മുംബൈ: സ്കൂളിൽവെച്ച് മദ്യപിച്ചത് പിടി കൂടിയതോടെ സ്വയം ജീവനൊടുക്കി സ്കൂൾ പ്രിൻസിപ്പൽ. ജില്ല പരിഷത്ത് സ്കൂളിന്റെ ചുമതലയിലുള്ള പ്രിൻസിപ്പലാണ് ജീവനൊടുക്കിയത്. ലോഹ താലൂക്കിലെ മലക്കോളി ഗ്രാമത്തിലെ വീട്ടിലാണ് പ്രിൻസിപ്പാലിനെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച മഹാരാഷ്ട്രയിലെ നന്ദേഡിലെ ലിംബോട്ടി ഗ്രാമത്തിലാണ് സംഭവം. സ്കൂളിൽവെച്ച് മദ്യപിക്കുന്നത് വിദ്യാർത്ഥികൾ കാണുകയും വിവരം മാതാപിതാക്കളെ അറിയിക്കുകയും ചെയ്തതിനെ തുടർന്നാണ് സംഭവം. ബുധനാഴ്ച ക്ലാസ് മുറിയിലിരുന്ന് മദ്യപിച്ച സംഭവം ഗ്രാമം മുഴുവൻ അറിഞ്ഞിരുന്നു. വിവരം ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസറെ അറിയിക്കുകയും മൂന്ന് അധ്യാപകരെ സ്കൂളിലേക്ക് അയക്കുകയും ചെയ്തു. അവർ എത്തിയപ്പോൾ പ്രിൻസിപ്പലിനെ മദ്യപിച്ച നിലയിലാണ് കണ്ടത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഗ്രാമവാസികൾ പകർത്തുകയും സോഷ്യൽ മീഡിയയിൽ ഇത് വൈറലാവുകയും ചെയ്തു. ഇതോടെ വിഷയം കൂടുതൽ വഷളായി. അന്ന് വീട്ടിലേക്ക് മടങ്ങിയ അദ്ദേഹത്തെ അടുത്ത ദിവസം രാവിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ജനങ്ങളുടെ ചോദ്യം ചെയ്യൽ ഭയന്നാകാം പ്രിൻസിപ്പൽ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽ അസ്വഭാവിക മരണത്തിന് മലക്കോളി പൊലീസ് കേസെടുത്തിട്ടുണ്ട്.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com