Thursday, September 18News That Matters

CRIME NEWS

ഹണി ട്രാപ് വഴി പണംതട്ടല്‍: യുവതിയുടെ ഭര്‍ത്താവും അറസ്റ്റില്‍

CRIME NEWS
അരീക്കോട്: സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി പണം തട്ടാൻ ശ്രമിച്ച കേസില്‍ യുവതിയുടെ ഭർത്താവും പിടിയില്‍. വാക്കാലൂർ കളത്തിങ്ങല്‍ വീട്ടില്‍ ശുഹൈബിനെയാണ് (27) അരീക്കോട് എസ്.എച്ച്‌.ഒ വി. ഷിജിത്തിന്റെ നേതൃത്വത്തില്‍ എസ്.ഐ നവീൻ ഷാജ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്റ്റംബർ ഏഴിനായിരുന്നു സംഭവം. തിരൂരങ്ങാടി സ്വദേശിയായ യുവാവിനെ മൂന്നംഗ സംഘം വീട്ടിലേക്ക് വിളിച്ചുവരുത്തി ഹണിട്രാപ്പില്‍ കുടുക്കുകയായിരുന്നു. ശുഹൈബിന്റെ ഭാര്യ വാക്കാലൂർ കളത്തിങ്ങല്‍ വീട്ടില്‍ അൻസീന (29), സഹോദരൻ ഷഹബാബ് (29) എന്നിവർ നേരത്തേ പിടിയിലായിരുന്നു. ഗോവ, ബംഗളൂരു എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്ന ശുഹൈബ് ഇതിനിടെ കോഴിക്കോട്ടെത്തി മറ്റൊരു തട്ടിപ്പും നടത്തി. മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയിലുള്ള രോഗിയുടെ കൂട്ടിരിപ്പുകാരിയായ വീട്ടമ്മയില്‍ നിന്ന് ആഭരണം പണയം വെച്ച്‌ തരാമെന്ന് പറഞ്ഞ് 25,000 ...

പതിനാറുകാരിയെ പ്രണയം നടിച്ച്‌ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍.

CRIME NEWS
കോല്ലം അഞ്ചലില്‍ പതിനാറുകാരിയെ പ്രണയം നടിച്ച്‌ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. കുളത്തൂപ്പുഴ സ്വദേശി സജീവ് ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം അഞ്ചല്‍ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.പ്ലസ് വണ്‍ വിദ്യാർത്ഥിയായ പെണ്‍കുട്ടിയുമായി സജീവ് പതിയെ അടുപ്പം സ്ഥാപിച്ചു. പ്രണയം നടിച്ച്‌ പതിനാറു വയസുകാരിയെ പീഡനത്തിന് ഇരയാക്കി. ശാരീരിക ബുദ്ധിമുട്ടുകള്‍ പ്രകടിപ്പിച്ച പെണ്‍കുട്ടിയെ വീട്ടുകാര്‍ ആശുപത്രില്‍ എത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് മനസിലായത്. ഇതോടെ ആശുപത്രി അധികൃതര്‍ വിവരം അഞ്ചല്‍ പൊലീസില്‍ അറിയിച്ചു. പൊലീസ് പെണ്‍കുട്ടിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി കേസെടുത്തു. തുടർന്നാണ് കോന്നിയില്‍ നിന്ന് സജീവിനെ പിടികൂടിയത്. കുളത്തൂപ്പുഴ ഡാലി സ്വദേശിയാണ് സജീവ്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്...

മംഗളുരുവില്‍ കാണാതായ വ്യവസായിയുടെ മൃതദേഹം പുഴയില്‍ നിന്ന് മുങ്ങിയെടുത്ത് ഈശ്വര്‍ മാല്‍പെ സംഘം

CRIME NEWS
മംഗളുരുവില്‍ കാണാതായ വ്യവസായി മുംതാസ് അലി മൃതദേഹം കണ്ടെത്തി. ഈശ്വര്‍ മാല്‍പെ ഉള്‍പ്പെട്ട ഏഴംഗ സ്‌കൂബ ടീമും എന്‍ഡിആര്‍എഫും സംയുക്തമായി നടത്തിയ തിരച്ചിലില്‍ കുലൂര്‍ പുഴയിലെ തണ്ണീര്‍ബാവിയില്‍ നിന്നാണ് മൃതശരീരം കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് മുംതാസ് അലിയെ കാണാതായത്.മുംതാസ് അലിയുടെ കാര്‍ കുലൂര്‍ പാലത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു. ജനതാദള്‍ (സെക്യുലര്‍) നേതാവ് ബി.എം ഫറൂഖിന്റേയും മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ മൊഹിയുദ്ദീന്‍ ബാവയുടേയും സഹോദരനാണ് മരിച്ച മുംതാസ് അലി. മിസ്ബാ ഗ്രൂപ്പ് ഓഫ് എജുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ ചെയര്‍മാനാണ്. സിറ്റി പൊലീസ്, ഫയര്‍ഫോഴ്‌സ്, എസ്ഡിആര്‍എഫ്, എന്‍ഡിആര്‍എഫ്, കോസ്റ്റ് ഗാര്‍ഡ് എന്നിവരുടെയെല്ലാം നേതൃത്വത്തില്‍ വ്യാപകമായ തെരച്ചിലാണ് ഇദ്ദേഹത്തിനായി നടന്നത്. മാല്‍പെയും ദൗത്യത്തിന്റെ ഭാഗമായി. അലിയുടെ മകള്‍ കവൂര്‍ സ്റ്റേഷനില്‍ അദ്ദേഹത്തെ കാണാനില്ലെന്ന് വ്...

ബൈക്ക് മോഷണം: വേങ്ങര സ്വദേശികളായ പ്രതികൾ പിടിയിൽ

CRIME NEWS
പെരിന്തല്‍മണ്ണ സ്റ്റേഷന്‍ പരിധിയില്‍ നിന്നും യമഹ R1V ബൈക്കുകള്‍ മോഷണം പോയ കേസുകളില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തു. വേങ്ങര ഊരകം സ്വദേശികളായ ഷാജി കൈലാസ്(19),S/o മോളി,കുറ്റിപ്പുറം(h),പുത്തന്‍പീടിക, ഷംനാഫ്(19)S/o അഷറഫ്,പന്നിയത്ത് പറമ്പ്(h),കിഴക്കേവട്ടപ്പറമ്പ്,ഊരകം, അബുതാഹിര്‍(19) S/o അലവികുട്ടി, താഴത്തുവീട്ടില്‍ (h), ഊരകം ,ഒ.കെ.മുറി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പെരിന്തല്‍മണ്ണ, താനൂര്‍ സ്റ്റേഷന്‍ പരിധികളില്‍ നിന്നും ഒരു മാസത്തിനുള്ളില്‍ വിലകൂടിയ രണ്ട് യമഹ R1V ബൈക്കുകള്‍ , ഒരു Spender, ഒരു Pasion plus ബൈക്കുകള്‍ മോഷണം നടത്തിയതായി സമ്മതിച്ചിട്ടുണ്ട്. മോഷ്ടിക്കുന്ന ബൈക്കുകള്‍ കുറഞ്ഞ വിലയ്ക്ക് വില്‍പന നടത്തുകയാണ് ചെയ്യുന്നത്. ഷാജി കൈലാസിന്‍റെ പേരില്‍ തൃത്താല, കാടാംപുഴ, താനൂര്‍, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ ബൈക്ക് മോഷണക്കേസുണ്ട്. ഈ അടുത്താണ് ജാമ്യത്തിലിറങ്ങിയത്. അബുതാഹിറിന്‍റെ പേരില്‍ മലപ്പുറ...

ഓണ്‍ലൈൻ ജോലി വാഗ്ദാനം 33 ലക്ഷം രൂപ തട്ടിയ കേസില്‍ പ്രതി പിടിയിൽ

CRIME NEWS
ഓണ്‍ലൈൻ ജോലി വാഗ്ദാനം ചെയ്ത് 33 ലക്ഷം രൂപ തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. മലപ്പുറം തിരൂർ സ്വദേശി കെ പി ഫഹദി(28)നെയാണ് വയനാട് സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്‌തത്‌.വയനാട് സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. ടെലഗ്രാമിലെ പാർട് ടൈം ജോലിയുടെ പരസ്യം കണ്ട് ബന്ധപ്പെട്ടപ്പോഴാണ് പരാതിക്കാരൻ തട്ടിപ്പിലകപ്പെട്ടതെന്നും പൊലീസ് പറഞ്ഞു. ഫഹദ് പരാതിക്കാരനെ കൊണ്ട് ഒരു വെബ്സൈറ്റില്‍ റജിസ്റ്റർ ചെയ്യിപ്പിച്ചു. തുടർന്ന്, വിവിധ ഭക്ഷണ സാധനങ്ങള്‍ക്ക് റേറ്റിങ് റിവ്യൂ നല്‍കുന്നതിനു വലിയ തുകകള്‍ വാഗ്ദാനം ചെയ്തതായും പൊലീസ് പറയുന്നു. 2024 ഫെബ്രുവരി, മാർച്ച്‌ മാസങ്ങളില്‍ പല തവണകളിലായി 33 ലക്ഷം തട്ടിയെടുത്തുവെന്നാണ് പരാതി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

എടിഎം കൗണ്ടറുകള്‍ക്ക് മുന്നില്‍ തട്ടിപ്പ്.

CRIME NEWS
കോഴിക്കോട് ജില്ലയില്‍ എടിഎം കൗണ്ടറുകള്‍ക്ക് മുന്നില്‍ തട്ടിപ്പ്. സംഭവത്തില്‍ രണ്ടുപേർ നടക്കാവ് പൊലീസിന്റെ പിടിയില്‍. ആളുകളുടെ കയ്യില്‍നിന്നും പണം വാങ്ങി ഗൂഗിള്‍ പേ വഴി അയച്ചു തരാം എന്ന് പറഞ്ഞശേഷം, വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ചാണ് തട്ടിപ്പ് നടത്തിയത്. നടക്കാവ് സ്വദേശി സെയ്ദ് ഷമീം, കുറ്റിക്കാട്ടൂർ സ്വദേശി അനീഷ എന്നിവരാണ് പൊലീസ് പിടിയിലായത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

എംടിയുടെ വീട്ടിൽ മോഷണം: 26 പവൻ സ്വർണം കവർന്നു

CRIME NEWS
കോഴിക്കോട്: സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ വീട്ടിൽ മോഷണം. കോഴിക്കോട് നടക്കാവ് കോട്ടാരം റോഡിലെ സിത്താര എന്ന വീട്ടിലാണ് മോഷണം നടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന 26 പവൻ സ്വർണമാണ് നഷ്ടപ്പെട്ടത്. നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസം 22നും 30നും ഇടയിലാണ് മോഷണം നടന്നത് എന്നാണ് സൂചന. ആ സമയത്ത് എംടിയും ഭാര്യയും വീട്ടിലുണ്ടായിരുന്നില്ല. ഇന്നലെ അലമാര പരിശോധിച്ചപ്പോഴാണ് മോഷണ വിവരം അറിയുന്നത്. അലമാരയ്ക്ക് സമീപം സൂക്ഷിച്ചിരുന്ന താക്കോലെടുത്ത് തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്. ഇന്നലെ രാത്രിയോടെയാണ് നടക്കാവ് പൊലീസില്‍ പരാതി നല്‍കിയത്. കുടുംബവുമായി ബന്ധമുള്ള ആരെങ്കിലുമാവാം മോഷണം നടത്തിയത് എന്നാണ് കരുതുന്നത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ബസ്സില്‍ കയറുന്ന സ്ത്രീകളെ ഫെയ്സ്ബുക്കില്‍ തിരഞ്ഞ് കണ്ടെത്തും, നഗ്നചിത്രങ്ങള്‍ അയക്കും; കണ്ടക്ടർ അറസ്റ്റിൽ

CRIME NEWS
കൊച്ചി: ഫെയ്സ്ബുക്കിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി സ്ത്രീകൾക്ക് ന​ഗ്ന ചിത്രങ്ങളും വിഡിയോയും അയച്ച സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ. മൂവാറ്റുപുഴ ആരക്കുഴ സ്വദേശി ദിനോജ്(37) ആണ് അറസ്റ്റിലായത്. ബസ്സിലെ യാത്രക്കാരികളെ ഫെയ്സ്ബുക്കിൽ തെരഞ്ഞ് കണ്ടുപിടിച്ചാണ് ഇയാൾ അശ്ലീല മെസേജ് അയച്ചിരുന്നത്. തന്റെ ബസ്സിൽ യാത്ര ചെയ്തിരുന്ന സ്ത്രീകളെ കണ്ടുപിടിച്ച് വ്യാജ അക്കൗണ്ടിലൂടെ അവരുമായി സൗഹൃദത്തിലാകും. സ്ത്രീകളുടെ ചിത്രങ്ങൾ പ്രൊഫൈൽ പിക്ചർ ആക്കിയാണ് വ്യാജ അക്കൗണ്ടുകൾ തുടങ്ങിയിരുന്നത്. സ്ഥിരമായി ന​ഗ്ന ഫോട്ടോകളും വിഡിയോകളും ലഭിച്ചതോടെ യാത്രക്കാരിൽ ഒരാൾ പൊലീസിൽ സമീപിക്കുകയായിരുന്നു. തുടർന്ന് സിറ്റി സൈബർ പൊലീസിന്റെ അന്വേഷണത്തിലാണ് ദിനോജിനെ കണ്ടെത്തിയത്. ഇയാൾക്ക് ഒട്ടേറെ വ്യാജ പ്രൊഫൈലുകൾ ഉണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്. ഈ അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അരക്കുഴിയിൽ നിന്ന് പ്രതി പിടിയിലായത്. ...

വിദ്യാര്‍ഥികള്‍ക്കിടയില്‍ മയക്കുമരുന്ന് വില്‍പ്പന; രണ്ട് യുവാക്കള്‍ പിടിയില്‍.

CRIME NEWS
കോഴിക്കോട്: നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചു വിദ്യാര്‍ഥികള്‍ക്കിടയില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ യുവാക്കള്‍ പിടിയില്‍. കക്കോടി കൂടത്തുംപൊയില്‍ ചാലിയംകുളങ്ങര നിഹാല്‍ (20), കയ്യൊന്നില്‍ താഴം പാലക്കല്‍ ഹൗസില്‍ അഭിഷേക് (20) എന്നിവരാണ് നടക്കാവ് പൊലീസിന്റെ പിടിയിലായത്. ഈസ്റ്റ്ഹില്‍ റോഡ് ഗവണ്‍മെന്റ് സ്റ്റേഷനറി ഓഫീസിന് സമീപമുള്ള അപ്പാര്‍ട്ട്‌മെന്റിന് മുന്‍വശത്ത് വെച്ചാണ് 100.630 ഗ്രാം കഞ്ചാവുമായി ഇവര്‍ പിടിയിലായത്. നടക്കാവ് പൊലീസ് സ്റ്റേഷനിലെ എസ് ഐ മാരായ ബിനു മോഹന്‍, ബാബു മമ്പാട്ടില്‍ എസ് സിപിഒ മാരായ രജിത് ചന്ദ്രന്‍, ദിപേഷ്, സിപിഒ ഡ്രൈവര്‍ സാജിഖ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥികള്‍ക്കിടയില്‍ മയക്കുമരുന്നുകള്‍ വിതരണം ചെയ്യുന്ന മാഫിയകള്‍ കോഴിക്കോട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നു എന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് നടപടി. ഇവര്‍ക്കെതിരെ നട...

നിലമ്പൂരില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ചു; 53കാരന്‍ പിടിയില്‍

CRIME NEWS
നിലമ്പൂരില്‍ അതിഥി തൊഴിലാളിയുടെ മകള്‍ ലൈംഗിക പീഡനത്തിന് ഇരയായി. തൊട്ടടുത്ത് സമീപിക്കുന്ന ഒഡീഷ സ്വദേശി അലി ഹുസൈനെ പൊലീസ് അറസ്റ്റ് ചെയ്തു. ചിപ്‌സ് നല്‍കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി അഞ്ചുവയസുകാരിയെ പിഡിപ്പിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ രാത്രിയാണ് അഞ്ചുവയസുകാരി ക്രൂരമായി പീഡനത്തിന് ഇരയായത്. സംഭവത്തിന് ശേഷം പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു. രാത്രി ചിപ്‌സ് നല്‍കാമെന്ന് പറഞ്ഞ് അതിഥി തൊഴിലാളികള്‍ താമസിക്കുന്ന തൊട്ടടുത്ത ക്വാട്ടേഴ്‌സിലേക്ക് കുട്ടിക്കൊണ്ടുപോകുകയായിരുന്നു. അവിടെ വച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വിവരം അറിഞ്ഞ വീട്ടുകാരാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആക്രി സാധനങ്ങള്‍ വില്‍ക്കുകയായിരുന്ന കടയില്‍ ഒളിച്ചിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തതെന്ന് നില...

ഷിബിന്‍ വധക്കേസ്; പ്രതികളായ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെ വെറുതെവിട്ട നടപടി ഹൈക്കോടതി റദ്ദാക്കി

CRIME NEWS
കൊച്ചി: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ തൂണേരി ഷിബിന്‍ വധക്കേസില്‍ പ്രതികളായ മുസ്‌ലി ലീഗ് പ്രവര്‍ത്തകരെ വെറുതെവിട്ട നടപടി ഹൈക്കോടതി റദ്ദാക്കി. എട്ട് പ്രതികളെ വെറുതെവിട്ട എരഞ്ഞിപ്പാലം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ നപടിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്. പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഒന്ന് മുതല്‍ 6 വരെയും 15, 16 പ്രതികളെയും അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. ഷിബിന്‍ വധക്കേസില്‍ പ്രതികളെ വെറുതെ വിട്ട എരഞ്ഞിപ്പാലം അഡീഷണല്‍ സെഷന്‍സ് കോടതിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. കേസ് ഈ മാസം പതിനഞ്ചിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ശിക്ഷ വിധിക്കുന്ന ദിവസം പ്രതികള്‍ നേരിട്ട് കോടതിയില്‍ ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. 2015 ജനുവരി 22ന് ആണ് സംഭവം നടന്നത്. ഡിവൈഎഫ്‌ഐപ്രവര്‍ത്തകനായ ഷിബിനെ രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ മുസ്‌ലി...

യുവതി കിടപ്പുമുറിയില്‍ കഴുത്തറത്ത് മരിച്ച നിലയില്‍, മകള്‍ ഗുരുതരാവസ്ഥയില്‍

CRIME NEWS
വീട്ടിലെ കിടപ്പുമുറിയില്‍ യുവതിയെ കഴുത്തറത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മുളവുകാട് നോർത്ത് സെയ്ന്റ് ആന്റണീസ് റോഡില്‍ ധരണി വീട്ടില്‍ ധനിക (30) യെയാ ണ് വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടത്. മട്ടാഞ്ചേരി സ്വദേശിനിയാണ് ധനിക. ഏക മകള്‍ ഇഷാൻവിയെ കഴുത്തില്‍ ഗുരുതര മുറിവുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച രാവിലെ ഭർത്താവ് രാമകൃഷ്ണനാണ് ധനികയെ മരിച്ച നിലയിലും മൂന്നര വയസ്സുകാരിയായ മകളെ ഗുരുതരമായി മുറിവേറ്റ നിലയിലും കണ്ടത്. കുട്ടിയെ ഉടൻ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇഷാൻവി തീവ്രപരിചരണ വിഭാഗത്തിലാണ്. മകളുടെ കഴുത്ത് മുറിച്ച ശേഷം ധരണി ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക നിഗമനമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പറയാൻ കഴിയൂവെന്നും മുളവുകാട് പോലീസ് പറഞ്ഞു. കത്തി ഉപയോഗിച്ചാണ് കഴുത്ത് മുറിച്ചിരിക്കുന്നത്. കത്തി സംഭവസ്ഥലത്തുനിന്നു ലഭിച്ചു. ...

പള്ളിയില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍

CRIME NEWS
ജനല്‍ പൊളിച്ച്‌ പള്ളിയില്‍ മോഷണം നടത്തിയ പ്രതി മണിക്കൂറിനുള്ളില്‍ പിടിയില്‍. കാളികാവ് വെന്തോടൻപടി മസ്ജിദില്‍ വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. വിവരം അറിഞ്ഞെത്തിയ കാളികാവ് പൊലീസാണ് മോഷ്ടാവിനെ പിടികൂടിയത്. അസം സ്വദേശി നഗാവു ജില്ലക്കാരൻ മൻജില്‍ ഇസ്ലാം (27) ആണ് പിടിയിലായത്. പള്ളിയുടെ നേർച്ചപ്പെട്ടി കുത്തിത്തുറന്നാണ് മോഷണം. രണ്ടായിരത്തോളം രൂപയാണ് മോഷണം പോയത്. നഷ്ടപ്പെട്ട തുക പ്രതിയില്‍നിന്ന് കണ്ടെടുത്തു. പള്ളിയുടെ പടിഞ്ഞാറ് ഭാഗത്ത് ഗ്ലാസിട്ട ചെറിയ ജനല്‍ പൊളിച്ചാണ് മോഷ്ടാവ് അകത്തുകയറിയത്. രാത്രി ഒമ്ബതിന് പള്ളി പൂട്ടിപ്പോയ ശേഷമായിരുന്നു മോഷണം. പ്രഭാത നമസ്കാരത്തിനെത്തിയ ഇമാമാണ് മോഷണം നടന്നതായി കണ്ടത്. ഉടനെ കാളികാവ് പൊലീസിനെ വിവരമറിയിച്ചു. എസ്.ഐ വി. ശശിധരന്‍റെ നേതൃത്വത്തില്‍ ഉടൻ പൊലീസ് പള്ളിയിലെത്തി. ഒരു മണിക്കൂറിനുള്ളിലാണ് മോഷ്ടാവിനെ വലയിലാക്കിയത്. രാത്രി പരിശോധനയാണ് മോഷ്ടാവിനെ പിടികൂടാൻ പൊലീസി...

ആശുപത്രിക്കുള്ളില്‍ ഡോക്ടറെ വെടിവെച്ചുകൊന്നു.

CRIME NEWS
ന്യൂഡല്‍ഹി: ആശുപത്രിയ്ക്കുള്ളില്‍ ഡോക്ടറിനെ വെടിവച്ച് കൊന്നു. ഡോക്ടറായ മൊഹമ്മദ് ഷംഷാദ് ആണ് ഗാസിയാബാദിലെ മുറഡ്‌നഗറിലുള്ള ക്ലിനിക്കിനുള്ളില്‍ കൊലചെയ്യപ്പെട്ടത്. ചികിത്സയ്ക്കായി എത്തിയ രണ്ട് യുവാക്കളാണ് കൊലപാതകം നടത്തിയത്. ശനിയാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം നടന്നത്. സ്‌കൂട്ടറിലാണ് രണ്ട് യുവാക്കള്‍ ക്ലിനിക്കില്‍ എത്തിയത്. ഒരാള്‍ പുറത്തു നിന്നു. മറ്റൊരാള്‍ ആശുപത്രിക്ക് ഉള്ളില്‍ കയറി ഡോക്ടര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് രണ്ട് പേരും സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. വിവരം അറിഞ്ഞെത്തിയ പൊലീസാണ് ഡോക്ടറെ ആശുപത്രിയിലേക്ക് മാറ്റിയത്. ഷംഷാദിന്റെ ശരീരത്തില്‍ വെടിയേറ്റതിന്റെ രണ്ട് മുറിവുകളാണ് ഉണ്ടായിരുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കൊലപാതകികളില്‍ ഒരാള്‍ ഹെല്‍മറ്റ് ധരിച്ചും മറ്റൊരാള്‍ മാസ്‌ക് ധരിച്ചുമാണ് എത്തിയത്. ഇവര്‍ സഞ്ചരിച്ച ചുവന്ന സ്‌കൂട്ടിക്ക് നമ്പറും ഇല്ല. മീററ്...

ആശുപത്രിയില്‍ കയറി ഗര്‍ഭിണിയുടെ കഴുത്ത് ഞെരിച്ചു; പ്രതി അറസ്റ്റില്‍

CRIME NEWS
അർധരാത്രിയില്‍ ആശുപത്രിയില്‍ കടന്ന് ഗർഭിണിയെ കഴുത്തുഞെരിച്ച്‌ കൊല്ലാൻ ശ്രമിച്ചയാള്‍ അറസ്റ്റില്‍. മാട്ടുപ്പട്ടി എസ്റ്റേറ്റ് കൊരണ്ടിക്കാട് ഡിവിഷനില്‍ വി.മനോജ് (27) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച പുലർച്ചെ ഒന്നിനായിരുന്നു സംഭവം. മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലാണ് ആറുമാസം ഗർഭിണി ചികിത്സയില്‍ കഴിഞ്ഞിരുന്നത്. സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച്‌ ആശുപത്രിക്കുള്ളില്‍ കടന്ന പ്രതി ഉറങ്ങിക്കിടക്കുകയായിരുന്ന സ്ത്രീയെയാണ് ആക്രമിച്ചത്. ഇവർ ഉണർന്ന് ബഹളം വച്ചതിനെ തുടർന്ന് പ്രതി ഓടി രക്ഷപ്പെട്ടു. ആശുപത്രിയിലെ നിരീക്ഷണ ക്യാമറാദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മൂന്നാർ എസ്.എച്ച്‌.ഒ. രാജൻ കെ. അരമനയുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. 2023-ല്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചകേസില്‍ ജാമ്യത്തില്‍ ഇറങ്ങിയാണ് ഇയാള്‍ അതിക്രമം നടത്തിയത്. ദേവികുളം കോടതി റിമാൻഡുചെയ്തു....

ഒന്നിച്ച് കുളിക്കാനിറങ്ങി, ഒഴുക്കിൽപ്പെട്ട സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിച്ചില്ല, മരണവിവരം മറച്ചുവെച്ചു; അറസ്റ്റ്

CRIME NEWS
കണ്ണൂർ: ഒന്നിച്ച് കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ട സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കാതിരുന്നതിന് മൂന്ന് പേർ അറസ്റ്റിൽ. ഇരിട്ടിക്ക് സമീപം വട്ട്യറ പുഴയിൽ ഒഴുക്കിൽപ്പെട്ട ചെടിക്കുളം സ്വദേശി തടത്തിൽ ജോബിൻ (33) മരിച്ച സംഭവത്തിലാണ് ജോബിന്റെ മൂന്ന് സുഹൃത്തുക്കൾ അറസ്റ്റിലായത്. യുവാവിന്റെ മരണത്തിൽ സംശയം തോന്നി ബന്ധുക്കൾ പൊലീസിൽ നൽകിയ പരാതിയിലാണ് അറസ്റ്റ്. ഇരിട്ടി പയഞ്ചേരി പാറാൽ വീട്ടിൽ കെ കെ. സക്കറിയ (37), വിളക്കോട് നബീസ മൻസിലിൽ പി കെ സാജിർ (46), മുരുങ്ങോടി മുള്ളൻപറമ്പത്ത് വീട്ടിൽ എ കെ സജീർ (40) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. സെപ്റ്റംബർ അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. ജോബിൻ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ കുളിക്കാൻ പോയത്.രാത്രി വൈകിയും ജോബിൻ വീട്ടിൽ എത്താത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് വട്ട്യറ പുഴക്കരയിൽ ജോബിന്റെ വസ്ത്രം അഴിച്ചുവെച്ച നിലയിൽ കണ്ടത്...

വീ​ട്ടു​മു​റ്റ​ത്തെ ഭൂ​ഗ​ര്‍ഭ അ​റ​യി​ല്‍ വി​ല്‍പ​ന​ക്കാ​യി സൂ​ക്ഷി​ച്ച വി​ദേ​ശ മ​ദ്യ​വു​മാ​യി യു​വാ​വി​നെ പി​ടി​കൂ​ടി.

CRIME NEWS
കൊ​ണ്ടോ​ട്ടി: വീ​ട്ടു​മു​റ്റ​ത്തെ ഭൂ​ഗ​ര്‍ഭ അ​റ​യി​ല്‍ വി​ല്‍പ​ന​ക്കാ​യി സൂ​ക്ഷി​ച്ച വി​ദേ​ശ മ​ദ്യ​വു​മാ​യി യു​വാ​വി​നെ എ​ക്‌​സൈ​സ് സം​ഘം പി​ടി​കൂ​ടി. കൊ​ണ്ടോ​ട്ടി നീ​റാ​ട് നാ​യ​ര​ങ്ങാ​ടി സ്വ​ദേ​ശി താ​ന്നി​ക്കാ​ട് രാ​ജേ​ഷ് (45) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ള്‍ ര​ഹ​സ്യ​മാ​യി നി​ര്‍മി​ച്ച ഭൂ​ഗ​ര്‍ഭ അ​റ​യി​ല്‍നി​ന്ന് 130 കു​പ്പി വി​ദേ​ശ​മ​ദ്യ​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. വീ​ട്ടു​മു​റ്റ​ത്ത് വി​രി​ച്ച ടൈ​ലു​ക​ള്‍ക്ക​ടി​യി​ല്‍ ര​ഹ​സ്യ അ​റ​ക​ള്‍ തീ​ര്‍ത്ത് അ​ന​ധി​കൃ​ത​മാ​യി മ​ദ്യം സൂ​ക്ഷി​ച്ചി​രു​ന്ന​തെ​ന്ന് എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.ഗാ​ന്ധി ജ​യ​ന്തി​യു​ടെ ഭാ​ഗ​മാ​യി വി​ല്‍പ​ന ശാ​ല​ക​ള്‍ക്ക് ര​ണ്ട് ദി​വ​സ​മാ​യി അ​വ​ധി​യാ​യ​തി​നാ​ല്‍ വ​ന്‍തോ​തി​ല്‍ മ​ദ്യം സം​ഭ​രി​ച്ചി​ട്ടു​ണ്ടെ​ന്ന വി​വ​ര​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു കൊ​ണ്ടോ​ട്ടി എ​ക്‌​സൈ​സ് റെ​യ്ഞ്ച് ഓ​ഫി​സി​ല്‍ നിന്നു​ള...

തിരൂരില്‍ 59 കാരിയെ വീട്ടില്‍ കയറി പീഡിപ്പിച്ച 38കാരന് ജീവപര്യന്തം തടവും പിഴയും.

CRIME NEWS
മധ്യവയസ്കയെ പീഡിപ്പിച്ച 38 കാരന് തടവ് ശിക്ഷ. 59കാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയ്ക്കാണ് കോടതി ജീവപര്യന്തം തടവും 40,000 പിഴയും ശിക്ഷ വിധിച്ചത്. തിരൂർ തെക്കൻ അന്നാര പുളിങ്കുന്നത്ത് അർജുൻ ശങ്കറി(38)നെയാണ് തിരൂർ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. 2019 ഫെബ്രുവരി പത്തിന് പുലർ ച്ചെ 5.30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബലാത്സംഗം ചെയ്യണമെന്ന ലക്ഷ്യത്തോടെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയ യുവാവ് 59കാരിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തിരൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ജഡജ് റെനോ ഫ്രാൻസിസ് സേവ്യറാണ് ശിക്ഷ വിധിച്ചത്. തിരൂർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർമാരായിരുന്ന അബ്ദുള്‍ ബഷീ ർ, പി.കെ. പത്മരാജൻ, ടി.പി. ഫർഷാദ് എന്നിവരായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർ. പ്രോസിക്യൂഷനായി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. അശ്വനി കുമാർ ഹാജരായി. പ്രതിയെ തവനൂർ സെൻട്രല്‍ ജയിലിലേക്ക് അയച്ചു. മറ്റൊരു സംഭവത്തില്‍...

ഐഫോണ്‍ ഓര്‍ഡര്‍ ചെയ്തു; ഫോണുമായെത്തിയ ഡെലിവറി ബോയിയെ കൊന്ന് കനാലില്‍ തള്ളി

CRIME NEWS
ലഖ്‌നൗ: ഓര്‍ഡര്‍ ചെയ്ത ഐഫോണ്‍ നല്‍കാനായി വീട്ടിലെത്തിയ ഡെലിവറി ബോയിയെ കൊന്നു കനാലില്‍ തള്ളി. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണ് സംഭവം. നിഷാത്ഗഞ്ച് സ്വദേശിയായ ഡെലിവറി ബോയ് ഭരത് സാഹുവാണ് കൊല്ലപ്പെട്ടത്. ചിന്‍ഹാട്ട് സ്വദേശി ഗജാനനും കൂട്ടാളിയും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. ഗജാനന്‍ ഫ്‌ലിപ്കാര്‍ട്ടില്‍ നിന്ന് ഏകദേശം 1.5 ലക്ഷം രൂപ വിലമതിക്കുന്ന ഐഫോണ്‍ കാഷ് ഓണ്‍ ഡെലിവറി പേയ്മെന്റ് ഓപ്ഷന്‍ വഴി, ഓര്‍ഡര്‍ ചെയ്യുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ശശാങ്ക് സിങ് പറഞ്ഞു. സെപ്റ്റംബര്‍ 23 ന് ഡെലിവറി ബോയ് ഭരത് സാഹു ഗജാനന്റെ അടുത്ത് ഫോണുമായി എത്തി. അവിടെ വെച്ച് ഫോണ്‍ കൈപ്പറ്റിയശേഷം, ഭരത് സാഹുവിന്റെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം ചാക്കില്‍ കെട്ട് ഇന്ദിരാ കനാലില്‍ തള്ളുകയായിരുന്നു. രണ്ട് ദിവസമായിട്ടും സാഹു വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ കാണാനില്ലെന്...

സെക്‌സിനിടെ രക്തസ്രാവം, നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു

CRIME NEWS
അഹമ്മദാബാദ്: ഗുജറാത്തില്‍ ഹോട്ടലില്‍ വെച്ച് കാമുകനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ, രക്തം വാര്‍ന്ന് 23കാരിയായ നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു. സെക്‌സിനിടെ ജനനേന്ദ്രിയത്തില്‍ ഉണ്ടായ മുറിവാണ് അമിത രക്തസ്രാവത്തിന് കാരണമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു. സെപ്തംബര്‍ 23 ന് നവ്‌സാരി ജില്ലയിലാണ് സംഭവം. ഹോട്ടലില്‍ വെച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ യുവതിയുടെ ജനനേന്ദ്രിയത്തില്‍ ഉണ്ടായ മുറിവിനെ തുടര്‍ന്ന് അമിത രക്തസ്രാവമുണ്ടായത് ഇരുവരെയും ഭയപ്പെടുത്തി. എന്നാല്‍ ഉടന്‍ തന്നെ ആംബുലന്‍സ് വിളിക്കുന്നതിന് പകരം, രക്തസ്രാവത്തിന് പ്രതിവിധി തേടി കാമുകന്‍ ഓണ്‍ലൈനില്‍ തിരയുകയാണ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. രക്തസ്രാവം തടയാന്‍ തുണി ഉപയോഗിച്ചെങ്കിലും ഫലമുണ്ടായില്ല. കുറച്ച് സമയത്തിന് ശേഷം യുവതി ബോധരഹിതയാവുകയായിരുന്നു. പരിഭ്രാന്തനായ യുവാവ് സുഹൃത്തിനെ ഹോട്ടലിലേക്ക് വിളിച്ച് വരുത്തിയ ...

MTN NEWS CHANNEL

Exit mobile version