എടപ്പാൾ: ഉറങ്ങികിടന്നിരുന്ന വിദ്യാർത്ഥി ഹൃദയാഘാതം മൂലം മരണപ്പെട്ടു. എടപ്പാൾ തട്ടാൻപടി കണ്ണയിൽ അക്ബർ സാബിറ ദമ്പതികളുടെ മകൻ അൻഫിൽ (18)ആണ് മരണപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയോടെ ഭക്ഷണം കഴിച്ച് കിടന്നതായിരുന്നു അൻഫിൽ. വൈകുന്നേരമായിട്ടും എഴുന്നേൽക്കാത്തതിനെ തുടർന്ന് വീട്ടുകാർ നോക്കിയപ്പോഴാണ് കാര്യം ശ്രദ്ധയിൽ പെട്ടത്.
ഉടൻ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സഹോദരങ്ങൾ അജ്ഫൽ (ദുബായ്), അൻസിൽ. മരണപ്പെട്ട അൻഫിൽ എടപ്പാളിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ പ്ലസ്ടു വിദ്യാർത്ഥിയാണ്.