Wednesday, September 17News That Matters

TIRURANGADI

KVVS കൊളപ്പുറം യൂണിറ്റ് ഓഫീസ് ഉദ്ഘാടനവും ധനസഹായ വിതരണവും

TIRURANGADI
കൊളപ്പുറം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊളപ്പുറം യൂണിറ്റ് ഓഫീസ് ഉദ്ഘാടനവും MDTWFകുടുംബ സുരക്ഷാ പദ്ധതിയിൽ അംഗമായിരുന്നവർക്കുള്ള മരണാനന്തര ധനസഹായ വിതരണവും നടന്നു. കൊളപ്പുറം മുന്ന തത്നൂരി ദാബ ഗാർഡനിൽ വച്ചു നടന്ന ചടങ്ങ് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വർക്കിംഗ് പ്രസിഡന്റും മലപ്പുറം ജില്ലാ പ്രസിഡന്റുമായ കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്തു. പത്തുലക്ഷം രൂപ മരണാനന്തര ധനസഹായം മരണപ്പെട്ട ഹംസ പാറാടൻ്റെ കുടുംബത്തിന് കുഞ്ഞാവു ഹാജി കൈമാറി. കൊളപ്പുറം യൂണിറ്റ് പ്രസിഡന്റ് മൂസ ചോലക്കൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എ ആർ നഗർ പഞ്ചായത്ത് പ്രസിഡന്റ് റഷീദ് കൊണ്ടാണത്ത് മുഖ്യാതിഥി ആയി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മലപ്പുറം ജില്ലാ ട്രഷറർ നൗഷാദ് കളപ്പാടൻ മുഖ്യ പ്രഭാഷണം നടത്തി. വേങ്ങര മണ്ഡലം ഭാരവാഹികളായ കെ.കെ.എസ് തങ്ങൾ, സൈനുദ്ദീൻ ഹാജി, മജീദ് അച്ചനമ്പലം, സംസ്ഥാന സമിതി അംഗം അസീസ് ഹാജി, മുസമ്മിൽ ന്യൂ ലുക...

ബൈക്ക് മോഷ്ടാവിനെ മണിക്കൂറുകൾക്കുള്ളിൽ പിടിച്ച് പോലീസ്.

TIRURANGADI
തിരൂരങ്ങാടി: മൂന്നിയൂർ വെളിമുക്കിൽ നിന്നും മോഷണം പോയ ബൈക്കും മോഷ്ടാവിനെയും മണിക്കൂറുകൾക്കകം പൊക്കി തിരൂരങ്ങാടി പോലീസ് .ജാർക്കന്ത് ഹസൈർബാഗ് ചൽക്കുഷ സ്വദേശി സുരാജ് (18) ആണ് പിടിയിലായത്. മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന ഗ്രാമ പഞ്ചായത്ത് മെമ്പർ സൽമാ നിയാസിന്റെ ബൈക്കാണ് ശനിയാഴ്ച ഉച്ചക്ക് മൂന്ന് മണിയോടടുത്ത സമയത്ത് മോഷണം പോവുന്നത്. മോഷണം പോയി മണിക്കൂറുകൾക്കുള്ളിൽ വൈകുന്നേരം ഏഴ് മണിയോടടുത്ത് ബൈക്കും മോഷ്ടാവിനെയും തിരൂരങ്ങാടി പോലീസ് സി.ഐ. കെ.ടി. ശ്രീനിവാസന്റെ നേത്രത്വത്തിൽ പോലീസ് പൊക്കുകയും ചെയ്തു. മോഷണ വിവരം അറിഞ്ഞ ഉടനെ തന്നെ പരിസരത്തുള്ള സി.സി.ടി.വി. കേമറകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ മോഷ്ടാവ് വാഹനവുമായി പോയ ദിക്ക് മനസ്സിലാക്കുകയും തുടർന്ന് കൺട്രോൾ റൂമിലും സാമൂഹ്യ മാധ്യമങ്ങളിലും വിവരം സി.ഐ. പങ്ക് വെക്കുകയുമായിരുന്നു. അതിനിടെ താനൂർ പോലീസ് സ്റ്റേഷൻ പര...

വെള്ളക്കെട്ട് പരിഹരിക്കാൻ ജില്ലാ കലക്ടർക്ക് നിവേദനം നൽകി.

TIRURANGADI
സംസ്ഥാനപാതയായ അരീക്കോട് പരപ്പനങ്ങാടി റോഡിന്റെ ഭാഗമായി കടന്ന് പോകുന്ന കൊളപ്പുറം സൗത്ത് പ്രദേശത്ത് രൂക്ഷമായ വെള്ളക്കെട്ട് കാരണം ഏറെക്കാലമായി പൊതുജനങ്ങൾക്കും, വിദ്യാർത്ഥികൾക്കും, വാഹനങ്ങൾക്കും, കാൽനടയാത്രക്കാർക്കും, ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു ഇത് സർക്കാരിന്റെയും എം.എൽ.എയുടെയും ശ്രദ്ധയിൽപ്പെടുത്തുകയും എത്രയും വേഗത്തിൽ ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്നും ഇതുമായി ബന്ധപ്പെട്ട സർക്കാറിന്റെ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്നും പ്രവർത്തി പെട്ടെന്ന് ആരംഭിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വാർഡ് മെമ്പർ സജ്ന അൻവർ, വിപിന അഖിലേഷ് എന്നിവർ ജില്ലാ കലക്ടർക്ക് നിവേദനം നൽകി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ബോ​ട്ട് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ വീ​ടു​ക​ൾ അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി എം.​പി സ​ന്ദ​ർ​ശി​ച്ചു

TIRURANGADI
പ​ര​പ്പ​ന​ങ്ങാ​ടി: കു​ടും​ബ​ത്തി​ന് അ​ന്നം​തേ​ടി പോ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ച​ല​ന​മ​റ്റ് വീ​ട​ണ​ഞ്ഞ​ത് ചെ​ട്ടി​പ്പ​ടി ക​ട​ലോ​ര​ത്ത് സ​ങ്ക​ട ക​ട​ലി​ര​മ്പം തീ​ർ​ത്തു. നാ​ൽ​പ്പ​തോ​ളം തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി​ചെ​യ്യു​ന്ന കാ​സ​ർ​കോ​ട്ട് പ​ട​ന്ന സ്വ​ദേ​ശി​യു​ടെ ഫൈ​ബ​ർ വ​ള്ള​ത്തി​ലാ​ണ് മ​രി​ച്ച ചെ​ട്ടി​പ്പ​ടി ആ​ലു​ങ്ങ​ൽ ബീ​ച്ചി​ലെ മു​ജീ​ബ് എ​ന്ന മു​നീ​റും അ​രി​യ​ല്ലൂ​ർ ബീ​ച്ചി​ലെ കോ​യ​മോ​നും ജോ​ലി ചെ​യ്തു വ​ന്നി​രു​ന്ന​ത്. അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ൾ​പ്പ​ടെ മ​റ്റു മു​പ്പ​തി​ലേ​റെ തൊ​ഴി​ലാ​ളി​ക​ൾ മ​റി​ഞ്ഞ വ​ള്ള​ത്തി​ൽ​നി​ന്നും നീ​ന്തി ക​ര​പ​റ്റു​ക​യാ​യി​രു​ന്നു. മ​ത്സ്യ​വു​മാ​യി ക​ര​പ​റ്റു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​രി​ച്ച​നി​ല​യി​ൽ കോ​യ​മോ​നെ ക​ര​ക്കെ​ത്തി​ച്ചെ​ങ്കി​ലും മു​ജീ​ബ് എ​ന്ന മു​നീ​റി​നെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. ജീ​വ​നോ​ടെ തി​രി​ച്ചു​കി​ട്ടാ​ൻ നാ​ട് ഒ​ന്ന​...

യുവതിയെയും കുഞ്ഞിനെയും കണ്ടെത്തി

TIRURANGADI
ചെമ്മാട് : ചെമ്മാട് നിന്നും കാണാതായ യുവതി യെയും കുഞ്ഞിനേയും കണ്ടെത്തിയാതായി തിരുരങ്ങാടി പോലീസ് അറിയിച്ചു .കാണാതായ വാർത്ത ഇനി ആരും പ്രചരിപ്പിക്കേണ്ടതില്ല. വാർത്ത share ചെയ്ത എല്ലാവർക്കും നന്ദി ചെമ്മാട് : ഈ ഫോട്ടോയിൽ കാണുന്ന പറമ്പിൽപീടിക പൂക്കാടൻ വീട്ടിൽ കുഞ്ഞു മരക്കാരുടെ മകളും തിരൂരങ്ങാടി ഗുണ്ടൂക്കാരൻ ജാഫറിന്റെ ഭാര്യയുമായ ഹാജറ (26), റിസാൻ (മൂന്ന്) എന്നിവരെ 14/10/2024 (തിങ്കൾ) ഉച്ചയ്ക്ക് 1.15 മുതൽ ഇവർ താമസിക്കുന്ന ഭർത്താവിന്റെ ചെമ്മാട് ഉള്ള വീട്ടിൽ നിന്ന് കാണാതായി. കണ്ടുകിട്ടുന്നവർ 9037 043 654 എന്ന നമ്പറിലോ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ ബന്ധപ്പെടുക...

ഹൈക്കോടതി നിയമിച്ച അഡ്വക്കറ്റ് കമ്മീഷൻ കൊളപ്പുറത്ത് സ്ഥല പരിശോധന നടത്തി

TIRURANGADI
കൊളപ്പുറം ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട പ്രശ്നം സ്ഥല പരിശോധന നടത്തി വിലയിരുത്താൻ ഹൈക്കോടതി നിയമിച്ച അഡ്വക്കറ്റ് കമ്മീഷൻ ഇന്ന് കൊളപ്പുറത്ത് എത്തി. അഡ്വ. അനിരുദ്ധ്. ജി കമ്മത്ത് ആണ് കമ്മീഷൻ. കൊളപ്പുറം ജംഗ്ഷൻ, എയർപോർട്ട് റോഡ്, പരപ്പനങ്ങാടി റോഡ്, കൂരിയാട് പാടം സർവീസ് റോഡ്, കൊളപ്പുറം ജംഗ്ഷനിലെ സർവീസ് റോഡ് എന്നിവയെല്ലാം സന്ദർശിച്ചു വിലയിരുത്തി. കൊളപ്പുറം ഗവൺമെന്റ് ഹൈസ്കൂളിലെ ഹെഡ്മിസ്ട്രസ് ജെസ്സി ഫിലിപ് വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവരും യാത്ര പ്രയാസങ്ങൾ അദ്ദേഹവുമായി പങ്കുവെച്ചു. നാഷണൽ ഹൈവേ ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.സമരസമിതി ഫയൽ ചെയ്ത ഇടക്കാല ഹർജി വാദം നടക്കുമ്പോൾ ആണ് കമ്മീഷനെ നിയമിക്കാൻ ഹൈക്കോടതി ഉത്തരവിട്ടത് . കൊളപ്പുറം ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ താൽക്കാലികമായി ഹൈവേയിലൂടെ ഗതാഗതം അനുവദിച്ചെങ്കിലും സർവീസ് റോഡിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത് അദ്ദേഹം നേരിൽ കണ്ടു. ...

ലഹരി വിരുദ്ധ ബോധവത്കരണവും ആൻ്റി ഡ്രഗ്സ് ക്ലബ് ഉദ്ഘാടനവും

TIRURANGADI
തിരൂരങ്ങാടി : തിരൂരങ്ങാടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരിക്കെതിരെ എക്സൈസ് വകുപ്പുമായി സഹകരിച്ചു കൊണ്ട് ബോധവൽക്കരണവും ആൻ്റി ഡ്രഗ്‌സ് പ്രതിക്ഷ ദീപം ക്ലബ് ഉദ്ഘാടനവും നടത്തി. എക്സൈസസ് ലെയ്സൺ ഓഫീസർ തിരൂരങ്ങാടി ശ്രീ ബീജു പരോൾ പരിപാടി ലഹരി വിരുദ്ധ ബോധവത്ക്കരണവും പ്രതിക്ഷ ദീപം ക്ലബ് ഉദ്ഘാടനവും ചെയ്തു കൊണ്ട് സംസാരിച്ചു. പ്രധാനാദ്ധ്യാപിക മിനി കെ കെ അധ്യക്ഷത വഹിച്ചു പിടിഎ പ്രസിഡണ്ട് റഷീദ് ഓസ്കർ , എസ് എം സി ചെയർമാൻ അബ്ദുൽ റഹിം പൂക്കത്ത് , സാബിറ ടിച്ചർ, സഹീറ ടീച്ചർ, എന്നിവർ സംസാരിച്ചു. ലഹരിക്കെതിരെ പ്രതിജ്ഞ എടുക്കുകയും കയ്യൊപ്പ് നൽകുകയും ചെയ്തു. ഹിഷാം റിഷാദ് സ്വാഗതവും, സമീറ ടീച്ചർ നന്ദിയും പറഞ്ഞു നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

‘ചോലക്കാലം’ പൂർവ വിദ്യാർത്ഥി സംഗമം

TIRURANGADI
എ ആർ നഗർ ഇരുമ്പുചോല എ യു പി സ്കൂളിൽ 1995-96 വർഷം ഏഴാം ക്ലാസ് പൂർവ വിദ്യാർത്ഥികളുടെ സംഗമം 'ചോലക്കാലം' സ്കൂളിൽ വെച്ച് നടന്നു. നൂറിലധികം പൂർവ വിദ്യാർഥികൾ അവരുടെ അധ്യാപകരോടൊപ്പം പഴയ ക്ലാസ്സ്‌റൂമിൽ ഇരുന്നു സംസാരിച്ചു. ഹെഡ് മാസ്റ്റർ ശാഹുൽ ഹമീദ് തറയിൽ പരിപാടി ഉൽഘടനം ചെയ്തു. പൂർവ വിദ്യാർഥി ഇ കെ മുഹമ്മദ് അലി അദ്ധ്യക്ഷനായിരുന്നു. സ്കൂൾ മാനേജർ കാവുങ്ങൽ ലിയാകതലി, ലത്തീഫ് കൊടിഞ്ഞി, മുൻ അധ്യാപകരായ പി കെ അബ്സുറസാഖ്, കെ കെ ജോർജ്, പി അബ്ദുള്ള മൗലവി, പികെ മുഹമ്മദ്‌, ബി ശശിധരൻ പി ുഹമ്മദ്‌ മുസ്തഫ, എം ഫാത്തിമ, ടി പി ഷൌക്കത്തലി, എം പാത്തുമ്മ, ഹംസകോയ, മിനി, അമ്പിളി, സിപി സുജാത, എന്നിവർ സംസാരിച്ചു.പൂർവ വിദ്യാർത്ഥികളുടെ സംഭവനയായി സ്കൂൾ ഓഫീസിന് ഷെൽഫ് നൽകി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

‘യൂഫോറിയ’ കലോൽസവത്തിന് തുടക്കം

TIRURANGADI
തിരൂരങ്ങാടി : ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ കലോൽസവം 'യൂഫോറിയ' തിരൂരങ്ങാടി നഗരസഭ ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര പിന്നണി പാട്ടുകാരൻ ശരത് ശങ്കർ മുഖ്യാതിഥിയായി. പി.ടി.എ  പ്രസിഡൻറ് ഇ. അബ്ദുറഷീദ് അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ പി ബാവ, വാർഡ് കൗൺസിലർ സി.പി. സുഹറാബി, എസ്.എം.സി ചെയർമാൻ അബ്ദുറഹീം പൂക്കത്ത്, പ്രിൻസിപ്പൽ ലിജാ ജെയിംസ്,  ഹെഡ്മിസ്ട്രസ് ടി.വി. വസന്തകുമാരി എന്നിവർ ആശംസകൾ നേർന്നു. ഡോ. അനു തോട്ടോളി, പി. ഷൈസ എന്നിവർ നേതൃത്വം നൽകി. ശരത് ശങ്കറിൻ്റെ ഗാനപരിപാടികൾ അരങ്ങേറി. അഞ്ചു വേദികളിലായി നടക്കുന്ന കലാമൽസരങ്ങൾ നാളെ സമാപിക്കും. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

കൊളപ്പുറം നാഷണൽ ഹൈവേ സമരസമിതി എം പി യ്ക്ക് പരാതി നല്‍കി

TIRURANGADI
കൊളപ്പുറം ഗതാഗത പ്രശ്നം പരിഹരിക്കുന്നതിന് ഓവർ പാസ് നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൊളപ്പുറം നാഷണൽ ഹൈവേ സമരസമിതി ഇ ടി മുഹമ്മദ് ബഷീർ എം പി യ്ക്ക് പരാതി സമർപ്പിച്ചു. ദേശീയപാത നിർമ്മാണത്തിലെ അപാകത കാരണം പ്രദേശം നിരന്തരമായി ഗതാഗത കുരുക്കിലാണ് ഇത് കാരണം കരിപ്പൂർ എയർപോർട്ടിലേക്ക് പോകുന്നവർക്കും തൊട്ടടുത്ത സ്കൂൾ കുട്ടികൾക്കും ജീവനക്കാർക്കും സമയത്തിന് എത്തിച്ചേരാൻ സാധിക്കാതെയായി. ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി അരീക്കോട് പരപ്പനങ്ങാടി സംസ്ഥാനപാത കൊളപ്പുറത്തു കട്ട് ചെയ്തിരുന്നു. ഈ ഭാഗത്ത് ഓവർ പാസ് നിർമ്മിച്ചു ജനങ്ങൾ നേരിടുന്ന ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് നാഷണൽ ഹൈവേ സമരസമിതി ആവശ്യപ്പെടുന്നത്. എ ആർ നഗർ പഞ്ചായത്ത് പ്രസിഡന്റ് കൊണ്ടാണത്ത് റഷീദ് വാർഡ് മെമ്പർ ജാബിർ, സമരസമിതി കൺവീനർ നാസർ മലയിൽ ഷറഫുദ്ദീൻ ചോലക്കൽ മുസ്തഫ എടത്തിങ്ങൽ ഷംസീർ പിടി അസ്ലം ആവയിൽ എന്നിവർ പങ്കെടുത്തു. നിങ്ങൾ വാർത്തകൾ...

വയനാട് ദുരിതബാധിതർക്കായി ധനസഹായം വിതരണം ചെയ്തു

TIRURANGADI
തിരൂരങ്ങാടി: വയനാട് ഉരുൾ പൊട്ടൽ ദുരന്തത്തിലെ ദുരിതബാധിതർക്ക് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് കുടുംബങ്ങളിൽ നിന്നും നിന്നും സംസ്ഥാന കമ്മറ്റിയുടെ ധനസഹായ വിതരണം സംഘടിപ്പിച്ചു. മാനവരാശിയോടുള്ള സേവനമാണ് ജീവിതത്തിൻ്റെ യഥാർത്ഥ കർമ്മം എന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ച സംസ്ഥാന പ്രസിഡൻ്റ് ശശികുമാർ കാളികാവ് പറഞ്ഞു. മനാഫ് താനൂർ അധ്യക്ഷത വഹിച്ചു. തിരുരങ്ങാടി മണ്ഡലം പ്രസിഡണ്ട് അബ്ദു റഹീം പൂക്കത്ത് സ്വാഗതം പറഞ്ഞു. ദുരിതബാധിതരായ പതിനഞ്ച് കുടുംബങ്ങൾക്ക് ധനസഹായം വിതരണം ചെയ്തു പി.എ.ഗഫൂർ താനൂർ, നിയാസ് അഞ്ചപ്പുര, നാസർ മീനങ്ങാടി, എൻ.ബി.സുരേഷ് കുമാർ മാസ്റ്റർ, ശിവദാസൻ പടിഞ്ഞാറത്തറ, ബൈജു ചൂരൽമല സംസാരിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

പി കെ കുഞ്ഞാലിക്കുട്ടി MLA വാക്ക് പാലിച്ചു, ദിജിഷക്കിനി സന്തോഷ യാത്ര.

TIRURANGADI
താനൂരില്‍ നടന്ന യു ഡി എഫ് വിചാരണ സദസ്സില്‍ നിവേദനവുമായി എത്തിയ ഭിന്ന ശേഷിക്കാരിയായ ഇരുപത്തൊന്നുകാരി ദിജിഷക്ക് നല്‍കാമെന്നേറ്റ മുച്ചക്ര വാഹനം പി കെ കുഞ്ഞാലിക്കുട്ടി എം എല്‍ എ ഇന്ന് കൈമാറി. കാലിന് സ്വാധീനമില്ലാതെ നടക്കാന്‍ പറ്റാത്ത ദിജിഷ സ്വന്തമായൊരു മുച്ചക്ര വാഹനത്തിനായി വര്ഷങ്ങളായി പല വാതിലുകളും മുട്ടുന്നു. പല ഒഴിവു കഴിവുകളും പറഞ്ഞു അധികൃതര്‍ എല്ലാഴ്‌പ്പോഴ് തിരിച്ചയക്കുകയായിരുന്നു. അങ്ങനെയിരിക്കെയാണ് താനൂരിലെ വിചാരണ സദസ്സിനെക്കുറിച്ച് അറിഞ്ഞ ദിജിഷ നിവേദനവുമായി എത്തുന്നത്. വളരെ പ്രയാസപ്പെട്ട് സദസ്സിലേക്ക് കടന്ന് വന്ന യുവതിയുടെ അടുത്തേക്ക് പി.കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള യു ഡി എഫ് നേതാക്കള്‍ വേദിയില്‍ നിന്നിറങ്ങി വന്ന് സങ്കടം കേള്‍ക്കുകയായിരുന്നു. ആവശ്യം അറിഞ്ഞ ഉടനെ യുഡിഎഫ് നേതാക്കളെ സാക്ഷി നിര്‍ത്തി പി കെ കുഞ്ഞാലിക്കുട്ടി വാഹനം നല്‍കാമെന്ന് ഉറപ്പ് നല്‍കുകയായിരുന്നു. അവസാനം തന്റെ ആഗ്ര...

ദോസ്താന ക്ലബ്ബിനെ മികച്ച സന്നദ്ധ പ്രവർത്തനങ്ങൾക്കുളള ഉപഹാരം നൽകി

TIRURANGADI
കൊളപ്പുറം സൗത്ത് ദോസ്താന ക്ലബ്ബിനെ അബ്ദുറഹിമാൻ നഗർ പഞ്ചായത്ത് മികച്ച സന്നദ്ധ പ്രവർത്തനങ്ങൾക്കുളള ഉപഹാരം നൽകി ആദരിച്ചു അബ്ദുറഹിമാൻ നഗർ പഞ്ചായത്തിന്റെ ദോസ്താന ക്ലബ്ബിനുള്ള ഉപഹാരം വേങ്ങര നിയോജക മണ്ഡലം MLA പികെ കുഞ്ഞാലികുട്ടി സാഹിബ് .പഞ്ചായത്ത് പ്രസിഡന്റ് കൊണ്ടാണത്ത് റഷീദ്, എന്നിവരിൽ നിന്നും ദോസ്താന ക്ലബ്ബ് പ്രസിഡന്റ് മുസ്തഫ E. ക്ലബ്ബ് ഭാരവാഹികളായ അബ്ദുൽ ബാസിത് KM. ഫാസിൽ E. എന്നിവർ ഏറ്റുവാങ്ങി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

മൂന്നിയൂർ ഓണ ചന്ത ചേളാരിയിൽ

TIRURANGADI
തിരൂരങ്ങാടി: മൂന്നിയൂർ റൂറൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി പാലക്കൽ (MRCS) ആഭിമുഖ്യത്തിൽ ചേളാരിയിൽ ഓണ ചന്ത സംഘടിപ്പിച്ചു. ഓണച്ചന്തയുടെ വിതരണോദ്ഘാടനം മൂന്നിയൂർ കൃഷി ഓഫീസർ വിനോദ് കുമാർ നിർവഹിച്ചു. സംഘം സെക്രട്ടറി എ. വി. രാജൻ മാഷ് സ്വാഗതം പറഞ്ഞു, സംഘം പ്രസിഡണ്ട് വിശ്വനാഥൻ മാഷ് അധ്യക്ഷൻ വഹിച്ചു, സംഘം വൈസ് പ്രസിഡണ്ട് അച്യുതൻ, മൂന്നാം വാർഡ് മെമ്പർ അത്തേക്കാട്ടിൽ രമണി, CPIM മൂന്നിയുർ LC സെക്രട്ടറി ടി. പി.നന്ദനൻ, സംഘം ഡയറക്ടർമാരായ ടി.പി. ദേവരാജൻ, രാധാകൃഷ്ണൻ, സാജിത ടീച്ചർ, ടിപി വിനീഷ് നീലകണ്ഠൻ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ സംഘംഡയറക്ടറായ അഡ്വക്കേറ്റ് നബീല,പി. ഷാലി, രഞ്ചിത്, ഷീബ എന്നിവർ നേത്രത്വം നൽകി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

അധ്യാപക ദിനത്തിൽ മുതിർന്ന അധ്യാപിക കദീജ ടീച്ചർക്ക് ആദരം

TIRURANGADI
തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ല കെ എസ് ടി യു കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ അഞ്ചിന് അധ്യാപക ദിനത്തോടനുബന്ധിച്ച് മുതിർന്ന അധ്യാപികയായ തേഞ്ഞിപ്പലം മേടപ്പിൽ കദീജ ടീച്ചർ അരീപ്പാറയെ അധ്യാപകരും ശിഷ്യഗണങ്ങളും ചേർന്ന് ആദരിച്ചു, ചടങ്ങിന്റെ ഉദ്ഘാടനം കെ എസ്‌ ടി യു സംസ്ഥാന സെക്രട്ടറി കെ ടി അമാനുള്ള നിർവഹിച്ചു. വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് ഹസൈനാർ മാസ്റ്റർ അധ്യക്ഷത വഹിച്ചു, ചടങ്ങിൽ സംസ്ഥാന പ്രസിഡണ്ട് പി വി ഹുസൈൻ മാസ്റ്റർ വി ജെ പള്ളി എ എം യു പി സ്കൂൾ ഹെഡ്മാസ്റ്റർ എംകെ ഫൈസൽ മാസ്റ്റർ ,ജില്ലാ കെഎസ്ടിയു സെക്രട്ടറി മുനീർ ചൊക്ലി വിദ്യാഭ്യാസ ജില്ലാ കമ്മറ്റി ഭാരവാഹികളായ ഇ വി ജാസിദ്, വേങ്ങര ഉപജില്ല സെക്രട്ടറി വി.ആസിഫ് വനിതാ വിംഗ് പരപ്പനങ്ങാടി ഉപജില്ലാ സെക്രട്ടറി ജസീറ ടീച്ചർ വനിതാ വിംഗ് ട്രഷറർ നാദിറ ടീച്ചർ ഉപജില്ലാ നേതാക്കളായ കെ.വി ഹമീദ് ,പി.അബ്ദുൽ റാഫീഖ്, ഷാഹിന ടീച്ചർ ,മുസ്ലിം ലീഗ് തേഞ്ഞിപ്പലം പഞ്ചായത്ത് മ...

തിരൂരങ്ങാടിയിലെ കുടിവെള്ള വിഷയത്തിന് ശാശ്വത പരിഹാരം കാണണം

TIRURANGADI
തിരൂരങ്ങാടി : മഴക്കാലത്ത് പോലും തിരൂരങ്ങാടിക്കാർക്ക് കുടിവെള്ളം കിട്ടുന്നില്ല എന്ന ചന്തപ്പടി എ. വി. എം .കോളനി, ഈസ്റ്റ് ബസാർ, എൻ .കെ. റോഡ്, കെ .സി , ടിസി ലിങ്ക് റോഡ് എന്നിവിടങ്ങളിൽ വെള്ളം മഴക്കാലമായിട്ടും കിട്ടുന്നില്ല എന്ന പൊതുജനങ്ങളുടെ നിറുന്ന പ്രശ്നത്തിൽ ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സിൻ്റെ നേതൃത്വത്തിൽ അസിസ്റ്റൻറ് എൻജിനീയർക്ക് പരാതി നൽകിയിരുന്നു. തിരൂരങ്ങാടിയിലെ കുടിവെള്ള പ്രശ്നം ശാശ്വതമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഭാരവാഹികളായ തിരൂരങ്ങാടി താലൂക്ക് പ്രസിഡണ്ട് അബ്ദുൽ റഹീം പൂക്കത്ത്, മനാഫ് താനൂർ, നിയാസ് അഞ്ചപ്പുര, തിരൂരങ്ങാടിയിലെ പൊതുപ്രവർത്തകനായ മൊയ്തീൻകുട്ടി. കെ.ടി. എന്നിവർ പരപ്പനങ്ങാടി കേരള വാട്ടർ അതോറിറ്റിയുടെ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അജ്മൽ മായി തിരുരങ്ങാടിയിലെ കുടി വെള്ള പ്രശ്നത്തിന് അടിയന്തര പരിഹാര കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചർ...

സ്വയം തൊഴിൽ ബോധവൽകരണ ശില്പശാല നടത്തി.

TIRURANGADI
തിരൂരങ്ങാടി ടൗൺ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ അഭിമുഖ്യത്തിൽ സ്വയം തൊഴിൽ ബോധവൽകരണ ശില്പശാല നടത്തി. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ശില്പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി സാജിത ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അലി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി മെമ്പർമാരായ ഫൗസിയ, പി.ടി ബിന്ദു, സ്റ്റാർ മുഹമ്മദ് എന്നിവർ പ്രസംഗിച്ചു. ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് ഓഫീസിലെ സെൽഫ് എംപ്ലോയ്‌മെന്റ് ഓഫീസർ നസീമ കപ്രക്കാടൻ ക്ലാസെടുത്തു. ജൂനിയർ എംപ്ലോയ്‌മെന്റ് ഓഫീസർ പി. ഷാജി സ്വാഗതവും ക്ലർക്ക് പി.വി ഷീന നന്ദിയും പറഞ്ഞു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

തിരൂരങ്ങാടി സ്പോർട്സ് അക്കാദമിയുടെ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിന് തുടക്കമായി

TIRURANGADI
തിരൂരങ്ങാടി സ്പോർട്സ് അക്കാദമിയുടെ കീഴിൽ 150 കുട്ടികൾക്കായി (9 വയസ്സിനും 14 വയസ്സിനും ഇടയിലുള്ള) ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിന്റെ ഉദ്ഘാടനം തിരൂരങ്ങാടി തഹസിൽദാർ പി ഓ സാദിഖ് നിർവഹിച്ചു, ചടങ്ങിൽ കേരള മുൻ സന്തോഷ് ട്രോഫി താരം ആസിഫ് സഹീർ, കുട്ടികൾക്കായുള്ള ജേഴ്സിയുടെ പ്രകാശനം, ആമിയ ഗോൾഡൻ ഡയമണ്ട് മാനേജിംഗ് ഡയറക്ടർ സൽമാന് നൽകി ക്കൊണ്ട് നിർവഹിച്ചു കുട്ടികൾക്കുള്ള സ്പോർട്സ് ക്വിറ്റിന്റെ ഉദ്ഘാടനം ജെംസ് പബ്ലിക് സ്കൂൾ മാനേജിംഗ് ഡയറക്ടർ പി എം അഷ്റഫ് നിർവഹിച്ചു. ക്യാമ്പ് അംഗങ്ങൾക്കുള്ള ഐഡി കാർഡിന്റെ ഉദ്ഘാടനം കാലിക്കറ്റ് യൂണിവേഴ്സിറ്റി കായിക വിഭാഗം മേധാവി ഡോക്ടർ സക്കീർ ഹുസൈൻ നിർവഹിച്ചു.കേരള സെവൻസ് ഫുട്ബോൾ അസോസിയേഷൻ വയനാട് ദുരന്തത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള ടി എസ് എ മുഖ്യ രക്ഷാധികാരി സി എച്ച് ഖാലിദ്, തുക എസ് എഫ് എ പ്രതിനിധി വിന്നേഴ്സ് ബഷീറിന് കൈമാറി തുടർന്ന് നടന്ന പരിപാടിയിൽ ഇ...

ചെട്ടിയാൻ കിണർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ജേതാക്കളായി

TIRURANGADI
താനൂർ സബ്ജില്ല ജൂനിയർ ഫുട്ബോൾ മത്സരത്തിൽ ചെട്ടിയാൻ കിണർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ജേതാക്കളായി കാട്ടിലങ്ങാടി ഗവ. ഹയർ സെക്കറി സ്കൂളിനെയാണ് പരാജയപ്പെടുത്തിയത്. താനൂർ സബ് ജില്ല തല ഗെയിംസ് മത്സരങ്ങൾ എ.ഇ.ഒ ശ്രീജ രാജീവ് ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ ഫോറം കൺവീനർ ബിജു പ്രസാദ് ,സബ്ജില്ല സ്പോർട്സ് ആൻഡ് ഗെയിംസ് സെക്രട്ടറി ജാബിർ ടി, സിലക്ഷൻ കമ്മറ്റി അംഗങ്ങളായ ഷംസു ദ്ദീൻ എം , സായൂൺ എ.കെ , എം മുഹമ്മദ് മുസ്ഥഫ എന്നിവർ സംബന്ധിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ഗവ.ഹയർസെക്കണ്ടറി സ്കൂൾ കായികമേളക്ക് വർണാഭമായ തുടക്കം

TIRURANGADI
തിരൂരങ്ങാടി : ഗവ.ഹയർസെക്കണ്ടറി സ്കൂൾ കായികമേളക്ക് വർണാഭമായ തുടക്കം. ബ്ലെയ്സ് 2k24 എന്ന പേരിലുള്ള മേള ജി എച്ച് എസ് എസ് മിനി സ്റ്റേഡിയത്തിൽ ടി.എം.ജി. കോളജ് കായിക വിഭാഗം മേധാവിയും 29 കേരള ബറ്റാലിയൻ എൻ.സി.സിയുടെ അസോസിയേറ്റ് ഓഫീസറുമായ ക്യാപ്റ്റൻ ശുക്കൂർ ഇല്ലത്ത് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക കെ. എം. സാബിറ അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി നഗരസഭ പൊതുമരാമത്ത് സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ സി. പി. സുഹ്റാബി , പി.ടി.എ. പ്രസിഡണ്ട് ഇ. അബ്ദുറഷീദ് , എസ്.എം.സി. ചെയർമാൻ അബ്ദുറഹീം പൂക്കുത്ത് , സ്റ്റാഫ് സെക്രട്ടറി കെ. ബിന്ദു എന്നിവർ ആശംസകൾ നേർന്നു. കെ.ടി. ജ്യോതിഷ് , ഹംസ പാണ്ടിമുറ്റം, നൗഷാദ് പുളിക്കലകത്ത് എന്നിവർ മേളക്ക് നേതൃത്വം നൽകി. മാർച്ച് പാസ്റ്റിന് ശുക്കൂർ ഇല്ലത്ത് സല്യൂട്ട് സ്വീകരിച്ചു. ഡിസ്പ്ലേ ഡാൻസും ഇന്ത്യാ ബുക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ വി.പി.അൻസിഫിൻ്റെ നേതൃത്വത്തിൽവിവിധ അഭ്യാസപ്രകടനങ്ങളും അരങ്...

MTN NEWS CHANNEL

Exit mobile version