മുസ്ലിം യൂത്ത് ലീഗ് മൂന്നിയൂര്‍ പഞ്ചായത്ത് കമ്മിറ്റി ഡിസംബര്‍ മാസ വെക്കേഷന്‍ ക്യാമ്പയിന്‍ ആരംഭിച്ചു. ഡിസംബര്‍ 22- 31 വരെ അതിന്റെ ഭാഗമായി പഞ്ചായത്ത് കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം മുസ്ലിം യൂത്ത് ലീഗ് വെളിമുക്ക് കൂഫ യൂണിറ്റ് കമ്മിറ്റി നടത്തുന്ന പരിപാടിയുടെ പ്രഖ്യാപനവും പതാക ഉയര്‍ത്തല്‍ ചടങ്ങിന്റെ ഉദ്ഘാടനവും 19 വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡന്റ് കുഞ്ഞാലന്‍ കുട്ടി നിര്‍വഹിച്ചു. മൂന്നിയൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി യു ഷംസു , മൂന്നിയൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി താഹിര്‍ കൂഫ ,സുബൈര്‍ ഹുദവി, കെപി മുസ്തഫ, അബ്ദു സ്സലാം മാഹിരി, ശരീഫ് പികെ ,കൂഫ യൂണിറ്റ് യൂത്ത് ലീഗ് പ്രസിഡന്റ് ഫാസില്‍ ഹുദവി, സെക്രട്ടറി നിയാസ് ഫൈസി, ട്രഷറര്‍ റാഷിദ് പികെ എന്നിവര്‍ പങ്കെടുത്തു. ക്യാമ്പയിന്റെ ഭാഗമായി ഡിസംബര്‍ 26 ന് വടം വലിയും ഷൂട്ട് ഔട്ട് ഉം ഉണ്ടാകുമെന്നു ഭാരവാഹികള്‍ അറിയിച്ചു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com