Thursday, January 15News That Matters

CRIME NEWS

വീ​ട്ടു​മു​റ്റ​ത്തെ ഭൂ​ഗ​ര്‍ഭ അ​റ​യി​ല്‍ വി​ല്‍പ​ന​ക്കാ​യി സൂ​ക്ഷി​ച്ച വി​ദേ​ശ മ​ദ്യ​വു​മാ​യി യു​വാ​വി​നെ പി​ടി​കൂ​ടി.

CRIME NEWS
കൊ​ണ്ടോ​ട്ടി: വീ​ട്ടു​മു​റ്റ​ത്തെ ഭൂ​ഗ​ര്‍ഭ അ​റ​യി​ല്‍ വി​ല്‍പ​ന​ക്കാ​യി സൂ​ക്ഷി​ച്ച വി​ദേ​ശ മ​ദ്യ​വു​മാ​യി യു​വാ​വി​നെ എ​ക്‌​സൈ​സ് സം​ഘം പി​ടി​കൂ​ടി. കൊ​ണ്ടോ​ട്ടി നീ​റാ​ട് നാ​യ​ര​ങ്ങാ​ടി സ്വ​ദേ​ശി താ​ന്നി​ക്കാ​ട് രാ​ജേ​ഷ് (45) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ള്‍ ര​ഹ​സ്യ​മാ​യി നി​ര്‍മി​ച്ച ഭൂ​ഗ​ര്‍ഭ അ​റ​യി​ല്‍നി​ന്ന് 130 കു​പ്പി വി​ദേ​ശ​മ​ദ്യ​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. വീ​ട്ടു​മു​റ്റ​ത്ത് വി​രി​ച്ച ടൈ​ലു​ക​ള്‍ക്ക​ടി​യി​ല്‍ ര​ഹ​സ്യ അ​റ​ക​ള്‍ തീ​ര്‍ത്ത് അ​ന​ധി​കൃ​ത​മാ​യി മ​ദ്യം സൂ​ക്ഷി​ച്ചി​രു​ന്ന​തെ​ന്ന് എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.ഗാ​ന്ധി ജ​യ​ന്തി​യു​ടെ ഭാ​ഗ​മാ​യി വി​ല്‍പ​ന ശാ​ല​ക​ള്‍ക്ക് ര​ണ്ട് ദി​വ​സ​മാ​യി അ​വ​ധി​യാ​യ​തി​നാ​ല്‍ വ​ന്‍തോ​തി​ല്‍ മ​ദ്യം സം​ഭ​രി​ച്ചി​ട്ടു​ണ്ടെ​ന്ന വി​വ​ര​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു കൊ​ണ്ടോ​ട്ടി എ​ക്‌​സൈ​സ് റെ​യ്ഞ്ച് ഓ​ഫി​സി​ല്‍ നിന്നു​ള...

തിരൂരില്‍ 59 കാരിയെ വീട്ടില്‍ കയറി പീഡിപ്പിച്ച 38കാരന് ജീവപര്യന്തം തടവും പിഴയും.

CRIME NEWS
മധ്യവയസ്കയെ പീഡിപ്പിച്ച 38 കാരന് തടവ് ശിക്ഷ. 59കാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയ്ക്കാണ് കോടതി ജീവപര്യന്തം തടവും 40,000 പിഴയും ശിക്ഷ വിധിച്ചത്. തിരൂർ തെക്കൻ അന്നാര പുളിങ്കുന്നത്ത് അർജുൻ ശങ്കറി(38)നെയാണ് തിരൂർ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. 2019 ഫെബ്രുവരി പത്തിന് പുലർ ച്ചെ 5.30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബലാത്സംഗം ചെയ്യണമെന്ന ലക്ഷ്യത്തോടെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയ യുവാവ് 59കാരിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തിരൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ജഡജ് റെനോ ഫ്രാൻസിസ് സേവ്യറാണ് ശിക്ഷ വിധിച്ചത്. തിരൂർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർമാരായിരുന്ന അബ്ദുള്‍ ബഷീ ർ, പി.കെ. പത്മരാജൻ, ടി.പി. ഫർഷാദ് എന്നിവരായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർ. പ്രോസിക്യൂഷനായി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. അശ്വനി കുമാർ ഹാജരായി. പ്രതിയെ തവനൂർ സെൻട്രല്‍ ജയിലിലേക്ക് അയച്ചു. മറ്റൊരു സംഭവത്തില്‍...

ഐഫോണ്‍ ഓര്‍ഡര്‍ ചെയ്തു; ഫോണുമായെത്തിയ ഡെലിവറി ബോയിയെ കൊന്ന് കനാലില്‍ തള്ളി

CRIME NEWS
ലഖ്‌നൗ: ഓര്‍ഡര്‍ ചെയ്ത ഐഫോണ്‍ നല്‍കാനായി വീട്ടിലെത്തിയ ഡെലിവറി ബോയിയെ കൊന്നു കനാലില്‍ തള്ളി. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണ് സംഭവം. നിഷാത്ഗഞ്ച് സ്വദേശിയായ ഡെലിവറി ബോയ് ഭരത് സാഹുവാണ് കൊല്ലപ്പെട്ടത്. ചിന്‍ഹാട്ട് സ്വദേശി ഗജാനനും കൂട്ടാളിയും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. ഗജാനന്‍ ഫ്‌ലിപ്കാര്‍ട്ടില്‍ നിന്ന് ഏകദേശം 1.5 ലക്ഷം രൂപ വിലമതിക്കുന്ന ഐഫോണ്‍ കാഷ് ഓണ്‍ ഡെലിവറി പേയ്മെന്റ് ഓപ്ഷന്‍ വഴി, ഓര്‍ഡര്‍ ചെയ്യുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ശശാങ്ക് സിങ് പറഞ്ഞു. സെപ്റ്റംബര്‍ 23 ന് ഡെലിവറി ബോയ് ഭരത് സാഹു ഗജാനന്റെ അടുത്ത് ഫോണുമായി എത്തി. അവിടെ വെച്ച് ഫോണ്‍ കൈപ്പറ്റിയശേഷം, ഭരത് സാഹുവിന്റെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം ചാക്കില്‍ കെട്ട് ഇന്ദിരാ കനാലില്‍ തള്ളുകയായിരുന്നു. രണ്ട് ദിവസമായിട്ടും സാഹു വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ കാണാനില്ലെന്...

സെക്‌സിനിടെ രക്തസ്രാവം, നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു

CRIME NEWS
അഹമ്മദാബാദ്: ഗുജറാത്തില്‍ ഹോട്ടലില്‍ വെച്ച് കാമുകനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ, രക്തം വാര്‍ന്ന് 23കാരിയായ നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു. സെക്‌സിനിടെ ജനനേന്ദ്രിയത്തില്‍ ഉണ്ടായ മുറിവാണ് അമിത രക്തസ്രാവത്തിന് കാരണമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു. സെപ്തംബര്‍ 23 ന് നവ്‌സാരി ജില്ലയിലാണ് സംഭവം. ഹോട്ടലില്‍ വെച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ യുവതിയുടെ ജനനേന്ദ്രിയത്തില്‍ ഉണ്ടായ മുറിവിനെ തുടര്‍ന്ന് അമിത രക്തസ്രാവമുണ്ടായത് ഇരുവരെയും ഭയപ്പെടുത്തി. എന്നാല്‍ ഉടന്‍ തന്നെ ആംബുലന്‍സ് വിളിക്കുന്നതിന് പകരം, രക്തസ്രാവത്തിന് പ്രതിവിധി തേടി കാമുകന്‍ ഓണ്‍ലൈനില്‍ തിരയുകയാണ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. രക്തസ്രാവം തടയാന്‍ തുണി ഉപയോഗിച്ചെങ്കിലും ഫലമുണ്ടായില്ല. കുറച്ച് സമയത്തിന് ശേഷം യുവതി ബോധരഹിതയാവുകയായിരുന്നു. പരിഭ്രാന്തനായ യുവാവ് സുഹൃത്തിനെ ഹോട്ടലിലേക്ക് വിളിച്ച് വരുത്തിയ ...

വീട്ടമ്മയുടെ കണ്ണില്‍ മുളകുപൊടി തൂവി മോഷണത്തില്‍ അയല്‍വാസി നിമിഷങ്ങള്‍ക്കുള്ളില്‍ പിടിയില്‍.

CRIME NEWS
തിരുവനന്തപുരം: വീട്ടമ്മയുടെ കണ്ണില്‍ മുളകുപൊടി തേച്ച് കഴുത്തിലുണ്ടായിരുന്ന മൂന്നര പവന്റെ മാല കവര്‍ന്ന അയല്‍വാസിയായ യുവാവിനെ ഒരു മണിക്കൂറിനുള്ളില്‍ പിടികൂടി അയിരൂര്‍ പൊലീസ്. സംഭവസമയത്ത് വീടിന്റെ പരിസരത്തുകൂടി യുവാവ് സംശയാസ്പദമായി പോകുന്നതു കണ്ടതായി നാട്ടുകാര്‍ പറഞ്ഞതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. അന്വേഷണത്തില്‍ വീടിന്റെ പിന്‍വാതിലിനരികിലായി മോഷ്ടാവ് ഉപയോഗിച്ച മുളകുപൊടിയുടെ ബാക്കി ഒരു പത്രക്കടലാസില്‍ പൊതിഞ്ഞ നിലയില്‍ പൊലീസിന് കിട്ടി. സംശയം തോന്നിയ യുവാവിന്റെ വീട് പരിശോധിച്ചപ്പോള്‍ മുളകുപൊടി പൊതിയാനായി ഉപയോഗിച്ച പത്രക്കടലാസിന്റെ ബാക്കി ഭാഗം പൊലീസ് കണ്ടെത്തുകയായിരുന്നു. പ്രതിയെ സമീപപ്രദേശത്തുനിന്ന് പൊലീസ് പിടികൂടി. പ്രതിയുടെ ആഡംബര ബൈക്കില്‍ ഒളിപ്പിച്ചിരുന്ന മാലയും പൊലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് വീട്ടമ്മയുടെ കണ്ണില്‍ മുളകുപൊടി തേച്ച് കഴുത്തിലുണ്ടായിരുന്ന മൂന്നര പവന്റെ മാല കവര്‍ന്നത്...

എടിഎം കവര്‍ച്ചാശ്രമം, അലാറം അടിച്ചതോടെ കള്ളന്‍ ഓടിരക്ഷപ്പെട്ടു; ദൃശ്യങ്ങള്‍ സിസിടിവിയില്‍

CRIME NEWS
ആലപ്പുഴ: വള്ളികുന്നം കാഞ്ഞിരത്തുംമൂട്ടില്‍ എടിഎം കവര്‍ച്ചാ ശ്രമം. അലാറാം അടിച്ചതോടെ കള്ളന്‍ രക്ഷപ്പെട്ടു. മുഖംമൂടി ധരിച്ച് സ്‌കൂട്ടറില്‍ എത്തിയ കള്ളന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. തൃശൂരിലെ എടിഎം കവര്‍ച്ചയുടെ ഞെട്ടല്‍ വിട്ടുമാറും മുന്‍പാണ് മറ്റൊരു സംഭവം. എസ്ബിഐ ബാങ്കിനോട് ചേര്‍ന്നുള്ള എടിഎമ്മിലാണ് മോഷണ ശ്രമം നടന്നത്. അര്‍ദ്ധരാത്രിയോടെയാണ് കള്ളന്‍ എത്തിയത്. കവര്‍ച്ചാശ്രമം തുടങ്ങി നിമിഷങ്ങള്‍ക്കകം അലാറം അടിച്ചതോടെ കള്ളന്‍ പുറത്തേയ്ക്ക് ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. അലാറം അടിച്ചതോടെ കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചു. കണ്‍ട്രോള്‍ റൂമാണ് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചത്.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധര്‍ അടക്കം എത്തി തെളിവ് ശേഖരം നടത്തി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പു...

പൊലീസ് സ്റ്റേഷനില്‍ കയറി ഓട്ടോ ഡ്രൈവര്‍ എസ്‌ഐയെ മര്‍ദിച്ചു.

CRIME NEWS
തൃശൂരില്‍ പൊലീസ് സ്റ്റേഷനില്‍ കയറി എസ്‌ഐയെ മർദിച്ചു. അന്തിക്കാട് എസ്.ഐ വി.പി. അരിസ്റ്റോട്ടിലിന് നേരെയാണ് ആക്രമണം ഉണ്ടായത്. എസ് ഐയുടെ മൂക്ക് ഇടിച്ചു തകർത്തു. അരിമ്ബൂർ സ്വദേശി അഖില്‍(28)ആണ് സ്റ്റേഷനില്‍ കയറി എസ്.ഐയെ ആക്രമിച്ചത്. മൂക്കിന് പരിക്കേറ്റ എസ്.ഐ ആലപ്പാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി.ഇന്ന് വൈകിട്ട് ആറേ കാലോടെയാണ് സംഭവം നടന്നത്. വാഹനാപകടവുമായി ബന്ധപ്പെട്ട് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയതായിരുന്നു അഖിലിനെ. സ്റ്റേഷനുള്ളില്‍ സംസാരിച്ച്‌ നിന്നിരുന്ന ഇരുവരും വാക്ക് തർക്കമുണ്ടാവുകയും തുടർന്ന് അഖില്‍ എസ്.ഐയെ മർദ്ദിക്കുകയുമായിരുന്നു.ആക്രമണത്തില്‍ സി.പി.ഒ വിനോദിന് മർദനമേറ്റിട്ടുണ്ട്. എസ്‌ഐയെ ആക്രമിക്കുന്നത് തടയുന്നതിനിടെയാണ് സിപിഒ വിനോദിന് മർദനമേറ്റത്. സംഭവത്തില്‍ അഖിലിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്....

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആദ്യത്തെ കേസ്:

CRIME NEWS
ഹേമാ കമ്മിറ്റി റിപ്പോർട്ടില്‍ ആദ്യത്തെ കേസ് രജിസ്റ്റർ ചെയ്തു. മാനേജർക്കെതിരെ കൊല്ലം സ്വദേശിയായ മേക്കപ്പ് ആർട്ടിസ്റ്റ് നല്‍കിയ മൊഴിയില്‍ പോലീസ് കേസെടുത്തു. സെപ്റ്റംബർ 23 നാണ് കേസ് എടുത്തത്.തൃശ്ശൂർ കൊരട്ടി സ്വദേശിയായ സജീവിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. 2013-2014 കാലയളവിലാണ് കേസിനാസ്പദമായ സംഭവം. IPC 354 ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കോട്ടയം പൊൻകുന്നം പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പ്രത്യേക അന്വേഷണസംഘത്തിന് കൈമാറി....

ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​ലൂ​ടെ ല​ഭി​ച്ച ല​ക്ഷ​ങ്ങ​ൾ സ്വ​ന്തം അ​ക്കൗ​ണ്ടി​ലൂ​ടെ സ്വീ​ക​രി​ച്ച കോട്ടക്കലിലുള്ള യു​വാ​വി​നെ പി​ടി​കൂ​ടി പൊ​ലീ​സ്.

CRIME NEWS
കോ​ട്ട​ക്ക​ൽ: ചെ​റി​യ ലാ​ഭ​ത്തി​ന് വേ​ണ്ടി സ്വ​ന്തം ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ കൈ​മാ​റ്റം ചെ​യ്യു​ന്ന​വ​ർ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി പൊ​ലീ​സ്. ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​ലൂ​ടെ ല​ഭി​ച്ച ല​ക്ഷ​ങ്ങ​ൾ സ്വ​ന്തം അ​ക്കൗ​ണ്ടി​ലൂ​ടെ സ്വീ​ക​രി​ച്ച യു​വാ​വി​നെ പി​ടി​കൂ​ടി ത​മി​ഴ്നാ​ട് പൊ​ലീ​സ്. കോ​ട്ട​ക്ക​ൽ കാ​വ​തി​ക​ളം സ്വ​ദേ​ശി പൊ​ന്മ​ള​ത്തൊ​ടി മു​ഹ​മ്മ​ദ് ഹു​സൈ​നെ​യാ​ണ് (24) കോ​ട്ട​ക്ക​ൽ പൊ​ലീ​സി​ന്റെ സ​ഹാ​യ​ത്തോ​ടെ ഈ​റോ​ഡ് സ്പെ​ഷ​ൽ സൈ​ബ​ർ സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സി. ​ഭാ​ര​തീ​രാ​ജ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​ക്കു​ന്ന പ​ണം പി​ൻ​വ​ലി​ച്ചു​കൊ​ടു​ത്താ​ൽ ക​മീ​ഷ​ൻ ന​ൽ​കാ​മെ​ന്നാ​യി​രു​ന്നു ഹു​സൈ​ന് ല​ഭി​ച്ച വാ​ഗ്ദാ​നം. ആ​ട്ടീ​രി സ്വ​ദേ​ശി​യാ​യ സു​ഹൃ​ത്തി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം നാ​ല് ല​ക്ഷം രൂ​പ​യാ​ണ് ഹു​സൈ​ന്റെ അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ച്ച​ത്. ഇ​ത് പി​ൻ​വ​ലി​ച്ചു​കൊ​ടു​ത്...

ഡോക്‌ടറെ കത്തികാട്ടി ഭീഷണിപ്പെടുത്തി മയക്കുഗുളിക എഴുതി വാങ്ങിയ യുവാവ് പിടിയില്‍.

CRIME NEWS
ഡോക്‌ടറെ കത്തികാട്ടി ഭീഷണിപ്പെടുത്തി മയക്കുഗുളിക എഴുതി വാങ്ങിയ യുവാവ് പിടിയില്‍. 32കാരനായ സക്കീർ ആണ് പിടിയിലായത്. മലപ്പുറം പൊന്നാനിയിലെ താലൂക്ക് ആശുപത്രിയില്‍ ചൊവ്വാഴ്‌ച രാത്രി 12 മണിയോടുകൂടിയായിരുന്നു പ്രതി അതിക്രമം കാട്ടിയത്. അമിത ശേഷിയുള്ള മയക്കുഗുളികകള്‍ എഴുതി നല്‍കണമെന്നാവശ്യപ്പെട്ടാണ് യുവാവ് ആശുപത്രിയില്‍ എത്തിയത്. മനോരോഗ വിദഗ്ദ്ധന്റെ കുറിപ്പില്ലാതെ മരുന്ന് നല്‍കാനാവില്ലെന്ന് ഡോക്‌ടർ പറഞ്ഞു. ഇതോടെ മടങ്ങിപ്പോയ യുവാവ് വീണ്ടുമെത്തി ഡോക്‌ടറെ കത്തികാട്ടി ഭീഷണിപ്പെടുത്തി മരുന്ന് എഴുതിക്കുകയായിരുന്നു. യുവാവ് ആശുപത്രിയില്‍ ബഹളമുണ്ടാക്കുകയും ചെയ്തു. സംഭവത്തില്‍ ഡോക്‌ടർ പൊലീസില്‍ പരാതി നല്‍കി. തുടർന്ന് ആശുപത്രിയില്‍ നിന്ന് പൊലീസ് സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. യുവാവ് കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ആശുപത്രിയിലെത്താറുണ്ടെന്ന് സൂപ്രണ്ട് പറഞ്ഞിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തി...

എടിഎം കവ‍ര്‍ച്ച: പ്രതികള്‍ കേരളത്തിലെത്തിയത് വിമാനത്തില്‍

CRIME NEWS
കേരളത്തിലെ എടിഎം കവർച്ചയുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ പിടിയിലായ പ്രതികളില്‍ രണ്ട് പേർ കവർച്ചയ്ക്കായി കേരളത്തിലെത്തിയത് വിമാന മാർഗ്ഗം. മൂന്ന് പേർ കാറിലും മറ്റുള്ളവർ ട്രക്കിലുമാണ് കേരളത്തിലെത്തിയത്. സംഘത്തിലെ ഒരാളായ മുബാറകിനെ നടന്ന സംഭവങ്ങളെ കുറിച്ച്‌ ഒരു അറിവുമില്ലെന്നും പൊലീസുമായി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് ട്രക്ക് ഉടമ സുമാനുദ്ദീൻ ആണെന്നും തമിഴ്‌നാട് പൊലീസ് സ്ഥിരീകരിച്ചു. എ.ടി.എം. കവർച്ചയുടെ മുഖ്യ സൂത്രധാരൻ പിടിയിലായ മുഹമ്മദ് ഇക്രമാണെന്ന് പൊലീസ് ചോദ്യം ചെയ്യലിലൂടെ കണ്ടെത്തി. ഏത് എ.ടി.എം കവർച്ച ചെയ്യണം എന്ന് തീരുമാനിച്ചത് ഇക്രമായിരുന്നുവെന്നാണ് പ്രതികളുടെ മൊഴി. ഇവർ ഇന്നലെയാണ് തൃശ്ശൂരിലെത്തിയത്. സബീർ കാന്തും, സൗകിനുമാണ് വിമാന മാർഗ്ഗം കേരളത്തിലെത്തിയത്. സംഘത്തിലൊരാളായ മുബാറകിന് ഒന്നിനെ കുറിച്ചും ഒരു അറിവുമില്ലെന്നും ഇയാളുടെ പേരില്‍ മറ്റ് കേസുകള്‍ ഇല്ലെന്നും പൊലീസ് കണ്ടെത്തി. സംഭവത...

കൈക്കുഞ്ഞിൻ്റെ സ്വര്‍ണമാല കവര്‍ന്നു; പ്രതികള്‍ പിടിയില്‍

CRIME NEWS
കോഴിക്കോട് ലുലു മാളിലെ പ്രാർത്ഥന റൂമില്‍ നിന്നും കൈക്കുഞ്ഞിന്റെ സ്വർണമാല കവർന്ന കേസില്‍ ദമ്ബതികള്‍ പിടിയില്‍. കാസർകോട് തൃക്കരിപ്പൂർ സ്വദേശി ഫസലുല്‍ റഹ്മാനും ഭാര്യ ഷാഹിനയുമാണ് പൊലീസിന്റെ പിടിയിലായത്. കുഞ്ഞിന്റെ മാല മോഷ്ടിച്ച ശേഷം ഇരുവരും ട്രെയിനില്‍ രക്ഷപെടുകയായിരുന്നു. എന്നാല്‍ ലുലു മാളിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് ഇതിന് പിന്നാലെ അന്വേഷണം നടത്തി. കാസർകോട് പടന്നയില്‍ വെച്ചാണ് കോഴിക്കോട് സിറ്റി പൊലീസും ക്രൈം സ്‌ക്വാഡും ചേർന്ന് ഇവരെ പിടികൂടിയത്. ഈ മാസം 26ാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ലുലു മാളില്‍ എത്തിയ 10 മാസം പ്രായമുള്ള കുട്ടിയുടെ കഴുത്തിലെ ഒന്നേകാല്‍ പവൻ സ്വർണ്ണമാലയാണ് പ്രതികള്‍ പിടിച്ചുപറിച്ചത്. ലുലു മാളിലെ തിരക്കിനിടയില്‍ ആളുകളുടെ കണ്ണ് വെട്ടിച്ച്‌ പുറത്തിറങ്ങിയ പ്രതികള്‍ ഒരുമിച്ച്‌ സഞ്ചരിക്കാതെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തി...

ഓണ്‍ലൈൻ വ്യാപാരത്തില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് ദമ്ബതികളുടെ തട്ടിപ്പ്;

CRIME NEWS
ഓണ്‍ലൈൻ വ്യാപാരത്തില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് കോഴിക്കോട് സ്വദേശിയില്‍ നിന്ന് പണം തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. മലപ്പുറം കാവന്നൂർ സ്വദേശി ഫാത്തിമ സുമയ്യ ആണ് ബെംഗളൂരുവില്‍ പിടിയിലായത്. കോഴിക്കോട് സ്വദേശിയില്‍ നിന്ന് 5,06,75,000 രൂപയാണ് ദമ്ബതികള്‍ തട്ടിയെടുത്തത്. 2023 ഓക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം. ഓണ്‍ലൈൻ ട്രേഡിങ്ങില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത്, ഫാത്തിമ സുമയ്യയും ഭർത്താവ് ഫൈസല്‍ ബാബുവും പരാതിക്കാരനെ സമീപിച്ചു. തവണകളായി പണം കൈക്കലാക്കി. ഇതിനിടയില്‍ ഒന്നരക്കോടിയില്‍ അധികം രൂപ തിരികെ നല്‍കി. ബാക്കി തുകയോ, ലാഭ വിഹിതമോ തിരിച്ചു കൊടുത്തില്ല. പിന്നാലെയാണ് പൊലീസില്‍ പരാതിപ്പെട്ടത്. കേസെടുത്ത് അന്വേഷിക്കുന്നതിനിടെ പ്രതികള്‍ വിദേശത്തേക്ക് മുങ്ങി. സുമയ്യ, ഫൈസല്‍ ബാബു എന്നിവർക്കായി പൊലീസ് ലുക്കൌട്ട് സർക്കുലർ ഇറക്കിയിരുന്നു. കഴിഞ്ഞ ദിവസം സുമയ്യ ബംഗളൂരു വിമാനത്താവളത്തില്‍ ഇറങ്ങിയപ്...

യുവതിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച പ്രതി ജീവനൊടുക്കിയ നിലയില്‍.

Breaking News, CRIME NEWS
ബെംഗളൂരുവില്‍ യുവതിയെ കൊലപ്പെടുത്തി മൃതദേഹം 30 കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസിലെ മുഖ്യപ്രതി ഒഡിഷയില്‍ ജീവനൊടുക്കി. മുക്തി രഞ്ജനെയാണ് ഒഡിഷയിലെ ഭദ്രക് ജില്ലയില്‍ വീടിനടുത്തുള്ള മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മാളിലെ ജീവനക്കാരിയായ മഹാലക്ഷ്മിയുടെ മൃതദേഹ ഭാഗങ്ങളാണ് വയാലിക്കാവില്‍ മുന്നേശ്വര ബ്ലോക്കിലെ അപ്പാര്‍ട്മെന്റില്‍ നിന്നു കഴിഞ്ഞ ദിവസം കണ്ടെത്തിയത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിയുന്ന മഹാലക്ഷ്മി ഒറ്റയ്ക്കാണു താമസിച്ചിരുന്നത്. അപ്പാര്‍ട്മെന്റില്‍ നിന്നു ദുര്‍ഗന്ധം വമിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് മഹാലക്ഷ്മിയുടെ കുടുംബാംഗങ്ങളാണ് ഫ്രിഡ്ജില്‍ നിന്നും മൃതദേഹഭാഗങ്ങള്‍ കണ്ടെത്തിയത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ചാത്തൻ സേവയുടെ മറവില്‍ വീട്ടമ്മയെ പീഡിപ്പിച്ചു; ജ്യോത്സ്യൻ അറസ്റ്റില്‍

CRIME NEWS
ചാത്തൻസേവയുടെ മറവില്‍ വീട്ടമ്മയെ പീഡിപ്പിച്ച ജ്യോത്സ്യൻ അറസ്റ്റില്‍. തൃശൂർ സ്വദേശി പ്രഭാദിനെയാണ് വീട്ടമ്മയുടെ പരാതിയില്‍ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. പൂജ നടത്താൻ വിളിച്ചു വരുത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. സമൂഹമാധ്യമത്തില്‍ വന്ന പരസ്യം കണ്ടാണ് വീട്ടമ്മ ജ്യോത്സ്യനെ പരിചയപ്പെടുന്നത്. തുടര്‍ന്ന് കുടുംബ പ്രശ്നങ്ങള്‍ പരിഹരിക്കാനായി സമീപിക്കുകയായിരുന്നു. പൂജ നടത്താൻ കൊച്ചിലെ വെണ്ണലയിലേക്ക് ഇയാള്‍ വീട്ടമ്മയെ ക്ഷണിച്ചു. കഴിഞ്ഞ ജൂണില്‍ നടന്ന പൂജക്കിടെ ജ്യോത്സ്യൻ ബലാത്സംഗം ചെയ്തു എന്നാണ് വീട്ടമ്മയുടെ പരാതി. പിന്നീട് തൃശൂരില്‍ വെച്ചും പീഡിപ്പിച്ചു. ആദ്യ പൂജക്ക് ഫലം ലഭിക്കാത്തതില്‍ ഒരു പൂജകൂടി നടത്തണമെന്നായിരുന്നു ജോത്സ്യൻ പറഞ്ഞത്. പീഡന വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്നായിരുന്നു ഇയാളുടെ ഭീഷണി. തുടർന്നാണ് വീട്ടമ്മ പൊലീസിനെ സമീപിച്ചത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയ...

ബലാത്സംഗ കേസ്: മുകേഷ് അറസ്റ്റിൽ

CRIME NEWS
കൊച്ചി: ബലാത്സംഗക്കേസിൽ നടനും എംഎൽഎയുമായ എം മുകേഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചിയിൽ പ്രത്യേക അന്വേഷണസംഘമാണ് ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തിയത്. രാവിലെ 10:15 നാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. അഭിഭാഷകന്റെ കൂടെയാണ് മുകേഷ് ചോദ്യം ചെയ്യലിന് ഹാജരായത്. മുകേഷ് നല്‍കിയ മൊഴികള്‍ വീഡിയോ റെക്കോര്‍ഡ് ചെയ്‌തിട്ടുണ്ട്. ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. മരട് പൊലീസാണ് നടിയുടെ പരാതിയില്‍ മുകേഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. മുകേഷടക്കം സിനിമാ മേഖലയിലെ ഏഴ് പേര്‍ക്കെതിരെയായിരുന്നു നടി ആരോപണം ഉന്നയിച്ചത്. പിന്നീട് ഇമെയില്‍ മുഖേന പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് മുകേഷടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തു. നടിയുടെ മൊഴിയുടെ അടിസ്ഥാനത്തില് ഐപിസി 354 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....

എംഡിഎംഎ യുമായി മൂന്നു യുവാക്കള്‍ പിടിയില്‍; ലക്ഷ്യം കോളേജുകളും സ്കൂളുകളും

CRIME NEWS
മലപ്പുറത്ത് 45 ഗ്രാം എംഡിഎംഎയുമായി 3 യുവാക്കള്‍ തിരൂർ പോലീസിന്റെ പിടിയില്‍. തിരുനാവായ സ്വദേശി മുഹമ്മദ് തൻസീഫ് , നിറമരുതൂർ സ്വദേശി ജാഫർ സാദിഖ്, താനാളൂർ സ്വദേശി ഷിബില്‍ റഹ്മാൻ എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ബാംഗ്ലൂരില്‍ നിന്നുമാണ് ഇവർ എം ഡി എം എ തിരൂരില്‍ എത്തിച്ചത്. തിരൂരിലെ കോളേജുകളെയും സ്കൂളുകളെയും ലക്ഷ്യമിട്ടാണ് ഇവർ ഈ ലഹരി വസ്തു കൊണ്ടു വന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോലീസിന്റെ വിശദമായ അന്വേഷണം നടന്നുവരുകയാണ്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

52കാരനെ ലക്ഷ്യമിട്ട 15കാരന്‍റെ ഹണി ട്രാപ്പ്:

CRIME NEWS
അരീക്കോട്: മധ്യവയസ്കനെ മർദ്ദിച്ചു പണം തട്ടിയ കേസിൽ മൂന്ന് പേരെ മഞ്ചേരി ജുഡീഷണൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. കാവനൂർ സ്വദേശി ചാലക്കണ്ടി വീട്ടിൽ ഇർഫാൻ (19), പുത്തലം സ്വദേശി ആഷിക്(18) എടവണ്ണ സ്വദേശി കണ്ണീരി വീട്ടിൽ ഹരികൃഷ്ണൻ (18) എന്നിവരാണ് റിമാൻഡിലായത്. പരാതിക്കാരനും 15 കാരനും തമ്മിൽ സമൂഹമാധ്യമങ്ങളിലൂടെയാണ് പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും നിരന്തരം സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച് സൗഹൃദം കൂടുതൽ ബലപ്പെടുത്തി. തുടർന്ന് ഇരുവരും അരീക്കോട് വെച്ച് കഴിഞ്ഞ ദിവസം കാണാൻ തീരുമാനിച്ചു. അരീക്കോട് എത്തിയ മധ്യവയസ്കനെ പ്രതികൾ സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ചു. ആദ്യം 20,000 രൂപയും പിന്നെ രണ്ട് ഘട്ടമായി ലക്ഷം രൂപയും ആവശ്യപ്പെട്ടു. ഇതിൽ 40,000 രൂപ പരാതിക്കാരൻ സംഘത്തിന് നൽകി. വീണ്ടും പണം ആവശ്യപ്പെട്ടതോടെ ഭാര്യയുടെ ആഭരണം പണയംവെക്കാനെത്തിയ സമയത്താണ് വിഷയം അരീക്കോട് പൊലീസറിയുന്ന...

പത്തിലേറെ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു.

CRIME NEWS
മലപ്പുറം : പത്തിലേറെ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. പന്നിക്കോട്ടുമുണ്ട സ്വദേശി മുതുകുളവൻ ഫായിസ് (25) നെയാണ് ജയിലിലടച്ചത്. കാളികാവ് പൊലീസ് സ്റ്റേഷനിലെ ഗുണ്ട പട്ടികയില്‍ ഉള്‍പ്പെട്ട ഫായിസിനെ മുൻപും കാപ്പ ചുമത്തി നാടുകടത്തിയിരുന്നു.പോക്സോ കേസ്, ലഹരി ഉത്പന്നങ്ങളുടെ ഉപയോഗം, വില്‍പ്പന, പിടിച്ചുപറി തുടങ്ങിയ പത്തിലേറെ കേസുകള്‍ ഫായിസിനെതിരെയുണ്ട്. നാട്ടുകാരെ ആക്രമിച്ചത് കൂടി ഉള്‍പ്പെടുത്തിയാണ് കൊടും കുറ്റവാളി പട്ടികയില്‍ ഉള്‍പ്പെടുത്തി കാപ (മൂന്ന്) വകുപ്പ് ചുമത്തി വിയ്യൂർ സെൻട്രല്‍ ജയിലില്‍ അടച്ചത്.നാട്ടുകാരെ ആക്രമിച്ച കേസില്‍ പ്രതികളായ ഫായിസിനെയും സഹോദരനെയും ഉള്‍പ്പെടെ നാല് പേരെ പൊലീസ് പിടികൂടിയിരുന്നു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

CRIME NEWS
ചെമ്മാട് : കരിപറമ്പിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കരിപറമ്പ് അങ്ങാടിയിലുള്ള കോഹിനൂർ പന്തൽ ഇവന്റ് സ്ഥാപനത്തിലെ പാചകക്കാരൻ കോട്ടുവലക്കാട് സ്വദേശി അയ്യൂബ് (43) ആണ് മരിച്ചത്. സ്ഥാപനത്തിലെ ജീവനക്കാരൻ ആണ്. ഇന്ന് പുലർച്ചെയാണ് സംഭവം. രാവിലെയാണ് ആളുകൾ കണ്ടത്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയ്യാറാക്കി കൊണ്ടിരിക്കുന്നു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com റിപ്പോർട്ട് : അബ്ദുൽ റഹീം പൂക്കത്ത്...

MTN NEWS CHANNEL

Exit mobile version