Thursday, September 18News That Matters

ഭീകരതയും തീവ്രവാദവും ഇസ്ലാമിന് അന്യം:ഡോക്ടർ ഹുസൈൻ മടവൂർ

വേങ്ങര :ഭീകരതയും തീവ്രവാദവും ഇസ്ലാമിന് എതിരെ ആരോപിക്കുന്ന വസ്തുതാ വിരുദ്ധമായ കാര്യമാണെന്നും ഇസ്ലാം സമാധാനത്തോടെ പ്രചരിച്ച മതമാണെന്നും, ഖുർആൻ ലോകത്ത് മാനവികതയുടെ സന്ദേശമാണ് കൈമാറുന്നതെന്നും അദ്ദേഹം പ്രസ്താവിച്ചു കെ.എൻ.എം.വേങ്ങര മണ്ഡലം കമ്മിറ്റി വലിയോറ കാളികടവ് പി സി എം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മുജാഹിദ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .ഇസ്ലാം വാളുകൊണ്ട് പ്രചരിച്ച മതമാണ് എന്ന് ചിലർ പ്രചരിപ്പിക്കുന്ന കേവലം കുപ്രചരണങ്ങൾ മാത്രമാണെന്നും ആരെയും നിർബന്ധിച്ചു മുസ്ലിം ആക്കുന്ന സമീപനം മതഗ്രന്ഥങ്ങൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.സ്വാഗതസംഘം ചെയർമാൻ വികെ കുഞ്ഞാലൻകുട്ടി അധ്യക്ഷത വഹിച്ചു. മുഖ്യാതിഥി പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഓൺലൈൻ സന്ദേശം കൈമാറി. പി.കെ.എം. അബ്ദുൽ മജീദ് മദനി,കെ എൻ എം മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡണ്ട് തെയ്യമ്പാട്ടിൽ ഷറഫുദ്ദീൻ, ജനറൽ സെക്രട്ടറി എൻ കുഞ്ഞിപ്പ മാസ്റ്റർ, കെ എൻ എം വേങ്ങര മണ്ഡലം പ്രസിഡണ്ട് ടി കെ മുഹമ്മദ് മൗലവി ,വാർഡ് മെമ്പർ കുറുക്കൻ മുഹമ്മദ്, യൂസഫലി വലിയോറ ,എ കെഎ നസീർ ,പി കെ സി ബീരാൻകുട്ടി, പി കെ മുഹമ്മദ് നസീം ,പി കെ മൊയ്തീൻകുട്ടി മാസ്റ്റർ ,പി മുജീബ് റഹ്മാൻ, ഇസ്മായിൽ മദനി അച്ഛനമ്പലം ,ഹാറൂൺറഷീദ് , പി.കെ. നൗഫൽ അൻസാരി,പി കെ ആബിദ് സലഫി, നബീൽ സ്വലാഹി വേങ്ങര , അദ്നാൻ വേങ്ങര എന്നിവർ പ്രസംഗിച്ചു.പഠന ക്ലാസുകൾക്ക് സലീം സുല്ലമി എടക്കര,ഹദിയത്തുള്ള സലഫി , നസീറുദ്ദീൻ റഹ്മാനി , ശരീഫ് മേലെതിൽ,ഷാഹിദ് മുസ്ലിം ഫാറൂഖിഎന്നിവർ നേതൃത്വം നൽകി.സമ്മേളനത്തോട് അനുബന്ധിച്ച് നടത്തിയ വനിത സമ്മേളനം പ്രൗഢമായി. ആയിഷ ചെറുമുക്ക് മുഖ്യപ്രഭാഷണം നടത്തി. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുഹിജാബി വാർഡ് മെമ്പർ എ കെ നഫീസ എംജിഎം വേങ്ങര മണ്ഡലം പ്രസിഡണ്ട് സഫിയ ടീച്ചർ ഒ.പി. ഖൈറുന്നീസ,റസീന അച്ഛനമ്പലംഎന്നിവർ പ്രസംഗിച്ചു.ബാലസമ്മേളനത്തിൽ സലീൽ മദനി താനാളൂർ,നസീഫ് പുള്ളാട്ട്,മുഹമ്മദ് നിഹാൽ നജ്മുദ്ദീൻ എന്നിവർ പ്രസംഗിച്ചു

കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version