വേങ്ങര: ഉപരിപഠന-കരിയര്‍ മേഖലയില്‍ ഉയര്‍ന്നതലങ്ങളിലേക്ക് വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്ന വേങ്ങര എജ്യു എക്‌സ്‌പോ മൂന്നാമത് എഡിഷന്‍ മെയ് 10ന് വേങ്ങരയില്‍ നടക്കും. വേങ്ങര ജി വി എച്ച് എസ് എസാണ് എക്‌സ്‌പോക്ക് വേദിയാവുക. പ്രമുഖ കരിയര്‍ കൗണ്‍സിലര്‍മാരും വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും നേതൃത്വം നല്‍കും. ഉപരിപഠന സംബന്ധമായ വിദ്യാര്‍ഥികളുടെ മുഴുവന്‍ സംശയങ്ങള്‍ക്കും മറുപടി ലഭിക്കും. വിസ്ഡം എജ്യുക്കേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ, എസ് വൈ എസ് വേങ്ങര സോണ്‍ സാംസ്‌കാരികം ഡയറക്ടറേറ്റ്, ഐ പി എഫ് വേങ്ങര ചാപ്റ്റര്‍ സംയുക്തമായി സംഘടിപ്പിക്കുന്ന എജ്യു എക്‌സ്‌പോ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പുതിയൊരനുഭവമാകും. സിവില്‍ സര്‍വീസ്, മെഡിക്കല്‍, എന്‍ജിനീയറിംഗ്, കൊമേഴ്‌സ്, മാനേജ്‌മെന്റ് പഠനം, ഹ്യുമാനിറ്റീസ്, സൈക്കോളജി തുടങ്ങിയ നിരവധി കോഴ്‌സുകളെ കുറിച്ച് വിശദമായ വിവരങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും. എ ഐ, റോബോട്ടിക്‌സ് എന്നിവയെ കുറിച്ച് ഈരംഗത്തെ പ്രമുഖര്‍ വിദ്യാര്‍ഥികളുമായി സംവദിക്കും. വണ്‍ ടു വണ്‍ ടോക്, ആപ്റ്റിട്യൂട്ട് ടെസ്റ്റ്, കരിയര്‍ സ്പീച്ച് , ടോപ്പേഴ്‌സ് ടോക്ക് തുടങ്ങിയ സെഷനുകളും നടക്കും. വേങ്ങര എജ്യു എക്‌സ്‌പോയുടെ ലോഗോ പ്രകാശനം മഞ്ഞളാംകുഴി അലി എം എല്‍ എ നിര്‍വഹിച്ചു. ജലീല്‍ കല്ലേങ്ങല്‍പടി, ശാഹുല്‍ ഹമീദ് ചിനക്കല്‍, ഉവൈസ് അദനി, സല്‍മാന്‍ പാലാണി, ഡോ. പി ഐ മുഹമ്മദ് അലി പങ്കെടുത്തു. എക്സ്പോയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് : 98471 69338, 73562 98485
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com