എ.ആർ നഗർ: മമ്പുറം പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ കാരുണ്യ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ഇരുമ്പുചോല എ.യു.പി നഴ്സറി സ്കൂളിലെ കൊച്ചു മിടുക്കർ. തങ്ങളുടെ സമ്പാദ്യക്കുടുക്കകളിൽ സ്വരൂപിച്ചു വെച്ച 12,000 രൂപയാണ് എൽ.കെ.ജി, യു.കെ.ജി ക്ലാസുകളിലെ വിദ്യാർത്ഥികൾ പാലിയേറ്റീവ് കെയറിനായി കൈമാറിയത്. കുരുന്നുകളുടെ ഈ വലിയ മനസ്സ് നാട്ടുകാർക്കും വിദ്യാലയത്തിനും അഭിമാനമായി മാറിയിരിക്കുകയാണ്. സ്കൂൾ മാനേജർ കെ. ലിയാഖത്തലി, സി. റഷീദ്, അംബിക ടീച്ചർ എന്നിവർ ചേർന്ന് പാലിയേറ്റീവ് കെയർ യൂണിറ്റ് ചെയർമാൻ ചാലിൽ ബഷീറിന് തുക കൈമാറി. ചടങ്ങിൽ കൺവീനർ റാഫി മാട്ടുമ്മൽ, പി.ടി.എ ഭാരവാഹികളായ അൻളൽ കാവുങ്ങൽ, ബഷീർ കാവുങ്ങൽ, ഇസ്മായിൽ തെങ്ങിലാൻ, ടി. മുനീർ, കെ. ഫൈസൽ എന്നിവരും പാലിയേറ്റീവ് പ്രവർത്തകരായ അബ്ദുറഹ്മാൻ മതാരി, എ.പി അബ്ദുലത്തീഫ്, റഫീഖ് കൊളക്കാട്ടിൽ, വി.ടി അബ്ദുസ്സലാം, സി.പി അബ്ദുല്ലത്തിഫ്, എൻ.കെ സുമതി, മുബീന തുടങ്ങിയവരും സംസാരിച്ചു.
