സമര സമിതിയുടെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധ റാലി സംഘടിപ്പിച്ചു.
കൊളപ്പുറം ജംഗ്ഷനിൽ അരീക്കോട് പരപ്പനങ്ങാടി സംസ്ഥാനപാത ബദൽ സംവിധാനങ്ങൾ കാണാതെ കെ എൻ ആർ സി വെട്ടി മുറിച്ചതിൽ പ്രതിഷേധിച്ച് സമര സമിതിയുടെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധ റാലി സംഘടിപ്പിച്ചു. കൊളപ്പുറം ഗവൺമെന്റ് ഹൈസ്കൂളിലെ ആയിരത്തിലധികം വിദ്യാർഥികൾ സഞ്ചരിക്കുന്ന സംസ്ഥാനപാതയാണ് വെട്ടി മുറിച്ച്ത്. പ്രതിഷേധത്തിന്റെ ഭാഗമായി പോലീസിന്റെ സാന്നിധ്യത്തിൽ റോഡ് പുനസ്ഥാപിച്ചു. വിദ്യാർത്ഥികളുടെ യാത്രയ്ക്കായി മറ്റൊരു സംവിധാനം കാണാതെ കൊളപ്പുറം ഗവൺമെന്റ് ഹൈസ്കൂളിലെ പിറകുവശത്തെ റോഡ് അടച്ചിടരുതെന്നും നാഷണൽ ഹൈവേ സമരസമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു. നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടി ഒരു മണിക്കൂർ റോഡ് അടച്ചിട്ടതിനാൽ ഹൈവേയിൽ ഗതാഗതം സ്തംഭിച്ചു.
എ ആർ നഗർ പഞ്ചായത്ത് പ്രസിഡന്റ് കൊണ്ടാണത്ത് അബ്ദു റഷീദ് റാലി ഉദ്ഘാടനം ചെയ്തു. ശ്രീജ സുനിൽ അധ്യക്ഷത വഹിച്ചു.
ഹൈവേ അംഗീകൃതയുടെ അനാസ്ഥ കാരണമാണ് ഇവിടെ പാലം നിർമ്മിക്കാതെ 200 മീറ്റർ മ...