ഹണിട്രാപ്പിലൂടെ രണ്ടരക്കോടി രൂപ കവർന്ന കേസില്‍ ദമ്ബതികള്‍ അറസ്റ്റില്‍
ഹണിട്രാപ്പിലൂടെ വ്യാപാരിയില്‍നിന്ന് രണ്ടരക്കോടി രൂപ കവർന്ന കേസില്‍ ദമ്ബതികള്‍ അറസ്റ്റില്‍. ഇവരില്‍നിന്ന് കണ്ടെടുത്തത് ആഡംബര വാഹനങ്ങളും 82 പവനോളം സ്വർണാഭരണങ്ങളും.കൊല്ലം കരുനാഗപ്പള്ളി ഒറ്റയില്‍പടിത്തറ്റില്‍ വീട്ടില്‍ ഷെമി (36), കൊല്ലം പെരിനാട് മുണ്ടക്കല്‍, തട്ടുവിള പുത്തൻ വീട്ടില്‍ എസ്. സോജൻ (32) എന്നിവരെയാണ് തൃശൂർ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
2020ലാണ് കേസിനാസ്പദമായ സംഭവം. വ്യാപാരി വാട്സ്‌ആപ് വഴിയാണ് യുവതിയെ പരിചയപ്പെടുന്നത്. ഈ ബന്ധം പിന്നീട് സൗഹൃദത്തിലേക്കും വ്യക്തിപരമായ അടുപ്പത്തിലേക്കും വളർന്നു. ഹോസ്റ്റലിലാണ് നില്‍ക്കുന്നതെന്നു പറഞ്ഞ് ആദ്യം ഹോസ്റ്റല്‍ ഫീസും മറ്റ് ആവശ്യങ്ങള്‍ക്കും പണം കടം വാങ്ങി. വ്യാപാരിയെ വിഡിയോ കാള്‍ ചെയ്യാനും തുടങ്ങി.
ഇതിനുശേഷം ചാറ്റും വിഡിയോയും പരസ്യപ്പെടുത്തും എന്ന് ഭീഷണിപ്പെടുത്തി പണം തട്ടി. കൈയിലുള്ള പണം തീർന്ന വ്യാപാരി ഭാര്യയുടെയും ഭാര്യാമാതാവിന്റെയ...