ബൈക്ക് അപകടത്തിൽ ഒരു കുടുംബത്തിലെ രണ്ട് സഹോദരൻ മരണപ്പെട്ടത് നാടിനെ ദുഃഖത്തിലാഴ്ത്തി. പെരിന്തൽമണ്ണ പനങ്ങാങ്ങരക്ക് സമീപം കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ വേങ്ങര പാക്കടപ്പുറായ സ്വദേശികളായ ചെമ്പൻ ഫസൽ, ചെമ്പൻ ഇസ്മായിൽ ലബീബ് എന്നിവരാണ് മരണപ്പെട്ടത് പെരിന്തൽമണ്ണ ജെoസ് കോളേജ് ഡിഗ്രി ഫസ്റ്റ് ഇയർ വിദ്യാർത്ഥികളാണ് ഇരുവരും കോളേജിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇരുവരും ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും KSRTC ബസ്സും തമ്മിൽ കൂട്ടി ഇടിച്ചാണ് അപകടം സംഭവിച്ചത്
ചെമ്പൻ ഹംസ യുടെയും റസിയ യുടെയും മകനാണ് മരിച്ച ഹസ്സൻ ഫസൽ, ഹാരിസ് ഹസാന, നസ്രിയ, ഹയ്യാൻ എന്നിവർ സഹോദരങ്ങളാണ്ചെമ്പൻ സിദ്ദീഖിൻ്റെയും ഖൈറുന്നീസയും മകനാണ് മരിച്ച ഇസ്മായിൽ ലബീബ്, ഉവൈസ്, മാഹിർ, സജ്‌ന, ഉസ്ന എന്നിവർ സഹോദരങ്ങാണ് ഇരുവരുടെയും പിതാക്കൻമാർ ജേഷ്ടാനുജൻമാരാണ്. ഖബറടക്കം 4 ന് പാക്കടപ്പുറായ ഇരുകുളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com