Sunday, March 1News That Matters

PPTMYHS സ്കൂളിൽ ശീതകാല പച്ചക്കറി വിളവെടുപ്പുത്സവം

ചേറൂർ പി.പി.ടി.എം.വൈ ഹയർസെക്കന്ററി സ്കൂളിൽ വിദ്യാർത്ഥികൾ നട്ടുനനച്ചുണ്ടാക്കിയ ശീതകാല പച്ചക്കറികളുടെ വിളവെടുപ്പുത്സവം സമുചിതമായി ആഘോഷിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ യാസ്മിൻ അരിമ്പ്ര വിളവെടുപ്പുത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂളിലെ ഭൂമിത്രസേന, എൻ.എസ്.എസ് യൂണിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് കൃഷി ഒരുക്കിയത്. ക്യാബേജ്, കോളിഫ്ലവർ, പച്ചമുളക്, വഴുതന, തക്കാളി തുടങ്ങിയ പച്ചക്കറികളാണ് പ്രധാനമായും വിളവെടുത്തത്. ഇത്തവണത്തെ പ്രത്യേക അതിഥികളായി ക്യാരറ്റും ബീറ്റ്റൂട്ടും സ്കൂൾ തോട്ടത്തിൽ വിളവെടുപ്പിന് പാകമായി നിൽക്കുന്നുണ്ട്. കണ്ണമംഗലം കൃഷിഭവന്റെ സഹകരണത്തോടെ സ്കൂൾ ടെറസിലാണ് ഈ ഹരിത മനോഹരമായ കൃഷിത്തോട്ടം ഒരുക്കിയത്. ക്ലബ്ബ് അംഗങ്ങളായ കെ. ഫിദ, കെ.കെ. അഫ്രാ ബീവി, കെ. ജഫ്സൽ, എം.കെ. ഷിഫ്ന തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കൃഷി പരിപാലനം നടന്നത്. പഠനത്തോടൊപ്പം തന്നെ പുതിയ തലമുറയിൽ കാർഷിക സംസ്കാരവും മണ്ണിനെ അറിയാനുള്ള മനോഭാവവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ അധികൃതർ ഈ പദ്ധതി നടപ്പിലാക്കുന്നത്. ചടങ്ങിൽ പ്രിൻസിപ്പൽ പി.ടി. ഹനീഫ, മാനേജർ എ.കെ. സൈനുദ്ധീൻ എന്നിവർ സംബന്ധിച്ചു. എസ്.എം.സി ചെയർമാൻ പൂക്കുത്ത് മുജീബ്, വി.എസ്. ബഷീർ, പി.കെ. ഗഫൂർ, കോർഡിനേറ്റർ കെ.ടി. ഹമീദ്, ഹംസ പുള്ളാട്ട്, സി.കെ. അഷ്‌റഫ്, കെ.വി. ഫസലുദ്ധീൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version