വേങ്ങര: ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ യുണിവേഴ്സിറ്റി, പള്ളിക്കൽ, ഏ ആർ നഗർ, വേങ്ങര ഏരിയകൾ സംയുക്തമായി വഖഫ് ഭേദഗതി നിയമത്തിനെതിരായി വേങ്ങര ടൗണിൽ പ്രതിഷേധ റാലിയും സംഗമവും സംഘടിപ്പിച്ചു. എൻ. ആർ. സി-സി. എ. എ ബില്ലുപോലെ രാജ്യത്തെ മുസ്‌ലിം ന്യൂനപക്ഷത്തിനെതിരെ സംഘപരിവാർ ലക്ഷ്യം വെക്കുന്ന വംശഹത്യ പദ്ധതിയുടെ ഭാഗമായാണ് വഖഫ് ഭേദഗതിയെയും കാണാനാവുക. ഈ വംശീയ ബില്ലിനെതിരെ രാജ്യത്തുടനീളം ജനകീയ സമരങ്ങൾ ഉയർന്നുവരേണ്ടതുണ്ട് ഉദ്ഘാടനം ചെയ്ത് സംസാരിച്ച എസ് ഐ ഒ വൈസ് പ്രസിഡന്റ് ഷമീം എ പി അഭിപ്രായപ്പെട്ടു. ജി ഐ ഒ യൂണിവേഴ്സിറ്റി പ്രസിഡൻ്റ് മുംതാസ് , പള്ളിക്കൽ പ്രസിഡൻ്റ് ആരിഫ, വേങ്ങര പ്രസിഡൻ്റ് ബാസിമ, വേങ്ങര ജമാഅത്ത് വനിത പ്രസിഡൻ്റ് വഹീദ സാഹിബ എന്നിവർ സംസാരിച്ചു.