
വീട്ടമ്മയുടെ കണ്ണില്‍ മുളകുപൊടി തൂവി മോഷണത്തില്‍ അയല്‍വാസി നിമിഷങ്ങള്‍ക്കുള്ളില്‍ പിടിയില്‍.
തിരുവനന്തപുരം: വീട്ടമ്മയുടെ കണ്ണില്‍ മുളകുപൊടി തേച്ച് കഴുത്തിലുണ്ടായിരുന്ന മൂന്നര പവന്റെ മാല കവര്‍ന്ന അയല്‍വാസിയായ യുവാവിനെ ഒരു മണിക്കൂറിനുള്ളില്‍ പിടികൂടി അയിരൂര്‍ പൊലീസ്. സംഭവസമയത്ത് വീടിന്റെ പരിസരത്തുകൂടി യുവാവ് സംശയാസ്പദമായി പോകുന്നതു കണ്ടതായി നാട്ടുകാര്‍ പറഞ്ഞതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. അന്വേഷണത്തില്‍ വീടിന്റെ പിന്‍വാതിലിനരികിലായി മോഷ്ടാവ് ഉപയോഗിച്ച മുളകുപൊടിയുടെ ബാക്കി ഒരു പത്രക്കടലാസില്‍ പൊതിഞ്ഞ നിലയില്‍ പൊലീസിന് കിട്ടി. സംശയം തോന്നിയ യുവാവിന്റെ വീട് പരിശോധിച്ചപ്പോള്‍ മുളകുപൊടി പൊതിയാനായി ഉപയോഗിച്ച പത്രക്കടലാസിന്റെ ബാക്കി ഭാഗം പൊലീസ് കണ്ടെത്തുകയായിരുന്നു. പ്രതിയെ സമീപപ്രദേശത്തുനിന്ന് പൊലീസ് പിടികൂടി. പ്രതിയുടെ ആഡംബര ബൈക്കില്‍ ഒളിപ്പിച്ചിരുന്ന മാലയും പൊലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് വീട്ടമ്മയുടെ കണ്ണില്‍ മുളകുപൊടി തേച്ച് കഴുത്തിലുണ്ടായിരുന്ന മൂന്നര പവന്റെ മാല കവര്‍ന്നത്...