തൃശൂർ: റോഡ് സുരക്ഷക്കും,ലഹരി നിർമ്മാർജനത്തിന്നുമായി തൃശ്ശൂർ ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ മേഖലകളിലും ജനപ്രതിനിധികൾ,പോലീസ്, മോട്ടോർ വാഹന എക്‌സൈസ് തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെ വിപുലമായ ബോധവൽക്കരണ സെമിനാറുകളും ജനജാഗ്രത സദസ്സുകളും സംഘടിപ്പിക്കാൻ റോഡ് ആക്സിഡൻ്റ് ആക് ഷൻ ഫോറം തൃശ്ശൂർ ജില്ലാ കൺവെൻഷൻ തീരുമാനിച്ചു. ഇതിനായി പതിമൂന്ന് നിയോജക മണ്ഡലങ്ങൾ കേന്ദ്രീകരിച്ചുള്ള കമ്മിറ്റികൾക്ക് രൂപം നല്കി. റിട്ടയേർഡ് പോലീസ് ഇൻസ്പെക്ടർ കെ എ ഡേവിസിൻ്റെ അധ്യക്ഷതയിൽ ഹാഷിം ടവർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ജീവകാരുണ്യ പ്രവർത്തക സംഗമവും റോഡ് സുരക്ഷാ സമ്മേളനവും റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം അബ്ദു ഉദ്ഘാടനം ചെയ്തു. ജില്ലാ ഭാരവാഹികളായി വിഎച്ച്കെ മുഹമ്മദ് പ്രസിഡണ്ട്,വിൽസൺ പണ്ടാരവളപ്പിൽ ജനറൽ സെക്രട്ടറി, തവരാജ് കരിയന്നൂർ ട്രഷറർ ആയ 33 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ ഐക്യകണ്ഠെനെ തെ രഞ്ഞെടുത്തു. ടിഐകെ മൊയ്തു,എഎസ് ധനജ്ഞയൻ, കെടി പിയൂസ്.മോഹനൻ വടക്കേടത്ത്, ജോസ് പൂന്തുരുത്തി, പിജെ ബിജു, എംഎ കമറുദ്ദീൻ,ജോർജ് പല്ലിശ്ശേരി, പികെ കൃഷ്ണൻ, വിഎച്കെ മുഹമ്മദ്,ടോം ആന്റണി, അഷറഫ് തൊഴിയൂർ, കെഎച്ച് സിദ്ദീഖ്, കെവി അശോകൻ, എംഎം സമീർ, മുഹസിൻ ചേലക്കര, കെസി നൗഷാദ്, ഷഹനാസ് ബീഗം,എൻകെ ജയൻ, കെജെ ജോസ്, മുഹമ്മദ് പട്ടിക്കര, ശാന്ത വിൽസൺ,കെജെ ജോസ്, പികെ മോഹനൻ, പിഎം ശിവദാസൻ,എപി ജോൺസൺ തുടങ്ങിയവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി വിൽസൺ പണ്ടാരവളപ്പിൽ സ്വാഗതവും തവരാജ് കരിയന്നൂർ നന്ദിയും പറഞ്ഞു.
