Saturday, April 18News That Matters

Month: April 2025

വാഹന ഡീലര്‍മാര്‍ക്ക് ഡീലര്‍ഷിപ്പ് അനുമതി പത്രം സുതാര്യത കൊണ്ടുവരണം

MALAPPURAM
വാഹന ഡീലര്‍മാര്‍ക്ക് സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ള ഡീലര്‍ഷിപ്പ് അനുമതി പത്രം സംബന്ധമായ വിഷയത്തില്‍ സുതാര്യത കൊണ്ടുവരണമെന്ന് കേരള സ്‌റ്റേറ്റ് യൂസഡ് വെഹിക്കിള്‍ ഡീലേഴ്‌സ് ബ്രോക്കേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.സംസ്ഥാന പ്രസിഡണ്ട് അനില്‍ വര്‍ഗീസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് സിദ്ദീഖ് മാളിയേക്കല്‍ അദ്ധ്യക്ഷത വഹിച്ചു. കാജാ ഹുസൈന്‍ അനുസ്മരണം ശശീന്ദ്രന്‍ കണ്ണൂര്‍ നിര്‍വഹിച്ചു.സംസ്ഥാന ട്രഷറര്‍ സുമീര്‍ കൊല്ലം, ജില്ലാ ജനറല്‍ സെക്രട്ടറി ആര്‍ ടി സി മജീദ് മഞ്ചേരി , തുടങ്ങിയവര്‍ സംസാരിച്ചു.ലഹരി ഉപയോഗത്തിനെതിരെ താലൂക്ക്,ഏരിയാ അടിസ്ഥാനത്തില്‍ ബോധവല്‍ക്കരണം നടത്താന്‍ സമ്മേളനം തീരുമാനിച്ചു. ഒ ടി പി ഡീലര്‍മാര്‍ക്ക് അയക്കുന്ന വിധത്തില്‍ പരിവാഹന്‍ സോഫ്റ്റ്‌വെയര്‍ പുനക്രമീകരിക്കണമെന്നും സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മുജീബ് സ്വാഗതവും ട്രഷറര്‍ മുഹമ്മദ് അലി കുറ്റി...

കരിമ്പുഴയിൽ ബസും ബൈക്കും കൂട്ടിയിടിച്ചു, യുവാവിനും യുവതിക്കും ദാരുണാന്ത്യം

MALAPPURAM
മലപ്പുറം: കരിമ്പുഴയിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. മുട്ടിക്കടവ് സ്വദേശി മുരളി മന്ദിരത്തിൽ അമർ ജ്യോതി, ബന്ധു ആദിത്യ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 10.45നായിരുന്നു അപകടം. കരിമ്പുഴ ടാമറിന്റ് ഹോട്ടലിനു സമീപത്ത് ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ബ​സ് ബൈ​ക്കി​നെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടമുണ്ടായത്. നിലമ്പൂരിൽ നിന്ന് വഴിക്കടവിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് ബൈക്കുമാണ് കൂട്ടിയിടിച്ചത്. ബൈ​ക്കിന്റെ നി​യ​ന്ത്ര​ണം വി​ട്ടതോടെ ഇ​രു​വ​രും ബ​സി​ന​ടി​യി​ലേ​ക്ക് തെ​റി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു. അ​മ​ർ ജ്യോ​തി സം​ഭ​വ ​സ്ഥ​ല​ത്തു​വ​ച്ച് ത​ന്നെ മ​രി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ആ​ദി​ത്യ​യെ ഉ​ട​ൻ തന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃതദേഹങ്ങൾ നിലമ്പൂർ ജില്ലാ ആശുപത...

‘വയനാട് ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളണം;കേന്ദ്ര സര്‍ക്കാരിനോട് ആവർത്തിച്ച് ഹൈക്കോടതി

KERALA NEWS
കൊച്ചി: വയനാട് ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളണമെന്ന് ആവർത്തിച്ച് ഹൈക്കോടതി. ദുരന്തബാധിതരുടെ ജീവനോപാധിയാണ് ഇല്ലാതായത്, ഇത് കണ്ടില്ലെന്ന് നടക്കാനാവില്ലെന്ന് കോടതി പറഞ്ഞു. ലോണുകള്‍ എഴുതിത്തള്ളുന്നത് സര്‍ക്കാര്‍ നയത്തിന്‍റെ ഭാഗമെന്ന് കേന്ദ്രം കോടതില്‍ മറുപടി നല്‍കി. കൊവിഡിൽ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ട് താൽക്കാലികമായിരുന്നു, എന്നാൽ വയനാട് ദുരന്തത്തിൽപ്പെട്ടവർക്ക് സംഭവിച്ചത് അങ്ങനെയല്ലെന്ന് കോടതി പറഞ്ഞു. വയനാട് ദുരിതബാധിതരുടെ ജീവനോപാധി തന്നെയാണ് ഇല്ലാതായത്, അത് കണ്ടില്ലെന്ന് നടിക്കാനാവില്ല. ബാങ്കുകൾ മറ്റുള്ളവരുടെ പണം ഉപയോഗിച്ചാണ് ബിസിനസ് ചെയ്യുന്നതെന്ന് കേന്ദ്രം കോടതിയില്‍ പറഞ്ഞു. കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ വായ്പ എഴുതിത്തള്ളുന്നത്  പരിഗണിക്കാമെന്നും കേന്ദ്ര സർക്കാര്‍ കോടതിയെ അറിയിച്ചു. ഹർജി ഇനി വേനലവധിക്ക് ശേഷം പരിഗണിക്കും. ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും....

കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസ്: ഡ്രൈവര്‍ക്ക് ജീവപര്യന്തം

LOCAL NEWS, PATHANAMTHITTA
പത്തനംതിട്ട: കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം. കായംകുളം സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ നൗഫലിനെ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്. ജീവപര്യന്തം തടവുശിക്ഷയ്ക്ക് പുറമേ 1,08000 രൂപ പിഴയും അടയ്ക്കണം. ആറു വകുപ്പുകളിലാണ് ശിക്ഷ. തട്ടിക്കൊണ്ടുപോകലും ബലാത്സംഗവും അടക്കമുള്ള കുറ്റങ്ങള്‍ നൗഫലിനെതിരെ തെളിഞ്ഞിരുന്നു. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രി ആയിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് അര്‍ധരാത്രിയാണ് ഇയാള്‍ യുവതിയെ പീഡിപ്പിച്ചത്. രാജ്യത്ത് ആദ്യമായി പട്ടികജാതി/വര്‍ഗ പീഡന നിരോധന നിയമപ്രകാരം സാക്ഷി വിസ്താരം പൂര്‍ണമായും വിഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ട കേസുകൂടിയാണ് ഇത്. അടൂരില്‍നിന്നും പന്തളത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു ആക്രമണം. പ്രതി പെണ്‍കുട്ടി...

പ്രകൃതി വിരുദ്ധ പീഡനം; ആറു വയസ്സുകാരനെ കൊലപ്പെടുത്തി 22 വയസ്സുകാരൻ

LOCAL NEWS, THRISSUR
തൃശൂര്‍: മാളയ്ക്ക് സമീപം കുഴൂരില്‍ പ്രകൃതി വിരുദ്ധ ബന്ധത്തിന് എതിര്‍ത്തതിനെ തുടര്‍ന്ന് ആറു വയസുകാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമുള്ളതായി പൊലീസ്. കുട്ടിക്കാലത്ത് കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടതിന് പ്രതി ബോസ്റ്റല്‍ സ്‌കൂളില്‍ കിടന്നിട്ടുണ്ടെന്ന് റൂറല്‍ എസ്പി ബി കൃഷ്ണകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിയുമായുള്ള പ്രകൃതി വിരുദ്ധ ബന്ധത്തിന് കുട്ടി എതിര്‍ത്തു. ഇക്കാര്യം അമ്മയോട് പറയുമെന്ന് കുട്ടി പറഞ്ഞതാണ് പ്രകോപനത്തിന് കാരണം. കുട്ടിയുടെ മുഖം പൊത്തിപ്പിടിച്ച് ബലമായി കുളത്തിലേക്ക് തള്ളിയിട്ടാണ് പ്രതി കൊലപാതകം നടത്തിയതെന്നും റൂറല്‍ എസ്പി വ്യക്തമാക്കി. 'കുട്ടിയുടെ വീടിന്റെ അടുത്താണ് സംഭവം നടന്നത്. പ്രതി കസ്റ്റഡിയിലുണ്ട്. 22 വയസുള്ള ആളാണ്. ഇയാളുടെ വീടും തൊട്ടടുത്താണ്. കുട്ടികള്‍ എല്ലാം കളിച്ച് കൊണ്ടിരിക്കുകയായിരുന്നു. ഈ കുട്ടിയെ വിളിച്ച് ഒഴിഞ്ഞ സ്ഥലത്തേയ്ക്ക് ഇയാള്‍ ക...

അഖില കേരള വിശ്വകര്‍മ്മ മഹാസഭ ഉത്തരമേഖലാ സമ്മേളനം സ്വാഗത സംഘം രൂപീകരിച്ചു

MALAPPURAM
മലപ്പുറം: അഖില കേരള വിശ്വകര്‍മ്മ മഹാസഭ ഉത്തരമേഖലാ സമ്മേളനം മെയ് 18ന് ഞായറാഴ്ച മലപ്പുറത്ത് നടത്തും. സമ്മേളനത്തിന്റെ നടത്തിപ്പിനായി 101 അംഗ സ്വാഗത സംഘ രൂപീകരിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് കെ പി അപ്പുട്ടി യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി രാജന്‍ തോട്ടത്തില്‍, എന്‍ ശോഭന്‍ ബാബു, പി മോഹനന്‍ പാലക്കാട്, സി എ നാരായണന്‍ കാസര്‍ഗോഡ്, ഗണേശന്‍ വയനാട് എന്നിവര്‍ സംസാരിച്ചു .കെ പി അപ്പൂട്ടി (ചെയര്‍മാന്‍), പി സി കൃഷ്ണന്‍കുട്ടി വയനാട് ,എന്‍ വി ഷണ്മുഖന്‍ ആചാരി പാലക്കാട് ( വൈസ് ചെയര്‍മാന്‍മാര്‍), രാജന്‍ തോട്ടത്തില്‍ (കണ്‍വീനര്‍) , പ്രസന്നകുമാര്‍ കാസര്‍ഗോഡ് ,വിജേഷ് മലപ്പുറം (ജോയിന്റ് കണ്‍വീനര്‍മാര്‍), അറുമുഖന്‍ കാവനൂര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു....

ടോറസ് ലോറി തലയിലൂടെ കയറിയിറങ്ങി സ്കൂട്ടർ യാത്രികനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Accident
ചങ്ങരംകുളം: ടോറസ് ലോറി തലയിലൂടെ കയറിയിറങ്ങി സ്‌കൂട്ടർ യാത്രികനായ വിദ്യാർത്ഥി മരിച്ചു. കോലളമ്പ് സ്വദേശി 20 വയസുള്ള നിധിൻ ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന ചങ്ങരംകുളം മൂക്കുതല സ്വദേശിയായ 19 വയസുള്ള ആദിത്യനാണ് പരിക്കേറ്റത്. ആദിത്യനെ ഗുരുതരമായ പരിക്കുകളോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച കാലത്ത് 9.30 ഓടെ നന്നംമുക്ക് പൂച്ചപ്പടിയിലാണ് അപകടം. ചങ്ങരംകുളം ഭാഗത്ത് നിന്ന് നന്നംമുക്ക് ഭാഗത്തേക്ക് പോയിരുന്ന ടോറസ് ലോറിക്ക് പുറകിൽ വന്ന സ്‌കൂട്ടർ മൺകൂനയിൽ തട്ടി ടോറസ് ലോറിക്ക് അടിയിലേക്ക് മറിയുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. മരിച്ച നിധിൻ്റെ തലയിലൂടെ ടോറസ് ലോറിയുടെ പുറകിലെ  ടയർ കയറിയിറങ്ങി. സംഭവ സ്ഥലത്ത് തന്നെ നിധിൻ മരിച്ചിരുന്നു. പഴഞ്ഞി എംഡി കോളേജിലെ വിദ്യാർത്ഥികളാണ് അപകടത്തിൽ പെട്ടത്. കോളേജിലേക്ക് പോകുന്നതിനിടെയാണ് അപകടം. മരിച്ച നിധിന്റെ മൃതദേഹം ചങ്ങരംകുളത്തെ സ്വകാര്യ ആശു...

വിര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പിലൂടെ വയോധികനില്‍ പണം തട്ടി

KOZHIKODE, LOCAL NEWS
കോഴിക്കോട്: വിര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പിലൂടെ വയോധികനില്‍ പണം തട്ടി. എലത്തൂര്‍ സ്വദേശിയായ ചാക്കുണ്ണി നമ്പ്യാര്‍ക്ക് 8.80 ലക്ഷം രൂപയാണ് നഷ്ടമായത്. മുംബൈയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ എന്ന് പറഞ്ഞാണ് പണം തട്ടിയത്. ജോലി ചെയ്തിരുന്ന കാലത്ത് മനുഷ്യക്കടത്ത് നടത്തിയെന്ന പേരിലാണ് തട്ടിപ്പ് സംഘം വയോധികനെ ബന്ധപ്പെട്ടത്. കേസിന് ആവശ്യമാ ബാങ്ക് രേഖകള്‍ അയച്ചു നല്‍കാനും ബാങ്ക് രേഖകള്‍ കൈക്കാലാക്കിയ സംഘം അക്കൗണ്ടില്‍ നിന്ന് പണം തട്ടുകയായിരുന്നു. ജനുവരിയിലാണ് തട്ടിപ്പ് നടന്നത്. മുംബൈയില്‍ ജലസേചന വകുപ്പില്‍ ജോലി ചെയ്തിരുന്ന സമയത്ത് വയോധികന് മനുഷ്യക്കടത്തുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഫോണ്‍ സന്ദേശം ലഭിക്കുകയായിരുന്നു. ഡെപ്യൂട്ടി പൊലീസ് കമ്മീഷണറെന്ന പേരിലായിരുന്നു സന്ദേശം. കേസില്‍ നിന്നും ഒഴിവാക്കണമെങ്കില്‍ ബാങ്ക് രേഖകള്‍ അയച്ചു നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇതനുസരിച്ച് ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ അയച്...

വെള്ളാപ്പള്ളിക്ക് പിന്തുണയുമായി ഐ.എൻ.എൽ നേതാക്കൾ

LOCAL NEWS
മലപ്പുറം പ്രസംഗത്തിന്റെ പേരിലുണ്ടായ വിവാദത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പിന്തുണയുമായി നാഷനൽ ലീഗ് നേതാക്കൾ. സംസ്ഥാന പ്രസിഡന്‍റ് പ്രഫ. എ.പി. അബ്ദുല്‍ വഹാബ്, ഓര്‍ഗനൈസിങ് സെക്രട്ടറി എന്‍.കെ. അബ്ദുല്‍ അസീസ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സെയ്ത് ഷബീല്‍ ഹൈദ്രോസ് തങ്ങള്‍, വൈസ് പ്രസിഡന്‍റ് എച്ച്‌. മുഹമ്മദാലി എന്നിവരാണ് കണിച്ചുകുളങ്ങരയിലെ വസതിയിലെത്തി പിന്തുണയറിയിച്ചത്.ചില രാഷ്ട്രീയ മേലാളന്മാരുടെയും പ്രമാണിമാരുടെയും രാഷ്ട്രീയ താല്‍പര്യവും തന്ത്രങ്ങളും സാമൂഹിക വിവേചനത്തിന് കാരണമാകുന്നുവെന്ന യാഥാര്‍ഥ്യമാണ് വെള്ളാപ്പള്ളി പറഞ്ഞത്. ഇതിന്‍റെ പേരിലാണ് തെറ്റായ പ്രചാരണങ്ങളും ഗൂഢനീക്കങ്ങളുമെന്ന് നാഷനല്‍ ലീഗ് നേതാക്കള്‍ സന്ദര്‍ശനശേഷം മാധ്യമങ്ങളോട് പറഞ്ഞു.അതേസമയം, വെള്ളാപ്പള്ളിയെ ചെന്ന് കണ്ടത് പാർട്ടിക്കാരല്ലെന്ന് ഐ.എൻ.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂർ അറിയിച്ചു. മലപ്പു...

ആരാണ് മഞ്ചേരിക്കാരൻ ശങ്കരനാരായണൻ ??

MALAPPURAM
മലപ്പുറം: അവന്‍ മരിക്കരുതായിരുന്നു.. അവന്റെ രണ്ടുകാലും കയ്യും വെട്ടിയെടുക്കാന്‍ ആയിരുന്നു ആഗ്രഹം.. വേദനിച്ച്‌ നരകിച്ച്‌ പുഴുവരിച്ച്‌ അവന്‍ ചാകണമായിരുന്നു': മകള്‍ കൃഷ്ണപ്രിയയെ പീഡിപ്പിച്ചു കൊന്നയാളെ വെടിവെച്ചുകൊന്ന കേസില്‍ ജയിലില്‍ കഴിഞ്ഞ ശങ്കരനാരായണന്‍ വിടവാങ്ങിയത് ഒരു ആശ്വാസവാക്കിനും തണുപ്പിക്കാനാവാത്ത ഉള്‍ത്തീയോടെ.. മലയാളികൾ മറക്കാതെ മനസ്സില്‍ കൊണ്ട് നടക്കുന്ന പേരാണ് മഞ്ചേരിക്കാരൻ ശങ്കരനാരായണൻ. സിനിമാക്കഥയെ പോലെ നടുക്കത്തോടെയും അമ്ബരപ്പോടെയും മാത്രം ഓർക്കുന്ന ഒരു യഥാർത്ഥ ജീവിത കഥയാണ് അത്. 2001 ഫെബ്രുവരിയിലെ ആ വൈകുന്നേരം, പശുക്കളെ വളർത്തി ജീവിച്ചു പോന്ന ശങ്കരനാരായണൻ എന്ന ആ മനുഷ്യന് ഒരിക്കലും മറക്കാനാകുമായിരുന്നില്ല. പതിമുന്ന് വയസ്സ് മാത്രം പ്രായമുള്ള തന്റെ മകള്‍ കൃഷ്ണപ്രിയയെ സ്കൂള്‍ വിട്ട് തിരിച്ചെയത്തിയില്ല. പിന്നീട് നടത്തിയ തിരച്ചലില്‍ അവളുടെ മുറിവേറ്റ് ചോരവാർന്ന മൃതദേഹം വഴിയിലുള്...

അറിവിന്റെ ആദ്യാക്ഷരം നുകർന്ന് വെങ്കുളം സൽമാനു ഫാരിസി സെന്റർ ഫത്‌ഹേ മുബാറക്

VENGARA
ഊരകം വെങ്കുളം സൽമാനുൽ ഫാരിസി ഹയർ സെക്കണ്ടറി മദ്‌റസ പ്രവേശനോത്സവം- ഫത്‌ഹേ മുബാറക് നടന്നു. അക്ഷര ലോകത്തേക്ക് ആദ്യ ചുവട് എന്ന ശീർഷകത്തിൽ നടന്ന ഫത്ഹേ മുബാറകിൽ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രെട്ടറി ഊരകം അബ്ദുറഹ്മാൻ സഖാഫി കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു. സുന്നി ജംഇയത്തുൽ മുഅല്ലിമീൻ ജില്ലാ ഫിനാൻസ് സെക്രെട്ടറി അബ്ദുൽ ജബ്ബാർ ബാഖവി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സദർ മുഅല്ലിം ഷാഹിദ് സഖാഫി ഇല്ലിപ്പിലാക്കൽ ആമുഖ പ്രഭാഷണം നടത്തി. ലഹരിയുടെ വൻ വിപത്തുകളെ വരച്ചുകാട്ടിയ എക്സ്പ്പോയും ലഹരിയുടെ ദൂഷ്യ ഫലങ്ങളെ കുറിചുള്ള ബോധവൽകരണവും നടന്നു. അലി ഫാളിലി, റഈസ് സഖാഫി, സൈനുദ്ധീൻ ഹാജി, ഷാഫി മുസ്‌ലിയാർ, അതീഖ് റഹ്മാൻ,അബ്ദുൽ വാസിഹ് വിപി, അബ്ദുൽ ഹസീബ് ടിസി, അഡ്വ. മഷ്ഹൂദ് നൂറാനി സംബംന്ധിച്ചു. പടം: ഊരകം വെങ്കുളം സൽമാനുൽ ഫാരിസി സെന്ററിൽ നടന്ന ഫത്ഹേ മുബാറകിൽ കേരള മുസ്‌ലിം ജമാഅത്ത് ജില്ല ജനറൽ സെക്രെട്ടറി ഊരകം അബ്ദ...

വയനാട് – കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന റോപ് വേ വരുന്നു

KERALA NEWS
തിരുവനന്തപുരം: വയനാട് - കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന റോപ്‌വേ പദ്ധതി യാഥാര്‍ഥ്യമാകുന്നു. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ (പിപിപി) പദ്ധതി നടപ്പാക്കാന്‍ കെഎസ്‌ഐഡിസിക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. അടിവാരം മുതല്‍ ലക്കിടി വരെ 3.67 കി.മീ ദൂരത്തിലാണ് 100 കോടിയിലേറെ ചെലവിട്ട് റോപ്‌വേ പദ്ധതി നടപ്പാക്കുന്നത്. വെസ്റ്റേണ്‍ ഘാട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി 2023 ഒക്‌ടോബര്‍ 20ന് ചേര്‍ന്ന സംസ്ഥാന ഏകജാലക ക്ലിയറന്‍സ് ബോര്‍ഡ് യോഗത്തിലാണ് റോപ്‌വേ പദ്ധതി നിര്‍ദേശം മുന്നോട്ടുവച്ചത്. തുടര്‍ന്ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സമിതി പദ്ധതിയെക്കുറിച്ച് പഠിച്ച ശേഷം പിപിപി മോഡലില്‍ പദ്ധതി നടപ്പാക്കുന്നതിന് സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ (കെഎസ്‌ഐഡിസി) എംഡിക്കു നിര്‍ദേശം നല്‍കി. 2024 ജൂണ്‍ 16ന് ചീഫ് സെക്രട്ടറി തലത്തില്‍ നടന്ന ചര്‍ച്ചയില്‍ പദ്ധതിയുടെ ലോവര്‍ ടെര്‍മിനലിന് ആവശ്യമായ ഒരേക്കര്‍ ...

ഇരുപത്തിയഞ്ച് വർഷത്തെ സേവനം:അബ്ദു മുസ്ലിയാരെ ആദരിച്ചു

VENGARA
ഇരിങ്ങല്ലൂർ :കുറ്റിത്തറമ്മൽ ബിദായത്തുൽ ഹിദായ മദ്രസയിൽ ഇരുപത്തിയഞ്ച് വർഷം സേവനമനുഷ്ഠിച്ച അബ്ദു മുസ്ലിയാർ പാലാണിയെ ആദരിച്ചു. മഹല്ല് ഖാസി ഓടക്കൽ കുഞ്ഞാപ്പു ഖാസിമി ചടങ്ങിന്റെ ഉദ്ഘാടനവും ഉപഹാര സമർപ്പണവും നിർവഹിച്ചു. മദ്രസ പ്രസിഡന്റ്‌ സി. കെ. അഹമ്മദ്കുട്ടി മാസ്റ്റർ അധ്യക്ഷനായി. സെക്രട്ടറി എം. കെ. ഉനൈസ് വാഫി, സദർ മുഅല്ലിം പി.അബ്ദുൽ ബാസിത്ത് വാഫി,എം. കെ. ഹസീബ് ഹുദവി,കമ്മിറ്റി ഭാരവാഹികളായ കെ. കെ. മുസ്തഫ, എൻ. മുഹമ്മദാലി, കെ. കാദർ, പി. കെ. ഗഫൂർ,കെ. ഹുസൈൻ,ടി. പി.അനീസ്, കെ. കെ. നവാഫ്‌,മദ്രസ അധ്യാപകരായ പി. മുസ്തഫ ഉമൈരി, എം. കെ. അബ്ദുറഹ്മാൻ മുസ്ലിയാർ, സി. പി. കരീം മുസ്ലിയാർ, ഫത്താഹ് ഹുദവി, അഫ്സൽ വാഫി തുടങ്ങിയവർ പ്രസംഗിച്ചു. ഇതൊടാനുബന്ധിച്ചു പ്രവേശനോത്സവവും പൊതു പരീക്ഷകളിലെ വിജയികൾക്കുള്ള അനുമോദാനവും നടന്നു....

ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രികനായ തിരൂർ സ്വദേശിക്ക് ദാരുണാന്ത്യം

MALAPPURAM
ബാംഗ്ലൂർ: ചരക്ക് ലോറി ബൈക്കിലിടിച്ച് മലയാളി ബൈക്ക് യാത്രികന് ദാരുണാന്ത്യം. മലപ്പുറം തിരൂർ കാവഞ്ചേരി മംഗലം സ്വദേശി കല്ലിങ്ങലകത്ത് കടകശ്ശേരി മുജീബ് റഹ്മാന്റെ മകൻ അബൂബക്കർ സയ്യാൻ(23) ആണ് മരിച്ചത്. രണ്ട് മാസത്തോളമായി ബാംഗ്ലൂരിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. തിങ്കളാഴ്ച അർദ്ധ രാത്രി സുഹൃത്തിനെ താമസ സ്ഥലത്തേക്ക് കൊണ്ടുപോയി തിരിച്ചു വരുന്ന വഴി മാരത്തള്ളി വർത്തൂർ റോഡ് പോലീസ് സ്റ്റേഷന് സമീപത്ത് വെച്ച് ലോറി ബൈക്കിലിടിച്ച് റോഡിലേക്ക് തെറിച്ച് വീണ യുവാവിന്റെ ദേഹത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. യുവാവ് തൽക്ഷണം മരിച്ചു. തുടർന്ന് വൈദേഹി ആശുപത്രിയിൽ പോസ്റ്റ് മോർട്ടം ചെയ്ത് ബാംഗ്ലൂർ കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ ബാംഗ്ലൂർ ശിഹാബ് തങ്ങൾ സെന്ററിൽ അന്ത്യ കർമങ്ങൾ ചെയ്തു നാട്ടിലേക്ക് കൊണ്ടുപോയി.  മാതാവ്: റജീന. സഹോദരങ്ങൾ: അബൂബക്കർ റയ്യാൻ, ഫാത്തിമ സിയ. ഖബറടക്കം കാവഞ്ചേരി ജുമാ മസ...

മലയാളികളായ ബേക്കറി ഉടമകളെ കോയമ്പത്തൂരിൽ മരിച്ച നിലയിൽ കണ്ടെത്തി.

CRIME NEWS
കോയമ്പത്തൂർ: മലയാളികളായ ബേക്കറി ഉടമകളെ കോയമ്പത്തൂരിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശികളായ ജയരാജ്‌ (51), മഹേഷ്‌ (48) എന്നിവരെയാണ് കോയമ്പത്തൂർ വിശ്വനാഥപുരത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മഹേഷിനെ കഴുത്തറുത്ത നിലയിലും ജയരാജിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. കോയമ്പത്തൂർ റെയിൽവേ സ്റ്റേഷൻ റോഡിന് സമീപം തുടിയല്ലൂരിലാണ് ഇരുവരും ബേക്കറി നടത്തിയിരുന്നത്. കഴിഞ്ഞ ദിവസം ബേക്കറി തുറക്കാതെ വന്നതോടെ പ്രദേശവാസികൾ ഉച്ചയോടെ വിശ്വനാഥപുരത്തെ വീട്ടിൽ അന്വേഷിച്ചെത്തിയിരുന്നു. അപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ തുടിയല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇരുവരും അവിവാഹിതരാണ്. മൃതദേഹങ്ങൾ കോയമ്പത്തൂർ മെ‍‍ഡിക്കൽ കോളജ് മോർച്ചറിയിൽ....

വേങ്ങര സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ ബോധവൽക്കരണ പരിപാടികൾക്ക് തുടക്കമായി

VENGARA
വേങ്ങര: ലോകാരോഗ്യ ദിനവുമായി ബന്ധപ്പെട്ട് വേങ്ങര സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ ബോധവൽക്കരണ പരിപാടികൾക്ക് തുടക്കമായി. ആരോഗ്യകരമായ തുടക്കം പ്രതീക്ഷാനിർഭരമായ ഭാവി എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് വേങ്ങര പഞ്ചായത്തിലെ അഞ്ച് ജനകീയ ആരോഗ്യ കേന്ദ്രങ്ങളിൽ കൂട്ടനടത്തം സംഘടിപ്പിച്ചു. വേങ്ങര സാമൂഹ്യ ആരോഗ്യ കേന്ദ്രം കോൺഫറൻസ് ഹാളിൽ വച്ച് നടന്ന സെമിനാർ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബെൻസീറ ടീച്ചർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ ഭേരി, ക്യാൻസർ രോഗ ബോധവൽക്കരണ നോട്ടീസ് എന്നിവയുടെ പ്രകാശന കർമ്മം വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഫസൽ നിർവഹിച്ചു. വേങ്ങര സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ സലീല അധ്യക്ഷത വഹിച്ചു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബൂബക്കർ മാസ്റ്റർ, പബ്ലിക്ഹെൽത്ത് നഴ്സിംഗ് സൂപ്പർവൈസർ തങ്ക തുടങ്ങിയവർ ആശംസകൾ നേർന്നു. സാമൂഹ്യ ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ...

കോലാർ വീട്ടിൽ പൂളതൊടിയിൽ ബിജു അന്തരിച്ചു

MARANAM
മലപ്പുറം : കോട്ടപ്പടിയിലെ ചെറാട്ടുകുഴി സ്വദേശി കോലാർ വീട്ടിൽ പൂളതൊടിയിൽ (KVP) ബിജു 47 വയസ്സ് അന്തരിച്ചു. പിതാവ് പരേതനായ കെ വി പി . മാധവൻ എന്ന അഷ്ടമൂർത്തി. അമ്മ ഭാരതി. സഹോദരി നിർമല. മരുമകൻ വിജയൻ. തിരുരങ്ങാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മോഹനൻ വെന്നിയൂർ, റാഫ് സംസ്ഥാന ജനറൽ സെക്രട്ടറി വിജയൻ കൊളത്തായി, വിജീഷ് കൊളത്തായി എന്നിവർ അമ്മയുടെ സഹോദരി പുത്രന്മാരാണ്. സംസ്ക്കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ....

സ്റ്റുഡന്റ്സ് സേവിംഗ്സ് സ്കീമിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സ്കൂളുകളെ ചേർത്ത നേട്ടം കൈവരിച്ച് വേങ്ങര വിദ്യാഭ്യാസ ജില്ല

MALAPPURAM
വിദ്യാർത്ഥികളിൽ സമ്പാദ്യശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ ദേശീയ സമ്പാദ്യ പദ്ധതി വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സ്റ്റുഡന്റ്സ് സേവിംഗ്സ് സ്കീമിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സ്കൂളുകളെ ചേർത്ത വിദ്യാഭ്യാസ ജില്ലയായി വേങ്ങര വിദ്യാഭ്യാസ ജില്ല. കൂടാതെ ജില്ലയിൽ എസ്.എസ്.എസ് സ്കീമിൽ സമ്പൂർണ നേട്ടം കൈവരിക്കുന്ന ആദ്യത്തെ വിദ്യാഭ്യാസ ജില്ലയായും വേങ്ങര വിദ്യാഭ്യാസ ഉപജില്ല മാറി. ഉപജില്ലയിലെ മുഴുവൻ സ്കൂളുകളും എസ്.എസ്.എസ് പദ്ധതിയിൽ അംഗങ്ങളായതോടെയാണ് ഈ നേട്ടം സ്വന്തമായത്. ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ കലക്ടർ വി.ആർ വിനോദ് വേങ്ങര എ ഇ ഒ ടി. പ്രമോദിനെ ഉപഹാരം നൽകി ആദരിച്ചു. വിദ്യാഭ്യാസ ഉപ ഡയറക്ടർ (ഇൻ ചാർജ് ) കെ. ഗീതാകുമാരി , എൻ.എസ്.ഡി ഡെപ്യൂട്ടി ഡയറക്ടർ എം ഉണ്ണികൃഷ്ണൻ, എൻ.എസ്.ഡി അസിസ്റ്റൻഡ് ഡയറക്ടർ ജിതിൻ.കെ. ജോൺ , വേങ്ങര എച്ച്.എം ഫോറം കൺവീനർ സി. അബ്ദുൽ റസാഖ് തുടങ്ങിയവർ സംബന്ധിച്ചു. എസ്.എസ്.എസ...

ഗതാഗതക്കുരുക്കിനെ കൂടുതൽ കുരുക്കാക്കി പ്രൈവറ്റ് ബസുകൾ

TIRURANGADI
തിരൂരങ്ങാടി : ചെമ്മാട് ഗതാഗതക്കുരുക്കിന്ന് അറുതി വരുത്തുക എന്ന ഉദ്ദേശത്തോടെ തിരൂരങ്ങാടി ട്രാഫിക് റെഗുലേറ്ററി കമ്മറ്റി ചെമ്മാട് ഗതാഗതക്കുരു കഴിക്കാൻ എടുത്ത തീരുമാനപ്രകാരം പരപ്പനങ്ങാടി ഭാഗത്തുനിന്നും വരുന്ന ബസ്സുകൾ ചെമ്മാട് കൊടിഞ്ഞി റോഡിലൂടെ കയറി കൊണ്ടാണത്ത് ബസ്റ്റാൻഡിൽ കയറി ബ്ലോക്ക് റോഡ് വഴി പുറത്തേക്ക് വരികയാണ് ചെയ്യേണ്ടത് എന്നാൽ ചെമ്മാട്ടങ്ങാടിയിലെ ഗതാഗതക്കുരുക്കു കാരണം സമയം തെറ്റിപ്പോകുന്നതുകാരണം ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനങ്ങൾ കാറ്റിൽ പറത്തി ട്രാഫിക് നിയമങ്ങൾ ലംഘിച്ചുകൊണ്ട് പരപ്പനങ്ങാടി ഭാഗത്തുനിന്നും വരുന്ന ബസ്സുകൾ വൺവെ നിയമം പാലിക്കാതെയും ബസ്റ്റാൻഡിൽ കയറാതെയും തിരൂരങ്ങാടി വില്ലേജ് ഓഫീസിന് മുമ്പിൽ വന്നു നിയമവിരുദ്ധമായി ആളുകളെ എടുത്തുകൊണ്ടും കക്കാട് ഭാഗത്തുനിന്നും , കക്കാട് ഭാഗത്ത് നിന്നും വരുന്ന ബസ്സുകൾ സ്റ്റാൻഡിൽ കയറാതെ കൊടിഞ്ഞി റോഡ് വഴി പതിനാറുങ്ങൽ വഴി പരപ്പനങ്ങാടി...

ഉംറ തീർത്ഥാടകൻ ഹൃദയാഘാതത്തെത്തുടർന്ന് ജിദ്ദയിൽ മരിച്ചു

GULF NEWS
മലപ്പുറം സ്വദേശിയായ ഉംറ തീർത്ഥാടകൻ ഹൃദയാഘാതത്തെത്തുടർന്ന് ജിദ്ദയിൽ മരിച്ചു. മലപ്പുറം പൂക്കോട്ടൂർ പാണമ്ബുഴ ഇബ്രാഹിം (59) ആണ് ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിൽവെച്ച് മരിച്ചത് ഏപ്രില്‍ 21 ന് നാട്ടിലേക്ക് മടങ്ങാനിരിക്കയായിരുന്നു. ഭാര്യ ഖദീജക്കൊപ്പമാണ് ഉംറക്കെത്തിയത്. മക്കള്‍: ജംഷീർ അലി, അനീസ, (ഇരുവരും ജിദ്ദ) ജസീറ. മരുമക്കള്‍: സാലിഹ് ഇരുമ്ബുഴി (വീഡിയോഗ്രാഫർ,ജിദ്ദ), ജൂന ജൂബി.മൃതദേഹം ജിദ്ദയില്‍ മറവുചെയ്യാനുള്ള നടപടിക്രമങ്ങള്‍ക്ക് മുഹമ്മദ് കുട്ടി പാണ്ടിക്കാടിന്റെ നേതൃത്വത്തില്‍ ജിദ്ദ കെഎംസിസി വെല്‍ഫെയർ വിംഗ് നേതൃത്വം നല്‍കിവരുന്നു....

MTN NEWS CHANNEL

Exit mobile version