ഇരിങ്ങല്ലൂർ : എസ്. എസ്. എഫിന്റെ 53-ാം സ്ഥാപക ദിനം കോട്ടപ്പറമ്പ് യൂണിറ്റ് വിപുലമായി ആചരിച്ചു.
യൂണിറ്റ് കേന്ദ്രത്തിൽ കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡന്റ് എ കെ അബ്ദുറഹ്മാൻ സഖാഫി പതാക ഉയർത്തി. എസ്. എസ്. എഫ് യൂണിറ്റ് ജനറൽ സെക്രട്ടറി ജാസിം മുഹമ്മദ് സി സ്വാഗതം പറഞ്ഞു പി മുസ്തഫ സഖാഫി അധ്യക്ഷത വഹിച്ചു. കോട്ടപ്പറമ്പ് മഹല്ല് ഖബർ സിയറത്തിനു പി സി എച് അബൂബക്കർ സഖാഫി നേതൃത്വം നൽകി.
എ കെ സിദ്ധീഖ് സൈനി, കെ ഉസ്മാൻ, വാഹിദ് കെ കെ, അഫ്നൻ സിപി തുടങ്ങിയവർ നേതൃത്വം നൽകി. കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് മെമ്പർമാരും പങ്കെടുത്തു. മധുര വിതരണവും നടന്നു.