എ.ആർ നഗർ: ഇരുമ്പുചോല എ.യു.പി സ്കൂൾ ദ്വിദിന വാർഷികാഘോഷ പരിപാടിയിൽ മികച്ച കലാപ്രകടനം കാഴ്ച്ചവെച്ച നഴ്സറി വിഭാഗം കുട്ടികളെ സ്കൂൾ പി.ടി.എ കമ്മിറ്റിയും മാനേജ്മെൻ്റും അനുമോദിച്ചു.
സ്കൂൾ മാനേജർ കെ.ലിയാഖത്തലി ഉദ്ഘാടനം ചെയ്തു. മാനേജിംഗ് കമ്മിറ്റി പ്രസിഡൻ്റ് ഡോ. ഇ.കെ അബ്ദുറസാഖ്, മംഗലശ്ശേരി മൊയ്തീൻകുട്ടി, പി.ടി.എ വൈസ് പ്രസിഡൻ്റുമാരായ അൻളൽ കാവുങ്ങൽ, മുനീർ തലാപ്പിൽ, ടി.അംബിക, ടി.രമ്യ ,കെ ഷബീല, ടി.വി സഫീറ, , കെ ഷബീല, മുബീന, കെ .റുബീന എന്നിവർ ആശംസ നേർന്നു. ലത്തീഫ് കൊടിഞ്ഞി സ്വാഗതം പറഞ്ഞു.