ.സിയില്‍ ജോലി ചെയ്തു വരികയായിരുന്നു റാഷിദ് അൻവർ....
VENGARA
മലപ്പുറം:സര്‍ക്കാര്‍ സ്‌കൂളുകളില്‍ സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ പഠനം പരിചയപ്പെടുത്തുന്ന സി എസ് ആര്‍ സംരംഭത്തിന്റെ ഭാഗമായി ഒതുക്കുങ്ങല്‍ മുണ്ടോത്തുപറമ്പ് ഗവണ്മെന്റ് യു പി സ്‌കൂളില്‍ ആരംഭിച്ച റോബോട്ടിക്‌സ് പ്രൊജക്റ്റ് പരിശീലനത്തിന്റെ ഉദ്ഘാടനം പി. കെ. കുഞ്ഞാലിക്കുട്ടി എം എല്‍ എ നിര്‍വഹിച്ചു. ചടങ്ങില്‍ പറപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. സലീമ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. വാക്ക്‌റൂ ഇന്റര്‍നാഷണല്‍ സി എസ് ആര്‍ വിഭാഗം മേധാവി സുമിത്ര ബിനു പദ്ധതി വിശദീകരിച്ചു. വേങ്ങര ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സഫിയ കുന്നുമ്മല്‍, പറപ്പൂര്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അംജത ജാസ്മിന്‍, നസീമ സിറാജ് , ഉമൈബ ഊര്‍ഷമണ്ണില്‍, ക്ലസ്റ്റര്‍ ലീഡര്‍ അജയ് ജോണ്‍, സി പി അര്‍ജുന്‍, പി ടി എ പ്രസിഡന്റ് എം.പി. സധു , എസ് എം സി ചെയര്‍മാന്‍ എം.റഫീഖ് പ്രോഗ്രാം കോഡിനേറ്റര്‍ ആര്‍.വിദ്യാ രാജ് , വ...

KPSTA വേങ്ങര ഉപജില്ലാ പഠന ക്യാമ്പും അനുമോദന യോഗവും നടന്നു.

VENGARA
വേങ്ങര: KPSTA വേങ്ങര ഉപജില്ലാ പഠന ക്യാമ്പും അനുമോദന യോഗവും KPCC മെമ്പർ പി.എ ചെറീത് ഉദ്ഘാടനം ചെയ്തു. SSLC, PLUS TWO വിദ്യാർത്ഥികൾക്കുള്ള ആദരം KPSTA സംസ്ഥാന പ്രസിഡന്റ് കെ.അബ്ദുൽ മജീദ് നിർവഹിച്ചു. നേതൃപാടവം, കമ്മ്യൂണിക്കേഷൻ സ്കിൽ, വിദ്യാലയ വികസനത്തിൽ അധ്യാപകന്റെ പങ്ക്, മാറുന്ന വിദ്യാഭ്യാസ സാഹചര്യത്തിൽ സംഘടനയുടെ പ്രാധാന്യം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി ക്ലാസുകൾ നടന്നു. നാഷണൽ ട്രെയ്നർ അനിൽ മാസ്റ്റർ, കെ.വി.മനോജ്കുമാർ, കെ അബ്ദുൽ മജീദ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. വേങ്ങര ഉപജില്ലയിലെ പത്ത് ബ്രാഞ്ചുകളിലെയും പ്രതിനിധികൾ ഉപജില്ലാ ഭാരവാഹികൾ എന്നിവർ ക്ലാസിൽ പങ്കെടുത്തു. ഉപജില്ലാ പ്രസിഡന്റ് കെ.രാഗിണി അധ്യക്ഷത വഹിച്ചു, ഉപജില്ലാ സെക്രട്ടറി.കെ.പി.പ്രജീഷ് സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡൻ്റ് എം.പി.മുഹമ്മദ്, ജില്ലാ സെക്രട്ടറി സുഭാഷ്.കെ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.രാധാകൃഷ്ണൻ, പി.എം ജോസഫ്, കെ.ഉണ്ണികൃഷ്...

കുറുവാൻ കുന്നൻ മൊയ്തീൻകുട്ടി ഹാജി മരണപ്പെട്ടു.

MARANAM
വേങ്ങര: പത്തുമുച്ചിക്കൽ സ്വദേശി കുറുവാൻ കുന്നൻ മൊയ്തീൻകുട്ടി ഹാജി മരണപ്പെട്ടു. പരേതന്റെ മയ്യിത്ത് നമസ്കാരം 8.30 കച്ചേരിപ്പടി തുമരത്തിൽ പള്ളിയിൽ വെച്ച് നടക്കും. ഇപ്പോൾ മയ്യത്ത് ഉള്ളത് മൂത്തമകൻ ഉസ്മാന്റെ വീട്ടിൽ കഴുകന്‍ ചിന ആടുഫാമിനടുത്ത്.

വിദ്യാഭ്യാസത്തെ സംസ്കാരത്തിന്റെ ഭാഗമാക്കി മാറ്റാൻ കേരളത്തിന് സാധിച്ചു- മന്ത്രി വി. അബ്ദുറഹ്മാൻ

MALAPPURAM
സംസ്ഥാന ഫിഷറീസ് വകുപ്പും കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡും സംയുക്തമായി മത്സ്യ തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും കുട്ടികൾക്ക് നൽകി വരുന്ന വിദ്യാഭ്യാസ- കായിക പ്രോത്സാഹന അവാർഡുകൾ വിതരണം ചെയ്തു. 'നക്ഷത്രത്തിളക്കം 2025' എന്ന പേരിൽ പടിഞ്ഞാറേക്കര സീ-സോൺ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ന്യൂനപക്ഷ ക്ഷേമ- കായിക -വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസത്തെ സംസ്കാരത്തിന്റെ ഭാഗമാക്കി മാറ്റാൻ നമുക്ക് സാധിച്ചു. അതിൽ ആൺകുട്ടികളെക്കാൾ ഉന്നതിയിൽ പെൺകുട്ടികൾ എത്തുന്നതാണ് ഇപ്പോൾ നാം കാണുന്നത്. രാജ്യത്തിന് തന്നെ മാതൃകയായി കേരളത്തിലെ പെൺകുട്ടികൾ പഠനത്തിൽ മുന്നോട്ടുവരുന്നുണ്ട്. ന്യൂനപക്ഷ വിദ്യാർത്ഥികളുടെ ഉന്നത പഠനത്തിനായി 50,000 രൂപയുടെ സ്കോളർഷിപ്പ് നടപ്പിലാക്കിയിട്ടുണ്ടെന്നും മന്ത്രി ചടങ്ങിൽ പറഞ്ഞു. തവനൂർ എം.എൽ.എ ഡോ: കെ.ടി. ജലീൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അവാർഡിന് അർഹരായ കുട്ട...

ശാരീരിക വൈകല്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച് വിദേശത്തേക്ക് കടന്നയാള്‍ അറസ്റ്റില്‍

KOZHIKODE, LOCAL NEWS
കോഴിക്കോട്: ശാരീരിക വൈകല്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച് വിദേശത്തേക്ക് കടന്നയാള്‍ അറസ്റ്റില്‍. ബാലുശ്ശേരി കട്ടിപ്പാറ അമരാട് സ്വദേശി ഷാഫി (48) യെയാണ് ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ തന്ത്രപൂര്‍വം നാട്ടില്‍ എത്തിച്ച് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. മൂന്നാഴ്ച മുന്‍പാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതി പൊലീസിന് ലഭിച്ചത്. ബാലുശ്ശേരി ഇന്‍സ്‌പെക്ടര്‍ ടി പി ദിനേശന്‍റെ നേതൃത്വത്തില്‍ കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. അതിനിടെ പെണ്‍കുട്ടി പരാതി നല്‍കിയെന്ന വിവരമറിഞ്ഞ ഷാഫി ഗള്‍ഫിലേക്ക് കടന്നുകളഞ്ഞു. പോക്സോ വകുപ്പ് ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് തന്ത്രപൂര്‍വം ഇയാളെ തിരിച്ച് നാട്ടില്‍ എത്തിക്കുകയായിരുന്നു. പോക്സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത ഹൈക്കോടതി അഭിഭാഷകൻ നൗഷാദ് തോട്ടത്തിൽ പ്രതിയായ പത്തനംതിട്ട പോക്സോ കേസിൽ നടന്നത...

പേ വിഷബാധയേറ്റ അഞ്ചുവയസുകാരന്‍ മരിച്ചു

KANNUR, LOCAL NEWS
കണ്ണൂര്‍: പേ വിഷബാധയേറ്റ അഞ്ചുവയസുകാരന്‍ മരിച്ചു. തമിഴ്‌നാട് സ്വദേശികളുടെ മകന്‍ ഹരിത്താണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. മെയ് 31നാണ് കുട്ടിക്ക് തെരുവുനായയുടെ കടിയേറ്റത്. നായയുടെ കടിയേറ്റപ്പോള്‍ വാക്‌സിന്‍ എടുത്തിരുന്നെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. മെയ് 31ന് പയ്യാമ്പലത്തെ വാടക കോട്ടേഴ്‌സിന് സമീപത്ത് വച്ചാണ് കുട്ടിക്ക് തെരുവുനായയുടെ കടിയേറ്റത്. മുഖത്ത് കടിയേറ്റ കുഞ്ഞിനെ പിന്നീട് ആശുപത്രിയിലെത്തിക്കുകയും വാക്‌സിന്‍ നല്‍കുകയുമായിരുന്നു....

വീട്ടിൽ നിന്ന് പിണങ്ങി ഇറങ്ങിയ യുവാവിൻ്റെ മൃതദേഹം ഭാരതപ്പുഴയിൽ കണ്ടെത്തി

MALAPPURAM
തിരുനാവായ: പാലക്കാട് നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം ഭാരതപ്പുഴയില്‍ കണ്ടെത്തി. മങ്കരയിലെ വീട്ടില്‍ നിന്ന് പിണങ്ങി ഇറങ്ങിയ നാസര്‍(43) എന്ന യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. തിരുനാവായ ബന്തര്‍ കടവിന് സമീപത്തെ പുല്‍ക്കാട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസും നാട്ടുകാരും ചേര്‍ന്ന മൃതദേഹം കരയ്‌ക്കെത്തിച്ചു. ഇദ്ദേഹം ഒമാനില്‍ ജോലി ചെയ്തു വരികയായിരുന്നു. അവധിക്ക് ശേഷം ദുബൈയിലേക്ക് പോകാനിരിക്കെയാണ് മരണം. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് വിട്ടിട്ടുണ്ട്....

യുവാവ് കുഴഞ്ഞ് വീണ് മരിച്ചു; പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് ആരോപണം

LOCAL NEWS, PALAKKAD
പാലക്കാട്: ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് പരാതി. ഹൃദ്രോഗ ചികിത്സയ്‌ക്കെത്തി ഡിസ്ചാർജ്ജ് ചെയ്ത യുവാവ് കുഴഞ്ഞുവീണ് മരിച്ചെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. നെഞ്ചുവേദനയെ തുടർന്ന് ചികിത്സ തേടി ഡിസ്ചാർജ്ജായ മലമ്പുഴ ആനക്കല്ല് സ്വദേശി സനിൽ നാരായണൻ വീട്ടിൽ കുഴഞ്ഞ് വീണ് മരിച്ച സംഭവത്തിലാണ് ആശുപത്രിയ്ക്കെതിരെ ബന്ധുക്കൾ രം​ഗത്ത് വന്നിരിക്കുന്നത്. ജൂൺ 24നാണ് നെഞ്ചുവേദനയെ തുടർന്ന് സനിൽ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സക്കെത്തിയത്. സനിലിനെ മൂന്നു ദിവസം ഐസിയുവിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി തുടർ‌ന്ന് വാർഡിലേയ്ക്ക് മാറ്റുകയായിരുന്നു. ജൂലൈ നാലാം തീയതി ആൻജിയോഗ്രാമിന് വരണമെന്ന് നിർദ്ദേശം നൽകി ഇന്നലെ ഡിസ്ചാർജ്ജ് ചെയ്യുകയായിരുന്നു. വീട്ടിലെത്തിയ സനിൽ ഇന്ന് കുഴഞ്ഞ് വീണ് മരിച്ചു. ഇതിന് പിന്നാലെയാണ് മുന്നറിയിപ്പുകളില്ലാതെ സനിലിനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തെന്ന് കാണിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി...

മാതാപിതാക്കൾ ചികിത്സ നൽകിയില്ല; മഞ്ഞപ്പിത്തം ബാധിച്ച് ഒരു വയസ്സുകാരൻ മരിച്ചു; കോട്ടക്കൽ പൊലീസ് അന്വേഷണം തുടങ്ങി

KOTTAKKAL
മലപ്പുറം: മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച ഒരു വയസുകാരൻ ചികിത്സ കിട്ടാതെ മരിച്ചു. മലപ്പുറം കോട്ടക്കലിനടുത്ത് പാങ്ങിലാണ് സംഭവം. അക്യുപങ്ചറിസ്റ്റായ ഹിറ ഹറീറ - നവാസ് ദമ്പതികളുടെ മകൻ എസൻ എർഹാനാണ് മരിച്ചത്. മാതാപിതാക്കൾ ചികിത്സ നൽകാതിരുന്നതാണ് കുഞ്ഞിൻ്റെ മരണത്തിലേക്ക് നയിച്ചതെന്ന ആരോപണത്തിൽ കോട്ടക്കൽ പൊലീസ് അന്വേഷണം തുടങ്ങി.കഴിഞ്ഞ വർഷം ഏപ്രിൽ 14ന് വീട്ടിലാണ് കുഞ്ഞിന് ജന്മം നൽകിയത്. ഇതുവരെ ഒരു പ്രതിരോധ കുത്തിവെപ്പുകളും എടുത്തിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. സമൂഹമാധ്യമങ്ങളിൽ അക്യുപങ്ചർ ചികിത്സ ഇവർ പ്രോത്സാഹിപ്പിച്ചിരുന്നു. ശാസ്ത്രീയമായ ചികിത്സ രീതിയെ തുറന്നെതിർക്കുന്ന നിലപാടുകൾ സമൂഹമാധ്യമങ്ങളിൽ ഇവർ പങ്കുവെച്ചിരുന്നുവെന്നും ആരോപണമുണ്ട്. മഞ്ഞപ്പിത്തം ബാധിച്ച് കുഞ്ഞ് ഇന്നലെ വൈകുന്നേരമാണ് മരിച്ചത്. ഇന്ന് രാവിലെ മൃതദേഹം കബറടക്കി നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...

കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി.

CRIME NEWS
കൊല്ലം: കിളികൊല്ലൂരില്‍ കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. കിളികൊല്ലൂർ സ്വദേശി നന്ദ സുരേഷ് (17) ന്റെ മൃതദേഹമാണ് വീടിന് സമീപത്തെ റെയില്‍വേ ട്രാക്കിനോട് ചേർന്ന ഓടയില്‍ നിന്ന് കണ്ടെത്തിയത്. പ്ലസ് ടു വിദ്യാർത്ഥിയായിരുന്നു. ഇന്നലെ വൈകുന്നേരം മുതലാണ് നന്ദയെ കാണാതായത്. നാട്ടുകാർ നടത്തിയ പരിശോധനയില്‍ ഇന്ന് വൈകിട്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പൊലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്‌മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം ഭൗതിക ശരീരം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും....

MTN NEWS CHANNEL

Exit mobile version