വേങ്ങര ഗ്രാമപഞ്ചായത്ത് 2024 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു. പദ്ധതി മാർഗരേഖ പ്രകാരം വിതരണത്തിന് അനുമതി ഇല്ലാത്തതിനാൽ നൂതന പദ്ധതിയായി ഉൾപ്പെടുത്തിയാണ് നടപ്പിലാക്കിയത്. ലാപ്ടോപ്പ് വിതരണം പഞ്ചായത്ത് പ്രസിഡൻറ് ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ടി കെ കുഞ്ഞിമുഹമ്മദ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എ കെ സലിം, മെമ്പർമാരായ അബ്ദുൽ കരീം ടി ടി, റഫീഖ് മൊയ്തീൻ ചോലക്കൻ, യൂസഫലി വലിയോറ, അബ്ദുൽ മജീദ് മടപ്പള്ളി, കെ വി ഉമ്മർ കോയ, നുസ്രത്ത് അമ്പാടൻ അബ്ദുൽ ഖാദർ സി പി, ICDS സൂപ്പർവൈസർ ജസീന മോൾ, പരിവാർ പ്രതിനിധികളായ പ്രഭാകരൻ സി എം, ഹംസക്കുട്ടി രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com