തിരൂരങ്ങാടി : കൊടിഞ്ഞിപ്പള്ളിയിലെ ഭണ്ഡാരം കുത്തിത്തുറന്ന് 20,000 രൂപയോളം മോഷ്ടിച്ചയാളെ തിരൂരങ്ങാടി പോലീസ് അറസ്റ്റുചെയ്തു.താമരശ്ശേരി പൂനൂർ കക്കാട്ടുമ്മൽ വീട്ടിൽ മുജീബ് റഹ്‌മാനാ (41) ണ് പിടിയിലായത്. കഴിഞ്ഞ രണ്ടിന് രാത്രിയാണ് മോഷണം നടന്നത്. പിക്കാസ് ഉപയോഗിച്ച് ഭണ്ഡാരം തകർത്താണ് പണം മോഷ്ടിച്ചത്. സി.സി.ടി.വി. ദൃശ്യങ്ങളും സമാനകേസുകളിലെ പ്രതികളെക്കുറിച്ചും നടത്തിയ അന്വേഷണത്തിനൊടുവിലാണ് താമരശ്ശേരി പൂനൂരിൽനിന്നും പ്രതി പിടിയിലായത്. തൃശ്ശൂർ കുന്നംകുളത്തെ പള്ളിയിൽനിന്ന് ഭണ്ഡാരം തകർത്ത് ഒരുലക്ഷം കവർന്ന കേസിൽ ജയിലിലായിരുന്ന പ്രതി അടുത്തിടെ ജാമ്യത്തിലിറങ്ങിയാണ് കൊടിഞ്ഞിപ്പള്ളിയിൽ മോഷണം നടത്തിയത്. തിരൂരങ്ങാടി ഇൻസ്പെക്ടർ ബി. പ്രദീപ്‌കുമാർ, എസ്.ഐ. രാജു, ഡാൻസാഫ് അംഗങ്ങളായ കെ. പ്രമോദ്, എം. പ്രബീഷ്, കെ.ബി. അനീഷ്, എം.എം. ബിജോയ് തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com