Thursday, September 18News That Matters

കെ-സ്മാർട്ടിനെ വരവേറ്റ് ലെൻസ്ഫെഡ്

ഗ്രാമപഞ്ചായത്തുകളിൽ നിന്ന് ബിൽഡിംങ്ങ് പെർമിറ്റ്, റഖുലറൈസേഷൻ,നമ്പറിങ്ങ് തുടങ്ങിയ സേവനങ്ങൾ ലഭിക്കുന്നതിന് ഏപ്രിൽ മാസം മുതൽ അപേക്ഷകൾ കെ – സ്മാർട്ട് എന്ന പുതിയ ആപ്ലികേഷൻ വഴി നൽകേണ്ടി വന്നതോടുക്കൂടി ലൈസൻസികളായ എൻജിനിയർമാർക്ക് കെ- സ്മാർട്ടിൻ്റെ പരിജ്ഞാനം ലഭിക്കുന്നതിന് വേണ്ടി വേങ്ങര യൂണിറ്റ് ലെൻസ്ഫെഡ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വേങ്ങരയിൽ വെച്ച് ബിൽഡിംങ്ങ് പെർമിറ്റ് – കെ-സ്മാർട്ട് ക്ലാസ്സ് സംഘടിപ്പിച്ചു. ലെൻസ്ഫെഡ് ജില്ലാ സെക്രട്ടറി വി.കെ.എ റസാഖ് ക്ലാസ്സ് ഉൽഘാടനം ചെയ്തു.
ലെൻസ്ഫെഡ് തുടർവിദ്യാഭ്യാസ കമ്മറ്റി അംഗം നിസാമുദ്ധിൻ പരേടത്ത് ക്ലാസ്സിന് നേതൃത്വം നൽകി. യൂണിറ്റ് പ്രസിഡൻ്റ് ദുൽകിഫിൽ ടി.ടിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഏരിയ പ്രസിഡൻ്റ് റിയാസലി പി.കെ, സെക്രട്ടറി ഇസ്മായിൽ കെ.സി, യൂണിറ്റ് സെക്രട്ടറി സഹീർ അബ്ബാസ് നടക്കൽ, ട്രഷറർ സാലിഹ് ഇ വി എന്നിവർ പ്രസംഗിച്ചു. ഏരിയ സമിതി അംഗങ്ങളയ അനീസ് ടി.കെ, ജസീർ അജ്മൽ , മുഹ്സിൻ ,റാഷിദ് എ കെ , അഫ്സൽ പി.പി എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version