Saturday, April 18News That Matters

Month: April 2025

കോ​ഴി​ക്ക​ട​യു​ടെ മ​റ​വി​ൽ MDMA വി​ൽ​പ​ന: യു​വാ​വ് പൊ​ലീ​സ് പി​ടി​യി​ൽ.

MALAPPURAM
പൊ​ന്നാ​നി: കോ​ഴി​ക്ക​ട​യു​ടെ മ​റ​വി​ൽ എം.​ഡി.​എം.​എ വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നി​ടെ യു​വാ​വ് പൊ​ലീ​സ് പി​ടി​യി​ൽ. പൊ​ന്നാ​നി തേ​ക്കെ​പ്പു​റം പു​ത്ത​ൻ​പു​ര​യി​ൽ ഫൈ​സ​ൽ (37) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വി​ൽ​പ​ന​ക്കാ​യി എ​ത്തി​ച്ച 14 ഗ്രാം ​എം.​ഡി.​എം.​എ പി​ടി​കൂ​ടി. പൊ​ന്നാ​നി​യി​ൽ മു​മ്പ് ല​ഹ​രി വി​ൽ​പ​ന കേ​സു​ക​ളി​ൽ പി​ടി​കൂ​ടി​യ പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്ത​തി​ൽ​നി​ന്ന് ല​ഭി​ച്ച വി​വ​ര​ങ്ങ​ള​നു​സ​രി​ച്ച് പൊ​ലീ​സ് ക്രൈം ​സ്ക്വാ​ഡി​ന്റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ഫൈ​സ​ലി​നെ വ്യാ​ഴാ​ഴ്ച​യാ​ണ് പി​ടി​കൂ​ടി​യ​ത്. ല​ഹ​രി മാ​ഫി​യ​ക്കെ​തി​രെ ശ​ക്ത​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തു​ന്ന​തി​നാ​യി ക​വ​ചം പൊ​ന്നാ​നി എ​ന്ന പേ​രി​ൽ പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ പൊ​ലീ​സ് പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്ത് ന​ട​പ്പി​ലാ​ക്കി വ​രി​ക​യാ​ണ്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ആ​ർ. വി​ശ്വ​നാ​ഥി​ന്റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് തി​രൂ​...

ഐസ്ക്രീമിൽ പാൻ മസാല കലർത്തി വിൽപ്പന നടത്തുന്നത് ആരോഗ്യ വകുപ്പ് പിടികൂടി

LOCAL NEWS, THRISSUR
വിദ്യാർത്ഥികൾക്കും മറ്റും നൽകുന്ന ഐസ്ക്രീമിൽ പാൻ മസാല കലർത്തി വിൽപ്പന നടത്തുന്നത് ആരോഗ്യ വകുപ്പ് പിടികൂടി. ഇരുചക്ര വാഹനങ്ങളിൽ ഐസ്ക്രീം വിൽക്കുന്ന അന്യ സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് ഐസ്ക്രീമിൽ പാൻ മസാല കലർത്തിയുള്ള വിൽപ്പന പിടിയിലായത്. മുല്ലശ്ശേരി സാമൂഹ്യ ആരോഗ്യകേന്ദ്രത്തിന് കീഴിലുള്ള ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരായ രജീഷ്, മുംതാസ്, ജിതിൻ, എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ടൂറിസ്റ്റ് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ യുവതി മരിച്ചു

Accident
കോട്ടക്കൽ എടരിക്കോട് ആറുവരിപ്പാതയിൽ മമ്മാലിപ്പടിയിൽ ടൂറിസ്റ്റ് ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടർ യാത്രക്കാരി മരിച്ചു. വാളക്കുളം പള്ളേരി മൻസൂറിൻ്റെ ഭാര്യ മുബഷിറയാണ് (26) മരിച്ചത്. ബുധനാഴ്ച രാത്രി പത്തു മണിയോടെ എടരിക്കോട് മമ്മാലിപ്പടിക്ക് സമീപമുണ്ടായ അപകടത്തില്‍ മൻസൂറിനും പരിക്കേറ്റിരുന്നു. കാലിനും തലക്കും പരിക്കേറ്റ് ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രി 9:20 മണിയോടെയാണ് മുബഷിറ മരിച്ചത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ഭാരത് സേവക് സമാജ് അവാർഡ് അഖിലേഷ് ടി.എസ് നു ലഭിച്ചു

VENGARA
ഭാരത് സേവക് സമാജ് അവാർഡ് ഊരകം സ്വദേശി അഖിലേഷ്.ടി.എസ് നു ലഭിച്ചു. 2025 ഏപ്രിൽ 15 ന് ചൊവ്വാഴ്ച്ച തിരുവനന്തപുരം കവടിയാർ സദ്ഭാവനാ ഓഡിറ്റോറിയത്തിൽ വെച്ച് ഭാരത് സേവക് സമാജ് അഖിലേന്ത്യാ ചെയർമാൻ ഡോക്ടർ ശ്രീ.ബാലചന്ദ്രൻ. ബി.എസ് അവാർഡ് നൽകി. 1952 ൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു സ്ഥാപിച്ച ഒരു ദേശീയ വികസന ഏജൻസി ആണ് ഇത്. ഈ സംഘടനയുടെ ഭരണഘടനയും പ്രവർത്തനവും ഇന്ത്യൻ പാർലമെന്റ് ഐക്യകണ്ഠേന അംഗീകരിച്ചതാണ്. സാമൂഹിക മേഖലകളിലെ സംഭാവനകൾ കണക്കിലെടുത്താണ് ഭാരത് സേവക് സമാജ് ശ്രേഷ്ഠപദം നൽകി ഇദ്ദേഹത്തെ ആദരിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുമായി വ്യത്യസ്ഥ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെയാണ് സംഘടന ആദരിക്കാറുള്ളത്. നിലവിൽ വേങ്ങര ബ്ലോക്ക് പഞ്ചായത്തിലെ സീനിയർ എക്സ്റ്റൻഷൻ ഓഫീസർ ആണ് ഇദ്ദേഹം. മലപ്പുറം ജില്ലാ ശുചിത്വ മിഷൻ അസിസ്റ്റന്റ് കോ ഓർഡിനേറ്റർ ആയും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. നിങ്ങൾ വാർത്തകൾ അറിയാന്‍...

റോഡിലേക്കിറങ്ങിയ ഏഴു വയസുകാരൻ ബൈക്കിടിച്ചു മരിച്ചു.

Accident
കോഴിക്കോട്: പേരാമ്പ്രയിൽ വീട്ടിൽ നിന്നും റോഡിലേക്കിറങ്ങിയ ഏഴു വയസുകാരൻ ബൈക്കിടിച്ചു മരിച്ചു. പേരാമ്പ്ര കക്കാട് മരുതോറചാലിൽ സബീഷിന്റെ ഇളയമകൻ ധ്യാൻദേവ് (7) ആണ് മരിച്ചത്. വീട്ടിൽ നിന്നും പുറത്തേക്കിറങ്ങിയ കുട്ടിയെ റോഡിലൂടെ പോകുകയായിരുന്ന ബുള്ളറ്റ് ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ കുട്ടിയെ പേരാമ്പ്രയിലെ ഇ.എം.എസ് ആശുപത്രിയിൽ നിന്നും മൊടക്കല്ലൂർ എം. എം. സി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. പേരാമ്പ്ര എ യു പി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ധ്യാൻ ദേവ്. അമ്മ രമ്യ, സഹോദരൻ ആദിദേവ്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

അധ്യാപകരുടെ പിഎഫ് അക്കൗണ്ട് ഹാക്ക് ചെയ്ത അധ്യാപകന്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു

MALAPPURAM
മലപ്പുറം: അധ്യാപകരുടെ പിഎഫ് അക്കൗണ്ട് ഹാക്ക് ചെയ്ത അധ്യാപകന്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. കാടാമ്പുഴ എയുപി സ്‌കൂളിലെ അധ്യാപകന്‍ സെയ്തലവിയാണ് രക്ഷപ്പെട്ടത്. തിരൂര്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോകുന്നതിനിടെയാണ് രക്ഷപ്പെട്ടത്. അധ്യാപകരുടെ പിഎഫ് അക്കൗണ്ട് ഹാക്ക് ചെയ്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം മാറ്റാന്‍ ശ്രമിച്ചതാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. കാടാമ്പുഴ പൊലീസാണ് സെയ്തലവിയെ അറസ്റ്റ് ചെയ്തത്. സ്‌കൂളിലെ എച്ച് എം അറിയാതെ ആയിരുന്നു തുക മാറ്റാന്‍ ശ്രമിച്ചത്. സെയ്തലവിക്കെതിരെ എട്ടു കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ചെര്‍പ്പുളശ്ശേരി പിക്കപ്പ് വാന്‍ ഇടിച്ചു കയറി. തിരൂര്‍ സ്വദേശി മരണപ്പെട്ടു

Accident
പാലക്കാട് : ചായക്കടയക്ക് മുന്നില്‍ നിന്ന് ചായകുടിക്കുകയായിരുന്ന യുവാക്കള്‍ക്ക് മേല്‍ പിക്കപ്പ് വാന്‍ ഇടിച്ചു കയറി. ഒരാള്‍ മരിച്ചു. നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പാലക്കാട് ചെര്‍പ്പുളശ്ശേരിക്ക് സമീപം തിരുവാഴിയോട് ചായ കടയ്ക്ക് മുന്നില്‍ നിന്ന യുവാക്കള്‍ക്കിടയിലേക്കാണ് നിയന്ത്രണം വിട്ട് പിക്കപ്പ് വാന്‍ ഇടിച്ച് കയറിയത്. മലപ്പുറം തിരൂര്‍ സ്വദേശിയായ തഹസിലാണ് (20) മരിച്ചത്. പരിക്കേറ്റവരെ മാങ്ങോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. കോഴിയുമായി വന്ന പിക്കപ്പ് വാന്‍ നിയന്ത്രണം നഷ്ടപ്പെട്ട് യുവാക്കള്‍ക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കൊടൈക്കനാല്‍ യാത്ര കഴിഞ്ഞ് മടങ്ങവെ തിരുവാഴിയോട് വണ്ടി നിര്‍ത്തി ചായ കുടിക്കുകയായിരുന്നു യുവാക്കള്‍. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും...

പൊലീസ് സംഘം പരിശോധനയ്‌ക്കെത്തിയപ്പോള്‍ നടന്‍ ഷൈന്‍ ടോം ചാക്കോ ഹോട്ടല്‍ മുറിയില്‍ നിന്നും രക്ഷപ്പെട്ടത് സിനിമാ സ്റ്റൈലില്‍

KERALA NEWS
കൊച്ചി: പൊലീസ് സംഘം പരിശോധനയ്‌ക്കെത്തിയപ്പോള്‍ നടന്‍ ഷൈന്‍ ടോം ചാക്കോ ഹോട്ടല്‍ മുറിയില്‍ നിന്നും രക്ഷപ്പെട്ടത് സിനിമാ സ്റ്റൈലിലെന്ന് പൊലീസ്. ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി, രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ രാത്രിയാണ് പൊലീസ് എറണാകുളം നോര്‍ത്തിലെ ഹോട്ടലിലെത്തുന്നത്. റിസപ്ഷനിലെത്തി നടന്‍ ഷൈന്‍ ടോം ചാക്കോ എതു മുറിയിലാണെന്ന് ഡാന്‍സാഫ് സംഘം ചോദിച്ചു. മൂന്നാം നിലയിലെ 314-ാം നമ്പര്‍ മുറിയിലാണെന്ന് റിസപ്ഷനില്‍ നിന്നും മറുപടിയും ലഭിച്ചു. ഇതേത്തുടര്‍ന്ന് പൊലീസ് മൂന്നാം നിലയിലേക്ക് എത്തുന്നതിന് മുമ്പായിട്ടാണ് ഷൈന്‍ ടോം ചാക്കോ ഹോട്ടല്‍ മുറിയില്‍ നിന്നും അതിസാഹസികമായി രക്ഷപ്പെടുന്നത്. മൂന്നാം നിലയിലെ മുറിയില്‍ നിന്നും ജനല്‍ വഴി രണ്ടാം നിലയിലെ ഷീറ്റിലേക്ക് ചാടി. അവിടെ നിന്നും സ്വിമ്മിങ് പൂളിലേക്കും ചാടി. അവിടെ നിന്നും സ്റ്റെയര്‍കേസ് വഴി പുറത്തേക്കോടി. റോഡിലെത്തി അവിടെയെത്തിയ ബൈക്കില്‍ കയറി രക്ഷപ്പെടുകയായ...

രഹസ്യ വിവരം കിട്ടി റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിരീക്ഷണം; കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

LOCAL NEWS
കൊല്ലം: കൊല്ലത്ത് വിൽപനയ്‌ക്ക് എത്തിച്ച ആറ് കിലോഗ്രാം കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. കുണ്ടറ പടപ്പക്കര സ്വദേശികളായ അനിൽ, ലിജു എന്നിവരാണ് പിടിയിലായത് പൊലീസിന്റെ പിടിയിലായത്. കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് ഡാൻസാഫ് സംഘം പ്രതികളെ പിടികൂടിയത്. ഇരുവരും കഞ്ചാവിന്റെ മൊത്തക്കച്ചവടക്കാരാണെന്ന് പൊലീസ് പറഞ്ഞു. ഒറീസയിൽ നിന്നാണ് പ്രതികൾ  കഞ്ചാവ് വാങ്ങിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അസിസ്റ്റന്റ് കമ്മീഷണർ ഷെരീഫിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് പൊലീസ് നിരീക്ഷണം നടത്തുകയായിരുന്നു. ഇതിനിടെയാണ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് ഡാൻസഫ് അംഗങ്ങൾ പിടികൂടിയത്. ഇരുവരും കഞ്ചാവിന്റെ മൊത്തക്കച്ചവടക്കാരാണെന്ന് പൊലീസ് പറഞ്ഞു. സബ് ഇൻസ്പെക്ടർ സായി സേനൻ, എസ്.ഐമാരായ ഹരിലാൽ, ബൈജു ജെറോം, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സുനിൽ, സീനു, മനു സാജു, സിവിൽ പൊലീസ് ഓഫീസർ ദിലീപ്, അനു, തുശാന്ത് എന്നിവർ ചേർന്നാണ് പ്രതികള...

ജസ്റ്റിസ് ബിആര്‍ ഗവായ് അടുത്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

NATIONAL NEWS
ജസ്റ്റിസ് ബിആര്‍ ഗവായ് അടുത്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസാകും. മെയ് 14-നായിരിക്കും അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റെടുക്കുക. നിലവിലെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന മെയ് 13-നാണ് ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്നും വിരമിക്കുന്നത്. ജസ്റ്റിസ് ഖന്ന തന്നെ ജസ്റ്റിസ് ഗവായിയെ പിൻഗാമിയായി ശുപാർശ ചെയ്തുവെന്നാണ് മണികണ്‍ട്രോള്‍ ഉള്‍പ്പെടേയുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ആരാണ് ബിആർ ഗവായ് ദളിത് വിഭാഗത്തില്‍ നിന്നും ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന രണ്ടാമത്തെ വ്യക്തിയാണ് ഭൂഷണ്‍ രാമകൃഷ്ണ ഗവായി എന്ന ബിആർ ഗവായി. മലയാളിയായ ജസ്റ്റിസ് കെജി ബാലകൃഷ്ണനാണ് ദളിത് വിഭാഗത്തില്‍ നിന്നുള്ള ആദ്യ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്. മുൻ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധിയുടെ ലോകസഭാഗത്വം നഷ്ടപ്പെടുന്നതിന് വരെ കാരണമായ ഗുജറാത്ത് ഹൈക്കോടതിയുടെ വിധി സ്റ്റേ ചെയ്തതുള്‍പ്പെടെ നിരവധി ശ്രദ്ധേയമായ ഉത്തരവുകള്‍ പുറപ്പെടുവി...

താലൂക്ക് ആശുപത്രിയിൽ ത്വക്ക് രോഗ വിഭാഗം ഒ.പി. വീണ്ടും മുടങ്ങി.

TIRURANGADI
തിരൂരങ്ങാടി: ഗവ: താലൂക്ക് ആശുപത്രിയിൽ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ പുനരാരംഭിച്ച ത്വക്ക് വിഭാഗം ഒ.പി. വീണ്ടും മുടങ്ങി. കഴിഞ്ഞ ആറ് മാസക്കാലമായി ത്വക്ക് രോഗ വിഭാഗത്തിൽ ഡോക്ടർ ഇല്ലാത്തതിനാൽ ഇവിടെ ഒ.പി. മുടങ്ങി കിടക്കുകയായിരുന്നു. ത്വക്ക് രോഗ വിഭാഗത്തിൽ ഉണ്ടായിരുന്ന ഡോക്ടർ ഒഴിഞ്ഞ് പോയതിനെ തുടർന്ന് പകരം ഡോക്ടറെ വെക്കാത്തതിനാലായിരുന്നു ത്വക്ക് രോഗ വിഭാഗം പ്രവർത്തിക്കാതിരുന്നത്.സാമൂഹ്യ പ്രവർത്തകൻ അഷ്റഫ് കളത്തിങ്ങൽ പാറ ആരോഗ്യ വകുപ്പ് മന്ത്രി, ആരോഗ്യ വകുപ്പ് ഡയറക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർക്ക് ഇത് സംബന്ധിച്ച് നൽകിയ നിവേദനത്തെ തുടർന്ന് മാർച്ച് 26 ന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ത്വക്ക് രോഗ വിഭാഗത്തിൽ ഡോക്ടറെ നിയമിച്ചെങ്കിലും അവർ രണ്ട് ദിവസം മാത്രമാണ് ഡ്യൂട്ടിയിൽ ഉണ്ടായത്. ത്വക്ക് രോഗ വിഭാഗത്തിൽ ചാർജ്ജെടുത്ത ഡോക്ടർ അപർണ ഇപ്പോൾ നീണ്ട അവധിയിൽ പോയിരിക്കുകയാണെന്നാണ് ലഭ്യമാവുന്ന വിവരം. ലീവെടു...

ബസുടമയും ജീവനക്കാരും യാത്രക്കാരുമൊന്നിച്ചു, കാരുണ്യ യാത്രയിൽ സമാഹരിച്ചത് 5,66,031 രൂപ

MALAPPURAM
മലപ്പുറം: ഒരു ബസ്സും യാത്രക്കാരും നാട്ടുകാരും ജീവനക്കാരും ഒന്നിച്ച് കൈകോർത്തതോടെ ആശ്വാസമായത് വൃക്ക രോഗികൾക്ക്. വൃക്ക രോഗികൾക്ക് ചികിത്സക്ക് തുക കണ്ടെത്താൻ 'ഇൻഷാസ്' ബസ് കാരുണ്യയാത്രയിലൂടെ സമാഹരിച്ചത് 5,66,031 രൂപ. തുക പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക ഡയാലിസിസ് സെന്‍ററിന് കൈമാറി. പ്രവാസിയായ എടത്തനാട്ടുകര പാറക്കോടൻ ഫിറോസ്ഖാൻ ആണ് ബസ് ഉടമ. ഇക്കഴിഞ്ഞ റംസാൻ 27നാണ് വൃക്ക രോഗികള്‍ക്ക് വേണ്ടി ഇൻഷാസ് ബസും ജീവനക്കാരും മുന്നിട്ടിറങ്ങിയത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ഇൻസ്റ്റഗ്രാമിലെ പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്‌ത്‌ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ

LOCAL NEWS
കൊച്ചി: പെൺകുട്ടികളുടെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ നിന്നെടുത്ത് മോർഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. കോട്ടയം സ്വദേശി അമൽ മിർസ സലിമിനെ ആണ് ഇൻഫോപാർക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം സ്വദേശിനിയായ യുവതിയുടെയും സഹോദരിമാരുടെയും ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ നിന്ന് എടുത്ത് മോർഫ് ചെയ്ത് പ്രചരിപ്പിച്ചുവെന്നാണ് കേസ്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

കോഡൂർ കുമ്പളങ്ങ പ്രതാപത്തിലേക്ക് മടങ്ങിവരുന്നു

LOCAL NEWS
വരിക്കോട്: ഒരുകാലത്ത് ദേശാന്തരങ്ങളിൽ ഗ്രാമത്തെ പ്രശസ്തമാക്കിയ കുമ്പളക്കൃഷിയിൽ പ്രതാപം വീണ്ടെടുക്കാനൊരുങ്ങുകയാണ് കോഡൂർ. പട്ടിണിയും അതിദാരിദ്ര്യവും നിറഞ്ഞ 1960-70 കാലത്ത് കോഡൂരിലെ കർഷകരുടെ ദുരിത ജീവിതത്തിന് അല്പമെങ്കിലും ആശ്വാസം നൽകിയിരുന്ന കാർഷികവിളയായിരുന്നു 'കോഡൂർ കുമ്പളങ്ങ'. കടലുണ്ടിപ്പുഴയുടെ ഓരത്ത് ഹെക്ടർ കണക്കിന് വിസ്തൃതിയുള്ള കോഡൂരിലെ വയലുകളിൽ ആദ്യകാലങ്ങളിൽ ഒന്നോ, രണ്ടോ വിള നെൽക്കൃഷി കഴിഞ്ഞാൽപ്പിന്നെ മരച്ചീനിക്കൃഷിയാണ് നിറഞ്ഞു നിന്നിരുന്നത്. പിന്നീടത് പച്ചക്കറിയിലേക്ക് മാറിയതോടെ കുമ്പളങ്ങയും വെള്ളരിയും മത്തനുമെല്ലാം ഇട കലർന്ന കൃഷിയായിമാറി. ജൈവ വളങ്ങൾ മാത്രം ഉപയോഗിച്ചുള്ള കൃഷിയിടത്തിൽ ചെറിയതോതിലെങ്കിലും നടത്തിയ രാസവള പ്രയോഗത്തോടെ കുമ്പളത്തിന്റെ ഗുണമോന്മയിലുണ്ടാക്കിയ ഇടിവും ഇടനിലക്കാരുടെ വരവും വർഷങ്ങൾ നീണ്ടുനിന്ന കയറ്റുമതിയെ നിശ്ചലമാക്കി. ഇതോടെ കർഷകരിൽ കുറച്ചു പേരെങ്കിലും പ്രവാസം സ്വ...

സംസ്ഥാനത്തെ ആദ്യ ‌ഡബിള്‍ ഡക്കര്‍ ട്രെയിൻ സര്‍വീസ് ഉടൻ ആരംഭിക്കും; ആദ്യ സര്‍വീസ് പാലക്കാട്ടേക്ക്.

LOCAL NEWS
തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ ‌ഡബിള്‍ ഡക്കർ ട്രെയിൻ സർവീസ് ഉടൻ ആരംഭിക്കും. പാലക്കാട്ടേക്കാണ് ആദ്യ വരവ്. തമിഴ്നാട്ടില്‍ സർവീസ് നടത്തുന്ന രണ്ട് ട്രെയിനുകളില്‍ ഒന്ന് പാലക്കാട്ടേക്ക് നീട്ടാനാണ് ആലോചന. ബംഗളൂരുവില്‍ നിന്ന് കോയമ്പത്തൂരിലേക്ക് വരുന്ന ഉദയ് എക്സ്‌പ്രസാണ് പാലക്കാട്സ്റ്റേഷനിലൂടെ പോകുന്നത്. കഴിഞ്ഞ വർഷം ഏപ്രില്‍ 18ന് കോയമ്പത്തൂർ-പാലക്കാട് റൂട്ടില്‍ പരീക്ഷണയോട്ടം നടത്തിയിരുന്നു. രണ്ട് ഡബിള്‍ ഡക്കർ ബോഗി ഉള്‍പ്പെടെ നാല് ബോഗിയാണ് പരീക്ഷണയോട്ടത്തിലുണ്ടായിരുന്നത്.മധുരയില്‍ നിന്നു തിരുവനന്തപുരത്തക്ക് ഡബിള്‍ ഡക്കർ സർവീസ് നടത്താനുള്ള സാദ്ധ്യത ദക്ഷിണ റെയില്‍വേ പരിശോധിച്ചിരുന്നു. നാഗർകോവില്‍ മുതല്‍ തിരുവനന്തപുരം വരെ ഇരട്ടപാതയില്ലാത്തതിനാല്‍ അത് ഉപേക്ഷിക്കുകയായിരുന്നു. ദക്ഷിണേന്ത്യയില്‍ കേരളത്തില്‍ മാത്രമാണ് ഡബിള്‍ ഡക്കർ സർവീസ് ഇല്ലാത്തത്. തമിഴ്നാട്ടില്‍ മൂന്ന് ട്രെയിനുകളുണ്ട്. സംസ്ഥാനത്...

അംബേദ്കർ ദിന സംഗമം; വേങ്ങരയിൽ സംഘടിപ്പിച്ചു.

VENGARA
വേങ്ങര : രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ തകർത്ത് വംശീയ വാഴ്ച നടത്തുന്ന ദുശ്ശക്തികളെ ഭരണ ഘടന വിഭാവന ചെയ്യുന്ന സാഹോദര്യമെന്ന ആശയം കൊണ്ട് പൊതു സമൂഹം പ്രതിരോധിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരീപ്പുഴ പ്രസ്താവിച്ചു. വെൽഫെയർ പാർട്ടി സംഘടിപ്പിച്ച അംബേദ്കർ ദിന സംഗമം വേങ്ങരയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ല ജനറൽ സെക്രട്ടറി കൃഷ്ണൻ കുനിയിൽ, സ്റ്റേറ്റ് കോ കോർഡിനേറ്റർ പി എച്ച് ലത്തീഫ് വയനാട്, ദാമോദരൻ പനക്കൽ, എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ എം എ ഹമീദ് സ്വാഗതവും മണ്ഡലം പ്രസിഡന്റ്‌ പി. പി. കുഞ്ഞാലി മാസ്റ്റർ നന്ദിയും പറഞ്ഞു. ജില്ലാ പ്രസിഡന്റ്‌ കെ. വി. സഫീർഷ അധ്യക്ഷത വഹിച്ചു. നജീബ് പറപ്പൂർ, നൗഷാദ് അരീക്കൻ, അഷ്‌റഫ്‌ ഊരകം, കുട്ടി മോൻ ചാലിൽ, കെ. വി. ഹമീദ് എന്നിവർ നേതൃത്വം നൽകി നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്ക...

കെ-സ്മാർട്ടിനെ വരവേറ്റ് ലെൻസ്ഫെഡ്

VENGARA
ഗ്രാമപഞ്ചായത്തുകളിൽ നിന്ന് ബിൽഡിംങ്ങ് പെർമിറ്റ്, റഖുലറൈസേഷൻ,നമ്പറിങ്ങ് തുടങ്ങിയ സേവനങ്ങൾ ലഭിക്കുന്നതിന് ഏപ്രിൽ മാസം മുതൽ അപേക്ഷകൾ കെ - സ്മാർട്ട് എന്ന പുതിയ ആപ്ലികേഷൻ വഴി നൽകേണ്ടി വന്നതോടുക്കൂടി ലൈസൻസികളായ എൻജിനിയർമാർക്ക് കെ- സ്മാർട്ടിൻ്റെ പരിജ്ഞാനം ലഭിക്കുന്നതിന് വേണ്ടി വേങ്ങര യൂണിറ്റ് ലെൻസ്ഫെഡ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വേങ്ങരയിൽ വെച്ച് ബിൽഡിംങ്ങ് പെർമിറ്റ് - കെ-സ്മാർട്ട് ക്ലാസ്സ് സംഘടിപ്പിച്ചു. ലെൻസ്ഫെഡ് ജില്ലാ സെക്രട്ടറി വി.കെ.എ റസാഖ് ക്ലാസ്സ് ഉൽഘാടനം ചെയ്തു.ലെൻസ്ഫെഡ് തുടർവിദ്യാഭ്യാസ കമ്മറ്റി അംഗം നിസാമുദ്ധിൻ പരേടത്ത് ക്ലാസ്സിന് നേതൃത്വം നൽകി. യൂണിറ്റ് പ്രസിഡൻ്റ് ദുൽകിഫിൽ ടി.ടിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഏരിയ പ്രസിഡൻ്റ് റിയാസലി പി.കെ, സെക്രട്ടറി ഇസ്മായിൽ കെ.സി, യൂണിറ്റ് സെക്രട്ടറി സഹീർ അബ്ബാസ് നടക്കൽ, ട്രഷറർ സാലിഹ് ഇ വി എന്നിവർ പ്രസംഗിച്ചു. ഏരിയ സമിതി അംഗങ്ങളയ അനീസ് ടി.കെ, ജസീർ അ...

ഭിന്നശേഷി വിദ്യാർഥികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു

VENGARA
വേങ്ങര ഗ്രാമപഞ്ചായത്ത് 2024 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു. പദ്ധതി മാർഗരേഖ പ്രകാരം വിതരണത്തിന് അനുമതി ഇല്ലാത്തതിനാൽ നൂതന പദ്ധതിയായി ഉൾപ്പെടുത്തിയാണ് നടപ്പിലാക്കിയത്. ലാപ്ടോപ്പ് വിതരണം പഞ്ചായത്ത് പ്രസിഡൻറ് ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ടി കെ കുഞ്ഞിമുഹമ്മദ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എ കെ സലിം, മെമ്പർമാരായ അബ്ദുൽ കരീം ടി ടി, റഫീഖ് മൊയ്തീൻ ചോലക്കൻ, യൂസഫലി വലിയോറ, അബ്ദുൽ മജീദ് മടപ്പള്ളി, കെ വി ഉമ്മർ കോയ, നുസ്രത്ത് അമ്പാടൻ അബ്ദുൽ ഖാദർ സി പി, ICDS സൂപ്പർവൈസർ ജസീന മോൾ, പരിവാർ പ്രതിനിധികളായ പ്രഭാകരൻ സി എം, ഹംസക്കുട്ടി രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ഹൃദയാഘാതം: 18 വയസ്സുകാരൻ മരിച്ചു

LOCAL NEWS
എടപ്പാൾ: ഉറങ്ങികിടന്നിരുന്ന വിദ്യാർത്ഥി ഹൃദയാഘാതം മൂലം മരണപ്പെട്ടു. എടപ്പാൾ തട്ടാൻപടി കണ്ണയിൽ അക്ബർ സാബിറ ദമ്പതികളുടെ മകൻ അൻഫിൽ (18)ആണ് മരണപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയോടെ ഭക്ഷണം കഴിച്ച് കിടന്നതായിരുന്നു അൻഫിൽ. വൈകുന്നേരമായിട്ടും എഴുന്നേൽക്കാത്തതിനെ തുടർന്ന് വീട്ടുകാർ നോക്കിയപ്പോഴാണ് കാര്യം ശ്രദ്ധയിൽ പെട്ടത്. ഉടൻ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സഹോദരങ്ങൾ അജ്ഫൽ (ദുബായ്), അൻസിൽ. മരണപ്പെട്ട അൻഫിൽ എടപ്പാളിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ പ്ലസ്ടു വിദ്യാർത്ഥിയാണ്....

മഹിളാ സാഹസ് കേരള യാത്രയുടെ സീകരണം നൽകുന്നതിൻ്റെ ഭാഗമായി സ്വാഗത സംഘ രൂപീകരണ യോഗം സംഘടിപ്പിച്ചു.

VENGARA
വേങ്ങര, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് അഡ്വ , ജെബി മേത്തർ എം പി നയിക്കുന്ന മഹിളാ സാഹസ് കേരള യാത്രയുടെ സ്വീകരണം വേങ്ങര നിയോജക മണ്ഡലത്തിലെ ആറ് പഞ്ചായത്തിലും സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായി വേങ്ങര കോൺഗ്രസ് ഓഫീസിൽ സ്വാഗത സംഘ രൂപീകരണ യോഗം സംഘടിപ്പിച്ചു . കെ പി സി സി സെക്രട്ടറി കെ പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സുലൈഖ മജീദ് അധ്യക്ഷത വഹിച്ചു. ഡി സി സി അംഗം എ കെ എ നസീർ. മണ്ഡലം പ്രസിഡൻ്റുമാരായ പി കെ സിദ്ധീഖ്, രാധാകൃഷ്ണൻ മാസ്റ്റർ, മാനോക്ക, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ഹസീന,മെനോറിറ്റി കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി കരീം കാംബ്രൻ , ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ഇ കെ ആലി മെയ്ദീൻ, മൈനോറിറ്റി കോൺഗ്രസ് നിയോജക മണ്ഡലം ചെയർമാൻ മൊയ്ദീൻകുട്ടി മാട്ടറ, മണി നീലഞ്ചേരി, പുള്ളാട്ട് സലിം, റാഫി കൊളക്കാട്ടിൽ, മറിയുന്മ,മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് റാബിയ, ടി വി റഷീദ്, മുസ്തഫ കാ...

MTN NEWS CHANNEL

Exit mobile version