പെരിന്തല്‍മണ്ണയില്‍ വന്‍ ലഹരിവേട്ട:
ജില്ലയിലേക്ക് കാറുകളിലും മറ്റു ചെറുവാഹനങ്ങളിലും രഹസ്യ അറകളുണ്ടാക്കി എംഡിഎംഎ ഉള്‍പടെയുള്ള വീര്യം കൂടിയ സിന്തറ്റിക് ലഹരിമരുന്നുകള്‍ ജില്ലയിലേക്ക് കടത്തുന്നതായി മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.ശശിധരന്‍ ഐപിഎസ് ന് ലഭിച്ച രഹസ്യവിവരത്തിന്‍റെയടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പി സാജു.കെ.എബ്രഹാം, മലപ്പുറം ഡിവൈഎസ്പി പ്രേംജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ സി.ഐ.സുമേഷ് സുധാകരന്‍, എസ്.ഐ. ഷിജോ.സി.തങ്കച്ചന്‍ എന്നിവരടങ്ങുന്ന സംഘം രാത്രിയില്‍ നടത്തിയ പരിശോധനയിലാണ് അങ്ങാടിപ്പുറം റെയില്‍വേ മേല്‍പാലത്തിന് സമീപം വച്ച് 104 ഗ്രാം എംഡിഎംഎ ലഹരിമരുന്നുമായി തിരൂരങ്ങാടി കൊടിഞ്ഞി സ്വദേശികളായ ചോലപൊറ്റയില്‍ ദാവൂദ് ഷമീല്‍ (39), കൊടിഞ്ഞിയത്ത് ഷാനിദ് (30) എന്നിവരെ അറസ്റ്റ് ചെയ്തത്.ബാംഗ്ലൂരില്‍ നിന്നും ഏജന്‍റുമാര്‍ മുഖേന സിന്തറ്റിക് മയക്കുമരുന്നുകള്‍ വാങ്ങി വന്‍ ലാഭം ലക്ഷ്യം വച്ച് നാട്ടിലേക്ക് ചെറു വാഹനങ്ങള...