Wednesday, September 17News That Matters

യുവാവിനെ ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടെത്തി.

മലപ്പുറം: വെള്ളാമ്പുറത്ത് യുവാവിനെ ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടെത്തി. കാളികാവ് പൂളമണ്ണയിൽ കൂരി ഷിബു (43)ആണ് മരിച്ചത്. ഇന്നലെ രാത്രി 7.30ഓടെ ഷൊർണൂരിൽനിന്ന് നിലമ്പൂരിലേക്ക് പോയ ട്രെയിൻ തട്ടിയതായാണ് വിവരം. വണ്ടൂർ പൊലീസ് സ്ഥലത്തെത്തി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

പിതാവ്: ബീരാൻ. ഉമ്മ: സുബൈദ. ഭാര്യ: നിജില. മക്കൾ: അസ്ക്‌കറലി, ഫർഹാൻ. പോസ്റ്റ്മോർട്ടത്തിനുശേഷം കാളികാവ് ജുമാമസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കും

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version