Saturday, April 18News That Matters

Month: April 2025

നിരപരാധിയായ യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസ്സിലെ മുഴുവൻ പ്രതികളെയും എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് കർമ്മസമിതി യോഗം ആവശ്യപ്പെട്ടു

VENGARA
നിരപരാധിയായ യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസ്സിലെ മുഴുവൻ പ്രതികളെയും എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് ഖബറടക്കത്തിന് ശേഷം നടന്ന കർമ്മസമിതി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ കൂടി വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു. ബ്ലോക്ക് മെമ്പർ നാസർ പറപ്പൂർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ലീഗ് സെക്രട്ടറി വി.എസ് ബഷീർ മാസ്റ്റർ, പഞ്ചായത്തംഗം ഇ.കെ സൈദുബിൻ, കെ.എ റഹീം, മജീദ് മണ്ണിശ്ശേരി, പി.കെ ഹബീബ് ജഹാൻ കാപ്പൻ നാസർ മജീദ് പാലാത്ത്, അഹമ്മദ് പാലപ്പറമ്പൻ, കെ നാസർ എന്നിവർ പ്രസംഗിച്ചു. കർണ്ണാടക പോലിസിൻ്റെ നിലവിലെ അന്വേഷണത്തിൽ തൃപ്തനാണെന്ന് ചെയർമാൻ നാസർ പറപ്പൂർ പറഞ്ഞു. നാസർ പറപ്പൂർ ചെയർമാനും പി.കെ ഹബീബ് ജഹാൻ കൺവീനറുമായി ആക്ഷൻ കമ്മറ്റിയും രൂപീകരിച്ചു. കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@g...

ലഹരി ഉപയോഗവും മദ്യപാനവും ശരിയായ ശീലമല്ല: തെറ്റ് തിരുത്തുമെന്ന് റാപ്പർ വേടൻ.

KERALA NEWS
തെറ്റ് തിരുത്തുമെന്ന് റാപ്പർ വേടൻ. ലഹരി ഉപയോഗവും മദ്യപാനവും ശരിയായ ശീലമല്ല. തന്നെ കേൾക്കുന്നവർ ഈ വഴി സ്വീകരിക്കരുതെന്ന് വേടൻ അഭ്യർത്ഥിച്ചു. തിരുത്താനുള്ള ശ്രമത്തിലാണ് താൻ എന്ന് വേടൻ വ്യക്തമാക്കി. പുലിപ്പല്ല് കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വേടൻ‌. ‘നല്ലൊരു മനുഷ്യനായി മാറാന്‍ പറ്റുമോ എന്ന് ഞാനൊന്ന് നോക്കട്ടെ’ എന്ന് വേടന്‍ പ്രതികരിച്ചു. പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.വേടന്റെ ജാമ്യപേക്ഷ കോടതി പരിഗണിച്ചു. ജാമ്യത്തിന് കർശന ഉപാധികൾ കോടതി വച്ചു. അന്വേഷണവുമായി സഹകരിക്കണം. കേരളം വിട്ടു പുറത്തു പോകരുത്. ഏഴുദിവസത്തിനുള്ളിൽ പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം. എല്ലാ വ്യാഴാഴ്ചയും അന്വേഷണ ഉദ്യോഗത്തിനു മുന്നിൽ ഹാജരാകണം എന്നും കോടതി നിർദേശിച്ചു.സമ്മാനമായി ലഭിച്ച വസ്തു പുലി പല്ല് എന്ന് അറിയില്ലായിരുന്നു, അറിഞ്ഞിരുന്നെങ്കിൽ ഉപയോഗിക്കിലായിരു...

കെ.എ.ടി.എഫ് പ്രതിനിധി സംഗമവും യാത്രയയപ്പ് സമ്മേളനവും

TIRURANGADI
തിരൂരങ്ങാടി : കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ തിരൂരങ്ങാടി വിദ്യാഭ്യാസജില്ല പ്രതിനിധിസംഗമവും യാത്രയയപ്പ് സമ്മേളനവും അകലാപ്പുഴ ഹൗസ് ബോട്ടിൽ വെച്ച് നടന്നു. സംഗമത്തിൻ്റെ ഉദ്ഘാടനവും ഉപഹാര സമർപ്പണവും കൊയിലാണ്ടി മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി.ഹനീഫ മാസ്റ്റർ നിർവ്വഹിച്ചു. വിദ്യാഭ്യാജില്ല പ്രസിഡൻ്റ് മുസ്തഫ കോഴിച്ചെന അധ്യക്ഷത വഹിച്ചു. വിവിധ സെഷനുകളിലായി ഷർഷാദ് കൊയിലാണ്ടി , സംസ്ഥാന കൗൺസിലർ മുനീർ താനാളൂർ ,ബുഷ്റ താനൂർ എന്നിവർ ക്ലാസെടുത്തു. മൂന്ന് പതിറ്റാണ്ടിലധികം വിദ്യാഭ്യാസ രംഗത്തും സംഘടനാ രംഗത്തും ഒരുപാട് സംഭാവനകൾ നൽകിയ സംസ്ഥാന പ്രസിഡൻ്റ് ടി.പി. അബ്ദുൽ ഹഖ്, സംസ്ഥാന വൈസ് പ്രസിഡൻ്റ് സി.പി. മുഹമ്മദ് കുട്ടി, വൈസ് പ്രസിഡൻ്റ് ടി.പി. അബ്ദുൽ റഹീം, കൗൺസിലർ കെ.എം സിദ്ധീഖ് എന്നിവർക്കാണ് പ്രൗഢമായ യാത്രയയപ്പ് നൽകിയത്. വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി മുജീബ് റഹ്മാൻ ചുള്ളിപ്പാറ, മുജാഹിദ് പനക്കൽ, അബ്ദുൽ വാഹിദ് മൊ...

ക്രിമിനൽ അഭിഭാഷകൻ അഡ്വ ബി എ ആളൂർ അന്തരിച്ചു

KERALA NEWS
കൊച്ചി: അഭിഭാഷകൻ ബി എ ആളൂർ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. പ്രമാദമായ നിരവധി കേസുകളിൽ പ്രതിഭാഗത്തിനായി ആളൂർ ഹാജരായിട്ടുണ്ട്. തൃശൂര്‍ എരുമപ്പെട്ടി സ്വദേശിയായ ബിജു ആന്റണി ആളൂര്‍ എന്ന ബിഎ ആളൂര്‍ വിവാദങ്ങളിടം പിടിക്കുന്ന കേസുകളിലെല്ലാം പ്രതിഭാഗത്തിന് വേണ്ടി ഹാജരായാണ് ശ്രദ്ധേയനായത്. തൃശ്ശൂരിലെ സൗമ്യ വധക്കേസ്, പെരുമ്പാവൂരിലെ ജിഷ കൊലപാതകം, ഇലന്തൂരിലെ നരബലി കേസ്, കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് എന്നിവയിലെല്ലാം പ്രതിഭാഗത്തിന് വേണ്ടി ഹാജരായത് ബിഎ ആളൂരായിരുന്നു. കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

എഴുത്തിൻ്റെ ഭാവന ദേശങ്ങൾ; സെമിനാർ സംഘടിപ്പിച്ചു

LOCAL NEWS
ഗവ. സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിംഗ് സെൻ്റർ പരപ്പനങ്ങാടിയും, മാർഗ.കോം സംയുക്തമായി കുരിൻ പാടി - എഴുത്തിൻ്റെ ഭാവന ദേശങ്ങൾ സെമിനാർ സംഘടിപ്പിച്ചു. പുത്തൻപീടിക പുളിക്കലകത്ത് പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ മലബാർ എഡ്യുക്കേഷൻ അക്കാദമി ചെയർമാനും, പരപ്പനങ്ങാടി നഗരസഭ കൗൺസിലറുമായ തുടിശ്ശേരി കാർത്തികേയൻ ഉദ്ഘാടനം ചെയ്തു. സെൻ്റർ കോഡിനേറ്റർ ടി. ജിഷ അധ്യക്ഷത വഹിച്ച ചടങ്ങിൽ എഴുത്തിൻ്റെ ഭാവന ദേശങ്ങൾ എന്ന വിഷയത്തെ കുറിച്ച് കാലിക്കറ്റ് സർവകലാശാല മലയാള കേരള പഠന വിഭാഗം അസിസ്റ്റൻ്റ് പ്രെഫസർ ഡോ. എം.ബി. മനോജ്, ജി.ജി.വി.എച്ച്. എസ്.എസ് അധ്യാപകനും, എഴുത്തുകാരനുമായ പി. ശിവലിംഗൻ, കാലിക്കറ്റ് സർവകലാശാല മലയാള കേരള പഠന വിഭാഗം ഗവേഷക വിദ്യാർത്ഥി അജിത്ത് ശേഖരൻ എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുമായി സംവാദവും നടത്തി. ചടങ്ങിന് പിടിഎ പ്രസിഡൻ്റ് നൗഫൽ ഇല്ലിയൻ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അധ്യാപകരായ കെ.കെ. ഷബീബ സ്വാ...

ആൽക്കൂട്ട ആക്രമണം പറപ്പൂർ സ്വദേശി കൊല്ലപ്പെട്ടു.

CRIME NEWS
കർണ്ണാടക മംഗളൂരുവിൽ ആൽക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട പുൽപ്പള്ളി സ്വദേശി അഷ്‌റഫിൻ്റെ മൃതദേഹം ബന്ധുക്കൾ വിട്ടുനൽകി. മൃതദേഹവുമായി ബന്ധുക്കളുടെ നാട്ടിലേക്ക് തിരിച്ചു. കൊലപാതകത്തിൽ 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പറപ്പൂരിലെ മഹല്ല് പള്ളിയിൽ മൃതദേഹം സംസ്കരിക്കും.കർണാടക സ്‌പെഷ്യൽ ബ്രാഞ്ചും കേരള സ്‌പെഷ്യൽ ബ്രാഞ്ചും ഇന്നലെ തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും മൃതദേഹം വിട്ടുനൽകിയ അഷ്‌റഫിൻ്റെ സഹോദരൻ അബ്ദുള് ജബ്ബാർ പറഞ്ഞു. ആൾക്കൂട്ട മർദനമാണ് മരണകാരണം എന്നാണ് പറഞ്ഞത്. രണ്ട് മണിക്കൂറോളം ശരീരം അവിടെ കിടന്നു.അഷ്‌റഫ് മാനസിക പ്രശ്‌നമുള്ള ആളാണ്. കൊലപാതകത്തിലേക്ക് നയിച്ച കാരണത്തെ കുറിച്ച് പൊലീസ് പറഞ്ഞിട്ടില്ല. അന്വേഷണത്തോട് കുടുംബം സഹകരിക്കും. അഷ്‌റഫ് ഏതെങ്കിലും തരത്തിൽ പ്രശ്‌നമുണ്ടാക്കിയ മുൻകാല അനുഭവങ്ങൾ ഇല്ല. പോലീസ് അന്വേഷണത്തിൽ പരാതികളില്ല – അദ്ദേഹം വ്യക്തമാക്കി.പാകിസ്ഥാൻ സിന്ദാബാദ് വിളിച്ചെന്ന് ആരോപി...

കർഷക സംഘം നഗരസഭ മാർച്ച് സംഘടിപ്പിച്ചു.

LOCAL NEWS
പരപ്പനങ്ങാടി : കർഷക സംഘം പരപ്പനങ്ങാടി മുൻസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പരപ്പനങ്ങാടി മുൻസിപ്പാലിറ്റി മാർച്ച് സംഘടിപ്പിച്ചു. പരപ്പനങ്ങാടി നഗരസഭയിലെ വാലൻതോട് അളന്ന് തിട്ടപ്പെടുത്തി കയ്യേറ്റം ഒഴിപ്പിച്ച് ആഴവും വീതിയും കുട്ടി നായടിക്കുളത്തിലെത്തിച്ച് അവിടെ നിന്ന് പുതിയ കനാൽ നിർമ്മിച്ച് വെള്ളം പുരപ്പുഴയിലേക്ക് ഒഴുക്കി വിടുക, തണ്ടാണിപ്പുഴ, മുണ്ടില തോട് എന്നിവ സർവ്വെ ചെയ്ത് കയ്യേറ്റം ഒഴിപ്പിച്ച് ആവശ്യമെങ്കിൽ സ്ഥലം ഏറ്റെടുത്ത് ആഴവും വീതിയും കൂട്ടി വെളത്തിന് സുഗമമായി ഒഴുക്കുന്നതിനുള്ള സാഹചര്യമൊരുക്കുക. കൽപ്പുഴയിലെ ചെളിയും, മണലും, ചണ്ടിയും നീക്കി കൂടുതൽ വെള്ളം ശേഖരിക്കുന്നതിനുള്ള സംഭരണി ഉണ്ടാക്കുക, നെടുവ പിഴാരിക്കൽ പടിഞ്ഞാറ് ഭാഗത്ത് കെട്ടിനിൽക്കുന്ന വെള്ളം കൊടപ്പാളിയിൽ കൾവെർട്ടും, ഡ്രൈനേജും നിർമ്മിച്ച് കടലിലേക്ക് ഒഴുക്കി വിടുക, പരപ്പനങ്ങാടി പുത്തൻ പിടിക വഴി കളിക്കാവ് ഡ്രൈനേജിലൂടെ വരുന്ന വെള്ളം റെയ...

ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച കേസ്; ഭാര്യ അറസ്റ്റില്‍

KANNUR, LOCAL NEWS
കണ്ണൂർ : കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. മരിച്ച കെ കെ രാധാകൃഷ്ണന്റെ ഭാര്യ മിനി നമ്ബ്യാരെയാണ് പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. രാധാകൃഷ്ണന്റെ മരണത്തിലെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് അറസ്റ്റ്.തുടര്‍ന്ന് പയ്യന്നൂര്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. കേസില്‍ മിനിയുടെ സുഹൃത്ത് സന്തോഷിനെയും തോക്ക് നല്‍കിയ സജോ ജോസഫിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2025 മാര്‍ച്ച്‌ 20നാണ് കൊലപാതകം നടന്നത്. കൈതപ്രത്ത് പണിയുന്ന വീടിനുള്ളില്‍ വെച്ച്‌ രാധാകൃഷ്ണനെ സന്തോഷ് വെടിവെച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

പാലക്കാട് കല്ലടിക്കോട് 3 കുട്ടികൾ കുളത്തിൽ വീണു മരണപ്പെട്ടു

LOCAL NEWS
പാലക്കാട് കല്ലടിക്കോട് മൂന്നേക്കർ ഭാഗത്ത് 3 കുട്ടികൾ കുളത്തിൽ വീണു മരണപ്പെട്ടു. മരണപ്പെട്ട ആൺകുട്ടികളായ രണ്ടുപേരുടെയും മൃതദേഹം പാലക്കാട് ഗവൺമെന്റ് ആശുപത്രിയിലും, പെൺകുട്ടിയുടെ മൃതദേഹം തച്ചമ്പാറ ഈസാഫ് ആശുപത്രിയിലും ആണ്. തുടിക്കോട് സ്വദേശി രാധിക (8 വയസ്സ്,) എന്ന കുട്ടിയാണ് മരണപ്പെട്ട പെൺകുട്ടി. മരണപ്പെട്ട ആൺകുട്ടികളുടെ പേര് വിവരങ്ങൾ ലഭിച്ചിട്ടില്ല. കുളത്തിൽ വീണ അപകടത്തിൽ  മക്കളാണ് മരണപ്പെട്ടത്. കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

മാനേജർ വഴിയാണ് തനിക്ക് കഞ്ചാവ് ലഭിച്ചതെന്ന് മൊഴി നൽകി വേടൻ.

LOCAL NEWS
കൊച്ചി: സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്ന ആളല്ലെന്ന് റാപ്പർ വേടൻ. മാനേജർ വഴിയാണ് തനിക്ക് കഞ്ചാവ് ലഭിച്ചതെന്നും വേടൻ പൊലീസിന് മൊഴി നൽകി. കഴിഞ്ഞ ദിവസം ഫ്ളാറ്റിൽ നിന്നും കസ്റ്റഡിയിലെടുത്ത ഒൻപതംഗ സംഘത്തിൽ വേടന്‍റെ മാനേജറുമുണ്ടായിരുന്നു. മാനേജർ സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്ന ആളെന്നാണ് പൊലീസ് പറയുന്നത്. മാനേജർക്ക് കഞ്ചാവ് എത്തിച്ചു നൽകിയത് സിനിമ അസിസ്റ്റന്‍റാണെന്നും സൂചനയുണ്ട്. അതേസമയം വേടനെതിരായ പുലിപ്പല്ല് കേസിൽ വനം വകുപ്പ് നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. പുലിപ്പല്ല് ആരാധകൻ നൽകിയതാണോ എന്നത് കോടതിയിൽ തെളിയിക്കേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് നിലവിൽ ചുമത്തിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പുലിപ്പല്ല് തനിക്ക് ആരാധകൻ സമ്മാനിച്ചതെന്നാണ് വേടന്‍റെ മൊഴി.വേടന് പുലിപ്പല്ല് ലഭിച്ചത് തമിഴ്‌നാട്ടില്‍ നിന്നാണെന...

എസ് എസ് എഫ്സ്ഥാപക ദിനം ആചരിച്ചു

LOCAL NEWS
ഇരിങ്ങല്ലൂർ : എസ്. എസ്. എഫിന്റെ 53-ാം സ്ഥാപക ദിനം കോട്ടപ്പറമ്പ് യൂണിറ്റ് വിപുലമായി ആചരിച്ചു.യൂണിറ്റ് കേന്ദ്രത്തിൽ കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡന്റ്‌ എ കെ അബ്ദുറഹ്മാൻ സഖാഫി പതാക ഉയർത്തി. എസ്. എസ്. എഫ് യൂണിറ്റ് ജനറൽ സെക്രട്ടറി ജാസിം മുഹമ്മദ്‌ സി സ്വാഗതം പറഞ്ഞു പി മുസ്തഫ സഖാഫി അധ്യക്ഷത വഹിച്ചു. കോട്ടപ്പറമ്പ് മഹല്ല് ഖബർ സിയറത്തിനു പി സി എച് അബൂബക്കർ സഖാഫി നേതൃത്വം നൽകി.എ കെ സിദ്ധീഖ് സൈനി, കെ ഉസ്മാൻ, വാഹിദ് കെ കെ, അഫ്നൻ സിപി തുടങ്ങിയവർ നേതൃത്വം നൽകി. കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് മെമ്പർമാരും പങ്കെടുത്തു. മധുര വിതരണവും നടന്നു....

ഇന്ത്യന്‍ പൗരയായ അമ്മയില്ലാതെ പാക് ബാലിക മടങ്ങി; ഹൃദയം നുറുങ്ങുന്നുവെന്ന് പതിനൊന്നുകാരി

NATIONAL NEWS
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാകിസ്താനിലേക്ക് മടങ്ങണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം അട്ടാരി-വാഗ അതിര്‍ത്തിയിലൂടെ മടങ്ങിയത് നൂറുകണക്കിന് പാകിസ്താനികള്‍. അതിവൈകാരിക രംഗങ്ങള്‍ക്കാണ് അതിര്‍ത്തി സാക്ഷ്യം വഹിച്ചത്. അമ്മയെ നഷ്ടമാകുന്ന പതിനൊന്നുകാരി മുതല്‍ ഭീകരാക്രമണത്തെ അപലപിക്കുന്ന പാകിസ്താനികളും ഇതില്‍ ഉള്‍പ്പെടും. പാകിസ്താന്‍ പൗരയായ പതിനൊന്നുകാരി സൈനബ് അമ്മയെ ഇന്ത്യയില്‍ വിട്ടാണ് പാകിസ്താനിലേക്ക് തിരിച്ചത്. അമ്മയെ വിട്ടു പോകുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും തന്റെ ഹൃദയം തകരുകയാണെന്നുമാണ് സൈനബ് മാധ്യമങ്ങളോട് പ്രതികരിച്ചത്. അമ്മയെ ഇന്ത്യയില്‍ വിട്ട് പാകിസ്താനിലേക്ക് മടങ്ങേണ്ടി ഒട്ടേറെ പേര്‍ വേറെയുമുണ്ട്. 'എന്റെ അമ്മ ഇന്ത്യന്‍ പൗരയാണ്. അവര്‍ക്ക് ഞങ്ങളുടെ കൂടെ പാകിസ്താനിലേക്ക് വരാന്‍ സാധിക്കില്ല. 1991ലാണ് എന്റെ മാതാപിതാക്കള്‍ വിവാഹിതരായത്'. മറ്റൊരു പാക് ...

ശക്തമായ മഴ തുടരും

LOCAL NEWS
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിലുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.വടക്കൻ കേരളത്തിൽ ഇന്ന് മുതൽ മഴ ശക്തമാകും എന്നും കാലാവസ്ഥ വകുപ്പിന്റെ പ്രവചനം ഉണ്ട്. ഇതിന്റെ ഭാഗമായി മൂന്ന് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം, വയനാട്, പാലക്കാട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് ഉള്ളത്. സംസ്ഥാനത്ത് നാളെ വയനാട്, കണ്ണൂർ എന്നീ ജില്ലകളിലും ബുധനാഴ്‌ച വയനാട്, മലപ്പുറം എന്നീ ജില്ലകളിലും യെല്ലോ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെയെല്ലാം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പ്. കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറ...

തെരുവുനായയുടെ കടിയേറ്റ അഞ്ചര വയസുകാരി പേവിഷബാധയേറ്റു മരിച്ചു

MARANAM
തെരുവുനായയുടെ കടിയേറ്റ അഞ്ചര വയസുകാരി പേവിഷബാധയേറ്റു മരിച്ചു. മലപ്പുറം പെരുവള്ളൂർ കാക്കത്തടം സ്വദേശി സ്വദേശി സൽമാനുൽ ഫാരിസിന്റെ മകൾ സിയ ഫാരിസാണ് മരിച്ചത്. മിഠായി വാങ്ങാന്‍ കടയില്‍ പോയ കുട്ടിയെ മാര്‍ച്ച്‌ 29നാണ് തെരുവുനായ കടിച്ചത്. തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതേതുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയ്ക്ക് വാക്‌സിന്‍ നല്‍കുകയും ചെയ്തു. എന്നാല്‍, കഴിഞ്ഞ ദിവസം രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. ഇതേതുടര്‍ന്ന് വീണ്ടും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. തലക്ക് കടിയേറ്റാല്‍ വാക്‌സിന്‍ എടുത്താലും പേവിഷബാധ ഉണ്ടാകാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.ഈ കുട്ടി ഉള്‍പ്പടെ ഏഴുപേർക്ക് അന്ന് കടിയേറ്റിരുന്നു. എന്നാല്‍ കുട്ടി ഒഴികെയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വ...

മദ്രസ്സയിലേക്ക് പോയ കുട്ടിയേ കാണ്മാനില്ല

MALAPPURAM
തിരൂരങ്ങാടി: ഈ ഫോട്ടോയിൽ കാണുന്ന മിൻഷ ജാസ്മീൻ, D/O അബ്ദുറഹ്മാൻ, വയസ്സ് -14/25, ചക്കിങ്ങൽ ഹൗസ്, കൊടിമരം, വെന്നിയൂർ പി. ഒ എന്ന കുട്ടി 27.04.2025 തിയ്യതി രാവിലെ 06.30 മണിക്ക് വെന്നിയൂരിലുള്ള വീട്ടിൽ നിന്നും മദ്രസ്സയിലേക്കാണെന്ന് പറഞ്ഞ് പോയശേഷം കാണാതായിട്ടുളളതാണ്. കാണാതാവുമ്പോൾ വെളുത്ത നിറത്തിലുള്ള ജീൻസും നീല നിറത്തിലുള്ള ടോപ്പുമാണ് വേഷം. ഇരുനിറവും മെലിഞ്ഞ ശരീരവും 140CM ഉയരവുമുണ്ട്. ഈ കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ തിരൂരങ്ങാടി പോലീസ് സ്റ്റേഷനിൽ അറിയിക്കുക. ഇൻസ്‌പെക്ടർ ഓഫ് പോലീസ് - 9497987164 സബ്ബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് - 94979806859497934271 തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ 0494-2460331...

റവന്യൂ റിക്കവറി: സംസ്ഥാനത്ത് മികച്ച പ്രകടനം കാഴ്ചവെച്ച് മലപ്പുറം ജില്ല

MALAPPURAM
2024-25 സാമ്പത്തിക വർഷത്തെ റവന്യൂ റിക്കവറിയിൽ സംസ്ഥാനത്ത് മികച്ച പ്രകടനം കാഴ്ചവെച്ച് മലപ്പുറം ജില്ല. സംസ്ഥാനത്ത് റവന്യൂ റിക്കവറി പിരിവിൽ ശതമാനടിസ്ഥാനത്തിൽ മലപ്പുറം ജില്ല ഒന്നാം സ്ഥാനത്ത് എത്തി. പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കിയ മികച്ച ജീവനക്കാർക്കുള്ള പുരസ്‌കാരങ്ങൾ ജില്ലാ കളക്ടർ വി.ആർ. വിനോദ് വിതരണം ചെയ്തു. 95 ശതമാനം റിക്കവറി പൂർത്തിയാക്കാൻ ജില്ലക്ക് കഴിഞ്ഞു. ഇതിലൂടെ 83 കോടി രൂപ പിരിച്ചെടുത്തു. കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 20 കോടി രൂപയുടെ അധിക പിരിവാണ് ഇത്തവണ നടന്നത്. ജില്ലയിലെ എക്കാലത്തെയും മികച്ച കളക്ഷൻ ആണ് ഈ വർഷം നടന്നിട്ടുള്ളത്. കെട്ടിടനികുതി പിരിവിൽ 99 ശതമാനവും ആഡംബര നികുതി പിരിവിൽ 98.50 ശതമാനവും പിരിച്ചെടുക്കാനായി. റവന്യൂ റിക്കവറി ,കെട്ടിടനികുതി, ആഡംബര നികുതി എന്നിവയിൽ 100 ശതമാനം എത്തിച്ച പെരിന്തൽമണ്ണ തിരൂരങ്ങാടി താലൂക്കുകൾ റോളിംഗ് ട്രോഫി സ്വന്തമാക്കി. മികച്ച പ്രകടനം കാഴ്ചവച്ച തിരൂർ, ...

പാകിസ്താനിൽ നിന്നുള്ള യൂട്യൂബ് ചാനലുകൾ ഇന്ത്യയിൽ വിലക്കി

NATIONAL NEWS
പാകിസ്താനിൽ നിന്നുള്ള യൂട്യൂബ് ചാനലുകൾ ഇന്ത്യയിൽ വിലക്കി. മുൻ ക്രിക്കറ്റർ ഷോയിബ് അക്തർ അടക്കമുള്ളവരുടെ അക്കൗണ്ടുകൾ വിലക്കി. പാകിസ്താനിൽ നിന്നുള്ള സമ ടി വി, ബോൾ ന്യൂസ്, ഡോൺ ന്യൂസ്, ജിയോ ന്യൂസ് ഉൾപ്പെടെ 16 യുട്യൂബ് ചാനലുകൾക്കും ഇന്ത്യ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഒപ്പം തന്നെ ബിബിസിക്കും കേന്ദ്ര സർക്കാർ നോട്ടീസ് അയച്ചിട്ടുണ്ട്. ഇന്ത്യയിലെ ബിബിസി തലവനാണ് നോട്ടീസ് നൽകിയിട്ടുള്ളത്. ഇന്ത്യാവിരുദ്ധമായ രീതിയിൽ റിപ്പോർട്ടിങ് പാടില്ലെന്നും ബിബിസിക്ക് കർശനമായ നിർദേശം നൽകിയിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിൻ്റെ പശ്ചാത്തലത്തിൽ അതിർത്തി ഗ്രാമങ്ങൾ കനത്ത ജാഗ്രതയിലാണ്. പാക് പൗരൻമാരുടെ ഇന്ത്യയിൽ നിന്നുള്ള മടക്കത്തിനുള്ള സമയപരിധി ഇന്ന് അവസാനിച്ചു. പരമാവധി പേർ ഇന്ത്യയിൽ നിന്ന് മടങ്ങി എന്നാണ് റിപ്പോർട്ടുകൾ. സംസ്ഥാനങ്ങളുടെ കണക്കെടുത്താൽ ഏറ്റവും കൂടുതൽ പാകിസ്താൻ പൗരന്മാരുണ്ടായിരുന്നത് മഹാരാഷ്ട്ര...

പള്ളിപ്പടി ത്രീജി റോഡ് പുനനിർമാണം പൂർത്തീകരിച്ചു

VENGARA
പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്ത് വാർഡ് 16 ലെ പള്ളിപ്പടി 3g റോഡ് കോൺഗ്രീറ്റ് വർക്കുകൾ പൂർത്തീകരിച്ച്‌ നാടിന് സമർപ്പിച്ചു.റോഡിന്റെ ഉദ്ഘാടനം മെമ്പർ ഷാജു കാട്ടകത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ്ശ്രീ ഷംസു പുതുമ നിർവഹിച്ചു കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

സർവീസിൽനിന്നു വിരമിക്കുന്ന, PSMO കോളജ് പ്രിൻസിപ്പൽ ഡോ.കെ.അസീസിന് അലമ്നൈ അസോസിയേഷൻ സ്നേഹാദരം നൽകി

LOCAL NEWS, TIRURANGADI
സർവീസിൽ നിന്നു വിരമിക്കുന്ന, പിഎസ്എംഒ കോളജ് പ്രിൻസിപ്പൽ ഡോ. കെ.അസീസിനു കോളജ് അല മ്നൈ അസോസിയേഷന്റെ നേതൃത്വത്തിൽ സ്നേഹാദരം നൽകി. കോളജ് കമ്മിറ്റി ചെയർമാൻ എം.കെ.ബാവ ഉദ്ഘാടനം ചെയ്തു. സി.പി.മുസ്‌തഫ ആധ്യക്ഷ്യം വഹിച്ചു. വടകര ആർഡിഒ കെ.അൻ വർ സാദത്ത്, കാലിക്കറ്റ് യൂണി വേഴ്‌സിറ്റി കായിക വിഭാഗം മേധാവി ഡോ.വി.പി.സക്കീർ ഹുസൈൻ, മുൻ പ്രിൻസിപ്പൽ മാരായ പ്രഫ.എം.ഹാറൂൺ, പ്രഫ.എം.അബ്ദുൽ അസീസ്, പ്രഫ.എം.അലവിക്കുട്ടി, അല മനൈ അസോസിയേഷൻ ഭാര വാഹികളായ കെ.ടി.ഷാജു, എം.അബ്ദുൽ അമർ, സമദ് കാരാടൻ, മുജീബ് താനാളൂർ, പി.എം.എ.ജലീൽ, ഷബീർ മോൻ, പി.എം.അബ്ദു‌ൽ ഹഖ്, പി.കെ. രഞ്ജിത്ത്, കെ.കെ.മും താസ് എന്നിവർ പ്രസംഗിച്ചു. കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

റാപ്പര്‍ വേടന്റെ കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്ന് കഞ്ചാവ് പിടികൂടി.

ERANANKULAM, LOCAL NEWS
കൊച്ചി: റാപ്പര്‍ വേടന്റെ കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്ന് കഞ്ചാവ് പിടികൂടി. തൃപ്പൂണിത്തുറ ഫ്‌ലാറ്റില്‍ ഹില്‍പാലസ് പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. സിനിമ മേഖലയിലുള്ളവരില്‍ നിരവധിപ്പേര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയില്‍ അടക്കം പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് വേടന്റെ ഫ്‌ലാറ്റില്‍ നിന്ന് കഞ്ചാവ് പിടികൂടിയത്. ഫ്‌ലാറ്റില്‍ കഞ്ചാവ് ഉപയോഗിക്കുന്നു എന്ന് ഡാന്‍സാഫ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ ഏഴ് ഗ്രാം കഞ്ചാവ് ആണ് പിടികൂടിയത്. പരിശോധന സമയത്ത് ഫ്‌ലാറ്റില്‍ ഒമ്പത് പേരടങ്ങുന്ന സംഘമാണ് ഉണ്ടായിരുന്നത്. യുവതലമുറയിലെ സ്വതന്ത്ര സംഗീതത്തില്‍ ശ്രദ്ധേയനാണ് റാപ്പര്‍ വേടന്‍. റാപ്പര്‍ വേടന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് ലഭിക്കുന്ന വിവരം. കൂട...

MTN NEWS CHANNEL

Exit mobile version