Thursday, September 18News That Matters

ത്യക്കുളം പള്ളിപ്പടി ബസ്സുകള്‍ സ്റ്റോപ്പില്‍ നിര്‍ത്തുന്നില്ല: ബസ് ഓണര്‍മാരെ വിളിച്ചുവരുത്തി ജോ: ആര്‍ ടി ഒ

തിരൂരങ്ങാടി: ബസ്സുകൾ സ്റ്റോപ്പിൽ നിറുത്താത്തത് കാരണം വിദ്യാർഥികൾ വലയുന്നതായി മോട്ടോർ ആക്സിഡൻറ് പ്രിവൻഷൻ സൊസൈറ്റി ( മാപ്സ്) തിരൂരങ്ങാടി ജോ. ആർ.ട്ടി ഒ ക്ക് പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ബസ് ഓണർ മാരെയും പരാതിക്കാരനെയും തിരൂരങ്ങാടി ജോ. ആർടിഒ ഓഫീസിൽ വിളിച്ചുവരുത്തി ഹിയറിങ് നടത്തുകയും. ബസ് ഷോപ്പിൽ നിർത്താത്തത് പെർമിറ്റ് കട്ടാക്കുന്നത് അടക്കമുള്ള ലംഘനമാണെന്നും ബസ്സുകൾ നിർബന്ധമായും സ്റ്റോപ്പുകളിൽ നിർത്തണമെന്നും അല്ലാത്തപക്ഷം നടപടിയെടുമെന്നും പറഞ്ഞു. ബസ്’ മാനേജർമാർ പറഞ്ഞത് പരപ്പനങ്ങാടിയിൽ നിന്നും ബസ് എടുത്താൽ മൂന്ന് സ്റ്റോപ്പ് കഴിയുമ്പോഴേക്കും ബസ്സുകൾ സ്കൂൾ കുട്ടികളെ കൊണ്ട് നിറയുകയാണെന്നും . കുട്ടികൾ വീണ്ടും തള്ളിക്കയറിയാൽ ബസ്സിൽ നിന്നും വീഴാൻ സാധ്യതയുള്ളതിനാലാണ് നിർത്താത്തതാണെന്നും ബോധിപ്പിച്ചു. ജോ. ആർ ടി ഒ ശ്രീ വിനു കുമാർ, മാപ്സ് ജില്ലാ സെക്രടറി അബ്ദുറഹീം പൂക്കത്ത്, പരാതിക്കാസ്പദമായ ബസ് ഓണർമാർ എന്നിവർ പങ്കെടുത്തു. വാർഡ് കൗൺസിലറുടെ പരാതിയിൽ രാവിലെ പോലീസും സ്ഥലത്തെത്തിയിരുന്നു

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version