നിറമരുതൂർ മങ്ങാട്ട് താമസമുറിയിൽ വെച്ച് പൂക്കയിൽ സ്വദേശി അബ്ദുൽ കരീം കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി പോലീസ് പിടിയിൽ. താനൂർ അഞ്ചുടി സ്വദേശി കുഞ്ഞവുമിന്റെ പുരക്കൽ ഹംസയുടെ മകൻ ഹുസൈനാണ് പ്രതി. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിനൊടുവിലാണ് കരിം കൊല്ലപ്പെട്ടത് എന്നാണ് അറിയുന്നത്. താനൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതിയെ മങ്ങാട് സംഭവസ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മങ്ങാട് സലഫി മസ്ജിദിന്റെ അടുത്തുള്ള കെട്ടിടത്തിനു മുകളിലെ നിലയിൽ തന്റെ താമസ സ്ഥലത്ത് കരീമിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. താനൂർ ഡിവൈഎസ്പി പയസ് ജോർജ്, ഇൻസ്പെക്ടർ ടോണി ജെ മറ്റം, എസ് ഐ സുജിത് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com