Thursday, September 18News That Matters

റേഷന് കാർഡിലെ അംഗങ്ങളുടെ ഇകെവൈസി മസ്റ്ററിങ് നാളെ മുതൽ 8 വരെ നടക്കും

മുൻഗണന വിഭാഗത്തിലെ മഞ്ഞ, പിങ്ക് റേഷന് കാർഡിലെ അംഗങ്ങളുടെ ഇകെവൈസി മസ്റ്ററിങ് നാളെ മുതൽ 8 വരെ നടക്കും. മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലുള്ളവർക്കാണ് മസ്റ്ററിങ് നടക്കുക. കാർഡിൽ പേരുള്ളവരെല്ലാം റേഷന് കടകളിലെത്തി ഇപോസ് യന്ത്രത്തിൽ വിരൽ പതിച്ച്‌ മസ്റ്ററിങ് നടത്തണം. അതേസമയം ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ ഇപോസ് യന്ത്രത്തിൽ വിരൽ പതിപ്പിച്ച്‌ റേഷന് വാങ്ങിയവർ മസ്റ്റർ ചെയ്യേണ്ടതില്ലെന്നും ഭക്ഷ്യ വകുപ്പ് അറിയിച്ചു. ഫെബ്രുവരിയിലും മാർച്ചിലും മസ്റ്ററിങ് നടത്തിയവരും ഇനി ചെയ്യേണ്ടതില്ല.കടകളിൽ എത്താന് കഴിയാത്ത കിടപ്പു രോഗികള്, ശാരീരികവും മാനസികവുമായി വെല്ലുവിളികൾ നേരിടുന്നവർ എന്നിവരുടെ ഇമസ്റ്ററിങ് വീടുകളിൽ എത്തി നടത്തും. സൗജന്യ റേഷന് ലഭിക്കുന്നവരുടെ ഇകെവൈസി അപ്ഡേഷന് ബയോമെട്രിക് വിവരങ്ങളിലൂടെ ഉറപ്പാക്കാനാണ് മസ്റ്ററിങ് നടത്തുന്നത്.മസ്റ്ററിങ് നടത്തിയോ എന്ന് ഓണ്ലൈൻ വഴി പരിശോധിക്കാം. ഇതിനായി epos.kerala.gov.in/SRC_Trans_Int.jsp വെബ്സൈറ്റിൽ കയറി റേഷന് കാർഡ് നമ്പർ അടിച്ചു കൊടുക്കുക. തുടർന്ന് സബ്മിറ്റ് ചെയ്താൽ റേഷന് കാർഡിൽ ഉൾപ്പെട്ട അംഗങ്ങളുടെ പേര് വിവരം ലഭിക്കും. ഓരോ അംഗത്തിന്റെയും പേരിന് നേരെ വലതു ഭാഗത്ത് അവസാനമായി EKyc സ്റ്റാറ്റസ് കാണാം. അതിൽ Done എന്നാണ് കാണുന്നത് എങ്കിൽ അവർ മസ്റ്ററിങ് നടത്തിയിട്ടുണ്ട് എന്നർഥം.എന്നാൽ Not Done എന്നാണെങ്കിൽ ഇല്ല എന്നർഥം. അവരാണ് റേഷന് കടകളിൽ പോയി മസ്റ്ററിങ് നടത്തേണ്ടത്. ഇന്ത്യയിൽ എവിടെ വച്ചും മസ്റ്ററിങ് ചെയ്യാം. ഒരു കുടുംബത്തിലെ എല്ലാവരും ഒരേ സമയമെത്തി മസ്റ്ററിങ് നടത്തേണ്ടതില്ല. മസ്റ്ററിങ്ങിന് വരുമ്പോൾ റേഷന് കാർഡ്, ആധാർ കാർഡ് എന്നിവ കൊണ്ടുവരണം.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version