Friday, October 23News That Matters

Month: October 2026

പഞ്ചായത്ത് അംഗത്തെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

Accident
കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് 21-ാം വാർഡ് മെമ്പറും പ്രമുഖ കോൺഗ്രസ് നേതാവുമായ അഹമ്മദ് കുട്ടി ചെമ്പിക്കൽ (51) ട്രെയിൻ തട്ടി മരണപ്പെട്ടു . ബുധനാഴ്ച രാത്രി 9:30 ഓടെ ചെമ്പിക്കലിലെ വീടിന് സമീപമുള്ള റെയിൽവേ ട്രാക്കിലാണ് അപകടം നടന്നത്.​രാത്രി അതുവഴി കടന്നുപോയ തീവണ്ടിയിലെ ലോക്കോ പൈലറ്റ് നൽകിയ അറിയിപ്പിനെ തുടർന്ന് റെയിൽവേ ഉദ്യോഗസ്ഥരും ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് ട്രാക്കിനരികിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.​നിലവിൽ കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായി പ്രവർത്തിച്ചു വരികയായിരുന്നു. കൂടാതെ കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി, ഐ.എൻ.ടി.യു.സി കുറ്റിപ്പുറം സെക്രട്ടറി, പാഴൂർ ജുമാമസ്ജിദ് സെക്രട്ടറി എന്നീ നിലകളിലും സജീവ സാന്നിധ്യമായിരുന്നു.​മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. വ്യാഴാഴ്ച രാവിലെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തി...

ഓണ്‍ലൈന്‍ ജോലി തട്ടിപ്പ്: 23 ലക്ഷം കവർന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

CRIME NEWS
കോഴിക്കോട്: ഓണ്‍ലൈന്‍ പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസില്‍ ഒരാളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. നരിക്കുനി സ്വദേശിയിൽ നിന്ന് 23 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ കൊടുവള്ളി കിഴക്കോത്ത് സ്വദേശി അഷ്മിലാണ് പിടിയിലായത്. കോഴിക്കോട് റൂറല്‍ ക്രൈംബ്രാഞ്ച് സംഘം ബംഗളൂരു വിമാനത്താവളത്തില്‍ വെച്ചാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കേസിലെ 12-ാം പ്രതിയാണ് ഇയാൾ. ബിഗ്‌ബോസ് മുന്‍ താരം ബ്ലെസ്‌ലി ഉള്‍പ്പെടെയുള്ളവർ ഈ തട്ടിപ്പ് കേസിൽ നേരത്തെ അറസ്റ്റിലായിരുന്നു. ടെലഗ്രാം ഗ്രൂപ്പുകൾ വഴി ഇരകളുമായി ബന്ധം സ്ഥാപിച്ച് ഓൺലൈൻ ടാസ്കുകൾ നൽകിയാണ് ഇവർ പണം കവരുന്നത്. നരിക്കുനി സ്വദേശിയായ യുവാവില്‍ നിന്നും സുഹൃത്തില്‍ നിന്നുമായി 2025 മെയ് 1 മുതല്‍ 5 വരെയുള്ള ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പല ഘട്ടങ്ങളിലായി 23 ലക്ഷം രൂപയാണ് സംഘം കൈക്കലാക്കിയത്. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ക്രിപ്‌റ്റോ കറന്‍സിയാക്കി മാറ്റി വിദേശത്...

യുവ കായികപ്രതിഭകളെ വാർത്തെടുക്കാൻ കണ്ണമംഗലം ചാമ്പ്യൻസ് ലീഗ്

VENGARA
കണ്ണമംഗലം: യുവ കായികപ്രതിഭകളെ കണ്ടെത്തി മികച്ച താരങ്ങളായി വളർത്തിയെടുക്കുന്നതിനും ലഹരിക്കെതിരെ ശക്തമായ ബോധവൽക്കരണം സൃഷ്ടിക്കുന്നതിനുമായി കണ്ണമംഗലം ഗ്രാമപഞ്ചായത്ത് ‘നോ ഡ്രഗ്‌സ്’ സന്ദേശമുയർത്തി കണ്ണമംഗലം ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ (KCL) സംഘടിപ്പിക്കുന്നു. ടൂർണമെന്റിന്റെ ലോഗോ പ്രകാശനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി നിർവ്വഹിച്ചു. പഞ്ചായത്തിലെ 24 വാർഡുകളിലെയും ക്ലബ്ബുകളെ ഉൾപ്പെടുത്തി നടത്തിയ നറുക്കെടുപ്പിലൂടെ എട്ട് ടീമുകളെ ഇതിനകം തിരഞ്ഞെടുത്തു കഴിഞ്ഞു. മത്സരങ്ങളിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള യുവതാരങ്ങളിൽ നിന്ന് ഓൺലൈനായി രജിസ്ട്രേഷൻ ക്ഷണിച്ച് താരലേലത്തിലൂടെയായിരിക്കും (Auction) വിവിധ ടീമുകളിലേക്ക് കളിക്കാരെ തിരഞ്ഞെടുക്കുക. മത്സരങ്ങൾ വട്ടപ്പൊന്തയിലെ ശ്രീ ഇ. അഹമ്മദ് സാഹിബ് സ്റ്റേഡിയത്തിൽ വെച്ച് നടക്കും. മികച്ച പ്രകടനം പുറത്തെടുക്കുന്ന താരങ്ങൾക്ക് തുടർപരിശീലനം ഉറപ്പാക്കി ഫുട്ബോൾ, ക്രിക്കറ...

അനധികൃത ക്വാറികൾക്കെതിരെ പോരാടിയ വിവരാവകാശ പ്രവർത്തകൻ മജീദ് മൊല്ലഞ്ചേരിക്ക് നേരെ ആക്രമണം

MALAPPURAM
മലപ്പുറം: ജില്ലയിലെ അനധികൃത ക്വാറി പ്രവർത്തനങ്ങൾക്കും പുഴയോരങ്ങളിലെ മണ്ണെടുപ്പിനുമെതിരെ നിരന്തരം ശബ്ദമുയർത്തിവരുന്ന വിവരാവകാശ–പരിസ്ഥിതി പ്രവർത്തകൻ മജീദ് മൊല്ലഞ്ചേരിക്ക് നേരെ ക്രൂരമായ ആക്രമണം. കയ്യും കാലും ഒടിഞ്ഞ് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനധികൃത ക്വാറികൾക്കെതിരായ നിയമപോരാട്ടത്തിൽ വിറളിപൂണ്ട സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. മലപ്പുറത്തെ നിയമവിരുദ്ധ പാറമടകൾക്കും മണ്ണുമാഫിയക്കുമെതിരെ വിവരാവകാശ നിയമം വഴിയും ദേശീയ ഹരിത ട്രൈബ്യൂണൽ (NGT) വഴിയും ശക്തമായ നിയമപോരാട്ടം നടത്തുന്ന ശ്രദ്ധേയനായ വ്യക്തിത്വമാണ് മജീദ് മൊല്ലഞ്ചേരി. പൊതുതാൽപ്പര്യ വിഷയങ്ങളിൽ ഇടപെടുന്ന സാമൂഹ്യപ്രവർത്തകരെ അക്രമത്തിലൂടെ നിശ്ശബ്ദരാക്കാനുള്ള ക്വാറി മാഫിയകളുടെ ശ്രമം ജനാധിപത്യത്തിനും പൗരാവകാശങ്ങൾക്കും നേരെയുള്ള വെല്ലുവിളിയാണെന്ന് വിവരാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടി. സംഭവത്തിൽ പ്രതിഷേധിച്ച...

ഊരകത്തെ സ്കൂളുകളിൽ ഡിജിറ്റൽ വിപ്ലവം: എ.ഐ അധിഷ്ഠിത ഇന്ററാക്റ്റീവ് പാനൽ ബോർഡുകൾ സ്ഥാപിച്ചു

VENGARA
​വേങ്ങര: ഊരകം ഗ്രാമപഞ്ചായത്തിലെ പ്രാഥമിക വിദ്യാലയങ്ങളിൽ ഭൗതിക സൗകര്യങ്ങളുടെ വികസനത്തോടൊപ്പം അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനായി വിപുലമായ പദ്ധതികളുമായി ഭരണസമിതി. പഠനം കൂടുതൽ ഫലപ്രദവും രസകരവുമാക്കുന്നതിനായി ഡിജിറ്റൽ സംവിധാനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സർക്കാർ പ്രൈമറി സ്കൂളുകളിൽ എ.ഐ (AI) അധിഷ്ഠിത ഇന്ററാക്റ്റീവ് പാനൽ ബോർഡുകൾ സ്ഥാപിച്ചു.​ഊരകം കീഴ്മുറി ജി.എം.എൽ.പി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫ്രീന അഷ്റഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. അസ്ലു മുഖ്യാതിഥിയായി പങ്കെടുത്തു.​ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ മൻസൂർ തമ്മഞ്ചേരി, വികസന സ്ഥിരം സമിതി അധ്യക്ഷ ഷെറീന റിയാസ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അ...

ജീവകാരുണ്യ പ്രവർത്തകൻ അഷ്‌റഫ് ഓച്ചിറ റിയാദിൽ കുഴഞ്ഞു വീണ് മരിച്ചു

GULF NEWS
റിയാദ്: കോൺഗ്രസ് പ്രവർത്തകനും പ്രവാസി ജീവകാരുണ്യ പ്രവർത്തകനുമായ കൊല്ലം ഓച്ചിറ സ്വദേശി അഷ്‌റഫ് ഓച്ചിറ (48) അന്തരിച്ചു. റിയാദിലെ താമസസ്ഥലത്ത് വെച്ച് രാവിലെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊല്ലം ഓച്ചിറ നെടുതറയിൽ പരേതനായ ഷുഹൈബ് കുഞ്ഞിന്റെയും നബീസയുടെയും മകനാണ്. ഭാര്യ: ഹസീദ. മക്കൾ: ഇഷാൻ, അഫ്‌ഷീൻ....

റോഡു സുരക്ഷ, ലഹരി നിർമ്മാർജന യജ്ഞം നിയോജക മണ്ഡലം തോറും നടപ്പാക്കും: റാഫ്

LOCAL NEWS, THRISSUR
തൃശൂർ: റോഡ് സുരക്ഷക്കും,ലഹരി നിർമ്മാർജനത്തിന്നുമായി തൃശ്ശൂർ ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ മേഖലകളിലും ജനപ്രതിനിധികൾ,പോലീസ്, മോട്ടോർ വാഹന എക്‌സൈസ് തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെ വിപുലമായ ബോധവൽക്കരണ സെമിനാറുകളും ജനജാഗ്രത സദസ്സുകളും സംഘടിപ്പിക്കാൻ റോഡ് ആക്സിഡൻ്റ് ആക് ഷൻ ഫോറം തൃശ്ശൂർ ജില്ലാ കൺവെൻഷൻ തീരുമാനിച്ചു. ഇതിനായി പതിമൂന്ന് നിയോജക മണ്ഡലങ്ങൾ കേന്ദ്രീകരിച്ചുള്ള കമ്മിറ്റികൾക്ക് രൂപം നല്കി. റിട്ടയേർഡ് പോലീസ് ഇൻസ്പെക്ടർ കെ എ ഡേവിസിൻ്റെ അധ്യക്ഷതയിൽ ഹാഷിം ടവർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ജീവകാരുണ്യ പ്രവർത്തക സംഗമവും റോഡ് സുരക്ഷാ സമ്മേളനവും റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം അബ്ദു ഉദ്ഘാടനം ചെയ്തു. ജില്ലാ ഭാരവാഹികളായി വിഎച്ച്കെ മുഹമ്മദ് പ്രസിഡണ്ട്,വിൽസൺ പണ്ടാരവളപ്പിൽ ജനറൽ സെക്രട്ടറി, തവരാജ് കരിയന്നൂർ ട്രഷറർ ആയ 33 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ ഐക്യകണ്ഠെനെ തെ രഞ്ഞെടുത്തു. ടിഐകെ മൊയ്തു,എഎസ് ധന...

ബസ് ചാർജ് വർദ്ധിപ്പിക്കരുത്; വിദ്യാർത്ഥികളിൽ നിന്നുള്ള അമിത നിരക്ക് ഈടാക്കൽ അവസാനിപ്പിക്കണമെന്ന് നിർമ്മാണ തൊഴിലാളി യൂണിയൻ (INTUC)

MALAPPURAM
മലപ്പുറം: സംസ്ഥാനത്ത് രൂക്ഷമായ വിലക്കയറ്റവും തൊഴിലില്ലായ്മയും നിലനിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് മേൽ ഇനിയൊരു ബസ് ചാർജ് വർദ്ധനവ് കൂടി അടിച്ചേൽപ്പിക്കരുതെന്ന് നിർമ്മാണ തൊഴിലാളി യൂണിയൻ (INTUC) ജില്ലാ നേതൃസംഗമം സർക്കാരിനോട് ആവശ്യപ്പെട്ടു. കേരളത്തിൽ, പ്രത്യേകിച്ച് മലബാർ മേഖലയിൽ സ്വകാര്യ ബസുകൾ വിദ്യാർത്ഥികളിൽ നിന്ന് തോന്നിയപോലെ അമിത ചാർജ് ഈടാക്കുന്ന പ്രവണതയാണ് നിലവിലുള്ളത്. ദേശീയ-സംസ്ഥാന തലങ്ങളിൽ പ്രവർത്തിക്കുന്ന വിദ്യാർത്ഥി–രാഷ്ട്രീയ സംഘടനകൾ വിദ്യാർത്ഥികൾ നേരിടുന്ന ഈ കൊള്ളക്കെതിരെ ശബ്ദമുയർത്താൻ രംഗത്തില്ല എന്നത് നിർഭാഗ്യകരമാണെന്നും യോഗം കുറ്റപ്പെടുത്തി. സാധാരണക്കാർക്ക് അധിക സാമ്പത്തിക ഭാരം ഉണ്ടാക്കുന്ന ചാർജ് വർദ്ധനവിന് സർക്കാർ യാതൊരു കാരണവശാലും അനുമതി നൽകരുതെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് ജയൻ അറക്കൽ സംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അസൈനാർ ഊരകം അധ...

ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരണപ്പെട്ടു

GULF NEWS
യുഎഇയിലെ ഷാര്‍ജയിലുണ്ടായ വാഹനാപകടത്തില്‍ പ്രവാസി മലയാളി മരിച്ചു. മലപ്പുറം മൊറയൂര്‍ സ്വദേശി ചെമ്പരീരി അബ്ദുല്‍ വാജിദ് (32) ആണ് മരിച്ചത്. ഞായര്‍ രാത്രി എട്ടുമണിയോടെയാണ് അപകടം ഉണ്ടായത്. കാര്‍ ട്രാക് മാറുന്നതിനിടെ ട്രക്കില്‍ ഇടിക്കുകയായിരുന്നു. അബുദാബിയില്‍ ജോലി ചെയ്തുവന്ന വാജിദ് കുടുംബ സമേതം ഷാര്‍ജ മേഖലയില്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു. മൊറയൂര്‍ സ്വദേശി ചെമ്പരീരി അബ്ദുറഹീമിന്‍റെയും കദീജയുടെയും മകനാണ്. അരീക്കോട് കൊല്ലത്തൊടി ഷാക്കിറിന്‍റെ മകള്‍ സനയാണ് ഭാര്യ. മക്കള്‍: ഹെയ്സ് (5), മിറ (2). നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ദുബൈ അല്‍ ഖിസൈസ് സോനാപൂര്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കി....

എം.സി. മായിൻ ഹാജി സുന്നികളുടെ പ്രതിനിധിയല്ല; വഖഫ് ബോർഡ് പുനഃസംഘടനയിൽ പ്രതിഷേധമെന്ന് സയ്യിദ് ഷറഫുദ്ദീൻ ജമലുല്ലൈലി തങ്ങൾ

MALAPPURAM
തേഞ്ഞിപ്പലം: സംസ്ഥാന വഖഫ് ബോർഡിന്റെ പുതിയ ചെയർമാനായി നിയമിതനായ എം.സി. മായിൻ ഹാജി സുന്നികളുടെ പ്രതിനിധിയല്ലെന്നും മുസ്ലിം ലീഗിന്റെ പ്രതിനിധിയാണെന്നും സയ്യിദ് ഷറഫുദ്ദീൻ ജമലുല്ലൈലി തങ്ങൾ വ്യക്തമാക്കി. ചേളാരി ജമലുല്ലൈലി ഉറൂസിന് വ്യാഴാഴ്ച കൊടിയേറുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ വഖഫ് ബോർഡിന്റെ അധികാരപരിധിയിലുള്ള ഭൂരിഭാഗം സ്വത്തുക്കളും സുന്നി വിഭാഗത്തിന്റേതാണ്. അതിനാൽ വഖഫ് ബോർഡിലേക്കുള്ള അർഹമായ പ്രാതിനിധ്യം സുന്നികൾക്ക് നൽകണമായിരുന്നു. അർഹതയുണ്ടായിട്ടും ബോർഡിൽ സുന്നി വിഭാഗത്തിന് അർഹമായ പ്രാതിനിധ്യം നൽകാത്ത സർക്കാർ നടപടിയിൽ ശക്തമായ പ്രതിഷേധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചേളാരി ജമലുല്ലൈലി ഉറൂസ് വ്യാഴാഴ്ച തുടങ്ങും: അൽ ആരിഫു ബില്ലാഹി അൽ മജ്ദൂബ് അസ്സയ്യിദ് സ്വാലിഹ് ജമലുല്ലൈലി (നൊസ്സൻ തങ്ങളുപ്പാപ്പ) യുടെ 46-ാമത് ആണ്ട് നേർച്ചയും, സയ്യിദ് ഫ...

സ്മാർട്ടായില്ല തിരൂരങ്ങാടി സ്മാർട്ട് വില്ലേജ് ഓഫീസ്: തഹസിൽദാർക്ക് പരാതി നൽകി.

TIRURANGADI
തിരൂരങ്ങാടി: ഏറെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം നിർവ്വഹിച്ച തിരൂരങ്ങാടി സ്മാർട്ട് വില്ലേജ് ഓഫീസിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതിനാൽ ഔദ്യോഗിക പ്രവർത്തനങ്ങൾ താളംതെറ്റുന്നു. സ്ഥിരമായ ഇന്റർനെറ്റ് കണക്ഷനോ വൈദ്യുതി മുടങ്ങുമ്പോൾ ഉപയോഗിക്കാനുള്ള ഇൻവെർട്ടർ സംവിധാനമോ ഇല്ലാത്തത് ഓഫീസ് സേവനങ്ങളെ സാരമായി ബാധിക്കുന്നതായി പരാതി. വിഷയത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകനും വിവരാവകാശ ആക്ടിവിസ്റ്റുമായ അബ്ദുൽ റഹീം പൂക്കത്ത്, പി.പി. സുബൈർ, നിയാസ് അഞ്ചപ്പുര, ഷൈനി പട്ടാളത്തിൽ എന്നിവരുടെ നേതൃത്വത്തിൽ തിരൂരങ്ങാടി തഹസിൽദാർക്ക് പരാതി നൽകി. പൊതുജനങ്ങൾക്ക് റവന്യൂ സേവനങ്ങൾ വേഗത്തിലും സുതാര്യമായും ലഭ്യമാക്കാനാണ് ആധുനിക സൗകര്യങ്ങളോടെ പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് യാഥാർത്ഥ്യമാക്കിയത്. എന്നാൽ ഉദ്ഘാടനം കഴിഞ്ഞ് പ്രവർത്തനം ആരംഭിച്ചിട്ടും ഇന്റർനെറ്റ് സൗകര്യമില്ലാത്തതിനാൽ ഉദ്യോഗസ്ഥർ സ്വന്തം മൊബൈൽ ഫോ...

തെങ്ങിലാൻ ഖദീജ നിര്യാതയായി

MARANAM
മൂന്നിയൂർ: മൂന്നിയൂർ ചിനക്കൽ പുളിച്ചേരി സ്വദേശിനിയും, മൂന്നിയൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും കോൺഗ്രസ് മൂന്നിയൂർ മണ്ഡലം പ്രസിഡണ്ടുമായ സി.എം.കെ. മൊയ്തീൻ കുട്ടിയുടെ മാതാവുമായ തെങ്ങിലാൻ ഖദീജ (84) അന്തരിച്ചു. പരേതനായ കീഴേടത്ത് മുഹമ്മദാണ് ഭർത്താവ്. മക്കൾ: അഹമ്മദ് കോയ, നബീസ, സഫിയ, റാബിയ, സിദ്ധീഖ്, കമറുദ്ധീൻ, സമീറലി. മരുമക്കൾ: സൈതലവി സി.കെ. നഗർ, മുഹമ്മദ് ചേളാരി, അബ്ദുറഹ്മാൻ പടിക്കൽ, വഹീദ, ശരീഫ, നസീറ, ഹാജറ. പരേതയുടെ ജനാസ നമസ്കാരം നാളെ (19-10-2026) തിങ്കളാഴ്ച രാവിലെ 8.30-ന് ചിനക്കൽ ജുമുഅത്ത് പള്ളിയിൽ വെച്ച് നടക്കും....

ബീരാൻ കുട്ടി ഹാജി മരണപ്പെട്ടു

MARANAM
വേങ്ങര: വേങ്ങര കച്ചേരിപ്പടി സ്വദേശിയും പരേതനായ ഉണ്ണിയാലുക്കൽ കുഞ്ഞഹമ്മദ് ഹാജിയുടെ മകനുമായ ബീരാൻ കുട്ടി ഹാജി മരണപ്പെട്ടു. പരേതന്റെ ജനാസ നമസ്കാരം 2026 ഒക്ടോബർ 19 തിങ്കളാഴ്ച രാവിലെ 9 മണിക്ക് കച്ചേരിപ്പടി തുമരുത്തി ജുമാ മസ്ജിദിൽ വെച്ച് നടക്കും.

കാലിക്കറ്റ് സർവകലാശാല സെനറ്റിൽ വാക്കേറ്റവും ബഹളവും; സഭ സ്തംഭിപ്പിച്ച് ഇടതുപക്ഷം, യോഗം പിരിച്ചുവിട്ട് വി.സി

MALAPPURAM
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സെനറ്റിൽ ഇടതുപക്ഷ അംഗങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് വാക്കേറ്റവും ബഹളവും. കഴിഞ്ഞ ദിവസം നടന്ന ഡീ.ലിറ്റ് ബിരുദദാന ചടങ്ങിന് സെനറ്റിന്റെ അംഗീകാരമില്ലെന്നും പന്തൽ നിർമ്മാണത്തിൽ ക്രമക്കേട് നടന്നുവെന്നും ആരോപിച്ചാണ് ഇടതുപക്ഷം സഭ സ്തംഭിപ്പിച്ചത്. തുടർന്ന് വി.സി. യോഗം പിരിച്ചുവിട്ടു. ഇന്നലെ നടന്ന സെനറ്റ് യോഗത്തിലാണ് നാടകീയ രംഗങ്ങളുണ്ടായത്. കഴിഞ്ഞ ദിവസം നടന്ന ഡീ.ലിറ്റ് ബിരുദദാനം സെനറ്റിന്റെ അംഗീകാരമില്ലാതെയാണ് നടത്തിയതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ഇക്കാര്യം ചർച്ച ചെയ്ത് തീരുമാനിക്കണമെന്നും ഇടത് അംഗം വി.എസ്. നിഖിൽ യോഗത്തിൽ ആവശ്യപ്പെട്ടു. കൂടാതെ, ഡീ.ലിറ്റ് ബിരുദദാന ചടങ്ങിനായി നിർമ്മിച്ച പന്തൽ പ്രവൃത്തിയിലെ അഴിമതിയെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ഇടതുപക്ഷം ആവശ്യപ്പെട്ടു. ഇതോടെ യു.ഡി.എഫ്, എൽ.ഡി.എഫ് അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാദപ്രതിവാദങ്ങളും വാക്കേറ്റവുമുണ്...

പാഠത്തിൽ നിന്ന് പാടത്തേക്ക്; അന്നത്തിന്റെ കഥയറിഞ്ഞ് കൊച്ചുകുരുന്നുകൾ ഞാറുനട്ടു

KOTTAKKAL
ഒതുക്കുങ്ങൽ: ലോക ഭക്ഷ്യദിനാചരണത്തിന്റെ ഭാഗമായി പുത്തൻ കാർഷികാനുഭവങ്ങൾ നെഞ്ചിലേറ്റി പാടത്തിറങ്ങി ഞാറുനട്ട് വിദ്യാർത്ഥികൾ. പടിഞ്ഞാറേക്കര എ.എം.എൽ.പി സ്കൂളിലെ കൊച്ചുകൂട്ടുകാരാണ് നെൽകൃഷിയുടെ പ്രാധാന്യവും കർഷകരുടെ വിയർപ്പിന്റെ വിലയും നേരിട്ടറിഞ്ഞത്. കാർഷിക സംസ്കാരം പുതിയ തലമുറയിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബും പി.ടി.എയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.സ്കൂളിലെ രക്ഷിതാവും പ്രദേശത്തെ കർഷകനുമായ നീർങ്ങാട്ട് രവിയുടെ മേൽനോട്ടത്തിലാണ് കുട്ടികൾ പാടശേഖരത്തിൽ ഇറങ്ങിയത്. ഞാറുനടേണ്ട ശാസ്ത്രീയ രീതികളും പരമ്പരാഗത നെൽകൃഷിയുടെ അടിസ്ഥാന പാഠങ്ങളും അദ്ദേഹം കുരുന്നുകൾക്ക് പറഞ്ഞുകൊടുത്തു. പുസ്തകത്താളുകളിൽ മാത്രം വായിച്ചറിഞ്ഞ കൃഷിരീതികൾ ചേറിലിറങ്ങി സ്വന്തം കൈകൾകൊണ്ട് അനുഭവിച്ചറിഞ്ഞത് വിദ്യാർത്ഥികൾക്ക് വേറിട്ടതും ആവേശകരവുമായ അനുഭവമായി മാറി.പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം കൃഷി ഓ...

അച്ചനമ്പലം സ്വദേശി മൂഴിക്കൽ സൈദലവി മരണപ്പെട്ടു.

MARANAM
കണ്ണമംഗലം അച്ചനമ്പലം സ്വദേശിയും സമസ്ത, മുസ്ലിം ലീഗ് സജീവ പ്രവർത്തകനുമായ മൂഴിക്കൽ സൈദലവി മരണപ്പെട്ടു. പരേതനായ മൂഴിക്കൽ മുഹമ്മദ് കുട്ടി മൊല്ലയുടെ മകനാണ്. കണ്ണമംഗലം വാർഡ് 13 മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ടും, എസ്.വൈ.എസ് (SYS) അച്ചനമ്പലം യൂണിറ്റ് വൈസ് പ്രസിഡണ്ടായിരുന്നു. പരേതന്റെ മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് അച്ചനമ്പലം ജുമാ മസ്ജിദിൽ വെച്ച് നടക്കും....

മലപ്പുറം ജില്ലാ കായികമേള: നഷ്‌വയ്ക്ക് പുതിയ മീറ്റ് റെക്കോർഡ്

MALAPPURAM
തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന മലപ്പുറം റവന്യൂ ജില്ലാ കായികമേളയിൽ മിന്നുന്ന പ്രകടനവുമായി കായിക പ്രതിഭകൾ. സബ് ജൂനിയർ പെൺകുട്ടികളുടെ ഷോട്ട്പുട്ടിൽ പോത്തുകല്ല് സി.എച്ച്.എസ്.എസ്സിലെ പ്ലസ് വൺ വിദ്യാർത്ഥിനി അനുശ്രീ മോഹൻദാസ് സ്വർണ്ണം നേടി. നിലമ്പൂർ എടക്കര ഭൂദാനം അരീക്കാട്ടിൽ വീട്ടിൽ മോഹൻദാസ്-ജിഷ ദമ്പതികളുടെ മകളാണ് അനുശ്രീ. സബ് ജൂനിയർ ബോയ്സ് വിഭാഗം ഷോട്ട്പുട്ടിൽ അടക്കാകുണ്ട് ക്രസന്റ് എച്ച്.എസ്.എസിലെ പി. റിഫാദ് കന്നി സ്വർണം എറിഞ്ഞു നേടി. ഹാൻഡ് ബോൾ താരം കൂടിയായ റിഫാദ് മൂന്ന് കിലോഗ്രാം ഭാരമുള്ള ഷോട്ട് 10.37 മീറ്റർ ദൂരത്തേക്ക് എറിഞ്ഞാണ് സുവർണ്ണ നേട്ടം കൈവരിച്ചത്. ഈ വർഷത്തെ സംസ്ഥാന സ്കൂൾ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിലെ പ്രോമിസിംഗ് താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്ന റിഫാദ് എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. പോക്കാട് പന്നിക്കോട്ടുമുണ്ട സ്വദേശിയും വിമുക്തഭടൻ പരേതനായ സമീറിന്റ...

കുറ്റാളൂർ ജി.എൽ.പി സ്കൂൾ കലോത്സവം ‘റിഥ്മിയ 2026’ ന് തുടക്കമായി

VENGARA
കുറ്റാളൂർ: ജി.എൽ.പി സ്കൂൾ ഊരകം കീഴ്‌മുറി സ്കൂൾ കലോത്സവം 'റിഥ്മിയ 2026' ആഘോഷപൂർവ്വം ആരംഭിച്ചു. വാർഡ് മെമ്പർ റൈഹാനത്ത് കലോത്സവത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് മുനീർ എൻ.പി അധ്യക്ഷത വഹിച്ചു. പ്രമുഖ കലാകാരനും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ശശി പൂക്കോടൻ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. വിദ്യാർത്ഥിനി അമികയുടെ പ്രാർത്ഥനാഗാനത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. ഹെഡ്മാസ്റ്റർ സുലൈമാൻ യു. സ്വാഗതവും പ്രോഗ്രാം കൺവീനർ ജിൻഷ് കെ.പി നന്ദിയും പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തിന് ശേഷം കുട്ടികളുടെ വിവിധയിനം വൈവിധ്യമാർന്ന കലാമത്സരങ്ങൾ അരങ്ങേറി. അധ്യാപകർ, പിടിഎ ഭാരവാഹികൾ, നാട്ടുകാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു....

എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് പട്ടിക മറികടന്ന് നിയമനം: AAP ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർക്ക് പരാതി നൽകി

TIRURANGADI
തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയിലെ ശുചീകരണ തൊഴിലാളികളുടെ താൽക്കാലിക നിയമനത്തിൽ വൻ ക്രമക്കേട് നടന്നതായി ആരോപിച്ച് ആം ആദ്മി പാർട്ടി (AAP) മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർക്ക് പരാതി നൽകി. എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴിയുള്ള സർക്കാർ മാനദണ്ഡങ്ങൾ അട്ടിമറിച്ച് അർഹരായ ഉദ്യോഗാർത്ഥികളെ തഴഞ്ഞാണ് നിയമനം നടത്തിയതെന്നാണ് പ്രധാന ആക്ഷേപം. 2026-ലെ നിയമനവുമായി ബന്ധപ്പെട്ട് 108 പേരുടെ പട്ടിക തയ്യാറാക്കുകയും 76 പേർ അഭിമുഖത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാൽ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് പട്ടികയിൽ ഉൾപ്പെടാത്ത നാലുപേരെ അഭിമുഖത്തിൽ നിയമവിരുദ്ധമായി ഉൾപ്പെടുത്തിയതായി നഗരസഭയുടെ വിവരാവകാശ രേഖയിൽ തന്നെ വ്യക്തമാക്കുന്നുണ്ട്. ഇതിന് ആധാരമായ കോടതി ഉത്തരവോ കൗൺസിൽ തീരുമാനമോ മറ്റ് അനുബന്ധ രേഖകളോ കൃത്യമായി പരിശോധിച്ച് നിയമനത്തിന്റെ സാധുത ഉറപ്പുവരുത്തണമെന്ന് എ.എ.പി ആവശ്യപ്പെട്ടു. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്...

മുതിർന്ന പുരുഷ യാത്രക്കാർക്കും സൗജന്യ യാത്ര അനുവദിക്കണം: റാഫ്

KOTTAKKAL
കോട്ടക്കൽ: മുഴുവൻ സ്ത്രീ യാത്രക്കാർക്കും കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസുകളിൽ സൗജന്യ യാത്ര അനുവദിച്ച സർക്കാർ, മാനദണ്ഡങ്ങൾ പാലിച്ച് 60 വയസ്സ് കഴിഞ്ഞ പുരുഷന്മാർക്കും സൗജന്യ യാത്ര നൽകണമെന്ന് റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം (റാഫ്) കോട്ടക്കൽ മേഖലാ കൺവെൻഷൻ ആവശ്യപ്പെട്ടു. റോഡ് സുരക്ഷയും ലഹരി നിർമാർജനവും ലക്ഷ്യമിട്ട് ഒക്ടോബർ 24-ന് ശനിയാഴ്ച കോട്ടക്കലിൽ വിപുലമായ ബോധവൽക്കരണ പരിപാടിയും ലഘുലേഖ വിതരണവും നടത്താനും യോഗത്തിൽ തീരുമാനിച്ചു. റാഫ് ജില്ലാ കമ്മിറ്റി അംഗം അസീസ് പഞ്ചിളി അധ്യക്ഷത വഹിച്ച കൺവെൻഷനും ജീവകാരുണ്യ സംഗമവും റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ.എം. അബ്ദു ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ കെ.ടി.എ. സമദ്, ഹംസ പുത്തൂർ, സി. ഷാജഹാൻ, പി. മൊയ്തീൻ ഹാജി, കെ.എം. കോയ, സി.ടി. മംഗലം, എം. ഷാനവാസ്, കെ. ഉണ്ണികൃഷ്ണൻ, പി.എം. മുഹമ്മദ്, ഷൗക്കത്ത്, കെ. മജീദ്, എ. ബഷീർ, സാബിറ ചേളാരി, സാവിത്രി ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. മേഖ...

MTN NEWS CHANNEL

Exit mobile version