‘ഒരു തൈ നടാം’ വൃക്ഷവല്‍കരണ ക്യാമ്പയിന് തുടക്കമായി
ഒരു തൈ നടാം വൃക്ഷവല്‍കരണ ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. ക്യാമ്പയിനിന്റെ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ പ്രകാശനം ചെയ്തു. ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 30 വരെയാണ് ക്യാമ്പയ്ന്‍ നടത്തുന്നത്. സംസ്ഥാനമൊട്ടാകെ ഒരുകോടി മരങ്ങള്‍ നട്ടുപിടിപ്പിച്ച് സംരക്ഷിക്കുക എന്നതാണ് ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 10 ലക്ഷം വൃക്ഷത്തൈകള്‍ നട്ട് പരിപാലിക്കും. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍ സഹകരണ സംഘങ്ങള്‍, ജീവനക്കാരുടെ സംഘടനകള്‍, കുടുംബശ്രീ, ഹരിത കര്‍മസേനകളുടെയും ഐസിഡിഎസ് വകുപ്പിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. ഇതിനോടകം നട്ട വൃക്ഷ തൈകള്‍ സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെ ഹരിത കേരളം മിഷന്‍ തുടക്കം കുറിച്ചിട്ടുള്ള പദ്ധതിയാണ് പച്ച തുരുത്ത്. നിലവില്‍ നൂറ്റി ഒമ്പത് പച്ചത്തുരുത്തുകളാണ് ജില്ലയിലുള്ളത്. 500 പച്ചത്തുരുത്തുകള്‍ നിര്‍മിക്കുകയും പരിപാലിക്കുകയും...