*പൊന്നാനി: മുതിർന്ന കോൺഗ്രസ് നേതാവ് പൊന്നാനിയിലെ വി. സൈയ്ദു മുഹമ്മദ് തങ്ങൾ അൽപ്പം മുൻപ് മരണമടഞ്ഞു. കെപിസിസി എക്സിക്യൂട്ടീവ് അംഗമായിരുന്ന അദ്ദേഹം മലപ്പുറം ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് , ഡിസിസി വൈസ് പ്രസിഡണ്ട് തുടങ്ങിയ നിരവധി പദവികളിൽ പ്രവർത്തിച്ചിരുന്നു. കുറച്ചു നാളുകളായി സുഖമില്ലാതെ വിശ്രമത്തിൽ ആയിരുന്നു. ഇന്ന് രാവിലെ തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കബറടക്കം പൊന്നാനി വലിയ ജാറത്തിങ്ങൽ.