Friday, October 23News That Matters

Month: October 2026

ഫർഹാനയുടെ മരണം 28-ാം ജന്മദിനാഘോഷം കഴിഞ്ഞ് മണിക്കൂറുകൾക്കകം

CRIME NEWS
കൊണ്ടോട്ടി: ഡൽഹിയിലെ ഫ്ലാറ്റിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി ദമ്പതികളിൽ കൊണ്ടോട്ടി സ്വദേശിനി ഫർഹാനയുടെ മരണം 28-ാം ജന്മദിനാഘോഷം കഴിഞ്ഞ് മണിക്കൂറുകൾക്കകം. കൊണ്ടോട്ടി കാരിമുക്ക് വൈത്തലപ്പറമ്പിൽ അബ്ദുറഹ്‌മാൻ കാരിയുടെയും പരേതയായ ജമീലയുടെയും മകളാണ് ഫർഹാന. പുള്ളാവൂർ നാരകശ്ശേരി ഇ.ടി. മുഹമ്മദ് ബാഖവി - നഫീസ ദമ്പതികളുടെ മകൻ അസ്ലം ആണ് ഭർത്താവ്.വ്യാഴാഴ്ചയായിരുന്നു ഫർഹാനയുടെ പിറന്നാൾ. ബുധനാഴ്ച രാത്രി ഇരുവരും പുറത്തുപോയി ഭക്ഷണം കഴിച്ചതും കേക്ക് മുറിച്ചതുമെല്ലാം ഫർഹാന സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. എന്നാൽ വ്യാഴാഴ്ച രാവിലെയോടെ അപകടം സംഭവിച്ചതായാണ് വീട്ടുകാർക്ക് വിവരം ലഭിക്കുന്നത്. ഫർഹാനയെ ഫ്ലാറ്റിൽ തറയിൽ മരിച്ച നിലയിലും, അസ്ലത്തെ തൂങ്ങിമരിച്ച നിലയിലുമാണ് പോലീസ് കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അസ്ലം ജീവനൊടുക്കിയതാണോ എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് വിശദമായി പരിശോധിച്ച് ...

മലയാളി ദമ്പതികളെ ഗുരുഗ്രാമിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി.

CRIME NEWS
ഹരിയാനയിലെ ഗുരുഗ്രാമിൽ മലയാളി ദമ്പതികളെ ഫ്ലാറ്റിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കോഴിക്കോട് കൊടുവള്ളി പുള്ളാവൂർ സ്വദേശി മുഹമ്മദ് അസ്ലം (30), ഭാര്യ മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശിനി ഫർഹാന (28) എന്നിവരാണ് മരിച്ചത്. ഗുരുഗ്രാം സെക്ടർ 68-ലെ എം3എം മറീന സൊസൈറ്റിയിലെ ഫ്ലാറ്റിലായിരുന്നു സംഭവം. ഫർഹാനയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അസ്ലം ജീവനൊടുക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മരണകാരണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായ ശേഷമേ വ്യക്തത ലഭിക്കുകയുള്ളൂവെന്നും ബാദ്ഷാപുർ പോലീസ് അറിയിച്ചു. ബംഗളൂരുവിൽ ജോലി ചെയ്തിരുന്ന അസ്ലം ഏതാനും മാസങ്ങൾക്ക് മുൻപാണ് ഭാര്യയോടൊപ്പം ഗുരുഗ്രാമിലേക്ക് താമസം മാറിയത്. ഇവിടെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ഡൽഹി സദർ ബസാറിലെ മോർച്ചറിയിലേക്ക് മാറ്റ...

ഡൽഹിയിൽ മലയാളി ദമ്പതികളെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

CRIME NEWS
ഡൽഹി സെക്ടർ 68-ലെ എം.ത്രി.എം മറീന സൊസൈറ്റിയിലെ ഫ്ലാറ്റിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ചാത്തമംഗലം ചേന്നോത്ത് എൻ.സി. മുഹമ്മദ് അസ്ലം (30), ഭാര്യ കൊണ്ടോട്ടി നെടിയിരുപ്പ് കാരിമുക്ക് കെ. ഫർഹാന (28) എന്നിവരാണ് മരിച്ചത്. ഗുരുഗ്രാമിലെ ഒരു സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു മുഹമ്മദ് അസ്ലം. കൊണ്ടോട്ടി കാരിമുക്ക് വൈത്തലപ്പറമ്പ് അബ്ദുറഹ്മാൻ - ജമീല ദമ്പതികളുടെ മകളാണ് ഫർഹാന. മരണവിവരം അറിഞ്ഞതിനെ തുടർന്ന് ബന്ധുക്കൾ ഉടൻതന്നെ ഡൽഹിയിലേക്ക് തിരിച്ചു. സംഭവത്തിൽ ദമ്പതികളുടെ മരണകാരണം എന്താണെന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ ഡൽഹി പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്....

37-ാമത് മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കായികമേളയ്ക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നാളെ തുടക്കം

MALAPPURAM
തേഞ്ഞിപ്പലം: 37-ാമത് മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കായികമേളയ്ക്ക് നാളെ (ശനി) കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്തറ്റിക് സ്റ്റേഡിയത്തിൽ തുടക്കമാകും. ശനി മുതൽ 19 വരെ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മേളയിലെ മത്സരങ്ങൾ രാവിലെ 8 മണിക്ക് ആരംഭിക്കും. നാളെ വൈകീട്ട് 3 മണിക്ക് നടക്കുന്ന ഔദ്യോഗിക ഉദ്ഘാടനം ടി.വി. ഇബ്രാഹിം എം.എൽ.എ നിർവ്വഹിക്കും. കാലിക്കറ്റ് സർവ്വകലാശാല പ്രോ-വൈസ് ചാൻസലർ ഡോ. പി. റഷീദ് അഹമ്മദ് ചടങ്ങിൽ മുഖ്യാതിഥിയാകും. ഡി.ഡി.ഇ സലാവുദ്ദീൻ പുല്ലത്ത് അധ്യക്ഷത വഹിക്കും. വിവിധ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിക്കും. 19-ന് വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജബാർ ഹാജി ഉദ്ഘാടനം ചെയ്യും. ആർ.ഡി.ഡി ജൂഡ് ലൂയിസ് വിജയികൾക്കുള്ള സമ്മാന വിതരണം നിർവ്വഹിക്കും. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി 3,000-ത്തോളം കായിക പ്രതിഭകൾ മേളയിൽ മാറ്റുരയ്ക്കും. മേളയ...

പ്രവാസി കോൺഗ്രസ് വേങ്ങര മണ്ഡലം കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

VENGARA
വേങ്ങര: പ്രവാസി കോൺഗ്രസ് വേങ്ങര മണ്ഡലം കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. യു.കെ. മുഹമ്മദ് കുട്ടി പ്രസിഡന്റായും ഇസ്മായിൽ അഹമ്മദ് ജനറൽ സെക്രട്ടറിയായും ടി.വി. ഹംസ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. ബൈജു പാണ്ടികശാല, അർഷാദ് എം.ടി. എന്നിവർ വൈസ് പ്രസിഡന്റുമാരായും മുഹമ്മദ് കുട്ടി എൻ.ടി., അബ്ദുൽ നാസർ വി.ടി. എന്നിവർ സെക്രട്ടറിമാരായും ചുമതലയേറ്റു. പ്രവാസികളുടെ ക്ഷേമവും സാമൂഹിക സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി പ്രവാസി പെൻഷൻ നിലവിലെ നിരക്കിൽ നിന്ന് 5,000 രൂപയായി വർധിപ്പിക്കണമെന്നും പെൻഷൻ അപേക്ഷകരുടെ പ്രായപരിധി 60 വയസ്സിൽ നിന്ന് 65 വയസ്സായി ഉയർത്തണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രവാസികളുടെ ദീർഘകാല ആവശ്യങ്ങൾ പരിഗണിച്ച് സർക്കാർ അനുകൂല നടപടികൾ സ്വീകരിക്കണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു....

സാമൂഹ്യ സുരക്ഷാ പെൻഷൻ: എ.സി മാനദണ്ഡത്തിൽ നിലവിൽ മാറ്റമില്ല

KERALA NEWS
തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെൻഷൻ അർഹതാ മാനദണ്ഡങ്ങളിൽ നിന്ന് എയർകണ്ടീഷണർ ഒഴിവാക്കിയതായി ഉത്തരവിറങ്ങി എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളിൽ വ്യക്തത വരുത്തി അധികൃതർ. വിഷയത്തിൽ നിലവിൽ പുതിയ ഉത്തരവുകളൊന്നും ഇറങ്ങിയിട്ടില്ലെന്നും, വിഷയം സർക്കാരിന്റെ സജീവ പരിഗണനയിലാണെന്നും വ്യക്തമാക്കപ്പെട്ടു. മാരകരോഗങ്ങൾ ബാധിച്ചവർക്കും വാർദ്ധക്യസഹജമായ അവശതകൾ അനുഭവിക്കുന്നവർക്കും ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ഘടിപ്പിക്കുന്ന എ.സിയുടെ പേരിൽ അർഹമായ പെൻഷൻ നിഷേധിക്കപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി സർക്കാരിന് നിരവധി നിവേദനങ്ങൾ ലഭിച്ചിരുന്നു. മനുഷ്യത്വപരമായ സമീപനത്തോടെ വിഷയം കൈകാര്യം ചെയ്യാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. എന്നാൽ അധിക സാമ്പത്തിക ബാധ്യത ഉൾപ്പെടുന്ന കാര്യമായതിനാൽ വിഷയം ധനകാര്യ വകുപ്പിന്റെ വിശദമായ പരിശോധനയ്ക്കായി വിട്ടിരിക്കുകയാണ്. നിലവിൽ ഇതിൽ പഠനം തുടരുകയാണ്. ഇതിനിടെ മാനദണ്ഡത്തിൽ ഇളവ് നൽകി ഉത്തരവിറങ്ങിയ...

പൂച്ചോലമാട് സ്വദേശി ചൂട്ടൻ ബീരാൻ കുട്ടി മരണപ്പെട്ടു.

MARANAM
വേങ്ങര: അച്ചനമ്പലം സ്കൂളിന് സമീപം ദീർഘകാലം കച്ചവടം ചെയ്തിരുന്ന പൂച്ചോലമാട് സ്വദേശി ചൂട്ടൻ ബീരാൻ കുട്ടി നിര്യാതനായി. മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 8.30-ന് പൂച്ചോലമാട് ജുമാ മസ്ജിദിൽ നടക്കും.

സഫ്‌വാൻ (പീച്ചി) മരണപ്പെട്ടു

MARANAM
വേങ്ങര: താഴെ അങ്ങാടി മാറ്റാനം സ്വദേശിയും ഇപ്പോൾ മുട്ടംപുറത്ത് താമസക്കാരനുമായ ഓട്ടോ ഡ്രൈവർ എൻ.ടി. സൈതലവിയുടെ മകൻ സഫ്‌വാൻ (പീച്ചി - 26) നിര്യാതനായി.​അസുഖബാധിതനായി പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.​ ജനാസ നമസ്കാരം ഇന്ന് (വ്യാഴം) രാവിലെ 9:30-ന് മുട്ടംപുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും....

ഉപജില്ലാ ശാസ്ത്ര-കായിക മേളകളിൽ നേട്ടം; ചേറൂർ PPTMYHSS ന് വേങ്ങരയിൽ ആവേശോജ്ജ്വല സ്വീകരണം

VENGARA
വേങ്ങര: ഉപജില്ലാ ശാസ്ത്ര–കായിക മേളകളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച ചേറൂർ പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് വിദ്യാർത്ഥികൾക്ക് വേങ്ങരയിൽ ആവേശോജ്ജ്വലമായ സ്വീകരണം നൽകി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര യൂണിറ്റിന്റെയും യൂത്ത് വിങ്ങിന്റെയും നേതൃത്വത്തിലാണ് വിദ്യാർത്ഥികൾക്ക് മധുരം നൽകി വിജയാഘോഷം സംഘടിപ്പിച്ചത്. മേളകളിൽ നേടിയ ട്രോഫികളും സമ്മാനങ്ങളുമായി ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പി.ടി.എ ഭാരവാഹികളും നാട്ടുകാരും പങ്കെടുത്ത ആഹ്ലാദപ്രകടനം ടൗണിനെ ആഘോഷത്തിമർപ്പിലാക്കി. തുടർന്ന് നടന്ന സ്വീകരണ ചടങ്ങിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ശരീഫ് കുറ്റൂർ നിർവഹിച്ചു. കെ.വി.വി.ഇ.എസ് വേങ്ങര മണ്ഡലം ജനറൽ സെക്രട്ടറിയും യൂണിറ്റ് പ്രസിഡന്റുമായ എം.കെ. സൈനുദ്ദീൻ ഹാജി, യൂണിറ്റ് ജനറൽ സെക്രട്ടറി ശിവശങ്കരൻ നായർ, യൂണിറ്റ് സെക്രട്ടറി ഇബ്രാഹിം വെട്ടിക്കാട്ടിൽ എന്നിവർ ആശംസകൾ നേർന...

സ്ട്രോക്ക് അതിജീവിതർക്കായി ‘സ്റ്റെപ്പ്’ കൂട്ടായ്മ രൂപീകരിച്ചു; പുനരധിവാസവും ആത്മവിശ്വാസവും ലക്ഷ്യം

VENGARA
വേങ്ങര: സ്ട്രോക്ക് അതിജീവിച്ചവരുടെ ക്ഷേമവും സമഗ്ര പുനരധിവാസവും ലക്ഷ്യമിട്ട് ഗ്രീൻ സ്ക്വയർ കേന്ദ്രമായി 'STEP' (Stroke Thrivers Empowerment Platform) എന്ന പേരിൽ പുതിയ കൂട്ടായ്മ രൂപീകരിച്ചു. സ്ട്രോക്ക് ബാധയെ തുടർന്ന് ജീവിതത്തിൽ പ്രതിസന്ധികൾ നേരിടുന്നവർക്ക് പരസ്പരം പിന്തുണ നൽകുന്നതിനും, ആത്മവിശ്വാസം വളർത്തുന്നതിനും, സാമൂഹിക പങ്കാളിത്തം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് പ്ലാറ്റ്‌ഫോം രൂപീകരിച്ചിരിക്കുന്നത്. തങ്ങളുടെ അനുഭവങ്ങളും പ്രയാസങ്ങളും പങ്കുവെക്കാനും പുനരധിവാസ പ്രവർത്തനങ്ങളിൽ പരസ്പരം താങ്ങാവാനും 'സ്റ്റെപ്പ്' വേദിയൊരുക്കും. അതിജീവിതർക്ക് വേണ്ടി മറ്റുള്ളവർ പ്രവർത്തിക്കുന്നതിന് പകരം, അതിജീവിച്ചവർ തന്നെ നേരിട്ട് നേതൃത്വം നൽകി സമാന അനുഭവങ്ങളിലൂടെ കടന്നുപോകുന്നവർക്കായി മുന്നിട്ടിറങ്ങുന്നു എന്നതാണ് ഇതിന്റെ സവിശേഷത. കഴിഞ്ഞ ഒരു വർഷമായി ഗ്രീൻ ഫൗണ്ടേഷന്റെ റിഹാബ് സെന്ററിലൂടെ കൈവന്ന സൗഹൃദങ്ങളും ആത്മവിശ്...

തിരൂർ പൂക്കയിലുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രിക മരിച്ചു; രണ്ടു കുട്ടികൾക്ക് പരിക്ക്.

Accident
തിരൂർ: പൂക്കയിലുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികയായ യുവതിക്ക് ദാരുണാന്ത്യം. പൂക്കയിൽ പഞ്ചാരമൂല സ്വദേശി തസ്നി പുല്ലയിൽ ആണ് മരിച്ചത്. ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സ്കൂട്ടറിലുണ്ടായിരുന്ന മറ്റ് രണ്ട് കുട്ടികൾക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ കുട്ടികളെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു....

ഉല്ലാസയാത്രയ്ക്കിടെ ബോട്ടിൽ നിന്ന് കായലിൽ വീണ് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം

Accident
കോഴിക്കോട്: അകലാപ്പുഴയിൽ ഉല്ലാസയാത്രയ്ക്കിടെ ബോട്ടിൽ നിന്ന് കായലിൽ വീണ് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം. ഓമശ്ശേരി നടമ്മൽ പൊയിൽ മേലെ തിരിയം കൊട്ടുമ്മൽ കുന്നുമ്മൽ ഹാരിസ് - മറിയം സുനൈന ദമ്പതികളുടെ മകൻ മുഹമ്മദ്‌ ഐസാം ആണ് മരിച്ചത്. ആലിൻതറ റബ്ബാനിയ കിൻസ് ഇംഗ്ലീഷ് സ്കൂളിലെ എൽ.കെ.ജി വിദ്യാർഥിയായിരുന്നു.​ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം നടന്നത്. ബോട്ടിന്റെ മുകളിലത്തെ നിലയിൽ നിന്ന് കുട്ടി കായലിലേക്ക് വീഴുകയായിരുന്നു. ഇത് കണ്ടയുടൻ ഒപ്പമുണ്ടായിരുന്നവർ പുഴയിലിറങ്ങി തിരച്ചിൽ നടത്തി കുട്ടിയെ കരയ്ക്കെത്തിച്ചു. തുടർന്ന് ആംബുലൻസിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.​മൃതദേഹം തുടർനടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. യമിൻ അബ്ദുള്ളയാണ് മരിച്ച ഐസാമിന്റെ ഏക സഹോദരൻ....

മോട്ടോർ തൊഴിലാളി ക്ഷേമനിധി സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ; മൊബൈൽ ആപ്പ് പുറത്തിറക്കി

Technology
തിരുവനന്തപുരം: കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ സേവനങ്ങൾ ഗുണഭോക്താക്കൾക്ക് കൂടുതൽ വേഗത്തിലും സുതാര്യമായും ലഭ്യമാക്കുന്നതിനായി പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. മോട്ടോർ തൊഴിലാളികൾക്കും തൊഴിലുടമകൾക്കും ഇനി വെൽഫെയർ ഫണ്ട് ഓഫീസുകൾ നേരിട്ട് സന്ദർശിക്കാതെ തന്നെ സ്മാർട്ട്‌ഫോൺ വഴി പ്രധാന സേവനങ്ങളെല്ലാം വിരൽത്തുമ്പിൽ പ്രയോജനപ്പെടുത്താം. ഗൂഗിൾ പ്ലേ സ്റ്റോറിൽ 'KMTWWFB' എന്ന് ടൈപ്പ് ചെയ്ത് ആപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്നതാണ്. തൊഴിലാളികളുടെയും ഉടമകളുടെയും പ്രതിമാസ അംശദായം അടയ്ക്കുന്നത് ഉൾപ്പെടെയുള്ള എല്ലാ പ്രധാന സേവനങ്ങളും ഇനി ഈ മൊബൈൽ ആപ്ലിക്കേഷൻ വഴി വളരെ എളുപ്പത്തിൽ പൂർത്തിയാക്കാൻ സാധിക്കും....

ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി മരിച്ചവരെ തിരിച്ചറിഞ്ഞു; മരിച്ചത് സ്കൂൾ വിദ്യാർഥികൾ

Accident
കോഴിക്കോട്: കൊയിലാണ്ടിക്കടുത്ത് ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി മരിച്ചവരെ തിരിച്ചറിഞ്ഞു. തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി അവനിക (14), പ്ലസ് ടു വിദ്യാർഥി പാർത്ഥിബ് (17) എന്നിവരാണ് മരിച്ചത്. ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപം ഞായറാഴ്ച വൈകിട്ട് 5.45-ഓടെ മംഗലാപുരം – ചെന്നൈ മെയിൽ തട്ടിയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ മൃതദേഹങ്ങൾ ചിന്നിച്ചിതറിയ നിലയിലായിരുന്നതിനാൽ ആദ്യഘട്ടത്തിൽ ആളെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. ഇരുവരും വൈകിയിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ, രാത്രിയോടെ ബന്ധുക്കൾ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലെത്തിയാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്. ദേശീയപാതയും റെയിൽവേ ട്രാക്കും അടുത്തടുത്തായി വരുന്ന ചേമഞ്ചേരി റെയിൽവേ സ്റ്റേഷൻ പരിസരത്തായിരുന്നു ദാരുണ സംഭവം. വികാസ് നോർത്ത് പാണകുളംകുനി സുരേഷ് – റീന ദമ്പതികളുടെ മകളാണ് അവനിക. തിരുവ...

അമ്മയ്ക്കൊപ്പം നിന്ന രണ്ടുവയസ്സുകാരൻ ട്രെയിനിടിച്ച് മരിച്ചു

CRIME NEWS
മാവേലിക്കര: മാവേലിക്കരയിൽ അമ്മയ്ക്കൊപ്പം റെയിൽപ്പാളത്തിന് സമീപം നിന്ന രണ്ടു വയസ്സുകാരൻ ട്രെയിനിടിച്ച് ദാരുണമായി മരിച്ചു. പരിക്കേറ്റ അമ്മയ്ക്കെതിരെ കൊലക്കുറ്റത്തിന് പോലീസ് കേസെടുത്തു. പുന്നമൂട് താനിപ്പള്ളിൽ സിജുവിന്റെ മകൻ അക്ഷിതാണ് മരിച്ചത്. കുട്ടിയുടെ അമ്മ അഖില (31) യ്ക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ശനിയാഴ്ച വൈകീട്ട് 6.45-ന് ളാഹ റെയിൽവേ ഗേറ്റിന് സമീപമായിരുന്നു അപകടം. കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിനാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരുവരും തെറിച്ചുവീഴുകയായിരുന്നു. ഉടൻ തന്നെ മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. അഖില കുട്ടിയെയുമെടുത്ത് ജീവനൊടുക്കാനുള്ള ഉദ്ദേശ്യത്തോടെ റെയിൽവേ ട്രാക്കിന് നടുവിൽ നിൽക്കുകയായിരുന്നുവെന്നും, ട്രെയിൻ അടുത്തെത്തിയപ്പോൾ മാറിനിൽക്കാൻ ശ്രമിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്നും ആർ.പി.എഫ് വ്യക്തമാക്കി. പരിക്കേറ...

ജില്ലാ ജൂനിയർ ഫുട്ബോൾ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് ഷാമിലിനെ ആദരിച്ചു

TIRURANGADI
എ.ആർ നഗർ: മലപ്പുറം ജില്ലാ ജൂനിയർ ഫുട്ബോൾ ടീമിലേക്ക് സെലക്ഷൻ ലഭിച്ച എ.ആർ നഗർ കക്കാടംപുറം സ്വദേശി മുഹമ്മദ് ഷാമിലിനെ കെ.പി.സി.സി മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് വേങ്ങര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.​കേരളത്തിലെ ഫുട്ബോളിന്റെ ഈറ്റില്ലമായ മലപ്പുറം ജില്ലയെ പ്രതിനിധീകരിക്കാൻ അവസരം ലഭിക്കുക എന്നത് ഏതൊരു യുവതാരത്തിന്റെയും വലിയ സ്വപ്നമാണെന്നും, കഠിനാധ്വാനത്തിന്റെയും മികച്ച കളിമികവിന്റെയും അംഗീകാരമാണ് മുഹമ്മദ് ഷാമിലിനെ തേടിയെത്തിയതെന്നും ചടങ്ങിൽ ഭാരവാഹികൾ പറഞ്ഞു.​കെ.പി.സി.സി മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് ജില്ലാ ജനറൽ സെക്രട്ടറി കരീം കാബ്രൻ ഷാമിലിന് മൊമെന്റോ നൽകി ആദരിച്ചു. കെ.പി.സി.സി മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് നിയോജക മണ്ഡലം പ്രസിഡന്റ് മൊയ്ദീൻ കുട്ടി മാട്ടറ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഹംസ തെങ്ങിലാൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുസ്‌തഫ പുള്ളിശ്ശേരി, വാർഡ് മെമ്പർ മുഹമ്മദ് കുട്ടി, ഭാരവാഹികള...

വലിയപറമ്പ് യു.ഡി.എഫ് കമ്മിറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

KOTTAKKAL
കോട്ടക്കൽ: ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കുക, എസ്.ഐ.ആർ റദ്ദാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വലിയപറമ്പ് യു.ഡി.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.​പ്രതിഷേധ പരിപാടികൾക്ക് കുഞ്ഞവറാൻ ഹാജി, കറുമണ്ണിൽ മുസ്തഫ, പൂക്കയിൽ സുലൈമാൻ, ഇ.പി. ഇല്ല്യാസ്, സിയാഫി ബാബു, ചീരങ്ങൻ ഷാജഹാൻ, പോക്കാട്ട് ഷൗക്കത്ത് എന്നിവർ നേതൃത്വം നൽകി....

അച്ചനമ്പലം സ്വദേശി മൂഴിയൻ മൂസ നിര്യാതനായി

MARANAM
അച്ചനമ്പലം: അച്ചനമ്പലം മഹല്ല് സ്വദേശിയും നിലവിൽ വലിയാട് താമസക്കാരനുമായ മൂഴിയൻ മൂസ നിര്യാതനായി. മുഴിയൻ കുഞ്ഞാലൻ ഹാജിയുടെ മകനാണ്. മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 3.30-ന് അച്ചനമ്പലം ജുമാ മസ്ജിദിൽ നടക്കും.

കാറിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

Accident
കാളികാവ്: കാളികാവിൽ കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. പൂച്ചപ്പൊയിൽ സ്വദേശി പട്ടാണി ഷമീർ ആണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു. കഴിഞ്ഞ ദിവസം അർദ്ധരാത്രി 12 മണിയോടെ പള്ളിക്കുളത്തിന് സമീപമാണ് അപകടം നടന്നത്. ഷമീറിനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന സുഹൃത്തിന് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തലകീഴായി മറിഞ്ഞ കാറിലുണ്ടായിരുന്ന യാത്രക്കാർക്കും പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു....

സ്വാതന്ത്ര്യ സമര സേനാനി സോഷ്യോ വാസുവിന് ആദരാഞ്ജലികൾ അർപ്പിച്ചു.

MALAPPURAM
മലപ്പുറം: പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും എൻ-ഫ്രീ, വാരിയം കുന്നത്ത് കുഞ്ഞഹമ്മദാജി ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (VKFI) എന്നീ പ്രസ്ഥാനങ്ങളുടെ സഹസ്ഥാപകനുമായ സോഷ്യോ വാസു എന്ന ചെറുവണ്ണൂർ വാസുവേട്ടന് ആദരാഞ്ജലികൾ അർപ്പിച്ച് സംയുക്ത പ്രവർത്തക യോഗം. എൻ-ഫ്രീ, വി.കെ.എഫ്.ഐ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് അനുശോചന യോഗം സംഘടിപ്പിച്ചത്. സംയുക്ത പ്രവർത്തക യോഗത്തിൽ ദേശീയ ചെയർമാൻ അലവി കക്കാടർ അധ്യക്ഷത വഹിച്ചു. ഡോ. ഹുസൈൻ രണ്ടത്താണി, നാസർ ഡിബോണ, കെ.പി.എസ് ആബിദ് തങ്ങൾ, അഡ്വ. അബ്ദു റഹ്മാൻ കാരാട്ട്, ടി.പി വിജയൻ, സമദ് ചേറൂർ, കണ്ണാട്ടി ബഷീർ, സി.ടി രാജു മഞ്ചേരി, അഡ്വ. കെ.സി അഷ്റഫ്, സലീം കോൽമണ്ണ എന്നിവർ സംസാരിച്ചു. ചടങ്ങിന് മോഹൻ ഐസക് സ്വാഗതവും സി.ടി.പി നാസർ നന്ദിയും പറഞ്ഞു. ⊶⊷⊶⊷❍❍⊶⊷⊶⊷ *നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും* 🪀 http://wa.me/917510488184 ⊶⊷⊶⊷❍❍⊶⊷⊶⊷...

MTN NEWS CHANNEL

Exit mobile version