Sunday, January 18News That Matters

Author: admin

സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഔദ്യോഗിക തുടക്കം

KERALA NEWS
കൊച്ചി: സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഔദ്യോഗിക തുടക്കം. മഹാരാജാസ് കോളേജ് മൈതാനത്ത് നടക്കുന്ന കായിക മേളയ്ക്ക് ഔദ്യോഗിക തുടക്കം കുറിച്ചുകൊണ്ട് ഒളിമ്പ്യൻ പിആര്‍ ശ്രീജേഷ് ദീപശിഖ തെളിയിച്ചു. നടൻ മമ്മൂട്ടിയും മുഖ്യാതിഥിയായി പങ്കെടുത്തു. സ്‌കൂള്‍ കായിക മേളയുടെ സാംസ്‌കാരിക പരിപാടിയുടെ ഉദ്ഘാടനം നടന്‍ മമ്മൂട്ടി നിര്‍വഹിച്ചു. കായികമേളയുടെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിര്‍വഹിച്ചു. സംസ്ഥാന സ്കൂൾ കായികമേളയിലെ കുഞ്ഞുങ്ങളെ കാണുമ്പോൾ തന്റെ കുട്ടിക്കാലം ഓർക്കുന്നുവെന്ന് മമ്മൂട്ടി പറഞ്ഞു. കഥ പറയുമ്പോളിലെ അശോക് രാജിനെപ്പോലെ എന്റെ കുട്ടിക്കാലം ഓർക്കുന്നു. വികാരാധീനമായ കാഴ്ച്ചയാണ്. എന്റെ കുട്ടിക്കാലം ഓർക്കുന്നു. എനിക്കും ഇങ്ങനെയൊക്കെ ആകമായിരുന്നുവെന്ന് ഓർക്കുന്നു. എനിക്ക് നിങ്ങളിൽ ഒരുപാട് പ്രതീക്ഷയുണ്ട്. കലാപ്രകടങ്ങൾ തുറന്ന് കാട്ടാൻ കിട്ടുന്ന അവസരങ്ങൾ പാഴാക്കരുത്. ഉദ്‌ഘാടനത്തിന് മുൻപായി വിദ്...

AK അബു ഹാജിയുടെ സ്വപനം സാക്ഷാൽക്കരിച്ചു.

VENGARA
ഒരു വർഷം മുമ്പ് അന്തരിച്ച വേങ്ങരയിലെ പൊതു പ്രവർത്തകനും പാലിയേറ്റീവ് കമ്മിറ്റി അംഗവുമായിരുന്ന എ. കെ. അബു ഹാജിയുടെ സ്വപനമായിരുന്ന വേങ്ങര പാണ്ടികശാലയിലെ ചെമ്മാടൻ നാരായണന് വീട് എന്ന സ്വപനം ഇന്ന് സാക്ഷാൽക്കരിച്ചു. സ്വന്തമായി വീടില്ലാത്ത, ലോട്ടറി വില്പനക്കാരനായിരുന്ന നാരായണന് അപകടത്തിൽ ഗുരുതരമായ പരി ക്കേൽക്കുകയും വീൽ ചെയറിനെ ആശയിക്കേണ്ടി വരികയും ചെയ്ത സാഹചര്യത്തിൽ അദ്ദേഹത്തിന് വീടൊരുക്കാൻ വേണ്ടി പാണ്ടികശാലയിൽ 4 സെന്റ് ഭൂമി വിലക്ക് വാങ്ങി തറപണി ആരംഭിച്ചെങ്കിലും അബു ഹാജിയുടെ ആക്‌സ്മിക മരണം കാരണം പണി നിർത്തി വെക്കുകയുമായിരുന്നു. പിന്നീട് വേങ്ങര പാലിയേറ്റീവ് പ്രസിഡന്റ്‌ ഹംസ പുല്ലമ്പലവൻ ജനറൽ കൺവീന റായിരുന്ന നിർമാണ കമ്മിറ്റി കമ്മിറ്റി വിപുലീകരിച്ചു ഈ വിഷയം ഏറ്റെടുക്കുകയും വേങ്ങര പഞ്ചായത്ത്‌ ലൈഫ് പദ്ധതിയിൽ അനുവദിച്ച ഫണ്ടും പ്രാദേശിക കമ്മിറ്റിയുടെ സഹായത്താൽ സ്പോൺസർഷിപ്പ് വഴിയും സംഭാവന യായും 5 ലക്ഷത്തോളം...

നരിക്കോടൻ കുഞ്ഞി മുഹമ്മദ് മരണപ്പെട്ടു.

MARANAM
വേങ്ങര : മണ്ണിൽ പിലാക്കൽ സ്വദേശി നരിക്കോടൻ കുഞ്ഞി മുഹമ്മദ് എന്നവർ മരണപ്പെട്ടു. വലിയോറ കുന്നുമ്മൽ മഹല്ല് ജുമാ മസ്ജിദ്-മൻശഉൽ ഉലൂം മദ്രസ എന്നിവയുടെ മുൻ സെക്രട്ടറിയും മുസ്‌ലിം ലീഗ് പ്രാദേശിക നേതാവുമായിരുന്നു നരിക്കോടൻ കുഞ്ഞി മുഹമ്മദ്‌ ഹാജി. ഭാര്യ: കുനിയിൽ ഖദീജ. മക്കൾ : ജബ്ബാർ, സമീർ & യൂസ്ഫ്. പരേതനായ നരിക്കോടൻ അബ്ദുൽ ഖാദർ ഹാജി, ഹസൻ കുട്ടി മുസ്‌ലിയാർ, അസീസ് ഹാജി, അബു കാക്ക, മുഹമ്മദ്‌ കുട്ടി കാക്ക എന്നിവർ സഹോദരങ്ങളാണ്.മയ്യിത്ത് നമസ്ക്കാരം രാത്രി 8:30 ന് വലിയോറ കുന്നുമ്മൽ പള്ളിയിൽ നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

വീട്ടിലെ ഫ്രിഡ്ജിൽ നിന്നും വൈദ്യുതാഘാതമെറ്റ് യുവാവ് മരണപ്പെട്ടു

Accident
തിരൂരങ്ങാടി : പാലത്തിങ്ങൽ കോട്ടന്തല സ്വദേശി ഹബീബ് റഹ്‌മാൻ 48 വയസ്സ് മരണപ്പെട്ടു.  വീട്ടിലെ ഫ്രിഡ്ജിന്റെ  പ്ലഗിൽ നിന്നും വൈദ്യുതാഘാതം യുവാവ് മരണപ്പെട്ടു. വീട്ടിൽ വീണു കിടന്ന നിലയിൽ കണ്ടെത്തിയ യുവാവിനെ നാട്ടുകാരും വീട്ടുകാരും ചേർന്ന് ഉടനെ തിരൂരങ്ങാടി താലൂക് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷപ്പെടുത്താനായില്ല.  നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

KSRTC യാത്രക്കാർക്ക് ഇനി ആ പേടി വേണ്ട! ഭക്ഷണം കഴിക്കാൻ വണ്ടി നിർത്തുന്ന 24 റസ്റ്റോറന്റുകൾ ഇവയാണ്

KERALA NEWS
തിരുവനന്തപുരം: കെഎസ്ആർടിസി ബസ്സുകളിൽ യാത്ര ചെയ്യുമ്പോൾ മോശം ഭക്ഷണം കഴിച്ച് വയർ കേടാകുമെന്ന പേടി ഇനി വേണ്ട. ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന ബസുകള്‍ ഭക്ഷണം കഴിക്കാന്‍ നിര്‍ത്തുന്ന സ്ഥലങ്ങളുടെ പട്ടിക പു​റ​ത്തി​റ​ക്കി കെഎസ്ആര്‍ടിസി. 24 സ്ഥലങ്ങളിലെ ഭക്ഷണശാലകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ളതാണ് പട്ടിക. ഭക്ഷണം കഴിക്കാന്‍ ബസുകള്‍ വൃത്തിഹീനമായ ഹോട്ടലുകളില്‍ നിര്‍ത്തുന്നു എന്ന് വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് കെഎസ്ആർടിസിയുടെ നീക്കം. ദീര്‍ഘദൂര കെഎസ്ആര്‍ടിസി ബസുകളാണ് യാത്രകാര്‍ക്ക് ഭക്ഷണം കഴിക്കാന്‍ വേണ്ടി നിര്‍ത്തുക. ദേശീയ, സംസ്ഥാന, അന്തര്‍ സംസ്ഥാന പാതകളുടെയും എംസി റോഡിന്‍റെയും വശങ്ങളിലെ ഹോട്ടലുകളുടെ പട്ടികയാണ് പുറത്തിറക്കിയത്. ലിസ്റ്റില്‍ ഉള്‍പ്പെടാത്തതും വൃത്തിഹീനവുമായ ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കാന്‍ ബസ് നിര്‍ത്താന്‍ പാടില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. കെഎസ്ആര്‍ടിസി ഓപ്പറേഷന്‍ എക്സിക്യൂട്ടീ...

മൊബൈൽ ഫോണുംസൈബർ കുറ്റകൃത്യങ്ങളും” ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

LOCAL NEWS
വേങ്ങര: ഇരിങ്ങല്ലൂർ ഫെയ്മസ് ക്ലബും അമ്പലമാട് വായനശാലയും സംയുക്തമായി മൊബൈൽ ഫോണുംസൈബർ കുറ്റകൃത്യങ്ങളും എന്ന വിഷയത്തെ ആസ്പതമാക്കി ബോധവൽക്കരണ ക്ലാസ്സംഘടിപ്പിച്ചു.വായനശാല സെക്രട്ടറി കെ.ബൈജു ഉൽഘാടനം ചെയ്തു. പി സുനിൽ കുമാർ ആദ്യക്ഷത വഹിച്ചു. യുവജന ക്ഷേമ ബോർഡ് യൂത്ത് കോഡിനേറ്റർ കെ.കെ അബൂബക്കർ മാസ്റ്റർ ക്ലാസിനു നേതൃത്വം നൽകി. ഇ.കെ റഷീദ് സ്വാഗതവും ഷാനിൽ നന്ദിയും പറഞ്ഞു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ഒമാനില്‍ നിര്യാതനായി

GULF NEWS
മസ്‌കത്ത്: പ്രവാസി മലയാളി ഹൃദയാഘാതം മൂലം മസ്‌കത്തില്‍ നിര്യാതനായി. മലപ്പുറം വെളിയംകോട് പാലപ്പെട്ടി ദുബൈ പടി ഹംസ (54) ആണ് മരിച്ചത്. പിതാവ്: പരേതനായ കോനശ്ശേരി ബാപ്പു. മാതാവ്: ശരീഫ്. ഭാര്യ: ഫാത്തിമ. മക്കള്‍: അസ്‌ലം, അറഫാത്ത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

പരക്കെ മഴയ്ക്കും ഇടിമിന്നലിനും സാധ്യത; മഴ മുന്നറിയിപ്പ് ; 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

KERALA NEWS
സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് പത്ത് ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളില്‍ മഴ കനത്തേക്കും. മഴക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. കേരള- കര്‍ണാടക- -ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് നിലവില്‍ തടസമില്ല. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

പരപ്പൻപാറ ഭാഗത്ത് മരത്തിൽ കുടുങ്ങിയ നിലയിൽ മൃതദേഹഭാ​ഗം

LOCAL NEWS, WAYANAD
മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടലിലേതെന്ന് സംശയിക്കുന്ന മൃതദേഹഭാഗം പരപ്പൻപാറ ഭാഗത്ത് നിന്ന് കണ്ടെത്തി. തേൻ ശേഖരിക്കാനായി വനത്തിനകത്തേക്ക് എത്തിയ ആദിവാസികളാണ് മൃതദേഹഭാഗം മരത്തിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തുന്നത്. ചൂരൽമലയ്ക്കും താഴെയുള്ള മേഖലയാണ് പരപ്പൻപാറ, അതിനോട് ചേർന്ന് കിടക്കുന്ന വനമേഖലയിൽ നിന്നാണ് എല്ലിന്റെ കഷ്ണം കുടുങ്ങി കിടക്കുന്ന നിലയിൽ കണ്ടെത്തുന്നത്. ചൂരൽമലയിൽ ക്യാമ്പ് ചെയ്യുന്ന ഫയർ ഫോഴ്‌സ് സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. തെരച്ചിൽ കൃത്യമായി നടക്കുന്നില്ലെന്നും വീണ്ടും കാര്യക്ഷമമായ രീതിയിൽ തെരച്ചിൽ നടത്തണമെന്ന ആവശ്യവും പ്രദേശത്ത് പുകയുന്ന സാഹചര്യത്തിലാണ് ഇപ്പോൾ മൃതദേഹ ഭാഗം കണ്ടെത്തിയിരിക്കുന്നത്. എൻഡിആർഎഫ് സംഘവും മറ്റും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെങ്കിലും തെരച്ചിൽ കാര്യമായി നടക്കുന്നിലായിരുന്നുവെന്നും ആക്ഷേപമുണ്ട്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്...

വീട്ടുജോലിക്കാരിയായ പതിനഞ്ചുക്കാരി ശുചിമുറിയിൽ മരിച്ചനിലയിൽ

CRIME NEWS
ചെന്നൈയിൽ വീട്ടുജോലിക്കാരിയായ പതിനഞ്ചുക്കാരി ശുചിമുറിയിൽ മരിച്ചനിലയിൽ; കൊലപാതകമെന്ന് സംശയം. അമിഞ്ചിക്കരൈ മെഹ്താ നഗറിലാണ് അതിദാരുണമായ സംഭവം നടന്നത്. പതിനഞ്ചുകാരി ജോലി ചെയ്തിരുന്ന ഫ്ളാറ്റിലെ ശുചിമുറിയിൽ നിന്നാണ് ഇന്നലെ രാത്രിയോടെ മൃതദേഹം കണ്ടെത്തുന്നത്. കുട്ടിയുടെ ശരീരത്തിൽ മുഴുവൻ മുറിവുകളും സിഗ്‍രറ്റ് കുറ്റി കൊണ്ടും ഇസ്തിരിപ്പെട്ടി കൊണ്ടും പൊള്ളിച്ചപാടുകളും ഉണ്ടായിരുന്നു. കൊലപാതകത്തിന് ശേഷം ഫ്ളാറ്റിന്റെ ഉടമസ്ഥരായ ദമ്പതികൾ മുഹമ്മദ് നിഷാദും നാസിയയും സഹോദരിയുടെ വീട്ടിലേക്ക് കടന്നുകളഞ്ഞെങ്കിലും പൊലീസിന്റെ പിടിയിലാകുകയായിരുന്നു. ഇരുവരുടെയും വക്കീൽ പൊലീസിനെ വിളിച്ചു പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തുന്നത്. കഴിഞ്ഞ വർഷമാണ് മുഹമ്മദ് നിഷാദും നാസിയയും വീട്ടുജോലിക്കായി പതിനഞ്ചുകാരിയെ സുഹൃത്ത് വഴി സംഘടിപ്പിക്കുന്നത്. വീട്ടിൽ എത്തിച്ച ശേഷം കുട്ടിക്ക് നേരിടേണ്ടി വന്നത് അതിക്...

‘സമസ്തയുടെ ശക്തി മനസ്സിലാക്കണം’; ലീഗിന് പരോക്ഷ മറുപടിയുമായി ജിഫ്രി തങ്ങള്‍

KOZHIKODE, LOCAL NEWS
വിവാദങ്ങള്‍ക്കിടെ ലീഗിന് പരോക്ഷ മറുപടിയുമായി സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സമസ്തയുടെ ശക്തി ഓരോരുത്തരും മനസ്സിലാക്കണം. സമസ്തയോടുള്ള സമീപനത്തിലും ആ രീതിയില്‍ പ്രവർത്തിക്കണം. സമസ്ത വലിയ ശക്തിയാണ്, ആരും അവഗണിക്കരുതെന്നും ജിഫ്രി തങ്ങള്‍ മുന്നറിയിപ്പ് നല്‍കി. എല്ലാ രാഷ്ട്രീയപ്പാർട്ടികളോടും പറയാനുള്ളത് എന്ന ആമുഖത്തിലാണ് ജിഫ്രി തങ്ങളുടെ പ്രതികരണം. സാദിഖലി തങ്ങള്‍ക്കെതിരായ ഉമർ ഫൈസി മുക്കത്തിന്റെ വിമർശനത്തിന്റെ പശ്ചാത്തലത്തില്‍ ലീഗ്-സമസ്ത തർക്കം രൂക്ഷമായിരുന്നു. പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള ലീഗ് നേതാക്കള്‍ ഉമർ ഫൈസിക്കെതിരെ രംഗത്തെത്തിയിരുന്നു. ഉമർ ഫൈസിയെ സമസ്ത നേതൃത്വം തള്ളിപ്പറഞ്ഞെങ്കിലും അതുകൊണ്ട് മാത്രം പരിഹാരമാവില്ല എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. സാദിഖലി തങ്ങളെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ അനുവദിക്കില്ലെന്ന് കെ.എം ഷാജിയും പറഞ്ഞിരുന്നു. ഇതിനിടെയാണ് ഉപതെരഞ്ഞെടുപ...

ചേറൂർ സ്വദേശി ദുബായിൽ മരണപ്പെട്ടു

GULF NEWS
ചേറൂർ വി. കെ. മാട് സ്വദേശി പരേതനായ തച്ചരുപ്പടിക്കൽ കോമു എന്നവരുടെ മകനും മുമ്പ് വേങ്ങരയിലെ ഓട്ടോ ഡ്രൈവറുമായിരുന്ന ടി. പി. യൂസുഫലി ദുബൈയിൽ വെച്ച് ഹൃദയ സ്തംഭന മൂലം മരണപ്പെട്ടു.

രുചിക്കൂട്ടുകൾ കൊണ്ട് പടുത്തുയർത്തിയ വീട് സഹപാഠിക്ക് കൈമാറി വിദ്യാർത്ഥി കൂട്ടായ്മ.

VENGARA
വേങ്ങര : സ്വന്തം വീടുകളിൽ ഒരുക്കിയ രുചിക്കൂട്ടുകൾ പൂർവ്വവിദ്യാർത്ഥി സമ്മേളനത്തിനെത്തിയ ആയിരങ്ങൾക്ക് കഴിക്കാൻ നൽകി ലഭിച്ച തുകകൊണ്ട് സഹപാഠിക്ക് ഒരു വീട് ഒരുക്കി പുതിയൊരു ചരിത്രം രചിച്ചിരിക്കുകയാണ് ചേറൂർ പി പി ടി എം വൈ എച്ച്എസ്എസിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾ. സ്കൂളിൻറെ നാല്പതാം വാർഷികത്തോടനുബന്ധിച്ച് ഈ കഴിഞ്ഞ മാർച്ച് മാസത്തിൽ നടത്തിയ ഭക്ഷ്യമേളയിലാണ് മഹത്തായ ലക്ഷ്യം മുൻനിർത്തി വിദ്യാർത്ഥികൾ ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. നാലായിരം വിദ്യാർഥികൾ നാലായിരത്തിലധികം വിഭവങ്ങൾ തയ്യാറാക്കിയാണ് ഭക്ഷ്യമേള ഒരുക്കിയത്. മുപ്പതോളം കൗണ്ടറുകളിലായി ഒരുക്കിയ വ്യത്യസ്ഥ രുചിയും അനുഭൂതിയും നിറഞ്ഞ വിഭവങ്ങളിലൂടെ ഒരു പകല് കൊണ്ട് മാത്രം പത്ത് ലക്ഷത്തോളം രൂപ സമാഹരിച്ചാണ് ഈ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. സ്കൂളിനടുത്ത് ഓട്ടൊ ഡ്രൈവറായ തങ്ങളുടെ സുഹൃത്തിന്റെ ഉപ്പ ഇടക്ക് വന്ന ശാരീരികാസ്വസ്ഥതകൾ കാരണം ജോലി ഉപേക്ഷിക്കുകയും വീടെ...

മുന്‍ഗണന വിഭാഗക്കാര്‍ക്കുള്ള റേഷന്‍ കാര്‍ഡ് മസ്റ്ററിങ്ങ് വീണ്ടും നീട്ടി

LOCAL NEWS, TIRUVANANTHAPURAM
തിരുവനന്തപുരം: സംസ്ഥാനത്ത് മുന്‍ഗണന വിഭാഗക്കാര്‍ക്കുള്ള റേഷന്‍ കാര്‍ഡ് മസ്റ്ററിങ്ങ് വീണ്ടും നീട്ടി. നവംബര്‍ 30 വരെയാണ് മസ്റ്ററിങ് നീട്ടിയത്. മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ മസ്റ്ററിങ് സമയമാണ് പുതുക്കിയിരിക്കുന്നത്. മുഴുവന്‍ പേരുടേയും മസ്റ്ററിങ് പൂര്‍ത്തീകരിക്കുന്നതിന് വേണ്ടിയാണ് നവംബര്‍ 30വരെ സമയപരിധി നീട്ടിയതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ 1,29, 49, 049 പേര്‍ മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കി. പി എച്ച് എച്ച് വിഭാഗത്തില്‍ 1,33,92,566 പേരും എഎവൈ കാര്‍ഡ് അംഗങ്ങളില്‍ 16,75,685 പേരും മസ്റ്ററിങ്ങ് നടത്തിയിട്ടുണ്ട്. 84.21 ശതമാനം ആളുകളാണ് നിലവില്‍ മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കിയ രാജ്യത്തെ മൂന്നാമത്തെ സംസ്ഥാനമാണ് കേരളം. ആപ് വഴി മസ്റ്ററിങ്ങ് ചെയ്യുന്ന രാജ്യത്തെ ആദ്യസംസ്ഥാനമാണ് കേരളമെന്നും നൂറ് ശതമാനം മസ്റ്ററിങ്ങ്...

പാലത്തിലെ മാലിന്യം നീക്കുന്നതിനിടെ ട്രെയിൻ തട്ടി അപകടം; ഷൊര്‍ണൂരില്‍ നാല് പേർക്ക് ദാരുണാന്ത്യം

LOCAL NEWS, PALAKKAD
പാലക്കാട്: ഷൊർണൂർ പാലത്തിൽ ട്രെയിൻ തട്ടി രണ്ട് സ്ത്രീകളുൾപ്പെടെ നാല് പേർ മരിച്ചു. തമിഴ്നാട് സ്വദേശികളായ ശുചീകരണ തൊഴിലാളികളാണ് മരിച്ചത്. ലക്ഷ്മണൻ, വള്ളി, റാണി, ലക്ഷ്മണൻ എന്നിങ്ങനെ നാല് പേരാണ് മരിച്ചത്. മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയതായാണ് റിപ്പോർട്ട്. ഒരാളുടെ മൃതദേഹം താഴ്ചയിലേക്ക് വീണതിനാൽ തിരച്ചിൽ നടക്കുകയാണ്. തിരുവനന്തപുരം ഭാ​ഗത്തേക്ക് പോകുകയായിരുന്ന കേരള എക്സ്പ്രസ് തട്ടിയായിരുന്നു അപകടം. റെയിൽ വേട്രാക്കിലെ മാലിന്യങ്ങൾ ശേഖരിക്കുകയായിരുന്നു ഇവർ. ട്രെയിൻ എത്തിയത് അറിയാതിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് നി​ഗമനം. കരാർ അടിസ്ഥാനത്തിൽ റെയിൽവേയിലെ ശുചീകരണ തൊഴിലാളികളായി ജോലി ചെയ്ത് വരികയായിരുന്നു, നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് അവസരങ്ങള്‍ കുറയുന്നു.

NATIONAL NEWS
ന്യൂദല്‍ഹി: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലെ തൊഴിലവസരങ്ങള്‍ 16 ശതമാനത്തോളം കുറഞ്ഞതായി റിപ്പോര്‍ട്ട്. 20 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി നടന്ന വിശകലനത്തില്‍ 14 സംസ്ഥാനങ്ങളില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തൊഴിലവസരങ്ങള്‍ കുറഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ആറ് സംസ്ഥാനങ്ങളില്‍ തൊഴിലവസരം കൂടുകയും ചെയ്തതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. തൊഴിലവസരങ്ങള്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 16.6 ശതമാനമാണ് കുറഞ്ഞതെന്നും തമിഴ്‌നാട്ടിലും ഒഡീഷയിലുമാണ് ഏറ്റവും കൂടുതല്‍ കുറവുണ്ടായതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. സിവില്‍ സൊസൈറ്റി സംഘടനകളായ ലിബ്‌ടെക് ഇന്ത്യയും എന്‍.ആര്‍.ഇ.ജി.എ യും പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരമാണ് കണക്ക്.രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, അസം, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെല്ലാം തൊഴില്‍ ദിനങ്ങളുടെ എണ്ണത്ത...

ബിജെപിയുടെ ചിഹ്നം താമരയിൽ നിന്നും മാറ്റി ചാക്ക് ആക്കണം; പരിഹസിച്ച് മുഹമ്മദ് റിയാസ്

LOCAL NEWS, TIRUVANANTHAPURAM
തിരുവന്തപുരം: കൊടകര കുഴൽപ്പണക്കേസുമായി ബിജെപിയെ പരിഹസിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. ബിജെപിയുടെ ചിഹ്നം താമരയിൽ നിന്നും മാറ്റി ചാക്ക് ആക്കണം. ദേശീയ അന്വേഷണ ഏജൻസികൾ ബിജെപിയുടെ താളത്തിന് തുളളുന്നവരാണെന്നും മന്ത്രി പറഞ്ഞു. കൊടകര കുഴൽപ്പണക്കേസ് ​ബിജെപിയുടെ പ്രധാന നേതാക്കളെ ബാധിക്കുന്ന പ്രശ്നമാകാൻ പോവുകയാണ്. ഉറക്കത്തിൽ പോലും ​ബിജെപിക്കെതിരെ പിച്ചും പേയും പറയാതിരിക്കാൻ ഉറക്ക ഗുളിക കഴിക്കുന്നവരാണ് കോൺ​ഗ്രസ് നേതാക്കൾ. പ്രതിപക്ഷ നേതാവ് വി ​ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും അതിൽ ഉൾപ്പെടുന്നുവെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. കോൺഗ്രസിന്റെ ശ്രമം ഇ ഡിയെ വെള്ളപൂശാനെന്നും മന്ത്രി വിമർശിച്ചു. കോൺഗ്രസ് എന്തുകൊണ്ട് ഇ ഡി അന്വേഷണം ആവശ്യപ്പെടുന്നില്ലെന്നും മന്ത്രി ചോദിച്ചു. അതേ സമയം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമായി അടുത്ത ബന്ധമുണ്ടെന്ന് കൊടകര കള്ളപ്പണ കേസിലെ ഒന്നാം പ്രതി ധര്‍മരാജന്‍ സമ്...

കുടുംബ വഴക്ക്; കെഎസ്ഇബി ജീവനക്കാരന്‍ കിണറ്റില്‍ ചാടി മരിച്ചു

LOCAL NEWS, TIRUVANANTHAPURAM
തിരുവനന്തപുരം: തിരുവനന്തപുരം പുഞ്ചക്കരിയില്‍ കെഎസ്ഇബി ഉദ്യോഗസ്ഥന്‍ കിണറ്റില്‍ ചാടി മരിച്ചു. പുഞ്ചക്കരി സ്വദേശി രാജേഷാണ് മരിച്ചത്. ഇന്നലെ രാത്രിയിലുണ്ടായ കുടുംബ വഴക്കിനെ തുടര്‍ന്ന് വീടിന് പുറകിലെ കിണറ്റില്‍ ചാടുകയായിരുന്നു. വിഴിഞ്ഞം, തിരുവനന്തപുരം സ്റ്റേഷനുകളില്‍ നിന്നുമെത്തിയ സേനയാണ് മൃതദേഹം പുറത്തെടുത്തത്. കിണറ്റിലിറങ്ങി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് മൃതദേഹം പുറത്തെത്തിക്കാനായത്. തിരുവനന്തപുരം കെഎസ്ഇബിയിലെ ജീവനക്കാരനാണ് രാജേഷ്. (ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ) നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E M...

കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; ദളിത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പാര്‍ട്ടി വിട്ടു

LOCAL NEWS, PALAKKAD
പാലക്കാട്: പാലക്കാട് കോണ്‍ഗ്രസില്‍ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം പഞ്ചായത്ത് അംഗം, മുന്‍ എം.എല്‍.എ ഷാഫി പറമ്പിലുമായുള്ള ഭിന്നതയെ തുടര്‍ന്ന് പാര്‍ട്ടി വിട്ടതിന് പിന്നാലെ പിരായിരി ദളിത് കോണ്‍ഗ്രസ്  മണ്ഡലം പ്രസിഡന്റായ കെ.എ. സുരേഷ് കൂടി കോണ്‍ഗ്രസ് വിട്ടു. കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച കെ.എ. സുരേഷ് അല്‍പ സമയം മുമ്പ് കോണ്‍ഗ്രസ് ഡി.സി.സി സെക്രട്ടറിയുമായി കൂടിക്കഴ്ച്ച നടത്തിയ ശേഷം സി.പി.ഐ.എമ്മില്‍ ചേരുമെന്ന് അറിയിച്ചിരുന്നു. ഷാഫി പറമ്പിലിന്റെ ഗ്രൂപ്പ് കളിമൂലമാണ് താന്‍ പാര്‍ട്ടി വിട്ടതെന്നാണ് സുരേഷ് മാധ്യമങ്ങളോട് പ്രതികരിച്ചത്. വെള്ളിയാഴ്ച്ച പിരായിരി പഞ്ചായത്ത് അംഗം സിത്താരയും ഭര്‍ത്താവും മണ്ഡലം സെക്രട്ടറിയുമായ ജി.ശശിയും സമാനമായി ഷാഫി പറമ്പിലിനെതിരെ രംഗത്ത് വന്നിരുന്നു. തൊട്ടുപിന്നാലെ ഇരുവരും എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ പി. സരിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.ഷാഫി പറമ്പില...

പശുവിനെ ട്രാക്ടറില്‍ കെട്ടിവലിച്ചു; നാലുപേര്‍ക്ക് എതിരെ കേസ് എടുത്ത് യുപി പൊലീസ്

LOCAL NEWS
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കൈലാദേവി പ്രദേശത്ത് പശുവിനെ ട്രാക്ടറില്‍ കെട്ടിവലിച്ച സംഭവത്തില്‍ നാലുപേര്‍ക്കെതിരെ കേസ്. സംഭവത്തിന്റെ വീഡിയോ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ വൈറാലയതിന് പിന്നാലെയാണ് നാലുപേര്‍ക്കെതിരെ കേസ് എടുത്തതെന്ന് ഉത്തര്‍പ്രദേശ് പൊലീസ് പറഞ്ഞു. ഗ്രാമത്തലവന്‍ ഓംവതി, അവരുടെ ഭര്‍ത്താവ് രൂപ് കിഷോര്‍, പശുപരിപാലകന്‍ കാലു, ട്രാക്ടര്‍ ഡ്രൈവര്‍ നേം സിങ് എന്നിവര്‍ക്കെതിരെമൃഗങ്ങളോടുള്ള ക്രൂരത നിയമപ്രകാരം കേസെടുത്തതായി പൊലിസ് പറഞ്ഞു. സംഭവത്തില്‍ ജില്ലാ മജിസ്‌ട്രേറ്റ് അടിയന്തര ഇടപെടല്‍ നടത്തിയിരുന്നു. തുടര്‍ന്ന് ചീഫ് വെറ്ററിനറി ഓഫീസര്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയിരുന്നു. രോഗം ബാധിച്ച പശുവിനെ ചികിത്സയ്ക്കായി കൊണ്ടുപോകുകയായിരുന്നെന്നും അക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും...

MTN NEWS CHANNEL

Exit mobile version