അർധരാത്രിയില്‍ ആശുപത്രിയില്‍ കടന്ന് ഗർഭിണിയെ കഴുത്തുഞെരിച്ച് കൊല്ലാൻ ശ്രമിച്ചയാള്‍ അറസ്റ്റില്‍. മാട്ടുപ്പട്ടി എസ്റ്റേറ്റ് കൊരണ്ടിക്കാട് ഡിവിഷനില്‍ വി.മനോജ് (27) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച പുലർച്ചെ ഒന്നിനായിരുന്നു സംഭവം. മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലാണ് ആറുമാസം ഗർഭിണി ചികിത്സയില്‍ കഴിഞ്ഞിരുന്നത്.
സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ആശുപത്രിക്കുള്ളില്‍ കടന്ന പ്രതി ഉറങ്ങിക്കിടക്കുകയായിരുന്ന സ്ത്രീയെയാണ് ആക്രമിച്ചത്. ഇവർ ഉണർന്ന് ബഹളം വച്ചതിനെ തുടർന്ന് പ്രതി ഓടി രക്ഷപ്പെട്ടു. ആശുപത്രിയിലെ നിരീക്ഷണ ക്യാമറാദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മൂന്നാർ എസ്.എച്ച്.ഒ. രാജൻ കെ. അരമനയുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. 2023-ല്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചകേസില്‍ ജാമ്യത്തില്‍ ഇറങ്ങിയാണ് ഇയാള്‍ അതിക്രമം നടത്തിയത്. ദേവികുളം കോടതി റിമാൻഡുചെയ്തു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com