Saturday, April 18News That Matters

Month: April 2025

വേങ്ങര എജ്യു എക്‌സ്‌പോ മെയ് 10ന്: ലോഗോ പ്രകാശനം ചെയ്തു

VENGARA
വേങ്ങര: ഉപരിപഠന-കരിയര്‍ മേഖലയില്‍ ഉയര്‍ന്നതലങ്ങളിലേക്ക് വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്ന വേങ്ങര എജ്യു എക്‌സ്‌പോ മൂന്നാമത് എഡിഷന്‍ മെയ് 10ന് വേങ്ങരയില്‍ നടക്കും. വേങ്ങര ജി വി എച്ച് എസ് എസാണ് എക്‌സ്‌പോക്ക് വേദിയാവുക. പ്രമുഖ കരിയര്‍ കൗണ്‍സിലര്‍മാരും വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും നേതൃത്വം നല്‍കും. ഉപരിപഠന സംബന്ധമായ വിദ്യാര്‍ഥികളുടെ മുഴുവന്‍ സംശയങ്ങള്‍ക്കും മറുപടി ലഭിക്കും. വിസ്ഡം എജ്യുക്കേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ, എസ് വൈ എസ് വേങ്ങര സോണ്‍ സാംസ്‌കാരികം ഡയറക്ടറേറ്റ്, ഐ പി എഫ് വേങ്ങര ചാപ്റ്റര്‍ സംയുക്തമായി സംഘടിപ്പിക്കുന്ന എജ്യു എക്‌സ്‌പോ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പുതിയൊരനുഭവമാകും. സിവില്‍ സര്‍വീസ്, മെഡിക്കല്‍, എന്‍ജിനീയറിംഗ്, കൊമേഴ്‌സ്, മാനേജ്‌മെന്റ് പഠനം, ഹ്യുമാനിറ്റീസ്, സൈക്കോളജി തുടങ്ങിയ നിരവധി കോഴ്‌സുകളെ കുറിച്ച് വിശദമായ വിവരങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും. എ ...

മലപ്പുറം പാണ്ടിക്കാട് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

MALAPPURAM
മലപ്പുറം:മലപ്പുറം പാണ്ടിക്കാട് വാഹനങ്ങൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ലോറിയും ഓട്ടോറിക്ഷയും വാനുമാണ് അപകടത്തിൽപ്പെട്ടത്. സിമന്റ്‌ കയറ്റി വന്ന ലോറിയുടെ നിയന്ത്രണം വിട്ടാണ് അപകടം ഉണ്ടായത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപെട്ടുകയായിരുന്നു. ലോറിക്കടിയിൽപെട്ട് ഓട്ടോറിക്ഷ പൂർണമായും തകർന്നു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ഊർഷമണ്ണിൽ കുഞ്ഞിമരക്കാർ ഹാജി മരണപ്പെട്ടു

MARANAM
വേങ്ങര : ചോലക്കുണ്ട് മില്ലും പടി ഊർഷമണ്ണിൽ അലവി മൊല്ലാക്ക എന്നവരുടെ മകൻ കുഞ്ഞിമരക്കാർ ഹാജി മരണപ്പെട്ടു. മക്കൾ ..ഇസ്മായിൽ, യൂനുസ്, യഹ്‌യ, നൗഫൽ. മയ്യിത്ത് നമസ്കാരം ഉച്ചക്ക് 12 മണിക്ക് ചോലക്കുണ്ട് ജുമാഅത്ത് പള്ളിയിൽ.

കാട്ടാന; അതിരപ്പിളളിയില്‍ രണ്ടുപേരെ ചവിട്ടിക്കൊന്നു

LOCAL NEWS, THRISSUR
തൃശൂര്‍: അതിരപ്പിള്ളിയില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ രണ്ട് ആദിവാസികളെ കാട്ടാന ചവിട്ടിക്കൊന്നു. വാഴച്ചാല്‍ ശാസ്താപൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് കൊല്ലപ്പെട്ടത്.അതിരിപ്പിള്ളി വഞ്ചിക്കടവില്‍ വനവിഭവങ്ങള്‍ ശേഖരിക്കാനായി ഇവര്‍ കുടില്‍ കെട്ടി താമസിക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം ഉണ്ടായത്. ആക്രമണം ഉണ്ടായതോടെ ഇവര്‍ ചിതറി ഓടുകയായിരുന്നു. ഗ്രാമവാസികള്‍ നടത്തിയ തിരിച്ചിലിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ സ്ഥലത്തെത്തിയിട്ടുണ്ട്.ഇന്നാലെ അതിരപ്പിള്ളി മലക്കപ്പാറയില്‍ ഒരാളെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു. തേന്‍ ശേഖരിക്കാന്‍ പോയപ്പോള്‍ കാട്ടാനയുടെ മുന്നില്‍പ്പെടുകയായിരുന്നു നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ദേശീയപാത കരാറുകാരുടെ അനാസ്ഥ സ്കൂട്ടർ യാത്രക്കാരന്റെ ഒരു ജീവൻ നഷ്ടമായി

Accident
കോഴിചെനയില്‍ റോഡരികില്‍ വലിയ കോണ്‍ക്രീറ്റ് ഡിവൈഡര്‍ മണ്‍കൂനക്ക് മുകളില്‍ ചരിച്ച് വച്ചു കോഴിചെനയില്‍ ഡിവൈഡറില്‍ സ്‌കൂട്ടര്‍ ഇടിച്ച് നിലത്ത് വീണ യുവാവിന്റെ ദേഹത്ത് അതേ ഡിവൈഡര്‍ വീണ് സ്കൂട്ടർ യാത്രക്കാരൻ മരണപ്പെട്ടു. കൊടക്കല്ല് ചുള്ളിപ്പാറ സ്വദേശി ഭഗവതി കാവുങ്ങൽ സൈതലവി എന്നവരുടെ മകൻ. മുഹമ്മദ്‌ എന്ന മാനു ആണ് മരണപ്പെട്ടത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

വേങ്ങര ഗ്രാമ പഞ്ചായത്ത് തോട് സൈഡ് ഭിത്തി ഉദ്ഘാടനം ചെയ്തു.

VENGARA
വേങ്ങര : വേങ്ങര ഗ്രാമ പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വേങ്ങര തോട് സൈഡ് ഭിത്തി സംരക്ഷണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ഉദ്ഘാടാനം നിർവ്വഹിച്ചു. വാർഡ് മെമ്പർ ടി ടി അബ്ദുൽ കരീം അദ്ധ്യക്ഷത വഹിച്ചു രണ്ടാം വാർഡ് മെമ്പർ ഉമ്മർ കോയ എഞ്ചിനീയർ മുബഷിർ പി, പി എച് ഫൈസൽ തുടങ്ങിയവർ സംബന്ധിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

സൗദിയിൽനിന്ന് വീണ്ടും പോക്സോ അറസ്റ്റ്; മണ്ണാർക്കാട് സ്വദേശിയെ കേരള പൊലീസ് നാട്ടിലെത്തിച്ചു

GULF NEWS
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചശേഷം റിയാദിലേക്ക് മുങ്ങിയ പ്രതി ഇന്റർപോളിന്റെ സഹായത്തോടെ പിടിയിലായി. പാലക്കാട് മണ്ണാർക്കാട് തെങ്കര വെള്ളാരംകുന്ന് മാളികയില്‍ വീട്ടില്‍ അബ്ദുല്‍ അസീസിനെയാണ് (50) മണ്ണാർക്കാട് പൊലീസ് റിയാദില്‍നിന്നും അറസ്റ്റ് ചെയ്തത്. 2022-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അതിജീവിതയുടെ ചെറിയമ്മയുടെ സുഹൃത്തായ പ്രതി അവരുടെ അറിവോടെയാണ് പീഡനം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.ചെറിയമ്മയെ അന്ന് തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പാലക്കാട് എ.എസ്.പി രാജേഷ് കുമാർ, പൊലീസ് ഓഫീസർമാരായ ഉണ്ണികൃഷ്ണൻ, മുഹമ്മദ് റമീസ് എന്നിവരടങ്ങുന്ന പൊലീസ് സംഘം രണ്ടു ദിവസം മുമ്ബാണ് റിയാദിലെത്തിയത്. ഇന്റർപോള്‍ റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടർന്ന് സൗദി പൊലീസ് ദിവസങ്ങള്‍ക്ക് മുമ്ബ് പ്രതിയെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ സൂക്ഷിക്കുകയായിരുന്നു.നടപടി പൂർത്തിയാക്കി റിയാദ് കിങ് ഖാലിദ് എയർപ്പോർട്ടില്‍ വെ...

വിജ്ഞാന കേരളം മലപ്പുറം ബ്ലോക്ക് ജോബ് സ്‌റ്റേഷന്‍ ഉദ്ഘാടനവും ജനപ്രതിനിധികള്‍ക്കുള്ള പരിശീലനവും

MALAPPURAM
മലപ്പുറം : മലപ്പുറം ബ്ലോക്കില്‍ വിജ്ഞാന കേരളം ജന പ്രതിനിധികള്‍ക്കുള്ള പരിശീലനവും ജോബ് സ്‌റ്റേഷന്‍ ഉദ്ഘാടനവും മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അബ്ദുറഹിമാന്‍ കാരാട്ട് നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് റജുല പെലത്തൊടി അധ്യക്ഷതവഹിച്ചു. മൊറയൂര്‍ , പൂക്കോട്ടൂര്‍, ആനക്കയം, കോഡൂര്‍, പൊന്മള, ഒതുക്കുങ്ങല്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍ക്കുള്ള കില പരിശീലനമാണ് നടന്നത്.  ബ്ലോക്ക് കോ. ഓര്‍ഡിനേറ്ററും കെ. ആര്‍ പി യുമായ കെ എം റഷീദ്,  കെ ആര്‍ പി സക്കീന പുല്‍പ്പാടന്‍, ഡിആര്‍ പി മാരായ രാജന്‍ മാസ്റ്റര്‍, ഹരിദാസന്‍ മാസ്റ്റര്‍, ടിമാറ്റിക്ക് എക്‌സ്‌പേര്‍ട്ട് സഹീറ എന്നിവര്‍ ക്ലാസെടുത്തു. ജോയിന്റ്  ബി ഡി ഒ അജയ് ഘോഷ്, ജി ഇ ഒ സുള്‍ഫീക്കര്‍ അലി, ബ്ലോക്ക് മെമ്പര്‍മാരായ എം ടി ബഷീര്‍, ജലീല്‍ മാസ്റ്റര്‍, മുഹമ്മദലി മാസ്റ്റര്‍, എ കെ മഹനാസ്, സുബൈദ എം, ബഷീര്‍ പി ബി  , ആര്‍ പി മാരായ റ...

ആദിവാസികള്‍ക്ക് ഭക്ഷ്യക്കിറ്റും വീട്ടുപകരണങ്ങളും വിതരണം ചെയ്തു

MALAPPURAM
മലപ്പുറം : ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി ജില്ലാ കമ്മിറ്റിയുടെ നതൃത്വത്തില്‍ വിഷു പ്രമാണിച്ച് നിലമ്പൂര്‍ മേഖലയിലെ ആദിവാസികള്‍ക്ക് ഭക്ഷ്യ കിറ്റും വീട്ടുപകരണങ്ങളും വിതരണം ചെയ്തു. ജില്ലാ ചെയര്‍മാന്‍ ജി. മോഹന്‍കുമാര്‍ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ അഡ്വ. ടി പി മോഹന്‍ദാസ്, ട്രഷറര്‍ പാറപ്പുറത്ത് കുഞ്ഞുട്ടി, സെക്രട്ടറി പി വാസു മാസ്റ്റര്‍, അബ്രഹാം ചാക്കുങ്കല്‍, സഞ്ജയന്‍ എന്നിവര്‍ പങ്കെടുത്തു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു.

CRIME NEWS
മലപ്പുറം: വളാഞ്ചേരിയിൽ വീട്ടിലെ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു. മരിച്ചത് അത്തിപ്പറ്റ സ്വദേശി ഫാത്തിമ. അയൽവീട്ടിലെ ജോലിക്കാരിയായിരുന്നു ഫാത്തിമ. ഇന്ന് രാവിലെയാണ് വാട്ടർ ടാങ്കിൽ മൃതദേഹം കണ്ടെത്തിയത്. വീടിന് പിൻവശത്തെ വാട്ടർ ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്. ആൾത്താമസമില്ലാത്ത വീട്ടിലെ വാട്ടർ ടാങ്കിലാണ് മൃതദേഹം കണ്ടത്. സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ് വീട്ടിലുള്ളത്. വീട്ടുടമസ്ഥർ വിദേശത്താണ് താമസം. ഒഴിഞ്ഞ ടാങ്കിൽ ആമയെ വളർത്തുന്നുണ്ടായിരുന്നു. ഇതിന് തീറ്റ കൊടുക്കാൻ വന്ന ജോലിക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ചക്കനാത്ത് ശിഹാബ് മരണപ്പെട്ടു.

MARANAM
വേങ്ങര : പാക്കടപ്പുറായ കുളിപ്പിലാക്കൽ സ്വദേശി ചക്കനാത്ത് അബു ഹാജി എന്നവരുടെ മകൻ മുൻ സൗദി പ്രവാസി ശിഹാബ് മരണപ്പെട്ടു.മയ്യിത്ത് നമസ്ക്കാരം പാക്കടപുറായ ഇരുകുളം പള്ളിയിൽ രാത്രി 10 മണിക്ക് നടക്കും

വഖഫ് നിയമം: ജി ഐ ഒ പ്രതിഷേധ റാലി

VENGARA
വേങ്ങര: ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ യുണിവേഴ്സിറ്റി, പള്ളിക്കൽ, ഏ ആർ നഗർ, വേങ്ങര ഏരിയകൾ സംയുക്തമായി വഖഫ് ഭേദഗതി നിയമത്തിനെതിരായി വേങ്ങര ടൗണിൽ പ്രതിഷേധ റാലിയും സംഗമവും സംഘടിപ്പിച്ചു. എൻ. ആർ. സി-സി. എ. എ ബില്ലുപോലെ രാജ്യത്തെ മുസ്‌ലിം ന്യൂനപക്ഷത്തിനെതിരെ സംഘപരിവാർ ലക്ഷ്യം വെക്കുന്ന വംശഹത്യ പദ്ധതിയുടെ ഭാഗമായാണ് വഖഫ് ഭേദഗതിയെയും കാണാനാവുക. ഈ വംശീയ ബില്ലിനെതിരെ രാജ്യത്തുടനീളം ജനകീയ സമരങ്ങൾ ഉയർന്നുവരേണ്ടതുണ്ട് ഉദ്ഘാടനം ചെയ്ത് സംസാരിച്ച എസ് ഐ ഒ വൈസ് പ്രസിഡന്റ് ഷമീം എ പി അഭിപ്രായപ്പെട്ടു. ജി ഐ ഒ യൂണിവേഴ്സിറ്റി പ്രസിഡൻ്റ് മുംതാസ് , പള്ളിക്കൽ പ്രസിഡൻ്റ് ആരിഫ, വേങ്ങര പ്രസിഡൻ്റ് ബാസിമ, വേങ്ങര ജമാഅത്ത് വനിത പ്രസിഡൻ്റ് വഹീദ സാഹിബ എന്നിവർ സംസാരിച്ചു....

ഓൺലൈൻ വ്യാപാരത്തിലെ ചതിക്കുഴികൾ സെമിനാറും വാർഷികവും സംഘടിപ്പിച്ചു

TIRURANGADI
തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് കൺസ്യൂമർ പ്രൊട്ടക്ഷൻ സൊസൈറ്റിയുടെ പതിനെട്ടാമത് വാർഷികവും ഉപഭോകത്യ തർക്ക പരിഹാര സെമിനാറും തിരൂരങ്ങാടി കോപ്പറേറ്റീവ് കോളേജിൽ ഏപ്രിൽ 12 ന്ന് സംഘടിപ്പിച്ചു മലപ്പുറം ജില്ല ഉപഭോകത്യ തർക്ക പരിഹാര കമ്മീഷൻ ശ്രീ കെ മോഹൻ ദാസ് ഉദ്ഘാടനം ചെയ്തു. ആരാണ് ഉപഭോക്താവ്? എന്താണ്‌ ഉപഭോക്തൃ സംരക്ഷണം? എന്താണ്‌ ഉപഭോക്താവിന്റെ അവകാശം?"* ഓൺലൈൻ ബിസിനസ്സിൽ വഞ്ചിതരാകുന്ന യുവതലമുറ ഓൺലൈനിൽ പർച്ചേസ് ചെയ്യുന്ന സാധനങ്ങൾ ഉപഭോക്താവിനെ വഞ്ചിക്കുന്നതിൽ നിന്നും തെളിവുകൾ ശേഖരിച്ച് എങ്ങിനെ കൺസ്യൂമർ സൊസൈറ്റിയിൽ കേസ് രജിസ്റ്റർ ചെയ്യാം എന്നീ വിഷയങ്ങൾ വിശദമായി ക്ലാസ് എടുക്കുകയും ചോദ്യോത്തരങ്ങൾക്ക് മറുപടി നൽകിക്കൊണ്ട് പൊതുജനങ്ങളുടെ സംശയനിവാരണം നടത്തുകയും ചെയ്തു .ഡോ. അബ്ദുൽ റസാഖ് സുല്ലമി അധ്യക്ഷത വഹിച്ചു. റേഷൻ പൊതുവിതരണവും അതിൻറെ പ്രാധാന്യവും എന്ന വിഷയത്തെക്കുറിച്ച് തിരൂരങ്ങാടി താലൂക്ക് സപ്ലൈ ഓഫീസർ ശ്രീ ...

ഐഎസ്എൽ കിരീടം സ്വന്തമാക്കി മോഹൻ ബഗാൻ

Sports
ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം സ്വന്തമാക്കി മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ്. ബെംഗളൂരു എഫ്‌സിയെ ഒന്നിനെതിരെ രണ്ട് ഗോളിന് പരാജയപ്പെടുത്തിക്കൊണ്ടാണ് ബഗാൻ കിരീടം സ്വന്തമാക്കിയത്. ഐഎസ്‌എല്‍ ഷീല്‍ഡും ബഗാൻ നേടിയിരുന്നു. സൂപ്പര്‍ലീഗിന്റെ ചരിത്രത്തില്‍ ഇതുവരെ ലീഗ് വിന്നേഴ്സ് ഷീല്‍ഡും ഐഎസ്‌എല്‍ കപ്പും ഒരുമിച്ച്‌ ഒരു ക്ലബും നേടിയിട്ടില്ല. അധികസമയത്തിലേക്ക് നീണ്ട ഫൈനല്‍ മത്സരത്തിലൂടെയാണ് മോഹൻ ബഗാൻ ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. ഫൈനലിന്റെ ആദ്യപാതി ഇരുടീമിനും ഗോള്‍ നേടാൻ സാധിച്ചിരുന്നില്ല. എന്നാല്‍ 49-ാം മിനിറ്റില്‍ ഗോളടിച്ച്‌ ബെംഗളൂരു എഫ്‌സി ലീഡ് നേടുകയായിരുന്നു. ബഗാന്‍ താരം ആല്‍ബര്‍ട്ടോ റോഡ്രിഗസിന്റെ സെല്‍ഫ് ഗോളാണ് ബഗാന് ലീഡ് നേടിക്കൊടുത്തത്. 72-ാം മിനിറ്റില്‍ ലഭിച്ച ഒരു പെനാല്‍റ്റിയിലൂടെയാണ് ബഗാന്‍ മത്സരം സമനിലയിലെത്തിച്ചത്. പെനാല്‍റ്റി ലക്ഷ്യ...

*’അർദ്ധരാത്രി പരിശോധനയുണ്ടാകും; പൊലീസ് മുന്നറിയിപ്പ് നൽകിയെന്ന് സിദ്ദീഖ് കാപ്പന്റെ ഭാര്യ

VENGARA
ഇന്ന് അർധരാത്രി 12 മണിക്ക്ഫേകോ വീട്ടിൽ പൊലീസ് പരിശോധനയുണ്ടാകുമെന്ന് രണ്ട് പൊലീസുകാർ അറിയിച്ചെന്ന് മാധ്യമപ്രവർത്തകനായ സിദ്ദീഖ് കാപ്പന്റെ ഭാര്യ റെയ്ഹാന സിദ്ദീഖ്...ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം: വൈകീട്ട് ആറ് മണിയോടെ രണ്ടു പോലീസുകാർ വീട്ടില്‍ വന്നു. രാത്രി പന്ത്രണ്ട് മണി കഴിഞ്ഞ് വീട്ടില്‍ സിദ്ദിഖ് കാപ്പൻ ഉണ്ടാകുമോ എന്ന് ചോദിച്ചു. ഉണ്ടെങ്കില്‍ പരിശോധനക്കായി മലപ്പുറത്ത് നിന്നും പന്ത്രണ്ട് മണി കഴിഞ്ഞ് പോലീസ് എത്തുമെന്നും വീട്ടിലേക്കുള്ള വഴിയും കാപ്പന്റെ സാന്നിധ്യവും ഉറപ്പുവരുത്താനാണ് വന്ന് ചോദിക്കുന്നതെന്നും പറഞ്ഞു. എന്താണ് കാര്യമെന്നും എന്തിനാണ് പരിശോധനയെന്നും ചോദിച്ചെങ്കിലും വ്യകതമായ ഉത്തരമില്ല.ശേഷം കാപ്പന്റെ വക്കീല്‍ Adv Mohamed Dhanish KS വീട്ടില്‍ വന്ന പൊലീസുകാരെ വിളിച്ച്‌ സംസാരിച്ചു. ഏത് ഉത്തരവിന്റെ പുറത്താണ് അസമയത്തെ പരിശോധനയെന്നും ജാമ്യവ്യവസ്ഥകള്‍ എല്ലാം പാലിച്ചാണ് കാപ്പൻ പോകുന്നതെന്ന...

കൃഷ്ണ വിഗ്രഹത്തില്‍ മാല ചാര്‍ത്തി; ജസ്‌ന സലീമിനെതിരെ കേസ്

LOCAL NEWS, THRISSUR
ഗുരുവായൂര്‍ ക്ഷേത്രനടപ്പുരയില്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീഡിയോ എടുത്ത് പ്രചരിപ്പിച്ചെന്ന പരാതിയില്‍ യുവതിക്കെതിരെ പൊലീസ് കേസ് എടുത്തു. നേരത്തെ കൃഷ്ണ ഭക്തയെന്ന നിലയില്‍ വൈറലായ കോഴിക്കോട് സ്വദേശി ജസ്‌ന സലീമിനെതിരെയാണ് ടെമ്പിള്‍ പൊലീസ് കേസെടുത്തത്. കിഴക്കേ നടയില്‍ ബാങ്കിന്റെ ഭണ്ഡാരത്തിന് മുകളിലുള്ള കൃഷ്ണ വിഗ്രഹത്തില്‍ മാല ചാര്‍ത്തി വീഡിയോ എടുത്ത് പ്രചരിപ്പിച്ചെന്ന ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ പരാതിയിലാണ് നടപടി. നേരത്തെ ജസ്‌ന സലീം ക്ഷേത്ര പരിസരത്തുവച്ച് കേക്ക് മുറിച്ചതും ക്ഷേത്രത്തിലെത്തിയ മറ്റു ഭക്തരുമായി തര്‍ക്കത്തിലേര്‍പ്പെട്ടതും വിവാദമായിരുന്നു. ഈ സംഭവം ഹൈക്കോടതിയില്‍ എത്തിയതിനെ തുടര്‍ന്ന് ക്ഷേത്ര നടപ്പന്തലില്‍ വീഡിയോ ചിത്രീകരണത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ജസ്ന കഴിഞ്ഞമാസം കിഴക്കേനടയിലെ ദീപസ്തംഭത്തിനടുത്തുള്ള കാണിക്കയ്ക്ക് മുകളിലുള്ള കൃഷ്ണവിഗ്രഹത്തില്‍ മാല ചാര്‍ത്തുകയും ഇതി...

‘ഹാപ്പി അവർ ഓഫർ’ വിൽപ്പനയിലൂടെ ഉപഭോക്താക്കളെ കബളിപ്പിച്ചെന്ന പരാതി; പിഴ ചുമത്തി ഉപഭോക്തൃ കമ്മിഷൻ

MALAPPURAM
മലപ്പുറം : മഞ്ചേരിയിൽ ‘ഹാപ്പി അവർ ഓഫർ’ വിൽപ്പനയിലൂടെ ഉപഭോക്താക്കളെ കബളിപ്പിച്ചെന്ന പരാതിയിൽ പുതുതായി പ്രവർത്തനം ആരംഭിച്ച വ്യാപാരസ്ഥാപനത്തിന് ജില്ലാ ഉപഭോക്തൃ കമ്മിഷൻ 10,000 രൂപ പിഴ ചുമത്തി. 2024 ഒക്ടോബർ ഒന്നിന് കടയിൽനിന്ന്‌ സാധനങ്ങൾ വാങ്ങുമ്പോഴാണ് രണ്ടാം തീയതി മുതൽ ഓഫർ വിലയിൽ സാധനങ്ങൾ ലഭിക്കുമെന്ന് ഉപഭോക്താവിനെ അറിയിച്ചത്. എംആർപിയും ഓഫർ വിലയും കാണിക്കുന്ന ബ്രോഷറും പരാതിക്കാരൻ നൽകിയിരുന്നു. ഇതുപ്രകാരം സാധനങ്ങൾ വാങ്ങി ബില്ലെഴുതുമ്പോൾ പച്ചക്കറിക്ക് മാത്രമാണ് ഓഫർ വിലയെന്നും മറ്റുള്ളവയുടെ ഓഫർ വില അതത് സമയം പ്രഖ്യാപിക്കുമ്പോൾ മാത്രമേ ഉണ്ടാവുകയുള്ളൂയെന്നും അറിയിച്ചു. എന്നാൽ നോട്ടീസിലോ കടയിലോ ഇതുസംബന്ധിച്ച് വിവരങ്ങൾ ഒന്നുമില്ലെന്ന് ചൂണ്ടിക്കാണിയാണ് മഞ്ചേരി കരിക്കാട് സ്വദേശി ബാലകൃഷ്ണൻ കമ്മിഷനിൽ പരാതി നൽകിയത്. പരാതിക്കാരനുണ്ടായ ബുദ്ധിമുട്ടുകൾ പരിഗണിച്ച് 10,000 രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് മോഹൻ...

ലൈസന്‍സില്ലാതെ വീട്ടില്‍ വളര്‍ത്തിയത് ഏഴ് ബംഗാള്‍ കടുവകളെ ; 71 കാരന്‍ അറസ്റ്റില്‍

INTERNATIONAL
വീട്ടില്‍ ലൈസന്‍സില്ലാതെ ഏഴ് ബംഗാള്‍ കടുവകളെ വളര്‍ത്തിയ 71-കാരന്‍ അറസ്റ്റില്‍. യുഎസിലെ നെവാഡയിലാണ് സംഭവം. കാള്‍ മൈക്കിളിനെയാണ് പൊലീസ് അറസ്റ്റുചെയ്തത്. കടുവകളെ വളര്‍ത്തുന്ന വിവരം നേരത്തെ വിവരം ലഭിച്ചിരുന്നെങ്കിലും കഴിഞ്ഞ രണ്ടുവര്‍ഷമായി അദ്ദേഹം നിയമം ലംഘിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കടുവകളെ വളര്‍ത്താന്‍ ഇയാള്‍ക്ക് ലൈസന്‍സില്ല. അറസ്റ്റിനെ ചെറുക്കുകയും തോക്ക് കൈവശം വയ്ക്കുകയും ചെയ്തതിനാണ് മൈക്കിളിനെ അറസ്റ്റ് ചെയ്തത്. കടുവകളുമായി മൈക്കിള്‍ ദിവസവും അടുത്തുളള മരുഭൂമിപ്രദേശത്ത് നടക്കാന്‍ പോകുമായിരുന്നു. കടുവകളുമായി ഇടപഴകാന്‍ അയല്‍ക്കാരെ അനുവദിക്കുമായിരുന്നു. ഈ കാഴ്ച്ചകളെല്ലാം മൈക്കിള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. കടുവകള്‍ തന്റെ മക്കളാണെന്നും അവയുടെ സാന്നിദ്ധ്യം തനിക്ക് വളരെയധികം സമാധാനം നല്‍കുന്നുണ്ടെന്നും മൈക്കിള്‍ അവകാശപ്പെടുന്നു. താന്‍ പോസ്റ്റ് ട്രൊമാറ്റിക് സ്ട്രസ് ഡിസോര്‍ഡര്...

സർഗവസന്തം തീർത്ത കുരുന്നുകൾക്ക് സ്വീകരണം നൽകി

VENGARA
എ.ആർ നഗർ: ഇരുമ്പുചോല എ.യു.പി സ്കൂൾ ദ്വിദിന വാർഷികാഘോഷ പരിപാടിയിൽ മികച്ച കലാപ്രകടനം കാഴ്ച്ചവെച്ച നഴ്സറി വിഭാഗം കുട്ടികളെ സ്കൂൾ പി.ടി.എ കമ്മിറ്റിയും മാനേജ്മെൻ്റും അനുമോദിച്ചു.സ്കൂൾ മാനേജർ കെ.ലിയാഖത്തലി ഉദ്ഘാടനം ചെയ്തു. മാനേജിംഗ് കമ്മിറ്റി പ്രസിഡൻ്റ് ഡോ. ഇ.കെ അബ്ദുറസാഖ്, മംഗലശ്ശേരി മൊയ്തീൻകുട്ടി, പി.ടി.എ വൈസ് പ്രസിഡൻ്റുമാരായ അൻളൽ കാവുങ്ങൽ, മുനീർ തലാപ്പിൽ, ടി.അംബിക, ടി.രമ്യ ,കെ ഷബീല, ടി.വി സഫീറ, , കെ ഷബീല, മുബീന, കെ .റുബീന എന്നിവർ ആശംസ നേർന്നു. ലത്തീഫ് കൊടിഞ്ഞി സ്വാഗതം പറഞ്ഞു....

അക്ഷരമുറ്റത്തെ ഓർമ്മകളിൽ സംഗമിച്ചപ്പോൾ ഓളം ചോല യുടെ താളമായി

VENGARA
എ ആർ നഗർ: ആറര പതിറ്റാണ്ട് മുമ്പ് അക്ഷരമുറ്റം വിട്ടു പോയവർ വീണ്ടും ഒത്തുകൂടിയപ്പോൾ അത് തലമുറകളുടെ സംഗമമായി.അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്തിലെ ഇരുമ്പുചോല എയുപി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി അധ്യാപക മഹാസംഗമമാണ് പഴയ തലമുറക്കാരെ കുട്ടിക്കാലത്തിലേക്ക് എത്തിച്ചത്.ഇതാകട്ടെ പുതിയ തലമുറക്കാർക്ക് ആവേശവുമായി. 65 വർഷത്തിനിടെ സ്കൂളിൽ നിന്നും പറന്നകന്നവർ കാദങ്ങൾക്കപ്പുറത്ത് നിന്നും വീണ്ടും സംഗമിച്ചപ്പോൾ അധികപേർക്കും പരസ്പരം തിരിച്ചറിയാനായില്ല.സോഷ്യൽ മീഡിയ വഴി പ്രയോജനപ്പെടുത്തിയാണ് കൂട്ടായ്മ ഒരുക്കിയത്.ആയിരക്കണക്കിന് പേർ അംഗങ്ങളായ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നിന്നും 30 ബാച്ച് ഗ്രൂപ്പുകളിൽ രൂപവൽക്കരിച്ച് ചിട്ടയായി രൂപപ്പെടുത്തിയാണ് അക്ഷരമുറ്റം സംഗമ ഭൂമിയാക്കിയത്. പൂർവ്വാധ്യാപകരുടെ സൊറ പറച്ചിൽ കൂടിയിരുന്നവരുടെ ഓർമ്മകളെ പതിറ്റാണ്ടുകൾ പിറകിലേക്ക് കൊണ്ടുപോയി. സംഗമം തിരൂരങ്ങാടിഎസ് . എച്ച്. ഒ പ്രദീപ് കുമാർ ഉദ്ഘാടനം ചെ...

MTN NEWS CHANNEL

Exit mobile version