Thursday, September 18News That Matters

VENGARA

കിടപ്പിലായ രോഗികൾക്ക് പുതപ്പുകൾ വിതരണം ചെയ്തു.

VENGARA
വേങ്ങര: ജനുവരി 15, പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് വേങ്ങര കമ്മ്യുണിറ്റി ഹെൽത്ത് സെന്ററും, വേങ്ങര ബ്ലോക്ക് പഞ്ചായത്തും, വേങ്ങര ലയൺസ് ക്ലബ്ബും സംയുക്തമായി കിടപ്പിലായ രോഗികൾക്ക് പുതപ്പുകൾ വിതരണം ചെയ്തു. വേങ്ങര ബ്ലോക്ക് ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർ പേഴ്സൻ സുഹ്ജാബി ഇബ്രാഹിമിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻസീറ മണ്ണിൽ ഉത്‌ഘാടനം ചെയ്തു. ലയൺസ് ക്ലബ്ബ് സോൺ ചെയർ പേഴ്സൺ മുനീർ ബുഖാരി, മുൻ പ്രസിഡന്റ് നൗഷാദ് വടക്കൻ, സി എച് സി - പബ്ലിക് റിലേഷൻ ഓഫീസർ നിയാസ് ബാബു, ഹെൽത്ത് സൂപ്പർ വൈസർ ഹരിദാസ്, പബ്ലിക് ഹെൽത്ത് നഴ്സ് സൂപ്പർ വൈസർ തങ്ക എന്നിവർ ആശംസകളർപ്പിച്ചു. ബ്ലോക്ക്‌ മെഡിക്കൽ ഓഫീസർ ഡോക്ടർ സലീല സ്വാഗതവും, ഹെൽത്ത് ഇൻസ്‌പെക്ടർ ശിവദാസ്നന്ദിയും രേഖപ്പെടുത്തി. ലയൺസ് ക്ലബ്ബ് ഭാരവാഹികളായ പ്രദീപ് കുമാർ, ശാക്കിർ വേങ്ങര, സുധി ലയാലി, ഉണ്ണി എന്നവർ പരിപാടിക്ക് നേതൃത്വം നൽകി. ...

കെ പി കുഞ്ഞിമൊയ്ദു ഹാജി അനുസ്മരണ സമ്മേളനം നടത്തും

VENGARA
വേങ്ങര: അര നൂറ്റാണ്ട് കാലം മലപ്പുറം ജില്ലയിലും മലപ്പുറം അസംബ്ലി മണ്ഡലത്തിലും വേങ്ങര പഞ്ചായത്തിലും കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്ന 1977ല്‍ മലപ്പുറം നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റായി അതിന് ശേഷം മലപ്പുറം നിയോജക മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റും മലപ്പുറം നിയോജക മണ്ഡലം യു ഡി എഫ് ചെയര്‍മാനും കെ പി സി സി അംഗവും ഡി സി സി ജനറല്‍ സെക്രട്ടറി യുമായിരുന്ന ശ്രീ കെ പി കുഞ്ഞിമൊയ്ദു സാഹിബിനെ അനുസ്മരിക്കുന്നതിന് വേണ്ടി അദ്ദേഹത്തിന്റെ നൂറാം ചരമ ദിനത്തില്‍ ഫെബ്രുവരി 3 തിങ്കളായ്ച്ച വൈകുന്നേരം 4 മണിക്ക് വേങ്ങര വ്യാപാര ഭവനില്‍ അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തില്‍ അനുസ്മരണ സമ്മേളനം നടത്താന്‍ തീരുമാനിച്ചു.യോഗത്തില്‍ എ കെ എ നസീര്‍ അധ്യക്ഷത വഹിച്ചു കെ എ അറഫാത്ത്, നാസര്‍ പറപ്പൂര്‍, മണി നീലഞ്ചേരി, ഇ കെ ആലിമൊയ്ദീന്‍, എം കെ മൊയ്ദീന്‍, പി പി എ ബാവ,പി കെ സിദ്ധീഖ്, ഹംസ തേങ്ങിലാന്‍, അരീക്കാട്ട് കുഞ്ഞിപ്...

കൂരിയാട് പനമ്പുഴ പാലം വീതി കൂട്ടി പുതുക്കി പണിയണമെന്ന് വേങ്ങര ഗ്രാമ പഞ്ചായത്ത്

VENGARA
കൂരിയാട് പനമ്പുഴ പാലം വീതി കൂട്ടി പുതുക്കി പണിയണമെന്ന് വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് KP ഹസീന ഫസൽ, 45 വർഷത്തിലധികം പഴക്കമുള്ള വീതി കുറഞ്ഞ പനമ്പുഴ പാലം നിലനിർത്തി NH 66 ദേശീയ പാതയുടെ പണി പുരോഗമിക്കുന്നതറിഞ്ഞ് വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് മെമ്പർമാരായ കുറുക്കൻ മുഹമ്മദ് ,മജീദ് മടപ്പള്ളി, PK അൻവർ മഷ് എന്നിവർ സ്ഥലം സന്ദർശിച്ചു, നിലവിലുള്ള പാലത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. വീതി കുറഞ്ഞ പാലം ദേശീയ പാതയാക്കി ഉപയോഗിക്കാനാണ് എൻ, എച്ച്, ഐ യുടെ നിർദേശം. വീതി കൂട്ടാൻ സ്ഥലമുണ്ടായിരിക്കെ നിലവിലെ പാലം ഉപയോഗിക്കുന്നത് ദേശീയ പാതയുടെ ലക്ഷ്യത്തെ ഹനിക്കുന്നതും ഭാവിയിൽ വലിയ രീതിയിൽ റോഡ് ബ്ലോക്കിനും പാലത്തിൻ്റെ തകർച്ചക്കും കാരണമാകും, ആയതിനാൽ പഴയ പനമ്പുഴ പാലം പൊളിച്ച് മാറ്റി റോഡിന് അനുസൃതമായ വീതിയിൽ പുനർനിർമിക്കണമെന്ന ആവശ്യം. പഞ്ചായത്ത് ബോർഡ് യോഗത്തിൽ തീരുമാക്കി നേഷണൽ ഹൈവേ അതോറിട്ടിയോട് ആവശ്യപ്പെടുമെന്ന് ...

മലബാർ കോളേജ് മൾട്ടിമീഡിയ വകുപ്പിന്റെ പുതിയ സംരംഭം: വോക്സ്പോപ് ന്യൂസ്‌ പേപ്പറിന്റെ ആദ്യ പതിപ്പ് പുറത്തിറക്കി

VENGARA
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വോക്സ്പോപ് ന്യൂസ് പേപ്പറിന്റെ നവംബർ പതിപ്പ് പുറത്തിറക്കി. കോളേജിലെ മൾട്ടിമീഡിയ ഒന്നാം വർഷ വിദ്യാർത്ഥികൾ തയ്യാറാക്കിയ വോക്സ് പോപ്പ് ന്യൂസ്‌ പേപ്പറിന്റെ ആദ്യ പതിപ്പ് മലബാർ കോളേജ് പ്രിൻസിപ്പൽ പ്രൊ. ഡോ. സൈതലവി സി ഊരകം പഞ്ചായത്ത്‌ പ്രസിഡന്റും, കോളേജ് മാനേജ്മെന്റ് കമ്മിറ്റി ചെയർമാനുമായ കെ.കെ മൻസൂർ കോയ തങ്ങൾക്ക് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. പത്രത്തിന്റെ ഓൺലൈൻ (ഇ പേപ്പർ) പതിപ്പും ഇതോടൊപ്പം പുറത്തിറങ്ങി. നിലവിൽ മൾട്ടിമീഡിയ വകുപ്പിന്റെ നേതൃത്വത്തിൽ വോക്സ് പോപ്പ് ഓൺലൈൻ ന്യൂസ് വെബ്സൈറ്റ് പ്രവർത്തിക്കുന്നുണ്ട്. മൾട്ടിമീഡിയ വകുപ്പിലെ ഒന്നാം വർഷ വിദ്യാർത്ഥികൾ ദിവസവും തയ്യാറാക്കുന്ന വാർത്തകളും കുട്ടികളുടെ കഥകൾ,കവിതകൾ, ലേഖനങ്ങൾ തുടങ്ങി വിദ്യാർത്ഥികളുടെ സർഗ്ഗ സൃഷ്ടികളും വെബ്സൈറ്റിലൂടെ ലഭ്യമാക്കുന്നു . കോളേജ് മാനേജർ സി.ടി മുനീർ, മാനേജ്‌മെന്റ് കമ്മിറ്റി ഭാരവാഹികളായ...

വേങ്ങര ഗ്രാമപഞ്ചായത്ത് ഗുണഭോക്താക്കൾക്ക് മുട്ടക്കോഴി വിതരണം നടത്തി

VENGARA
വേങ്ങര ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗുണഭോക്താക്കൾക്ക് മുട്ടക്കോഴി വിതരണം നടത്തി. വിതരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ഗാന്ധിക്കുന്നിൽ വച്ച് 11/01/2025 ന് പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഫസൽ നിർവഹിച്ചു. വൈസ് പ്രസിഡൻറ് ടി കെ കുഞ്ഞിമുഹമ്മദ് (പൂച്യാപ്പു) അധ്യക്ഷത വഹിച്ചു. വെറ്ററിനറി സർജൻ ഡോ. സനൂദ് മുഹമ്മദ്, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ തരുൺ, പ്രദേശവാസികൾ തുടങ്ങിയവർ സന്നിഹിതരായി. വരും ദിവസങ്ങളിൽ എല്ലാ വാർഡുകളിലും മുട്ടക്കോഴി വിതരണം പൂർത്തിയാക്കുമെന്ന് പ്രസിഡണ്ട് അറിയിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

കുഞ്ഞാണിയുടെ നിര്യാണത്തിൽ വേങ്ങര ടൗൺ പൗരസമിതി അനുശോചനം രേഖപ്പെടുത്തി.

VENGARA
വേങ്ങരയിലെ ആഫിയ ഫാർമ ഉടമയും മുൻ പ്രവാസിയും ആയ അഞ്ച് കണ്ടൻ മുഹമ്മദ് എന്ന കൊട്ടയിൽ കുഞ്ഞാണിയുടെ നിര്യാണത്തിൽ വേങ്ങര ടൗൺ പൗരസമിതി പ്രസിഡണ്ട് MK റസാക്കിന്റെ അധ്യക്ഷതയിൽ അനുശോചനം രേഖപ്പെടുത്തി. കാഴ്ചശക്തി നഷ്ടപെട്ടിട്ടും സ്വരം കൊണ്ടും സാന്നിധ്യം കൊണ്ടും ചുറ്റുപാടുകളെ തിരിച്ചറിഞ്ഞിരുന്ന കുഞ്ഞാണി പൗരസമിതിയുടെ എല്ലാ പ്രവർത്തനങ്ങളുമയും സഹകരിച്ച് പ്രവർത്തിച്ചിരുന്നു.ഏവർക്കും പ്രിയങ്കരനായ വ്യക്തിത്വത്തിന് ഉടമയായിരുന്ന കുഞ്ഞാണിയുടെ കുടുംബത്തിൻ്റെയും ബന്ധുക്കളുടെയും ദുഖത്തിൽ പൗരസമിതിയും പങ്ക്ചേരുന്നു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

പൂർത്തീകരിച്ച വെറ്റിനറി ഹോസ്പിറ്റലിന്റെ ചുറ്റുമതിലും ഗൈറ്റും ഇന്റർലോക്കിന്‍റെയും ഉദ്ഘാടനം സംഘടിപ്പിച്ചു

VENGARA
വേങ്ങര പഞ്ചായത്ത് 2024 25 വാർഷിക പദ്ധതിയിൽ 12 ലക്ഷം രൂപ ഉൾപ്പെടുത്തി വെറ്റിനറി ഹോസ്പിറ്റലിന്റെ ചുറ്റുമതിൽ ഗേറ്റ് ഇന്റർലോക്ക് പ്രവർത്തി പൂർത്തീകരിച്ച ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഫസൽ നിർവഹിച്ചു. വാർഡ് മെമ്പറും വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണുമായ ഹസീന ബാനുവിന്റെ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ടി കെ കുഞ്ഞു മുഹമ്മദ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സലീം AK, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആരിഫ മടപ്പള്ളി, മെമ്പർമാരായ കുറുക്കൻ മുഹമ്മദ്, റഫീഖ് ചാേലക്കൻ, അബ്ദുൽ ഖാദർ സി പി, മടപ്പള്ളി മജീദ്, ഉണ്ണികൃഷ്ണൻ, മൈമൂന എൻ ടി, നഫീസ AK,ആസ്യ മുഹമ്മദ്, നുസ്രത്ത് തുമ്പയിൽ,എ കെ മജീദ് , രാധാകൃഷ്ണൻ മാസ്റ്റർ, അബ്ദുൽ ഹസീബ് പി, അസിസ്റ്റന്റ് എൻജിനീയർ കൃഷ്ണൻകുട്ടി, സെക്രട്ടറി അനിൽകുമാർ, ഡോ: സനുജ് തങ്കമ്മു തുടങ്ങിയവർ പങ്കെടുത്തു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പ...

വേങ്ങര മാർക്കറ്റ് റോഡ് : വ്യാപാരി വ്യവസായി ചർച്ച നടത്തി

VENGARA
വേങ്ങര ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയർ മുജീബ് റഹ്മാന്റെ ഓഫീസിൽ ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ അസീസ് പറങ്ങോടത്ത്, വേങ്ങര പഞ്ചായത്ത് മെമ്പർ സലീം അഞ്ചുകണ്ടൻ എന്നിവരെ കൂടെ വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര യുണിറ്റ് ജനറൽ സെക്രട്ടറി എം കെ സൈനുദ്ധീൻ ഹാജി വേങ്ങര മാർക്കറ്റ് റോഡ് മായി ബന്ധപ്പെട്ട് ചർച്ച നടത്തി. നിലവിലുള്ള എല്ലാ അവസ്ഥകളും സംസാരിച്ചു. കുറച്ചു നിയമ തടസങ്ങൾ മാത്രം ആണ് പണി തുടങ്ങാൻ വൈകിയത് എന്നും ഇനി കോൺടാക്ടർ അതിന്റെ പണി അടുത്ത (15.1.2025)ന് ബുധൻ രാവിലെ തറയിട്ടാലിൽ നിന്നും വേങ്ങര മെയിൻ റോഡ് വരെ എം സാൻന്റ് ഇട്ട് തുടങ്ങി പിന്നെ മെയിൻ റോഡ് മുതൽ മാർക്കറ്റ് റോഡിൽ നിന്നും ഇന്റർ ലോക്ക് പതിക്കൽ തുടങ്ങുന്ന രീതിയിൽ പെട്ടന്ന് തന്നെ പണി തീർത്ത് തരാം എന്ന് അദ്ദേഹം ഉറപ്പ് തന്നിട്ട് ഉണ്ട്. അവിടെ ഉള്ള കച്ചവടക്കാർക്കും, താമസക്കാർക്കും ഉള്ള ബുദ്ധിമുട്ടും വിഷമങ്ങളും അദ്ദേഹത്തെ പ...

വേങ്ങര അമ്മാഞ്ചേരിക്കാവ് താലപ്പൊലി മഹോത്സവം ഫെബ്രുവരി-14 വെള്ളിയാഴ്ച

VENGARA
വേങ്ങര അമ്മാഞ്ചേരിക്കാവ് താലപ്പൊലി മഹോത്സവം ഈ വർഷത്തെ താലപ്പൊലി ആഘോഷം 2025 ഫെബ്രുവരി-14 വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ക്ഷേത്ര ഉത്സവത്തിനൊട് അനുബഡിച്ച് മുഖ്യ ആകർഷണമായ നിരവധി അലങ്കാര കാളവരവുകൾ ഉണ്ടായിരിക്കും. .ഉത്സവവുമായി ബന്ധപ്പെട്ട പ്രധാന ചടങ്ങുകൾ മുണ്ടിയൻ കുടി കൂട്ടൽ 29-01-2025 ബുധനാഴ്ച മകരം 16 രാത്രി - 7.മണി താലപ്പൊലി കുറിക്കൽ 04-02-2025 ചൊവ്വാഴ്ച മകരം 22 വൈകുന്നേരം - 5 മണി താലപ്പൊലി ഉത്സവം 14-02-2025 വെള്ളിയാഴ്ച കുംഭം. 2 ശുദ്ധികലശം 21-02-2025 കുംഭം 9 വെള്ളിയാഴ്ച വൈകുന്നേരം 5 മണി ശുദ്ധിക്രിയകൾ തൃകാല പൂജ രാവിലെ 5.30 22-02-2025 ശനിയാഴ്ച കുംഭം10.. ഭാരവാഹികളായി രക്ഷാധികാരി ഗോവിന്ദൻ കുട്ടി പുതിയ കുന്നത്ത് പ്രസിഡന്റ്‌ മുരളി ചേറ്റിപ്പുറം, സെക്രട്ടറി മണി നീലഞ്ചേരി,ട്രഷറർ വിപിൻ പുതിയ കുന്നത്ത്, മറ്റ് ഭാരവാഹികൾഅച്യുതൻ പാറയിൽ മോഹൻ പങ്ങാട്ട്, പ്രമീള, ചന്ദ്രമോഹൻ വി ക...

തിരുപ്പിറവിയുടെ ഓര്‍മ്മ ഇന്ന് ക്രിസ്മസ്

VENGARA
യേശുദേവന്‍റെ തിരുപ്പിറവിയുടെ ഓർമപുതുക്കി ലോകമെമ്ബാടുമുള്ള വിശ്വാസികള്‍ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. ബത്‌ലഹേമിലെ കാലിത്തൊഴുത്തില്‍ പിറന്ന ഉണ്ണിയേശുവിന്‍റെ തിരുപിറവി ആഘോഷത്തിലാണ് നാടും നഗരവും. പ്രത്യാശയുടെയും നന്മയുടെയും സമാധാനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സന്ദേശം പകരുന്ന ക്രിസ്‌മസിനെ വിശ്വാസികള്‍ വരവേറ്റു. ക്രിസ്മസിനെ വരവേറ്റ് ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക പ്രാർത്ഥനകളും കുര്‍ബാനയും നടന്നു. തിരുവനന്തപുരം പട്ടം സെന്‍റ് മേരീസ് കത്തീഡ്രലില്‍ കുർബാനക്ക് മലങ്കര കാത്തോലിക്കാ സഭ മേജർ ആർച്ച്‌ ബിഷപ്പ് മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ കാര്‍മികത്വം വഹിച്ചു. പിഎംജിയിലെ ലൂര്‍ദ് ഫൊറോന പള്ളിയില്‍ നടന്ന കുർബാനക്ക് കര്‍ദ്ദിനാള്‍ മാർ ജോർജ് കൂവക്കാട്ടില്‍ കാര്‍മികത്വം വഹിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAI...

ഊരകം മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി ജനകിയ ഒപ്പ് ശേഖരണം നടത്തി.

VENGARA
കറണ്ട് ചാർജ് വർധനവ് സർക്കാർ പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് ഊരകം മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി ജനകിയ ഒപ്പ് ശേഖരണം നടത്തി. മണ്ഡലം പ്രസിഡന്റ്‌ എൻ ടി. സക്കീർ ഹുസൈന്റെ നേതൃത്വത്തിൽ നടന്ന ഒപ്പ് ശേഖരണം ജില്ലാ കോൺഗ്രസ്സ് ജനറൽ സെക്രട്ടറി കെ എ. അറഫാത്ത് ഉത്ഘാടനം ചെയ്തു. ചടങ്ങിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്‌ എം കെ. മാനു, പി സൈതലവി, ടി പി. റംഷീദ്, എം ടി. അർഷാദ്, എം ടി. സഹൽ, എൻ ടി. സിനാൻ, ജംഷി പങ്ങാട്ട്,നിഹ്മൽ എന്നിവർ നേതൃത്വo നൽകി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ജലസംരക്ഷണ സന്ദേശ പ്രചരണം സംഘടിപ്പിച്ചു.

VENGARA
കക്കാട്: ജി.വി.എച്ച്.എസ്.എസ്. വേങ്ങര വി.എച്ച്.എസ്.ഇ വിഭാഗം എൻ. എസ്. എസ് സപ്ത ദിന സഹവാസ ക്യാമ്പിൻ്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ് അമൃത് മിഷനുമായി സഹകരിച്ച് ജലം ജീവിതം എന്ന പേരിൽ കക്കാട് ടൗണിൽ ജല സംരക്ഷണ ദ്രവമാലിന്യ സംസ്കരണ സന്ദേശ പ്രചരണം സംഘടിപ്പിച്ചു. തിരൂരങ്ങാടി മുനിസിപ്പൽ കൗൺസിലർ ആരിഫ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി ജല ശപഥം എന്ന പ്രതിജ്ഞയും ജലഘോഷം എന്ന നാടകവും തെളിനീരോട്ടം എന്ന പദയാത്രയും സംഘടിപ്പിച്ചു.കടകളിൽ ജല സംരക്ഷണ സന്ദേശ പ്രചരണമായി പേപ്പർ ഡാംഗ്ളറുകൾ സജ്ജീകരിച്ചു. മുനിസിപ്പൽ കൗൺസിലർ സജിനി .എം, വി.എച്ച്.എസ്.ഇ അധ്യാപകരായ ജൈനിഷ് ഇ. എസ്, സുനീറ.വി, അരുണ വി തുടങ്ങിയവർ പങ്കെടുത്തു. എൻ.എസ്. എസ് പ്രോഗ്രാം ഓഫീസർ മുഹമ്മദ് ശരീഫ് സ്വാഗതവും വളണ്ടിയർ ലീഡർ ഫാത്തിമ ജസ്ന നന്ദിയും പറഞ്ഞു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയി...

വാത്സല്യം ചാരിറ്റബിള്‍ സൊസൈറ്റി സംസ്ഥാന കമ്മിറ്റിക്ക് രൂപം നല്‍കി

VENGARA
വേങ്ങര: ആരോഗ്യ സംരക്ഷണം- കരുതല്‍ അത്യാവശ്യമുള്ളവരെ ചേര്‍ത്തുനിര്‍ത്തല്‍- കലാകായിക മത്സരങ്ങള്‍ സംഘടിപ്പിക്കല്‍ -റോഡ് സുരക്ഷാ ബോധവല്‍ക്കരണം- ലഹരി നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍- തുടങ്ങിയ വിവിധ ഉദ്ദേശത്തോടുകൂടി കേരള സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതിന് വാത്സല്യം ചാരിറ്റബിള്‍ സൊസൈറ്റിക്ക് രൂപം നല്‍കി. വേങ്ങര വ്യാപാര ഭവനില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ . പി ഹസീന ഫസല്‍ ഉദ്ഘാടനം ചെയ്തു. അസൈനാര്‍ ഊരകം അധ്യക്ഷത വഹിച്ചു അഷറഫ് മനരിക്കല്‍ , കെ ടി എ മജീദ്, കെ എന്‍ എ അമീര്‍ , പി പി എ ബാവ ,സിറാജ് വേങ്ങര, കെ ടി എ സമദ്, എം എസ് സലാം ഹാജി, നിസാര്‍ വേങ്ങര, മുഹമ്മദ് ബാവ സി സി , ഇ സത്യന്‍ മാസ്റ്റര്‍ ,ശബാന ചെമ്മാട് , അഹമ്മദ് കബീര്‍, നന്ദു കൃഷ്ണ , ജമീല മാങ്കാവ് , ഹാറൂണ്‍ കബീര്‍ , കെ കബീര്‍ , പി അബ്ദുറഹീം , ഉണ്ണി തൊട്ടിയില്‍ ,റൈഹാനത്ത് ബീവി ,സി ചന്ദ്രമതി, റഷീദ പി കെ , ഉമ്മുകുല്‍സു...

GVHSS വേങ്ങര സപ്തദിന സഹവാസ ക്യാമ്പിന് തുടക്കമായി

VENGARA
വേങ്ങര: ജി.വി.എച്ച്. എസ്. എസ് വേങ്ങര വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് യൂണിറ്റിൻ്റെ സപ്തദിന സഹവാസ ക്യാമ്പ് യുവധ്വനി വലിയോറ ജി.യു. പി. സ്കൂളിൽ വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. വേങ്ങര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി. കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു. വേങ്ങര ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ആരിഫ മാടപ്പള്ളി, പി.ടി.എ പ്രസിഡൻ്റ് കെ. ടി. അബ്ദുൽ മജീദ്, എസ്.എം.സി ചെയർമാൻ ദിലീപ് ടി.കെ, റഷീദ് പി, പി.ടി.എ വൈസ് പ്രസിഡന്റ് കെ. ഫക്രുദ്ദീൻ, മുരളി വേങ്ങര, പ്രിൻസിപ്പാൾ കെ. സന്തോഷ് കുമാർ, ഹെഡ്മാസ്റ്റർ സി. ഹരിദാസ്, ബി.ആർ.സി കോഡിനേറ്റർ നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു. വി.എച്ച്. എസ്. ഇ, പ്രിൻസിപ്പാൾ യുകെ ഫൈസൽ സ്വാഗതവും വളണ്ടിയർ ലീഡർ പി.ടി. ഫാത്തിമ ജസ്ന നന്ദിയും പറഞ്ഞു. ക്യാമ്പ് പ്രൊജക്ടുകളായി വിവിധ ദിവസങ്ങളിൽ ജല സംരക്ഷണ പ്രവർത്തനങ്ങൾ, ആരോഗ്യ ബോധവത്കരണം, ഡിജ...

ശങ്കരന്റെ നിര്യാണത്തില്‍ സ്വിമ്മേഴ്‌സ് ക്ലബ് അനുശോചിച്ചു.

VENGARA
വേങ്ങരയിലെ പഴയകാല ഡ്രൈവറും സ്വിമ്മേഴ്‌സ് അംഗവും ആയ പാറമ്മല്‍ ശങ്കരന്റെ നിര്യാണത്തില്‍ സ്വിമ്മേഴ്‌സ് ക്ലബ് അനുശോചിച്ചു. സ്വിമ്മേഴ്‌സ് ക്ലബ് പ്രസിഡന്റ് നുഹ്‌മാന്‍ ബാവ അധ്യക്ഷത വഹിച്ചു. പികെ പൂച്ച്യാപ്പു, സബാഹ് കുണ്ടുപുഴകല്‍, പൂച്ചെങ്ങല്‍ അലവി, എം ടി സുജ, ഫക്രുദീന്‍ കൊട്ടേക്കാടന്‍, മൊയ്ദ്ധീന്‍ പാലേരി, കേസി മുരളി, നൂറുദ്ധീന്‍ മുബാറക്, വികെ ജബ്ബാര്‍, പുള്ളാട്ട് ആലിയാപ്പു എന്നിവര്‍ പ്രസംഗിച്ചു....

വയൽ നികത്തുന്നതിനെതിരെ CPI പ്രവർത്തകർ കൊടിനാട്ടി പ്രതിഷേധിച്ചു

VENGARA
വേങ്ങര പഞ്ചായത്ത് ഒന്നാം വാർഡിൽ ഉൾപ്പെട്ട കൊളപ്പുറം NH 66 നോടനുബന്ധിച്ചുള്ള സ്ഥലത്ത് വയൽ നികത്തുന്നതിനെതിരെ ജനങ്ങളുടെ പ്രധിഷേധം ഉണ്ടായിട്ടും ടാറ്റാ ബാങ്കിൽ ഉൾപ്പെട്ട സ്ഥലം അധികൃതർ സ്റ്റോപ്പ് മെമ്മോ കൊടുത്തിട്ടും ആരെയും വകവെക്കാതെ വയൽ നികത്തുന്നതിനെതിരെ സി.പി.ഐ. പ്രവർത്തകർ കൊടിനാട്ടി പ്രതിഷേധിച്ചു. ലോക്കൽ കമ്മറ്റി സെക്രട്ടറി പുഷ്പാംഗദൻ. കെ, അസി: സെക്രട്ടറി സലാഹുദ്ദീൻ കൊട്ടേക്കാട്, എ.ഐ.ടി.യു സി മണ്ഡലം സെക്രട്ടറി ഫൈസൽ.സി, പാർട്ടി മണ്ഡലം കമ്മറ്റിയംഗം C. ഉണ്ണി എന്നിവർ പങ്കെടുത്തു....

പാറമ്മല്‍ ശങ്കരന്റെ നിര്യാണത്തില്‍ വേങ്ങര ടൗണ്‍ പൗരസമിതി അനുശോചനം രേഖപ്പെടത്തി

VENGARA
വേങ്ങര ടൗണിലെ പഴയ കാല ഡ്രൈവറും, പ്രവാസിയുമായിരുന്ന ഗാന്ധികുന്ന് സ്വദേശി പാറമ്മല്‍ ശങ്കരന്റെ നിര്യാണത്തില്‍ വേങ്ങര ടൗണ്‍ പൗരസമിതി അനുശോചനം രേഖപ്പെടത്തി. 1787 എന്ന ടാക്‌സി നമ്പറില്‍ വേങ്ങരയിലും പരിസര പ്രദേശങ്ങളിലും അറിയപെട്ടിരുന്ന ശങ്കര്‍ ജി. ദീര്‍ഘകാലത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലെ സാമൂഹ്യ ജീവകാരുണ്യ മേഖലയിലും, പൊതു കാര്യങ്ങളിലും, മത - രാഷ്ട്രീയ വത്യാസമില്ലാതെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സഹായ സഹകരണങ്ങളും പിന്തുണയും നല്‍കുന്ന നല്ല വ്യക്തിത്വത്തിന് ഉടമയായിരുന്നു. ദീര്‍ഘകാലമായി വേങ്ങര ടൗണ്‍ പൗരസമിതി അംഗം കൂടിയായിരുന്ന ശങ്കര്‍ ജിയുടെ കുടുംബത്തിന്റെയും, ബന്ധുക്കളുടെയും, ദുഖത്തില്‍ പങ്കുചേരുന്നു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

വൈദ്യുതി ചാർജ്ജ് വർധനക്കെതിരെ ജനകീയ ഒപ്പ് ശേഖരണം

VENGARA
വേങ്ങര: കേരള സർക്കാർ അന്യായമായി വർധിപ്പിച്ചിട്ടുള്ള വൈദ്യുതി ചാർജ്ജ് വർധനവിനെതിരെ, വൈദ്യുതി മന്ത്രിക്കു നൽകുന്നതിനു വേണ്ടിയുള്ള നിവേദനത്തിൽ ഒപ്പ് വെക്കുന്നതിനു വേങ്ങര പഞ്ചായത്ത്‌ വെൽഫെയർ പാർട്ടി ജനകീയ ഒപ്പ് ശേഖരണം നടത്തി. വേങ്ങര ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡന്റ്‌ പി. പി കുഞ്ഞാലി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ ബഷീർ പുല്ലമ്പലവൻ അധ്യക്ഷ്യം വഹിച്ചു. മണ്ഡലം / പഞ്ചായത്ത്‌ നേതാക്കളായ റഹിം ബാവ പി, കുട്ടി മോൻ ചാലിൽ, അലവി എം. പി, പരീക്കുട്ടി, എ. കെ. സിദ്ധീഖ് എന്നിവർ നേതൃത്വം നൽകി. പഞ്ചായത്തിന്റെ പത്തോളം കേന്ദ്രങ്ങളിൽ നിന്നും രണ്ടായിരത്തി ലധികം പേരാണ് നിവേദനത്തിൽ ഒപ്പ് വെച്ചത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ബ്ലോക്ക് കേരളോത്സവം; ഊരകം ഗ്രാമപഞ്ചായത്ത് ചാമ്പ്യന്മാർ

VENGARA
വേങ്ങര:കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡും വേങ്ങര ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ബ്ലോക്ക് തല കേരളോത്സവത്തിൽ ഊരകം ഗ്രാമപഞ്ചായത്തിന് ചരിത്രം നേട്ടം. കലാ-കായിക മത്സരങ്ങളിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി 406 പോയിന്റ് നേടിയാണ് ഊരകം പഞ്ചായത്ത് ഓവറോൾ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയത്. വേങ്ങര, പറപ്പൂർ പഞ്ചായത്തുകളാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയത്. ബ്ലോക്കിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ക്ലബ്ബിന് യുവജനക്ഷേമ ബോർഡ് ഏർപ്പെടുത്തിയ അയ്യായിരം രൂപ ക്യാഷ് അവാർഡിന് ഊരകം പഞ്ചായത്തിലെ കു. പൊ.പാ കുറ്റാളൂർ-ഊരകം അർഹരായി. എഫ്.സി വാളക്കുളം-തെന്നല രണ്ടാം സ്ഥാനവും റേഞ്ചേഴ്സ് ക്ലബ്ബ്‌ പുത്തനാറക്കൽ- പറപ്പൂർ മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബെൻസീറ ടീച്ചർ നിർവഹിച്ചു. വൈസ് പ്രസിഡണ്ട് പുളിക്കൽ അബൂബക്കർ മാസ്റ്റർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മ...

മദ്യനിയമം 232, 447 വകുപ്പുകൾ തദ്ദേശസ്ഥാപനങ്ങൾക്ക് തിരിച്ചു നൽകണം

VENGARA
കേരളത്തിൽ സുലഭമായി ലഭിക്കുന്ന ഒരേയൊരു സാധനം മദ്യവും ലഹരി വസ്തുക്കളുമാണ്. മദ്യത്തെ ഇത്രയധികം പ്രോത്സാഹിപ്പിക്കുന്ന ഒരു ഗവൺമെൻറ് കേരള പിറവിക്കു ശേഷം ഉണ്ടായിട്ടില്ല. യുവതയെ മയക്കി കിടത്തി പ്രതികരണശേഷി ഇല്ലാത്തവരായി മാറ്റുന്നതിൽ നിന്നും സർക്കാറിന് താൽക്കാലിക ലാഭം ഉണ്ടാകുമെങ്കിലും ദൂരവ്യാപക പ്രത്യാഘാതമാണ് നമ്മെ കാത്തിരിക്കുന്നത് എന്ന് കേരള മധ്യനിരോധന സമിതി മലപ്പുറം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സംഘടനയുടെ വനിതാ വിഭാഗം സംസ്ഥാന പ്രസിഡണ്ട് പ്രൊഫസർ ഒ ജെ ചിന്നമ്മ പറഞ്ഞു. മധ്യനിരോധന ജനാധികാര നിയമം 232 447 വകുപ്പുകൾ പുനസ്ഥാപിക്കണമെന്നും മയക്കു വസ്തുക്കളിൽ നിന്ന് പുതുതലമുറയെ രക്ഷിക്കാൻ പാഠപുസ്തകങ്ങളിൽ ലഹരി വിരുദ്ധ പാഠങ്ങൾ ഉൾപ്പെടുത്താനും സർക്കാർ തയ്യാറാകണമെന്നും സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് പ്രൊഫസർ ടി എം രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട്...

MTN NEWS CHANNEL

Exit mobile version