യാത്രക്കാരൻ കയറിപ്പിടിച്ചതായി പരാതി പറഞ്ഞ വിദ്യാർഥിനിയെ സ്വകാര്യ ബസ് ജീവനക്കാർ ഇറക്കിവിട്ടു
സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്ന പതിനഞ്ചുകാരിയായ വിദ്യാർഥിനിയെ യാത്രക്കാരൻ അതിക്രമത്തിനിരയാക്കി. പരാതി പറഞ്ഞ പെണ്‍കുട്ടിയെ ബസ് ജീവനക്കാർ വഴിയില്‍ ഇറക്കിവിട്ടു. അതിക്രമം നടത്തിയ ആളെ പൊലീസില്‍ ഏല്‍പ്പിക്കാതെ സ്റ്റാൻഡില്‍ ഇറക്കിവിടുകയും ചെയ്തു.ചൊവ്വാഴ്ച ഉച്ചക്ക് ശേഷം മൂന്നോടെ കോട്ടക്കലില്‍ നിന്ന് വളാഞ്ചേരിയിലേക്ക് വരുകയായിരുന്ന സ്വകാര്യ ബസിലാണ് സംഭവം. സഹപാഠികളെല്ലാം ഇറങ്ങിയതോടെ ഒറ്റക്കായ പെണ്‍കുട്ടിയെ പിന്നില്‍നിന്ന് ഒരാള്‍ കയറി പ്പിടിക്കുകയായിരുന്നു. പെണ്‍കുട്ടി ഇക്കാര്യം പറഞ്ഞെങ്കിലും ചെവി കൊടുക്കാതിരുന്ന ബസ് ജീവനക്കാര്‍ പെണ്‍കുട്ടിയെ വളാഞ്ചേരി സ്റ്റാന്‍ഡ് എത്തുന്നതിനു മുമ്ബുള്ള റിലയന്‍സ് പെട്രോള്‍ പമ്ബിന് മുന്നില്‍ ഇറക്കി വിടുകയായിരുന്നു.വിദ്യാർഥിനിയെ കടന്നുപിടിച്ച ആളുമായി സ്റ്റാന്‍ഡിലേക്ക് പോയ ബസ് ജീവനക്കാര്‍ ഇയാളെ സ്റ്റാന്‍ഡിലിറങ്ങി രക്ഷപ്പെടാന്‍ സഹായിക്കുകയും ചെയ്തുവെന്നാണ് പരാതി. റ...