ക്രിസ്മസ് കേക്ക് വിവാദത്തില്‍ പ്രതികരിച്ച് സാദിഖലി ശിഹാബ് തങ്ങള്‍. ആരെങ്കിലും ക്ഷണിച്ചാല്‍ പോകുകയും തരുന്നത് ഭക്ഷിക്കുകയും ചെയ്യണം. കുഴിമന്തി തന്നെ വേണമെന്ന് പറയരുത്. ആരെയും വെറുപ്പിക്കേണ്ടതില്ലെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പക്വതയില്ലാത്ത വാക്കുകള്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കരുതിയിരിക്കണം. ചാനലുകള്‍ക്കും മാധ്യമങ്ങള്‍ക്കും വേണ്ടിയാകരുത് സംസാരമെന്നും തങ്ങള്‍ പറഞ്ഞു. സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളെ വേദിയിലിരുത്തിയായിരുന്നു അദ്ദേഹത്തിന്റെ സംസാരം. മലപ്പുറം ചെമ്മാട്ട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി റൂബി ജൂബിലി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചുറ്റുമുള്ള ബന്ധങ്ങളെ ശക്തിപ്പെടുത്തുകയും ബന്ധങ്ങളുടെ കണ്ണി പൊട്ടാതെ കാത്തുസൂക്ഷിക്കുകയും ചെയ്യണമെന്ന് തങ്ങള്‍ ആഹ്വാനം ചെയ്തു. കാര്യങ്ങളോട് വിവേകത്തോടെ പ്രതികരിക്കണം. പക്വതയില്ലാത്ത വാക്കുകള്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കരുതിയിരിക്കണം. ഒരു വാക്ക് പറയുമ്ബോള്‍ അതുകൊണ്ട് സമൂഹത്തിന് ഗുണം ഉണ്ടാകുമോ എന്ന് ചിന്തിക്കണമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.സമുദായത്തിനും സമൂഹത്തിനും രാജ്യത്തിനും വേണ്ടിയാണു സംസാരിക്കേണ്ടത്. ചാനലുകള്‍ക്കും മാധ്യമങ്ങള്‍ക്കും വേണ്ടിയല്ല. ചാനലുകള്‍ ഏറ്റെടുക്കുമോ എന്ന് നോക്കേണ്ട. ഇതര മതസ്ഥരോട് സാഹോദര്യം കാത്തുസൂക്ഷിക്കണം. അത് പൂർവികർ കാണിച്ചുതന്നതാണ്. അതിന്റെ പേരില്‍ പരിഹാസങ്ങള്‍ കേള്‍ക്കുമ്ബോള്‍ നല്ലതിനെന്നു വിചാരിക്കണം. സുന്നത്ത് ജമാഅത്തിന്റെ വേദിയില്‍ കുത്തുവാക്കുകള്‍ ഉപയോഗിക്കരുത്. ദ്വയാർഥ പ്രയോഗങ്ങള്‍ നടത്തരുത്.’ആരെങ്കിലും ക്ഷണിച്ചാല്‍ പോകണം. അവർ എന്തെങ്കിലും കാര്യമായി സത്കരിക്കുമ്ബോള്‍ അതു ഭക്ഷിക്കണം. കുഴിമന്തി തന്നെ വേണമെന്ന് പറയരുത്. അവർക്ക് ഇഷ്ടമുള്ള സാധനമായിരിക്കും തരുന്നത്. അതു കഴിക്കുന്നത് അവർക്കൊരു സന്തോഷമാണ്. അവർ ആരെയും വെറുപ്പിക്കേണ്ടതില്ലെന്നും സാദിഖലി ശിഹാബ് തങ്ങള്‍ കൂട്ടിച്ചേർത്തു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com