Thursday, January 22News That Matters

Author: admin

ലോറിയില്‍ കടത്തിയ നിരോധിത പുകയില ഉത്പന്നങ്ങളുടെ വന്‍ ശേഖരം പിടികൂടി

LOCAL NEWS, WAYANAD
വയനാട്ടില്‍ ലോറിയില്‍ കടത്തിയ നിരോധിത പുകയില ഉത്പന്നങ്ങളുടെ വന്‍ ശേഖരം പിടികൂടി. 3495 കിലോ പുകയില ഉത്പന്നങ്ങളാണ് എക്‌സൈസ് പിടിച്ചെടുത്തത്. മുത്തങ്ങ ചെക്‌പോസ്റ്റില്‍ ഇന്നലെ രാത്രിയാണ് പരിശോധനയ്ക്കിടെ വന്‍തോതില്‍ പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്. സംഭവത്തില്‍ വയനാട് വാളാട് സ്വദേശി സഫീര്‍ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. ലോറിയില്‍ 200 ഓളം ചാക്കുകളാണ് ഉണ്ടായിരുന്നത്. ബിയര്‍ വെയ്സ്റ്റിനടിയില്‍ അതിവിദഗ്ധമായി ഒളിപ്പിച്ചാണ് പുകയില ഉത്പന്നങ്ങള്‍ കടത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ പിടിയിലായ സഫീര്‍ മുമ്പ് കഞ്ചാവ് കേസില്‍ പിടിയിലായിട്ടുണ്ടെന്ന് എക്‌സൈസ് സൂചിപ്പിച്ചു. മാനന്തവാടി സ്വദേശിയാണ് ലോറി ഉടമയെന്നാണ് റിപ്പോര്‍ട്ട്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സന്‍ഫീര്‍ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെ...

കൂരിയാട് ആവശ്യമെങ്കില്‍ പാലം നിര്‍മ്മിക്കാനും തയ്യാര്‍, പ്രശ്നമായത് മണ്ണിന്‍റെ ഘടന: കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ്

NATIONAL NEWS
മലപ്പുറം കൂരിയാട് എലിവേറ്റഡ് പാത തകരാന്‍ ഇടയായത് മണ്ണിന്റെ കുഴപ്പം മൂലമെന്ന് കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ്. റോഡ് തകര്‍ന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ് കമ്പനി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജലന്ധര്‍ റെഡ്ഡി, ആവശ്യമെങ്കില്‍ അവിടെ പാലം നിര്‍മ്മിക്കാന്‍ പോലും കമ്പനി തയ്യാറാണെന്ന് വ്യക്തമാക്കി. അധികൃതരുടെ നിര്‍ദേശങ്ങള്‍ കമ്പനി കര്‍ശനമായി പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്തെ ഭൂഗര്‍ഭ സാഹചര്യങ്ങളും ഉയര്‍ന്ന ജലവിതാനവും തകര്‍ച്ചയ്ക്ക് ഘടകമായിട്ടുണ്ട്. വാഹനങ്ങള്‍ക്ക് സഞ്ചരിക്കാനുള്ള അണ്ടര്‍പാസ് അപ്രോച്ച് റാമ്പുകളിലൊന്ന് ഇടിഞ്ഞുവീണു. ഇതോടെ സര്‍വീസ് റോഡും താറുമാറായി. പ്രധാനപാതയുടെ ഇരുവശത്തുമുള്ള സര്‍വീസ് റോഡ് എത്രയും വേഗം പുനഃസ്ഥാപിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും നടത്തിവരികയാണ്. ജലന്ധര്‍ റെഡ്ഡി പറഞ്ഞു. റോഡ് നിര്‍മ്മിച്ച നെല്‍വയല്‍ വികസിച്ചതും, ദേശീയപാ...

സംസ്ഥാനത്ത് 65 അധ്യാപകര്‍ പോക്‌സോ കേസ് പ്രതികള്‍

KERALA NEWS
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ അധ്യാപകര്‍ക്കെതിരായ പോക്‌സോ കേസുകളില്‍ അച്ചടക്ക നടപടി കര്‍ശനമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇതിനകം അച്ചടക്ക നടപടികള്‍ സ്വീകരിച്ച കേസുകളില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനും ഇതുവരെ അച്ചടക്ക നടപടി എടുക്കാത്ത കേസുകളില്‍ പുതുതായി തുടങ്ങുന്നതിനുമാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിട്ടു. ഇരയായവരെ സംരക്ഷിക്കുകയെന്നതാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത നയമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സമയബന്ധിതമായി നടപടി പൂര്‍ത്തിയാക്കാത്ത കേസുകളുടെ ഫയല്‍, കെകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ തുടങ്ങിയവ ലഭ്യമാക്കി പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ നടപടി സ്വീകരിച്ചു വരുന്നു. വകുപ്പിന് കീഴില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കെതിരെ നിലവില്‍ റിപ്പോര്‍ട്ട് ചെയ്ത പോക്സോ...

പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം; പിന്നാലെ റോഡുമുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച്‌ ദാരുണാന്ത്യം.

KOTTAYAM, LOCAL NEWS
കോട്ടയം: ചന്തക്കവലയില്‍ റോഡ് മുറിച്ച്‌ കടക്കുന്നതിനിടെ കാറിടിച്ച്‌ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. തോട്ടയ്ക്കാട് ഇരവുചിറ സ്വദേശി അബിതയാണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു അപകടം.പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയതിനു പിന്നാലെ വീട്ടുകാർക്കൊപ്പം നഗരത്തില്‍ എത്തിയതായിരുന്നു കുട്ടി. അബിതയ്ക്കൊപ്പമുണ്ടായിരുന്ന അമ്മ നിഷയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

സ്വകാര്യ ബസ്സിനടിയിൽപെട്ട് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം

Accident
കോഴിക്കോട്: മീഞ്ചന്ത കണ്ണഞ്ചേരി സ്വകാര്യ ബസ്സിനടിയിൽപെട്ട് സ്കൂട്ടർ യാത്രക്കാരിക് ദാരുണാന്ത്യം. അരക്കിണർ വലിയാത്തു വീട്ടിൽ നദ (36)ആണ് മരണപ്പെട്ടത് കണ്ണഞ്ചേരി രാമകൃഷണ മിഷൻ സ്കൂളിന് സമീപം ടൗൺ ഭാഗത്തേക്കുപോകുന്ന മണ്ണൂർ റെയിൽ പുതിയ സ്റ്റാന്റ് ബസ്സും അതെ ദിശയിൽ സഞ്ചരിച്ച സ്‌കൂട്ടർ ബസ്സിനടിയിൽ പെടുകയായിരുന്നു. ബസ്സിന്റെ പുറകിലെ ടയർ യുവതിയുടെ തലയിലൂടെ കയറിയിറങ്ങിയാണ് മരണം സംഭവിച്ചത്.. നിദ ഏറെക്കാലം ജിദ്ദയിൽ പ്രവാസിയായിരുന്നു. ഭർത്താവ് ദിൽഷാദ് തരയങ്ങൽ. മാതാവ്: കൗലത്ത്. മക്കൾ: ഇസ്ഹാൻ, ആയിശ, മിൽഹാൻ, ഹനാൻ, അംനാൻ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

കർണാടക പൊലീസ് മേധാവിയായി എം.എ സലീം

LOCAL NEWS
ബംഗളൂരു: കർണാടക പൊലീസിന്റെ പുതിയ മേധാവിയായി എം.അബ്ദുല്ല സലീമിനെ നിയമിച്ചു. 1993 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് സലീം. അലോക് മോഹന്റെ പകരക്കാരനായാണ് സലീം എത്തുന്നത്. 1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു അലോക് മോഹന്‍.കർണാടകയിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച ഐപിഎസ് ഉദ്യോഗസ്ഥനാണ് മോഹൻ. 38 വര്‍ഷത്തിലേറെ അദ്ദേഹത്തിന്റെ സേവനം കര്‍ണാടകക്ക് ലഭിച്ചിട്ടുണ്ട്. ഇന്നലെ(ബുധനാഴ്ച) വൈകീട്ട് തന്നെ സലീം ചുമതല ഏറ്റെടുത്തു. ബെംഗളൂരുവിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സിഐഡി), സ്‌പെഷ്യൽ യൂണിറ്റുകൾ, സാമ്പത്തിക കുറ്റകൃത്യങ്ങൾ എന്നിവയുടെ ഡിജിപിയായും അദ്ദേഹം തുടരും. ആരാണ് എം.എ സലീം? 32 വർഷത്തെ കരിയറിൽ 26 വ്യത്യസ്ത വേഷങ്ങളിൽ സേവനമനുഷ്ഠിച്ചാണ് സലീം, കര്‍ണാടക പൊലീസിന്റെ തലപ്പത്ത് എത്തുന്നത്. വടക്കൻ ബെംഗളൂരുവിലെ ചിക്കബനവാരയില്‍ 1966ലാണ് സലിം ജനിച്ചത്. കൊമേഴ്‌സിലും പൊലീസ് മാനേജ്‌മെന്റിലും ബിര...

രാജീവ് ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു

VENGARA
വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി രാജീവ് ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെപിസിസി മെമ്പർ പി എ ചെറീത് ഉദ്ഘാടനം ചെയ്തു. ഡിസിസി മെമ്പർ എ കെ എ നസീർ, ടി കെ മൂസക്കുട്ടി, സോമൻ ഗാന്തികുന്ന്, പൂച്ചയെങ്‌ൽ അലവി, പി കെ കുഞ്ഞീൻ ഹാജി, ടിവി രാജഗോപാൽ, കാപ്പൻ മുസ്തഫ, ചാത്തമ്പാടൻ സൈതലവി, പറാഞ്ചേരി അശ്റഫ്, എം കെ നാസർ, ഒ. കെ വേലായുധൻ, ഇ പി കാദർ, കാപ്പൻ മുസ്തഫ, സുബൈർ ബാവ തട്ട യിൽ, കാട്ടികുഞ്ഞവുറു, ടി. വി.അർജുൻ, തുടങ്ങിയവർ പങ്കെടുത്തു....

പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 77.81 ശതമാനം വിജയം

KERALA NEWS
തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർസെക്കണ്ടറി  പ്രഖ്യാപിച്ചു. 77.81ശതമാനമാണ് വിജയമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. വൈകീട്ട് മൂന്നര മുതൽ വിവിധ വെബ്സൈറ്റുകളിലൂടെയും മൊബൈൽ ആപ്ലിക്കേഷനിലൂടെയും പരീക്ഷാഫലം ലഭ്യമാകും. ഏതെങ്കിലും പ്രതികൂല സാഹചര്യത്തില്‍ ഉപരിപഠനത്തിന് യോഗ്യത നേടാന്‍ കഴിയാത്തവര്‍ക്കും വിജയിച്ചവരില്‍ ആവശ്യമെങ്കില്‍ ഒരു വിഷയത്തില്‍ മാര്‍ക്ക് മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി ജൂണ്‍ 23 മുതല്‍ 27 വരെ സേ പരീക്ഷ നടത്തുമെന്നും മന്ത്രി അറിയിച്ചു. റെഗുലര്‍ വിഭാഗത്തില്‍ 2002 സ്കൂളുകളില്‍ നിന്നായി 3, 70,642 പേരാണ് പരീക്ഷ എഴുതിയത്. ഇതില്‍ 2,88, 394 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വർഷം 78.69 ശതമാനമായിരുന്നു വിജയം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ വിജയശതമാനത്തില്‍ 0.88 ശതമാനത്തിന്‍റെ കുറവ് ഉള്ളതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. 2012ലെ 88.08 ശതമാനമാണ് ഇ...

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനായി കോഴിക്കോട് വഴിയുള്ള യാത്രക്ക് പരിസമാപ്തി.

MALAPPURAM
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനായി കോഴിക്കോട് എംബാർക്കേഷൻ പോയിന്റ് വഴിയുള്ള യാത്രക്ക് പരിസമാപ്തി. അവസാന വിമാനം വ്യാഴാഴ്ച പുലർച്ചെ ഒരു മണിക്ക് പുറപ്പെട്ട് സഊദി സമയം പുലർച്ചെ 4.30 ന് ജിദ്ധയിലിറങ്ങും. 88 പുരുഷന്മാരും 81 സ്ത്രീകളും അടക്കം 169 തീർത്ഥാടകരാണ് അവസാന സംഗത്തിലുള്ളത്. ഹജ്ജ് ക്യാമ്പിന്റെ സമാപന സംഗമം സംസ്ഥാന ന്യൂനപക്ഷ ക്ഷേമ, കായിക, വഖഫ്, ഹജ്ജ് തീർത്ഥാടന വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ മൂന്ന് എംബാർക്കേഷൻ പോയിന്റുകളിലും തീർത്ഥാടകർക്ക് എല്ലാ നിലയിലും മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുന്നതിന് സർക്കാർ ഇതുവരെ പരമാവധി ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്നും സഊദി അറേബ്യയിൽ എത്തിയാൽ ലക്ഷങ്ങൾ സംബന്ധിക്കുന്ന ഹജ്ജ് വേളയിൽ ഏതെങ്കിലും തരത്തിലുള്ള പ്രയാസങ്ങൾ അനുഭവപ്പെടുമ്പോൾ സാഹചര്യങ്ങൾ മനസ്സിലാക്കി അത് പരിഹരിക്കാൻ എല്ലാവരും പരസ്പരം സഹകരിക്കണമെന്നും തീർത്ഥ...

തി​രൂ​രില്‍ 25 കി​ലോ പ​ഴ​കി​യ മ​ത്സ്യം പി​ടി​കൂ​ടി

MALAPPURAM
തി​രൂ​ർ: പ​ല​യി​ട​ത്തും പ​ഴ​കി​യ മ​ത്സ്യം വി​റ്റ​ഴി​ക്കു​ന്നു​ണ്ടെ​ന്ന വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ല​യു​ടെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യാ​യ തി​രൂ​ർ, ത​വ​നൂ​ർ സ​ർ​ക്കി​ളു​ക​ളി​ൽ മൊ​ബൈ​ൽ ഫു​ഡ് ടെ​സ്റ്റി​ങ് ലാ​ബോ​റ​ട്ട​റി​യു​ടെ സ​ഹാ​യ​ത്തോ​ടെ ഭ​ക്ഷ്യ​സു​ര​ക്ഷ വി​ഭാ​ഗം വ്യാ​പ​ക പ​രി​ശോ​ധ​ന ആ​​രം​ഭി​ച്ചു. ഭ​ക്ഷ്യ സു​ര​ക്ഷ ഓ​ഫി​സ​ർ എം.​എ​ൻ. ഷം​സി​യ​യു​ടെ നേ​തൃ​ത്വ​ലാ​ണ് പ​രി​ശോ​ധ​ന. തി​രൂ​രി​ലെ കെ.​ജി പ​ടി​യി​ൽ​നി​ന്നും ഏ​ഴൂ​രി​ൽ നി​ന്നു​മാ​യി 25 കി​ലോ ഗ്രാം ​പ​ഴ​കി​യ റി​ബ​ൺ മ​ത്സ്യം പി​ടി​കൂ​ടി ന​ശി​പ്പി​ച്ചു. പ​ല​യി​ട​ത്തു​നി​ന്നും വി​ദ​ഗ്ധ പ​രി​ശോ​ധ​ന​ക്കാ​യി സം​ഘം സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ എം.​എ​ൻ. ഷം​സി​യ പ​റ​ഞ്ഞു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും ...

BJP ത്രിവർണപതാകയേന്തിയുള്ള സ്വാഭിമാനയാത്ര സംഘടിപ്പിച്ചു

VENGARA
ഒപ്പറേഷൻ സിന്ദൂറിലൂടെ പാക്കിസ്ഥാന്റെ ഭീകരതയ്ക്ക് ശക്തമായ തിരിച്ചടി നൽകിയ ഭാരതത്തിന്റെ ധീരസൈനികർക്കും നരേന്ദ്രമോദി നയിക്കുന്ന ഭാരത സർക്കാരിനും ശക്തമായ പിന്തുണയും അഭിവാദ്യവും അർപ്പിച്ചു കൊണ്ട്. ത്രിവർണ പതാകയേന്തിയുള്ള സ്വാഭിമാനയാത്ര സംഘടിപ്പിച്ചു. കുന്നുംപുറം വലിയപ്പീടിക പെട്രോൾ പമ്പിന് സമീപത്തു നിന്നും ആരംഭിച്ച സ്വാഭിമാനയാത്ര കുന്നുംപുറത്ത് സമാപിച്ചു. Rtd Junior Warned Officer പരമേശ്വരൻ പറാട്ട് ഉദ്ഘാടനം ചെയ്തു. ഭാരത സൈന്യത്തിന്റെ പ്രത്യേകിച്ച് സൈന്യത്തിലെ നാരീ ശക്തിയുടെ കരുത്ത് ലോകരാജ്യങ്ങൾ കണ്ട് അമ്പരന്ന ഓപ്പറേഷനായിരുന്നു സിന്ദൂർ. ലോക രാജ്യങ്ങൾക്കിടയിൽ ഭാരതത്തിന്റെ നിലയും നിലവാരവും ഉയർത്തുന്ന നയതന്ത്ര വിജയമായിരുന്നു പാക്കിസ്ഥാനെതിരെ ഭാരതം നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് ലോകം നൽകിയ പിന്തുണ എന്ന് ഉദ്ഘാടകൻ പറഞ്ഞു. ബിജെപി മലപ്പുറം സെന്റർ ജില്ല പ്രസിഡന്റ് പി സുബ്രഹ്മണ്യൻ, ബിജെപി വേങ്ങര മണ്ഡലം പ്രസി...

മൽസ്യ ബന്ധനത്തിന് പോയ 2 വള്ളങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

Accident
പരപ്പനങ്ങാടി: മൽസ്യ ബന്ധനത്തിന് പോയ 2 വള്ളങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, 2 പേർക്ക് പരിക്കേറ്റു. വള്ളിക്കുന്ന് ആനങ്ങാടി തലക്കകത്ത് വീട്ടിൽ ഹംസക്കോയയുടെ മകൻ നവാസ് (40) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ യാണ് സംഭവം.പരപ്പനങ്ങാടി ഇത്തിഹാദി വള്ളവും ആനങ്ങാടി റുബിയാൻ വള്ളം ആണ് കൂട്ടിയിടിച്ചത്. ഇടിയെ തുടർന്ന് നവാസ് തെറിച്ചു വീണു. പരിക്കേറ്റ 3 പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും നവാസ്‌മരണപ്പെട്ടു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

സഹോദരിയെ മർദിച്ചെന്ന പരാതിയില്‍ വ്ലോഗർക്കെതിരെ പൊലീസ് കേസെടുത്തു

ALAPPUZHA, LOCAL NEWS
സ്വർണാഭരണങ്ങള്‍ നല്‍കാത്തതിന്റെ പേരില്‍ സഹോദരിയെ മർദിച്ചെന്ന പരാതിയില്‍ യൂട്യൂബ് വ്ലോഗർക്കെതിരെ ആലപ്പുഴ വനിത പൊലീസ് കേസെടുത്തു. മണ്ണഞ്ചേരി തിരുവാതിര വീട്ടില്‍ താമസിക്കുന്ന കുതിരപ്പന്തി പുത്തൻവീട്ടില്‍ ഗ്രീൻഹൗസ് രോഹിത്തിനെതിരെയാണ് (27) കേസെടുത്തത്.സഹോദരിയായ റോഷ്നിക്ക് അച്ഛൻ നല്‍കിയ സ്വ‌ർണാഭരണങ്ങള്‍ പ്രതി വില്‍ക്കാൻ ശ്രമിച്ചത് തടഞ്ഞതിലുള്ള വൈരാഗ്യമാണ് മർദനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ മൂന്നിനാണ് കേസിനാസ്പദമായ സംഭവം.പ്രതിയും കുടുംബവും പണയത്തിന് താമസിക്കുന്ന മണ്ണഞ്ചേരിയിലെ വീട്ടില്‍ വച്ച്‌ ആഭരണം വില്‍ക്കുന്നതിനെ പറ്റി തർക്കമുണ്ടാവുകയും പ്രതി സഹോദരിയുടെ മുഖത്തടിക്കുകയും കഴുത്തില്‍ ഞെക്കിപിടിക്കുകയും തലമുടി കുത്തിന് പിടിച്ച്‌ വലിച്ച്‌ ദേഹോപദ്രവം ഏല്പിക്കുകയുമായിരുന്നു. തുടർന്ന് പ്രതി അമ്മയേയും പരാതിക്കാരിയേയും അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വിഡിയോ തന്‍റെ യുട്യൂബ് ചാനല്‍ വഴിയും മറ്റ...

ദേശീയ പാതയിലെ തകർച്ച: ഇ.ടി.മുഹമ്മദ് ബഷീർ കേന്ദ്ര മന്ത്രിയുമായി കൂടികാഴ്ച നടത്തി.

NATIONAL NEWS
ന്യൂഡൽഹി: ദേശീയപാത 66 ൽ കൂരിയാട്, തലപ്പാറ ഭാഗത്ത് ഉണ്ടായ തകർച്ച സംബന്ധിച്ച് മുസ്ലിം ലീഗ് അഖിലേന്ത്യാ ഓർഗനൈസിംഗ് സെക്രട്ടറിയും മലപ്പുറം പാർലിമെന്റ് മെമ്പറുമായ ഇ.ടി.മുഹമ്മദ് ബഷീർ എം.പി.ഇന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയെ നേരിൽ കണ്ട് ചർച്ച നടത്തുകയും കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി മന്ത്രിക്ക് കത്ത് നൽകുകയും ചെയ്തു. നിർമ്മാണം നടക്കുന്ന ഈ ഭാഗത്ത് ഉണ്ടായ അപകടത്തിൽ നിന്ന് യാത്രക്കാർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. നിർമ്മാണത്തിലെ ഗൗരവമായ പിഴവുകൾ കൊണ്ടാണ് റോഡ് തകർന്നതെന്നാണ് മനസ്സിലാക്കുന്നതെന്ന് അദ്ദേഹം മന്ത്രിയോട് പറഞ്ഞു. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നുണ്ടെങ്കിലും ദേശീയപാത അതോറിറ്റി അതിനെ ഗൗരവത്തോടെ കാണുന്നില്ല. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള പാതയിൽ ഇത്തരത്തിലുള്ള അപകടങ്ങൾ പതിവായിരികയാണെന്നും ഇത് സംസ്ഥാനമാകെയു...

കൂ​രി​യാ​ട് ദേ​ശീ​യ​പാ​ത ഇ​ടി​ഞ്ഞു താ​ണ സം​ഭ​വ​ത്തി​ൽ ഹൈ​കോ​ട​തി നാ​ഷ​ണ​ൽ ഹൈ​വേ അ​തോ​റി​റ്റി​യു​ടെ റി​പ്പോ​ർ​ട്ട് തേ​ടി.

VENGARA
കൊ​ച്ചി: കൂ​രി​യാ​ട് പ​ണി​ന​ട​ന്നു ​വ​രു​ന്ന ദേ​ശീ​യ​പാ​ത ഇ​ടി​ഞ്ഞു താ​ണ സം​ഭ​വ​ത്തി​ൽ ഹൈ​കോ​ട​തി നാ​ഷ​ണ​ൽ ഹൈ​വേ അ​തോ​റി​റ്റി​യു​ടെ റി​പ്പോ​ർ​ട്ട് തേ​ടി. റോ​ഡു​ക​ളു​ടെ ദു​ര​വ​സ്ഥ സം​ബ​ന്ധി​ച്ച ഹ​ര​ജി​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ജ​സ്റ്റി​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ന്റെ ന​ട​പ​ടി. റോ​ഡ് പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും ഇ​തി​നാ​യി ബ​ന്ധ​പ്പെ​ട്ട​വ​രു​മാ​യി കൂ​ടി​യാ​ലോ​ച​ന ന​ട​ക്കു​ക​യാ​ണെ​ന്നും എ​ൻ.​എ​ച്ച്.​എ.​ഐ അ​റി​യി​ച്ചു. വി​ഷ​യം വെ​ള്ളി​യാ​ഴ്ച വീ​ണ്ടും പ​രി​ഗ​ണി​ക്കും. പൊതുമരാമത്ത് സെക്രട്ടറി അന്വേഷിക്കും മ​ല​പ്പു​റം: കൂ​രി​യാ​ട്ട് ദേ​ശീ​യ​പാ​ത 66 ഇ​ടി​ഞ്ഞു താ​ഴ്ന്നു​ണ്ടാ​യ അ​പ​ക​ടം പൊ​തു​മ​രാ​മ​ത്ത് സെ​ക്ര​ട്ട​റി അ​ന്വേ​ഷി​ക്കും. അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് പൊ​തു​മ​രാ​മ​ത്ത് സെ​ക്ര​ട്ട​റി​ക്ക...

കക്കാടംപുറം KMCC കെ. പി. എം രണ്ടാമത് ബൈത്ത്റഹ്മ ഉദ്ഘാടനം സംഘടിപ്പിച്ചു

VENGARA
കക്കാടംപുറം KMCC കെ. പി. എം രണ്ടാമത് ബൈത്ത്റഹ്മ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു, കെ. പി സുബൈർ അദ്ധ്യക്ഷത വഹിച്ചു, പഞ്ചായത്ത് മുസ് ലിം ലീഗ് ഭാരവാഹികളായ എ.പി ഹംസ, ഇസ്മായിൽ പുങ്ങാടൻ, സി.കെ മുഹമ്മദ് ഹാജി, റസാഖ് അരിക്കൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റഷിദ് കൊണ്ടണത്ത്, വാർഡ് മെമ്പർ കെ.സി അച്ചുമ്മ കുട്ടി,എസ്.ടി.യു മണ്ഡലം ട്രഷറർ സി.പി മരക്കാർ ഹാജി, പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് ഭാരവാഹികളായ കെ.ടി ഷംസുദ്ധീൻ,മുനീർ വിലാശേരി, കെ.കെ സകരിയ , വാർഡ് ലീഗ് ഭാരവാഹികളായ അരീക്കൻ കുഞ്ഞിമുഹമ്മദ്, മെയ്തീൻകുട്ടി കേതോരി, കെ.സി ഹംസ, പി.കെ ആലസൻ കുട്ടി,അഷറഫ് പാവിൽ, കെ.സി സലിം , കെ. എം റിയാസ്, കെ.കെ മെയ്തീൻ കുട്ടി,പി.കെ ഉസ്മാൻ, പി.വി മുനീർ കോയ കള്ളിയത്ത്, സത്താർ കുറ്റൂർ, യുസുഫ് പാലത്തിങ്ങൽ, ഷംസു പാലത്തിങ്ങൽ, കെ.എം റഹിം,കെ.എം.സി. സി ഭാരവാഹികളായ ഹസൈൻ പാലത്തിങ്ങൽ, കെ.കെ സീദ്ധീഖ്, അരീക്കൻ അബ്ദു , പ...

മലർവാടി ബാലസംഘം ഊരകം യൂണിറ്റിന് കീഴിൽ ബാലോത്സവം സംഘടിപ്പിച്ചു.

VENGARA
വേങ്ങര : മലർവാടി ബാലസംഘം ഊരകം യൂണിറ്റിന് കീഴിൽ ബാലോത്സവം സംഘടിപ്പിച്ചു. 80 ഓളം കുട്ടികൾ പങ്കെടുത്ത പരിപാടി ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ഏരിയ കോഡിനേറ്റർ നാജിയ അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. ഡോക്ടർ യാസീൻ ഇസ്ഹാഖ്, നജ്മുന്നജാത്ത്, സഫീന അമീൻ , ഷാക്കിറ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു . വ്യത്യസ്ത കാറ്റഗറികളിൽ ആയി 15 ഇനം മത്സരങ്ങളാണ് ബാലോത്സവത്തിൽ ഉണ്ടായിരുന്നത് . കെ . അബൂഹനീഫ, സി.മുഹമ്മദലി , പി. മുഹമ്മദ് അഷറഫ് , ഡോ.സഫ് വാൻ കെ പി, ഹനീഫ് സി, മൈമൂന പാറക്കണ്ണി തുടങ്ങിയവർ നേതൃത്വം നൽകി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

വേങ്ങര പഞ്ചായത്ത് UDF കമ്മിറ്റി LDF സർക്കാരിന്റെ വാർഷികം കരിദിന ആയി ആചരിച്ചു

VENGARA
വേങ്ങര പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി വേങ്ങര ടൗണിൽ പ്രകടനം നടത്തി പിണറായി മന്ത്രിസഭയുടെ വാർഷികം കരിദിനം ആയി ആചരിച്ചു. പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം യുഡിഎഫ് ചെയർമാൻ പി എ ചെറീത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യുഡിഎഫ് കൺവീനർ ടിവി ഇക്ബാൽ സ്വാഗതം പറഞ്ഞു. വേങ്ങര പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലിം, ടി കെ മൂസക്കുട്ടി, സോമൻ ഗാന്ധികുന്ന്, മുള്ളൻ ഹംസ, സി എച്ച് സലാം, മേക്കമണ്ണിൽ കുഞ്ഞിപ്പ, എം ടി ഇബ്രാഹിം, വി. ടി മൊയ്തീൻ തുടങ്ങിയവർ പങ്കെടുത്തു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ബിന്ദുവിന്റെ നേതൃത്വത്തിൽ ആദിവാസി സമരം വീണ്ടും കലക്ടറേറ്റിന് മുന്നിൽ

MALAPPURAM
മലപ്പുറം: സർക്കാർ നൽകിയ വാഗ്ദാനം വീഴ്ച വരുത്തിയെന്നാരോപിച്ച് ആദിവാസി നേതാവ് ബിന്ദു വൈലാശ്ശേരി നേതൃത്വത്തിൽ വീണ്ടും സമരം ആരംഭിച്ചു. മലപ്പുറം കലക്ടറേറ്റിന് മുന്നിലാണ് സമരം ആരംഭിച്ചത്. 314 ദിവസത്തോളം നീണ്ടു നിന്ന സമരം കഴിഞ്ഞ വർഷം ജില്ലാ കലക്ടറുമായി നടത്തിയ ചർച്ചയെ തുടർന്ന് താൽക്കാലികമായി നിർത്തിയിരുന്നുവെങ്കിലും, വാഗ്ദാനം ചെയ്ത 50 സെന്റ് വീതം ഭൂമി ഇപ്പോഴും നൽകാത്തതാണ് വീണ്ടും സമരത്തിലേക്ക് നയിച്ചത്. സമര നായിക ബിന്ദു വൈലാശ്ശേരി, ഗ്രോ വാസു സമര സമിതി അംഗങ്ങളായ ഗിരിദാസ്, മജീദ് ചാലിയാർ, സമീർ മാസ്റ്റർ, വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് ആരിഫ് ചൂണ്ടയിൽ തുടങ്ങിയവർ ചേർന്ന് കലക്ടറുമായി വീണ്ടും ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. നൽകിയ ഉറപ്പുകൾ പാലിക്കാനായില്ലെന്നതിൽ ശക്തമായ പ്രതിഷേധമുയർത്തിയാണ് സമരം വീണ്ടും തുടങ്ങിയത്. മുൻപ് നിരവധി ഡേറ്റുകൾ കളക്ടർ ഭൂമി നൽകുമെന്ന് ഉറപ്പ് നൽകിയെങ്കിലും വാക്ക് പാലിക്ക...

ഗൂഗിൾ പേ, ഫോൺ പേ ആപ്പുകൾക്കും വ്യാജൻ; വ്യാപാരികൾ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്…!!!

KERALA NEWS
യു.പി.ഐ പേയ്മെന്‍റ് ആപ്പുകളായ ഗൂഗിൾ പേ, ഫോൺപേ, പേടിഎം തുടങ്ങിയവക്കും വ്യാജൻ. വ്യാപാരികളെ കബളിപ്പാക്കാനായാണ് വ്യാജ ആപ്പുകൾ ഉപയോഗിക്കുന്നത്. ഡിജിറ്റൽ പേയ്മെന്‍റുകളിൽ പണം അക്കൗണ്ടിൽ എത്തിയെന്ന് വ്യാപാരികൾ ഉറപ്പിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നുണ്ട്.. സാധനങ്ങൾ വാങ്ങിയതിനു ശേഷം തട്ടിപ്പുകാർ ഇത്തരം വ്യാജ ആപ്പുകൾ വഴി പണമിടപാട് നടത്തുകയും, പണം അയച്ചതായി സ്ഥാപന ഉടമയെ സ്ക്രീൻഷോട്ട് കാണിച്ചതിനുശേഷം കടന്നു കളയുകയും ചെയ്യുകയാണ് രീതി. തിരക്കുകൾക്കിടയിൽ പലപ്പോഴും പണം അക്കൗണ്ടിൽ വന്നുവെന്ന് ഉറപ്പിക്കാൻ സ്ഥാപന ഉടമകൾ ശ്രദ്ധിക്കാറില്ല. വ്യാജ ആപ്പുകൾ എല്ലാ രീതിയിലും ഒറിജിനലിനു സമാനമായി പ്രവർത്തിക്കുന്നതിനാൽ ഒറ്റനോട്ടത്തിൽ ഇതു വ്യാജനാണെന്ന് കണ്ടെത്താൻ സാധിക്കില്ല. അഥവാ ആരെങ്കിലും സംശയം പ്രകടിപ്പിച്ചാൽ നെറ്റ്‌വർക്ക് പ്രശ്നങ്ങൾ ഉള്ളത് കൊണ്ടാണ് ഇടപാട് വൈകുന്നതെന്നും വിശ്വസിപ്പിക്കും.. ഡിജിറ്റൽ പെയ്മെന്റ് വ...

MTN NEWS CHANNEL

Exit mobile version