Wednesday, September 17News That Matters

Accident

താനൂർ കടലിൽ ഒഴുകി നടക്കുന്ന നിലയിൽ ഒരു മൃതദേഹം കണ്ടെത്തി

Accident
താനൂർ: താനൂർ കടലിൽ നിന്നും ഒരു മൃതദേഹം കിട്ടി. മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളാണ് മൃതദേഹം കടലിൽ ഒഴുകി നടക്കുന്ന നിലയിൽ കണ്ടത്. അവർ കോസ്റ്റ്കാഡിനെ വിവരം അറിയിക്കുകയും മൃതദേഹം താനൂർ ഹാർബറിൽ എത്തിച്ചു. തുടർന്ന്  മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഏകദേശം അൻപത് വയസ്സിനു മുകളിൽ പ്രായം തോന്നിക്കും. മത്സ്യത്തൊഴിലാളിയുടെതാണോ എന്ന് സംശയിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല..... നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ഒൻപത് മാസം പ്രായമായ കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിമരിച്ചു.

Accident
തൃശൂർ: ഒൻപത് മാസം പ്രായമായ കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിമരിച്ചു. തലവണിക്കര കൊളോട്ടില്‍ രാജേഷിന്റെയും അമൃതയുടെയും മകള്‍ നീലാദ്രിനാഥാണ് മരിച്ചത്. 10 ദിവസം മുൻപായിരുന്നു അപകടമുണ്ടായത്. ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ കാണാതായപ്പോള്‍ നടത്തിയ അന്വേഷണത്തില്‍ വീട്ടിലെ ബക്കറ്റില്‍ വീണു കിടക്കുന്ന രീതിയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ ചികില്‍സക്കായി പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികില്‍സക്കിടെ ഞായറാഴ്ച രാവിലെയായിരുന്നു മരണം. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

വിദ്യാർത്ഥി വെള്ളത്തിൽ മുങ്ങി മരിച്ചു

Accident
കൊഴക്കോട്ടൂർ വിദ്യാർത്ഥി വെള്ളത്തിൽ മുങ്ങി മരിച്ചു അരീക്കോട്: കൊഴക്കോട്ടൂർ സ്വദേശിയും പരിവാറിന്റെ പഞ്ചായത്ത് ട്രഷററുമായ മങ്ങാട്ടുപറമ്പ് ലുഖ്മാന്റെ (മരം മുറി) മകൻ ഫർസാൻ വെള്ളത്തിൽ മുങ്ങി മരണപ്പെട്ടു. മയ്യത്ത് മഞ്ചേരി മൊഡിക്കൽ കോളേജിലാണ്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

തോട്ടിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് വായോധികൻ മുങ്ങി മരണപ്പെട്ടു

Accident
മലപ്പുറം: മേൽമുറി ആലത്തൂർപടി സ്വദേശി പുള്ളിയിൽ തന്മാനശ്ശേരി യൂസുഫ് ആലത്തൂർപടി വലിയ തോട്ടിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് മുങ്ങി മരണപ്പെട്ടു. മൃതദേഹം മലപ്പുറം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. നാളെ പോസ്റ്റുമോർട്ടം ചെയ്തതിന് ശേഷം ആലത്തൂർപടി ജുമാമസ്ജിദിൽ മയ്യിത്ത് നിസ്കാരവും ഖബറടക്കവും നടക്കും. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

മിനി ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 11 വയസുകാരൻ മരിച്ചു.

Accident
മിനി ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 11 വയസുകാരൻ മരിച്ചു; നാലുപേർക്ക് പരിക്ക് കരുവാരക്കുണ്ടിൽ മിനി ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 11 വയസുകാരൻ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. ഇരിങ്ങാട്ടിരിയിൽ കറുത്താർ വടക്കേതിൽ സക്കീറിന്റെ മകൻ മുഹമ്മദ് ഷാൻവാറാണ് മരിച്ചത്. ബുധൻ വൈകിട്ട് ആറോടെ ചീനിപാടത്താണ് അപകടം. കിഴക്കേത്തല ഭാഗത്തുനിന്ന് വരികയായിരുന്ന പാഴ്സൽ സർവീസ് മിനി ലോറിയും എതിരെ വന്ന ഓട്ടോയുമാണ് കൂട്ടിയിടിച്ചത്. ഗുരുതര പരിക്കേറ്റ ഷാൻവാറിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഷാൻവാറിന്റെ ഉമ്മ ജാസ്മിൻ (38), സഹോദരങ്ങളായ ഫാത്തിമ സജ്ന (18), മുഹമ്മദ് റോഷൻ (15), ഒട്ടോ ഡ്രൈവർ നമ്പ്യാർതൊടി അസൈനാർ (42) എന്നിവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഷാൻവാറിന്റെ സംസ്കാര ചടങ്ങുകൾ വ്യാഴാഴ്ച ഇരിങ്ങാട്ടിരി ജുമാ മസ്ജിദ് ഖബർ...

മന്ത്രി വീണാ ജോർജിന്റെ കാർ മഞ്ചേരിയിൽ അപകടത്തിൽപ്പെട്ടു.

Accident, MALAPPURAM
ആരോഗ്യമന്ത്രി വീണാ ജോർജിന്റെ കാർ അപകടത്തിൽപ്പെട്ടു. മലപ്പുറം മഞ്ചേരിയിൽവെച്ചാണ് അപകടമുണ്ടായത്. മുണ്ടക്കൈയിലെ ദുരന്തസ്ഥലത്തേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. മന്ത്രിക്കും ഒപ്പമുള്ളവർക്കും മഞ്ചേരി മെഡിക്കൽ കോളജിൽ പ്രാഥമിക ചികിത്സ നൽകി.എതിരെ വന്ന സ്‌കൂട്ടറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മന്ത്രിയുടെ കൈക്കും തലക്കും പരിക്കേറ്റു. സ്‌കൂട്ടറിലുണ്ടായിരുന്ന യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ചെട്ടിപ്പടിയില്‍ ട്രെയിന്‍ തട്ടി ചേളാരി സ്വദേശി മരിച്ചു

Accident
ചെട്ടിപ്പടിയില്‍ ട്രെയിന്‍ തട്ടി ചേളാരി സ്വദേശി മരിച്ചു. ചേളാരി പാണക്കാട് മാളിയേക്കല്‍ അബ്ദുല്‍ റസാഖ്(59) ആണ് ചെട്ടിപ്പടി റെയില്‍വെഗേറ്റിന് അല്പം അകലെ ട്രെയിന്‍ തട്ടി മരിച്ചത്. പരപ്പനങ്ങാടി പോലിസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പോസ് മോര്‍ട്ടം നടത്തി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

വാഹനാപകടം: ആറാം ക്ലാസ് വിദ്യാർത്ഥി മരണപ്പെട്ടു

Accident
കല്പകഞ്ചേരി: കല്ലിങ്ങൽ പറമ്പ് M S M ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി യായിരുന്ന സഹൽ ( 10 ) കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്പത്രിയിൽ മരണപ്പെട്ടു. മഞ്ചേരി പയ്യനാട് കാരേപറമ്പ് കടൂപാലി വീട്ടിൽ അബ്ദുസലാമിൻ്റെയും ആസ്വയുടേയും മകനായ സഹൽ വളവന്നൂർ മാട്ടുപുറം ജുമാമസ്ജിദിലെ മതപഠന വിദ്യാർത്ഥി കൂടിയായിരുന്നു.തിങ്കളാഴ്ച രാത്രി കാവുംപടിയിൽ വെച്ചുണ്ടായവാഹന അപകടത്തിൽ ഗുരുതര പരിക്കേറ്റതിനെ തുടർന്ന് കോഴിക്കോട്മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. സഹോദരങ്ങൾ : മുഹമ്മദ് സഹീദ്,സിറാജുദ്ദീൻ, സഹറുദ്ദീൻ,ഫാത്തിമ ഹനിയ, സുഹൈൽ, ഹയാ ഫാത്തിമസഹലിൻ്റെ ആകസ്മിക നിര്യാണത്തിൽ ദുഃഖസൂചകമായി സ്കൂളിന് ശനിയാഴ്ച അവധിയായിരിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ബൈക്ക് യാത്രക്കാരായ യുവാവും യുവതിയും ലോറിയിടിച്ച്‌ മരിച്ചു.

Accident
പെരുമ്ബാവൂർ: ബൈക്ക് യാത്രക്കാരായ യുവാവും യുവതിയും ലോറിയിടിച്ച്‌ മരിച്ചത് മുഹമ്മദ് ഇജാസിന്റെ സുഹൃത്തുക്കള്‍ പങ്കെടുക്കുന്ന ടൂർണമെന്റ് കാണാൻ പാലക്കാട്ടേക്ക് പോകുംവഴിയെന്ന് റിപ്പോർട്ട്.എറണാകുളം ജഡ്ജസ് അവന്യു പീടികത്തറയില്‍ റഹ്‌മത്തുല്ലയുടെ മകൻ മുഹമ്മദ് ഇജാസ് (21), ചങ്ങനാശ്ശേരി കുരിശുംമൂട് പുതുപുരയ്ക്കല്‍ ഫിയോണ ജോസ് (18) എന്നിവരാണ് കഴിഞ്ഞ ദിവസം അപകടത്തില്‍പെട്ട് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടേകാലിന് എം.സി. റോഡില്‍ പുല്ലുവഴിക്കു സമീപം കുറ്റിക്കാട്ട് ക്ഷേത്രം ഭണ്ഡാരത്തിനും കർത്താവുംപടി ജങ്ഷനുമിടയ്ക്കായിരുന്നു അപകടം. പെരുമ്ബാവൂർ ഭാഗത്തേക്കു പോയ ബൈക്ക് എതിരേ വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇജാസ് തല്‍ക്ഷണം മരിച്ചു. ഫിയോണയെ പെരുമ്ബാവൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പ...

MTN NEWS CHANNEL

Exit mobile version