Saturday, April 18News That Matters

Month: April 2025

കോഴിപ്പാറ വെള്ളച്ചാട്ടത്തില്‍ കോളജ് വിദ്യാര്‍ഥി മുങ്ങി മരിച്ചു

Accident
കോഴിപ്പാറ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ കോളജ് വിദ്യാർഥി മുങ്ങി മരിച്ചു. കോഴിക്കോട് ചേവരമ്ബലം സാന്തനം വീട്ടില്‍ പരേതനായ മുരളിധരന്‍റെ മകൻ സന്ദേശ് (20) ആണ് മരിച്ചത്. കോഴിക്കോട് ദേവഗിരി കോളജ് ബി.എസ്.സി കപ്യൂട്ടർ സയൻസ് രണ്ടാം വർഷ വിദ്യാർഥിയാണ്. കുറുവൻപുഴയുടെ കോഴിപ്പാറ കടവില്‍ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടയില്‍ അപകടത്തില്‍ പ്പെടുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് വിദ്യാർഥികളായ മൂന്ന് ആണ്‍ക്കുട്ടികളും മൂന്ന് പെണ്‍കുട്ടികളുമടങ്ങിയ ആറംഗ സംഘം എത്തിയത്. കോഴിപ്പാറ കടവിന് മുകളിലെ കടവില്‍ സന്ദേശ് കുളിക്കാനിറങ്ങി. നീന്തുന്നതിനിടയില്‍ കയത്തില്‍ താഴുകയായിരുന്നു. വനം വകുപ്പ് വാച്ചർമാർ പുഴയിലേക്ക് ചാടി രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. നാട്ടുകാരുടെയും നിലമ്ബൂരില്‍ നിന്നെത്തിയ അഗ്നി രക്ഷ സേനയുടെയും എമർജൻസി റെസ്ക‍്യൂ ഫോഴ്സും നടത്തി തിരച്ചിലിനിടയിലാണ് മൃതദേഹം കണ്ടെടുത്തത്. ...

ലൗലി ഹംസ ഹാജി മരണപ്പെട്ടു.

MARANAM
വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാപക നേതാവും റാഫ് മലപ്പുറം ജില്ലാ രക്ഷാധികാരിയുമായിരുന്ന ലൗലി ഹംസ ഹാജി മരണപ്പെട്ടു. തൻ്റെ പേര് ചേർത്ത് രാജ്യത്ത് ആദ്യമായി ഹംസ സംഗമമെന്ന പേരിൽ സമിതി രൂപീകരിക്കുകയും അറിയപ്പെടുന്ന മജീഷ്യനായും കലാസാസ്ക്കാരിക രംഗത്തെ നിറസാന്നി ദ്ധ്യവുമായിരുന്നദ്ദേഹംമയ്യിത്ത് നമസ്കാരം നാളെ ശനിയാഴ്ച രാവിലെ ഒമ്പത് മണിക്ക് മുണ്ടുപറമ്പ് ജുമാ മസ്ജിദിൽ...

കുഞ്ഞുങ്ങള്‍ക്ക് അമൃതം പൊടി കൊടുക്കുന്നവര്‍ ശ്രദ്ധിക്കൂ; ഭക്ഷ്യ കമ്മീഷൻ പരിശോധനയില്‍ ഞെട്ടിക്കുന്ന കണ്ടെത്തല്‍

KERALA NEWS
കൊല്ലം: ഗുണനിലവാരമില്ലാത്ത അമൃതം നൂട്രിമിക്‌സ് വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട പരാതികളില്‍ നടപടിയെടുത്ത് സംസ്ഥാന ഭക്ഷ്യ കമ്മീഷൻ. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർപേഴ്‌സണ്‍ ഡോ. ജിനു സഖറിയ ഉമ്മൻ, അംഗം അഡ്വ. സബിദാ ബീഗം എന്നിവർ കൊല്ലം ജില്ലയിലെ അമൃതം നൂട്രിമിക്‌സ് യൂണിറ്റുകളില്‍ പരിശോധന നടത്തിയത്. കൊല്ലം ജില്ലയിലെ തഴവ ഭാഗത്തുളള ന്യൂട്രിമിക്സ് യൂണിറ്റുകള്‍, പരിശോധനാ സമയം അടഞ്ഞുകിടക്കുകയായിരുന്നു തുടർന്ന് മണപ്പളളി ഭാഗത്തുളള ബയോവിറ്റ അമൃതം ന്യൂട്രിമിക്സ് ഭക്ഷ്യ കമ്മീഷൻ പരിശോധിച്ചു. പരിശോധനയില്‍ പ്രസ്തുത യൂണിറ്റ് മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി. മൂന്ന് മുതല്‍ ആറ് വയസുവരെയുള്ള കുട്ടികള്‍ക്ക് പോഷകാഹാരം നല്‍കുന്ന സ്ഥാപനത്തില്‍ പ്രാഥമിക വൃത്തിയാക്കല്‍ പോലും നടക്കുന്നില്ലെന്ന് കണ്ടെത്തി. സാമ്ബിളുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില...

C P അബ്ദുൽ ലത്തീഫ് അബുദാബിയിൽ വെച്ച് മരണപ്പെട്ടു

GULF NEWS
വേങ്ങര : മുസഫ്ഫ അല്‍-ബറഖ ഹോല്‍ഡിങ്‌സ് സ്റ്റാഫ് കോട്ടക്കല്‍ പറപ്പൂർ തെക്കെകുളമ്ബ് സ്വദേശി ചോലക്കപ്പറമ്ബൻ അബ്ദുല്‍ ലത്തീഫ് (53) അബുദാബി യില്‍ വെച്ച്‌ മരണപ്പെട്ടു.ശാരീരിക ആസ്വാസ്ഥ്യത്തെ തുടർന്ന് ഇന്നലെ രാവിലെ മുസഫ ലൈഫ് കെയർ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തിരുന്നു. വൈകുന്നേരം 3 മണിക്കാണ് മരിച്ചത്.ഭാര്യ: ഉമ്മു ഹബീബ. മക്കള്‍: ഫിറോസ് ബാബു, മുഹമ്മദ് ഫാദില്‍. സഹോദരങ്ങള്‍: അബൂദബി വേങ്ങര മണ്ഡലം കെഎംസിസി വൈസ് പ്രസിഡന്റ് സിപി അബ്ദുല്‍ മജീദ്, ഹാഷിം (അബൂദബി), അബ്ദു റഷീദ്. സഹോദരി: സൈനു.നടപടികള്‍ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിന് ജോലി ചെയ്ത സ്ഥാപനത്തിന്റെ സഹകരണത്തോടുകൂടി പ്രവർത്തനങ്ങള്‍ നടത്തി വരുന്നതായി അബൂദബി വേങ്ങര മണ്ഡലം കെഎംസിസി ഭാരവാഹികള്‍ അറിയിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@g...

ബോഡി ബില്‍ഡറെ ജീവനൊടുക്കിയ നിലയില്‍

MALAPPURAM
കൊണ്ടോട്ടി: ബോഡി ബില്‍ഡറെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി കൊട്ടപ്പുറം ആന്തിയൂർക്കുന്ന് സ്വദേശി യാസിർ അറഫാത്ത് ആണ് മരിച്ചത്.ഇന്നലെ രാത്രി മുറിയില്‍ മരിച്ച നിലയില്‍ യാസിറിനെ കണ്ടെത്തുകയായിരുന്നു . യാസിർ സംസ്ഥാന-ജില്ലാ തലങ്ങളിലെ വിവിധ ബോഡി ബില്‍ഡിങ് ചാംപ്യൻഷിപ്പുകളിലെ വിജയിയാണ്

KSRTC ഡ്രൈവര്‍ക്ക് നേരെ കയ്യേറ്റം; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

KOTTAKKAL
ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെന്ന് ആരോപിച്ച്‌ കെഎസ്‌ആര്‍ടിസി ബസ് തടഞ്ഞ് ഡ്രൈവറെ കയ്യേറ്റം ചെയ്ത യുവാക്കള്‍ പിടിയില്‍. സംഭവത്തില്‍ മൂന്ന് യുവാക്കളെയാണ് പോലീസ് പിടികൂടിയത്. പുത്തൂര്‍ സ്വദേശികളായ സിയാദ്, സിനാന്‍, ഫുഹാന്‍ സെനിന്‍ എന്നിവരാണ് അറസ്റ്റിലായത്.ഇന്നലെ രാത്രി 11 മണിയോടെ കോട്ടയ്ക്കല്‍ ചങ്കുവെട്ടിയിലാണ് സംഭവം. തൃശൂരില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്നു ബസ്. ചങ്കുവെട്ടിയിലെത്തിയപ്പോള്‍ യുവാക്കള്‍ ആള്‍ട്ടോ കാറിലെത്തി തടഞ്ഞ് നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ബസ് ക്യാബിനിലേക്ക് കയറി ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടെന്ന് ആരോപിച്ച്‌ മര്‍ദിക്കുകയായിരുന്നു. ചാവി ഊരിയെടുക്കുകയും യാത്രക്കാരെ മുഴുവന്‍ ഇറക്കി വിട്ട ഇവർ ബസിന്റെ ട്രിപ്പ് മുടക്കി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഡ്രൈവർ മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചു. എന്നാല്‍ പ്രാഥമിക പരിശോധനയില്‍ തന്നെ ഡ്രൈവർ മദ്യപിച്ചിരുന്നില്ല എന്ന് കണ്ടെത്ത...

പെരുന്നാളിന് ഡ്രസെടുക്കാൻ പോയ യുവതിയും മക്കളും മിസ്സിംഗ്; ദില്ലിയിൽ കണ്ടെത്തി

KOZHIKODE, LOCAL NEWS
കോഴിക്കോട്: നാദാപുരം വളയത്ത് നിന്ന് വീടുവിട്ടിറങ്ങിയ യുവതിയേയും മക്കളേയും ഡല്‍ഹിയില്‍ വെച്ച് കണ്ടെത്തി. യുവതിയേയും കുട്ടികളേയും ഇന്ന് സ്റ്റേഷനില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് വളയം പൊലീസ്. യുവതിയുടെ ഭര്‍ത്താവ് ചെറുമോത്ത് കുറുങ്ങോട്ട് സക്കീറിനോടാണ് പൊലീസ് മൂന്ന് പേരെയും ഇന്ന് സ്റ്റേഷനില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ച വീടുവിട്ടിറങ്ങിയ ഹാഷിദ, മക്കളായ ലുക്മാന്‍, മെഹ്‌റ ഫാത്തിമ എന്നിവരെ ഇന്നലെ രാത്രിയോടെയാണ് ഡല്‍ഹിയില്‍ കണ്ടെത്തിയത്. സക്കീറിനൊപ്പം ഖത്തറിലായിരുന്ന മൂന്ന് പേരും ദിവസങ്ങള്‍ക്ക് മുന്‍പാണ് നാട്ടിലെത്തിയത്. മക്കള്‍ക്ക് പെരുന്നാളിനോടനുബന്ധിച്ച് വസ്ത്രം എടുക്കാനുണ്ടെന്ന് പറഞ്ഞാണ് യുവതി വീട്ടില്‍ നിന്നും ഇറങ്ങിയിരുന്നത്. പിന്നീട് ഇവരെ കാണാതാവുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ ട്രെയിന്‍ മാര്‍ഗ്ഗം യശ്വന്ത്പൂരിലേക്ക് പോയതായും എടിഎം കൗണ്ടറില്‍ നിന്ന് 10,000 രൂപ പ...

ഇന്ത്യൻ മഹാസമുദ്രത്തിൽ നാവിക സേനയുടെ വൻ ലഹരി വേട്ട.

NATIONAL NEWS
ഇന്ത്യൻ മഹാസമുദ്രത്തിൽ നാവിക സേനയുടെ വൻ ലഹരി വേട്ട. 2500 കിലോ ലഹരി വസ്തുക്കൾ പിടികൂടി. 2386 കിലോ ഹാഷിഷ്, 121 കിലോ ഹെറോയിൻ എന്നിവയാണ് പിടികൂടിയത്. സംശയാസ്പദമായ നിലയില്‍ കണ്ടെത്തിയ ബോട്ടില്‍ നടത്തിയ തിരച്ചിലിലാണ് ലഹരിവസ്തുക്കള്‍ കണ്ടെടുത്തത്. ബോട്ടിലുണ്ടായിരുന്നവരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരെ മുംബൈയിലെത്തിച്ച് വിശദമായി ചോദ്യംചെയ്യും. ലഹരിവസ്തുക്കള്‍ എവിടെനിന്നാണ് കൊണ്ടുവന്നത്, എങ്ങോട്ടാണ് കൊണ്ടുപോകുന്നത് തുടങ്ങിയ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.വെസ്റ്റേൺ നേവല്‍ കമാന്‍ഡിന്റെ കീഴിലുള്ള യുദ്ധക്കപ്പല്‍- ഐഎന്‍എസ് തര്‍കശ് ആണ് ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തത്. മാര്‍ച്ച് 31-ാം തീയതി പട്രോളിങ്ങിനിടെയാണ് സംശയാസ്പദമായ ബോട്ടുകളുടെ സാന്നിധ്യത്തെകുറിച്ചും അവ നിയമവിരുദ്ധ ഇടപാടുകളില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നത് സംബന്ധിച്ചുമുള്ള വിവരം നാവികസേനയുടെ പി81 എയര്‍ക്രാഫ്റ്റില്‍നിന്ന് ഐഎന്‍എസ് തര്‍കശിന് ലഭിക്കുന...

ഹിറ്റ് ആൻഡ് റൺ; അവലോകന യോഗത്തിൽ 39 അപേക്ഷകൾ തീർപ്പാക്കി

MALAPPURAM
മലപ്പുറം: അപകട ശേഷം വാഹനം നിർത്താതെ പോയ ഹിറ്റ് ആൻഡ് റൺ സംഭവങ്ങളിൽ നഷ്ടപരിഹാരം നൽകാനുള്ള ജില്ലാ തല സമിതിയുടെ അവലോകന യോഗം ജില്ലാ കലക്ടർ വി ആർ വിനോദിന്റെ അധ്യക്ഷതയിൽ ചേർന്നു. 41 അപേക്ഷകൾ സമിതി പരിഗണിച്ചു. ഇതിൽ രണ്ടെണ്ണം ഒഴികെ ബാക്കിയുള്ളവ തീർപ്പാക്കി. അപകട ശേഷം വാഹനം നിർത്താതെ പോയാൽ പരിക്കേറ്റവർക്ക് 50,000 രൂപയും മരണപ്പെട്ടവർക്ക് രണ്ട് ലക്ഷവുമാണ് നൽകുന്നത്. തിരൂർ സബ് കലക്ടർക്ക് ലഭിക്കുന്ന അപേക്ഷകൾ പരിശോധിച്ചാണ് തീർപ്പാക്കുക. റോഡ് ആക്‌സിഡന്റ് ആക്ഷൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ അഡ് മാസ് ഒരുക്കുന്ന വീഡിയോ വാൾ ഘടിപ്പിച്ച 2 വാഹന പ്രചരണ ജാഥകൾ നടത്താൻ യോഗത്തിൽ തീരുമാനിച്ചു. പോലീസ്-മോട്ടോർ വാഹന-എക്സൈസ് - ആരോഗ്യ വകുപ്പുകൾ സംയുക്തമായി ഏപ്രിൽ 21 മുതൽ 30 വരെ ജില്ലയിലെ പ്രധാന നഗരങ്ങളിലും ബസ് സ്റ്റാൻഡ് കളിലും ജാഥ സംഘടിപ്പിക്കും. തിരൂർ സബ് കലക്ടർ ദിലീപ് കൈനിക്കര, എഡിഎം എൻ എം മെഹറലി, ഡിവൈഎസ്പി വി ജയചന്ദ്രൻ, റീജ...

പൗരസമിതി മയക്ക്മരുന്ന് ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു

VENGARA
വേങ്ങര ടൗൺ പൗരസമിതിയുടെ നേതൃത്വത്തിൽ ഈദ് ദിനത്തിൽ ടൗൺ ജുമാ മസ്ജിദ് പരിസരത്ത് മയക്ക്മരുന്ന് ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. ഈദാശംസകൾ നേർന്ന് കൊണ്ട് മധുരപലഹാര വിതരണവും, ലഹരി വിരുദ്ധ ബോധവൽക്കരണ നോട്ടീസ് വിതരണവും, പൗരപ്രമുഖനും, പള്ളി കാരണവരുമായ NT ബാവ ഹാജി നിർവ്വഹിച്ചു. പൗരസമിതി പ്രസിഡണ്ട് MK റസാക്ക്, നെല്ലാടൻ മുഹമ്മദ് ഹാജി, പി.എ. ബാവ, CH സൈനുദ്ധീൻ, MT കരീം തുടങ്ങിയവർ നേതൃത്വം നൽകി....

റോഡരികില്‍ നിന്ന് ലഹരി ഉപയോഗം കണ്ടപ്പോള്‍ ചോദ്യം ചെയ്തതിന് പെരുന്നാള്‍ ദിനത്തില്‍ പ്രതികാരം, 3 പേര്‍ പിടിയില്‍

MALAPPURAM
പാണക്കാട് റോഡരികില്‍ വെച്ച്‌ ലഹരി ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതിലുള്ള വിരോധം വെച്ച്‌ മാരകായുധങ്ങളുമായി അക്രമം നടത്തി ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസിലെ പ്രതികള്‍ പിടിയില്‍. മലപ്പുറം പൊലീസ് ഇൻസ്പെക്ടർ പി വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളായ 3 പേരെയും അറസ്റ്റ് ചെയ്തത്. പാണക്കാട് പെരിയേങ്ങല്‍ അബ്ദുറഹിമാൻ മകൻ മുഹമ്മദ് റാഷിഖ്‌ (27), പാണക്കാട് പട്ടർക്കടവ് എർളാക്കര അബ്ദുസ്സമദ് മകൻ മുഹമ്മദ് ജാസിത് (26), പാണക്കാട് അയ്യൂബ് മകൻ മുഹമ്മദ് ബാസിത് (21) എന്നിവരെയാണ് മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. പാണക്കാട് റോഡ‍രികില്‍ നിന്ന് ലഹരി ഉപയോഗിക്കുന്ന ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ടാണ് പ്രതികള്‍ അക്രമം നടത്തിയത്. പെരുന്നാള്‍ ദിനത്തില്‍ പുലർച്ചെ പാണക്കാട് പട്ടർക്കടവ് സ്വദേശി ഹാരിസിനേയും, പിതൃ സഹോദരന്റെ മകനായ റിയാസിനേയുമാണ് പ്രതികള്‍ മാരകായുധങ്ങളുമായി ആക്രമിച്ചത്. റിയാസിനെ പ്രതികള്‍ അക്രമിക്കു...

വലിയോറ ഈസ്റ്റ് പൂക്കുളം ബസാർ സ്വദേശിനി സുജാത മരണപ്പെട്ടു

MARANAM
വേങ്ങര : മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വേങ്ങര വലിയോറ പരപ്പിൽപാറ സ്വദേശി കേലപ്പുറത്ത് സുജാത സുനിൽ കെ.എം (52) അന്തരിച്ചു. അവയവ ദാനത്തിനു ശേഷം തിരുരങ്ങാടി പി.എസ്.എം.ഒ കോളേജ് ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിനു വെക്കും. നാളെ ബുധനാഴ്ച ഉച്ചയോടെ വലിയോറയിൽ കുടുംബ ശ്മശാനത്തിൻ സംസ്കാരം നടക്കും. പക്ഷാഘാതം പിടിപെട്ട് ഒരാഴ്ച്ചയായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കേരള ഗസറ്റട് ഓഫീസേഴ്സ് അസോസിയേഷൻ വനിതാ വിംഗ് സംസ്ഥാനകമ്മറ്റി അംഗമാണ്. തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് അലുംനി ഭാരവാഹിയാണ്. അച്ഛൻ : പരേതനായ മോഹനൻ കെ.പി. അമ്മ: സരോജിനി ടീച്ചർ (റിട്ട.എച്ച്.എം വലിയോറ ഈസ്റ്റ് എ.എം.യു.പി സ്കൂൾ). ഭർത്താവ്: സുനിൽ നാരായണൻ (ബിസ്നസ്, കേരളശ്ശേരി കോങ്ങാട്). മകൾ: ശ്രീലക്ഷ്മി-അമ്മു (വിദ്യാർത്ഥി,കലാക്ഷേത്ര, ചെന്നൈ). സഹോദരങ്ങൾ: സബിത, സിമി, അഭിലാഷ്, സംഗീത....

സലാലയില്‍ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു

GULF NEWS
സലാലയില്‍ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു. കുറ്റിപ്പുറം പള്ളിപ്പടി സ്വദേശി തളികപ്പറമ്ബില്‍ നൗഫല്‍ (40) ആണ് മരിച്ചത്. സ്വകാര്യ കമ്ബനിയില്‍ ഹെവി ഡ്രൈവറായ നൗഫല്‍ തുംറൈത്തില്‍ നിന്ന് സലാലയിലേക്ക് വരവെയാണ് അപകടം. മറ്റൊരു ഡ്രൈവറാണ് വാഹനം ഓടിച്ചിരുന്നത്. കുത്തനെയുള്ള ഇറക്കത്തില്‍ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്നാണ് വാഹനം അപകടത്തില്‍പെട്ടത്. വാഹനത്തിന്റെ ടയറിനടിയില്‍പ്പെട്ട നൗഫല്‍ തല്‍ക്ഷണം മരിക്കുകയായിരുന്നു.റോയല്‍ ഒമാൻ പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം സലാല സുല്‍ത്താൻ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നേരത്തെ ദുബൈയില്‍ പ്രവാസിയായിരുന്ന ഇദ്ദേഹം സലാലയിലെത്തിയിട്ട് ഒരു വർഷമേ ആയിരുന്നുള്ളു. ഭാര്യ: റിഷാന, രണ്ട് മക്കളുണ്ട്. നിയമ നടപടികള്‍ പൂർത്തീകരിച്ച്‌ മൃതദേഹം സലാലയില്‍ ഖബറടക്കുമെന്ന് ബന്ധപ്പട്ടവർ അറിയിച്ചു....

വീടുകള്‍ പൊളിച്ചുമാറ്റിയ നടപടി നിയമവിരുദ്ധം; സുപ്രീം കോടതി

NATIONAL NEWS
അനധികൃതമായി നിർമിച്ചെന്നു കാണിച്ച്‌ വീടുകള്‍ പൊളിച്ചുമാറ്റിയ സംഭവത്തില്‍ ഉത്തർപ്രദേശ് സർക്കാറിനും പ്രയാഗ്‌രാജ് വികസന അതോറിറ്റിക്കും സുപ്രീംകോടതിയുടെ വിമർശനം. വീടുകള്‍ പൊളിച്ചുമാറ്റിയ നടപടി മനുഷ്യത്വരഹിതവും നിയമവിരുദ്ധവുമാണെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ അഭയ് എസ്. ഓക, ഉജ്ജല്‍ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച്, പൊളിക്കല്‍ നടപടി ബലപ്രയോഗത്തിലൂടെയാണ് നടന്നതെന്ന് നിരീക്ഷിച്ചു. രാജ്യത്ത് നിയമവാഴ്ച ഉണ്ട്. പൗരന്മാരുടെ പാർപ്പിടങ്ങള്‍ ഈ രീതിയില്‍ പൊളിക്കാൻ കഴിയില്ല. പാർപ്പിടത്തിനായുള്ള അവകാശം എല്ലാവർക്കുമുണ്ട്. നടപടി മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും നിയമാനുസൃത നടപടിക്കുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും കോടതി പറഞ്ഞു. പൊളിച്ചുമാറ്റിയ ഓരോ വീടിന്‍റേയും ഉടമകള്‍ക്ക് ആറു മാസത്തിനുള്ളില്‍ 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. അഭിഭാഷകനായ സുല്‍ഫിക്കർ ഹൈദർ, പ്രൊഫസർ അലി അഹമ്മദ് തുടങ...

യുവാവ് താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ

VENGARA
വേങ്ങര : കൂരിയാട് യുവാവ് താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. കൂരിയാട്ടുപടിക്കൽ ശങ്കരൻ (Late) എന്നവരുടെ മകൻ സനിൽ (40) ആണ് മരണപ്പെട്ടത്. വീട്ടുകാർ രണ്ട് ദിവസത്തെ കൊടുങ്ങല്ലൂർ ക്ഷേത്രദർശനം കഴിഞ്ഞ് എത്തി വീട് തുറന്നപ്പോഴാണ് മരണപ്പെട്ട നിലയിൽ കാണപ്പെട്ടത്. വേങ്ങര പോലീസ് സ്ഥലത്തെത്തി തുടർ നടപടി ആരംഭിച്ചു....

കണ്ണമംഗലം എരണിപ്പടി സംഘടിപ്പിച്ച ഈദുഗാഹ് ഗസ്സയിലെ കുഞ്ഞുങ്ങൾക്ക് സമർപ്പിച്ചു

VENGARA
വേങ്ങര : ഗസ്സ മുനമ്പിലെ ഇസ്രായേൽ നരനായാട്ടിൽ കൊല്ലപ്പെട്ടവരും, മുറിവേൽപ്പിക്കപ്പെട്ടവരും, നിരാലംബരുമായ കുഞ്ഞുങ്ങൾക്ക് വേണ്ടി ഇപ്രാവശ്യം നമ്മുടെ ഈദ് സമർപ്പിക്കണമെന്ന് ഈദുഗാഹുകളിൽ ഉദ്ബോധനങ്ങളുയർന്നു. കണ്ണമംഗലം എരണിപ്പടി ഓഡിറ്റോറിയത്തിന് മുന്നിൽ സംഘടിപ്പിച്ച ഈദുഗാഹിന് അമീൻ മമ്പാട് നേതൃത്വം നൽകി. എ. ഹംസ മാസ്റ്റർ, ഇ. കെ ഖാദർ ബാബു, നാസർ മണ്ടോട്ടിൽ, ടി. പി ആലിമൊയ്‌ദീൻ, അരീക്കൻ മൊയ്‌തീൻ കുട്ടി, ഇ. കെ ആലിമൊയ്‌ദീൻ എന്നിവർ നേതൃത്വം നൽകി....

വേങ്ങര ടൗൺ ഈദ് കമ്മിറ്റി ലഹരിക്കെതിരെ ബോധവൽക്കരണമായി ഈദ് ഗാഹ്

VENGARA
വേങ്ങര :വർദ്ധിച്ചുവരുന്ന ലഹരി വ്യാപനത്തിനെതിരെ വിശ്വാസികൾക്കിടയിൽ ശക്തമായ ബോധവൽക്കരണം നൽകി ചെറിയ പെരുന്നാൾ ദിനത്തിലെ ഈദ് ഗാഹ്. വേങ്ങര ടൗൺ ഈദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എ പി എച്ച് ഗ്രൗണ്ടിൽ നടന്ന ഈദ് ഖുതുബയും തുടർന്ന് പ്രതിജ്ഞക്കും സ്ത്രീകളും കുട്ടികളുമടക്കംആയിരങ്ങൾ പങ്കെടുത്തു.ലഹരി വ്യാപനത്തിനെതിരെ ശക്തമായ പ്രവർത്തനങ്ങൾക്ക് പെരുന്നാൾദിനത്തെ ഉപയോഗപ്പെടുത്തണമെന്നും ദൈവദൈവഭയവുംമതഗ്രന്ഥങ്ങളിലുള്ള നിർദ്ദേശങ്ങളും വിശ്വാസികൾക്ക് ഇത്തരം ലഹരികളിൽ നിന്നും മാറി നിൽക്കാൻ വലിയ നിർദ്ദേശങ്ങൾ ആണ് നൽകുന്നത് എന്നും സമൂഹത്തിൽ വർദ്ധിച്ചുവരുന്നരാസ ലഹരികൾവലിയ പ്രത്യാഘാതങ്ങൾ ആണ് നാട്ടിൽ ഉണ്ടാക്കുന്നതെന്നും,കുടുംബത്തെയും നാടിനെയും തലമുറയെയും നശിപ്പിക്കുന്ന ഇത്തരം തിന്മകൾക്കെതിരെ മുത്ത പ്രഖ്യാപനത്തിന് തയ്യാറാകണമെന്നുംഈദ് സന്ദേശത്തിൽ ഖത്തീബ് പി.കെ. നൗഫൽഅൻസാരി ഉണർത്തി. ടൗൺ ഈദ് ഗാഹ് കമ്മറ്റി അംഗങ്ങളായഎൻ ടി അബ്ദുറഹ്മ...

മേഘയുടെ മരണത്തില്‍ മലപ്പുറം സ്വദേശിയായ യുവാവിനെ തേടി പൊലീസ്.

CRIME NEWS
തിരുവനന്തപുരം വിമാനത്താവളത്തിലെ ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥ മേഘയുടെ മരണത്തില്‍ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. മേഘ ട്രെയിന് മുന്നില്‍ചാടി ജീവനൊടക്കിയ സംഭവത്തിന് പിന്നില്‍ മലപ്പുറം സ്വദേശിയായ സഹപ്രവർത്തകൻ സുകേഷിന് പങ്കുണ്ടെന്ന യുവതിയുടെ വീട്ടുകാരുടെ ആരോപണമാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. അതേസമയം, ഇയാള്‍ ഒളിവിലെന്നാണ് സൂചന.കൊച്ചി വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥനായ സുകേഷിന്റെ അവധിയടക്കമുള്ള വിവരങ്ങള്‍ തേടിയാണ് പൊലീസ് ഐബിക്ക് ഇന്ന് കത്ത് നല്‍കും. സുകേഷിനെ ഉടൻ കസ്റ്റഡിയില്‍ ചോദ്യംചെയ്യാനാണു പൊലീസ് നീക്കം. എന്നാല്‍, ഇയാള്‍ ഒളിവില്‍ പോയെന്നാണ് സൂചന. കഴിഞ്ഞ ദിവസം മലപ്പുറത്തെ വീട്ടില്‍ പൊലീസ് എത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ആണെന്നും ഉദ്യോഗസ്ഥൻ മുൻകൂർജാമ്യത്തിനു ശ്രമം ആരംഭിച്ചതായി സൂചനയുണ്ടെന്നും പൊലീസ് പറഞ്ഞു. മേഘയെ സാമ്ബത്തികമായി ഈ സുഹൃത്ത് ചൂഷണം ചെയ...

ചെരുപ്പടി മലയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

Accident
വേങ്ങര : കണ്ണമംഗലം ചെരുപ്പടി മലയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചെറുപ്പടി മലയിലേക്ക് പോകുന്ന വഴിയിൽ വട്ടപ്പൊന്ത ചേരേക്കാട്‌ എന്ന സ്ഥലത്താണ് സംഭവം. ബൈക്ക് താഴേക്ക് മറിഞ്ഞാണ് അപകടം എന്നു കരുതുന്നു. താഴെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സമീപത്ത് ബൈക്കും ഉണ്ട്. ബൈക്ക് അപകടത്തിൽ പെട്ട് താഴെ വീണാണ് മരിച്ചതെന്നാണ് നിഗമനം. കക്കാട് ചുള്ളിപ്പാറ സ്വദേശി തരി പറമ്പിൽ യാഹുവിന്റെ മകൻ ഫായിസ് (26) ആണ് മരണപ്പെട്ടതെന്നു നാട്ടുകാർ പറഞ്ഞു. ഇന്നലെ രാത്രി വീട്ടിൽ നിന്ന് പോയതാണ്. അവിടെ എന്തിന് പോയതാണെന്നതും അപകടം എപ്പോൾ സംഭവിച്ചതാണെന്നും വ്യക്തമായിട്ടില്ല. രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. വേങ്ങര പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഫായിസ് പെയിന്റ് പണിക്ക് പോയിരുന്ന ആളാണ്....

MTN NEWS CHANNEL

Exit mobile version