Saturday, October 31News That Matters
Shadow

Author: admin

പൊന്മുണ്ടത്ത് ലീഗ് കോട്ട തകർന്നു; 15 വർഷത്തെ ഭരണത്തിന് അന്ത്യം, ജനകീയ മുന്നണിക്ക് ചരിത്ര വിജയം

പൊന്മുണ്ടത്ത് ലീഗ് കോട്ട തകർന്നു; 15 വർഷത്തെ ഭരണത്തിന് അന്ത്യം, ജനകീയ മുന്നണിക്ക് ചരിത്ര വിജയം

MALAPPURAM
പൊന്മുണ്ടം: യു.ഡി.എഫ് സംവിധാനമില്ലാത്ത പൊന്മുണ്ടം ഗ്രാമപഞ്ചായത്തിൽ മുസ്ലിം ലീഗിന് കനത്ത തിരിച്ചടി. 15 വർഷത്തെ ലീഗ് ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് കോൺഗ്രസ്-സി.പി.എം സഖ്യമായ 'ജനകീയ മുന്നണി' പഞ്ചായത്തിൽ അട്ടിമറി വിജയം നേടി. ആകെയുള്ള 18 സീറ്റുകളിൽ 13 ഇടങ്ങളിലും വിജയിച്ചാണ് ജനകീയ മുന്നണി പഞ്ചായത്ത് ഭരണം പിടിച്ചെടുത്തത്.​ലീഗ് വിരുദ്ധ വോട്ടുകളുടെ ഏകീകരണമാണ് ജനകീയ മുന്നണിയുടെ ഉജ്ജ്വല വിജയത്തിന് വഴിയൊരുക്കിയത്. വാർഡുകളായ 1, 3, 4, 8, 9, 10, 11, 12, 13, 14, 15, 17, 18 എന്നിവടങ്ങളിൽ മുന്നണി സ്ഥാനാർത്ഥികൾ ആധികാരിക വിജയം നേടി. ശക്തമായ മത്സരം നടന്ന വാർഡുകളിൽ ലീഗിന്റെ മുതിർന്ന നേതാക്കൾക്ക് പോലും കാലിടറി. മുൻ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എന്നിവർ പരാജയപ്പെട്ട പ്രമുഖരിൽ ഉൾപ്പെടുന്നു.​ശക്തമായ ഭരണവിരുദ്ധ വികാരത്തിനൊപ്പം, സിറ്റിംഗ് സീറ്റ് വെൽഫെയർ പാർട്ടിക്ക് വിട്ടുനൽകിയതിലു...
കൊണ്ടോട്ടി നെടിയിരുപ്പ് കോളനിയിൽ കാണാതായി

കൊണ്ടോട്ടി നെടിയിരുപ്പ് കോളനിയിൽ കാണാതായി

KONDOTTY
കൊണ്ടോട്ടി നെടിയിരുപ്പ് കോളനിയിൽ നിന്നും 11-12-2025 രാവിലെ 11:40-ന് Rozario (റൊസാരിയോ) എന്ന സ്വകാര്യ ബസിൽ കോഴിക്കോട് ഭാഗത്തേക്ക് യാത്ര തിരിച്ച പെൺകുട്ടിയെ കാണാതായി. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ 0483-2712041 (കൊണ്ടോട്ടി പോലീസ് സ്റ്റേഷൻ), 9895378179 എന്നീ നമ്പറുകളിലോ അറിയിക്കുക....
വിജയാഘോഷം ദുരന്തമായി; പടക്കം പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം

വിജയാഘോഷം ദുരന്തമായി; പടക്കം പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം

KONDOTTY
കൊണ്ടോട്ടി: തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ നടന്ന ആഹ്ലാദപ്രകടനത്തിനിടെയുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. മലപ്പുറം കൊണ്ടോട്ടി പെരിയമ്പലം സ്വദേശി ഇര്‍ഷാദ് (27) ആണ് മരിച്ചത്. ചെറുകാവ് പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡായ പെരിയമ്പലത്ത് വൈകിട്ട് 6.45-ഓടെയാണ് നാടിനെ നടുക്കിയ സംഭവം. ഇലക്ഷന്‍ വിജയാഹ്ലാദത്തിനിടെ സ്‌കൂട്ടറിന് മുന്നില്‍ വെച്ച പടക്കം മറ്റുള്ളവർക്ക് വിതരണം ചെയ്യുകയായിരുന്നു ഇര്‍ഷാദ്. ഇർഷാദ് പടക്കം വിതരണം ചെയ്യുന്നതിനിടെ സമീപത്ത് പൊട്ടിച്ച പടക്കത്തില്‍ നിന്നുള്ള തീപ്പൊരി ഇദ്ദേഹത്തിന്റെ സ്‌കൂട്ടറിലുണ്ടായിരുന്ന പടക്കക്കെട്ടിലേക്ക് തെറിച്ചു വീഴുകയായിരുന്നു. നിമിഷ നേരം കൊണ്ട് സ്കൂട്ടറിലുണ്ടായിരുന്ന പടക്കങ്ങൾ ഒന്നാകെ വൻശബ്ദത്തോടെ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്....
വേങ്ങര സ്വദേശി ജിദ്ദയിൽ നിര്യാതനായി

വേങ്ങര സ്വദേശി ജിദ്ദയിൽ നിര്യാതനായി

GULF NEWS
ജിദ്ദ: വേങ്ങര ചിനക്കൽ മുണ്ടക്ക പറമ്പ് സ്വദേശി ടി.വി അബ്ദുല്ലത്തീഫ് സൗദി അറേബ്യയിലെ ജിദ്ദയിൽ നിര്യാതനായി. ജിദ്ദ അബുഹൂറിലെ താമസ സ്ഥലത്താണ് ഇദ്ദേഹം മരണപ്പെട്ടത്. തുടർ നടപടികൾക്കും മറ്റുമായി ജിദ്ദ കെഎംസിസി (KMCC) വെൽഫയർ വിംഗ് പ്രവർത്തകർ സഹായത്തിനുണ്ട്. ജനാസ നാട്ടിലെത്തിക്കുന്നത് ഉൾപ്പെടെയുള്ള നടപടികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കും...
അപകടം പതിഞ്ഞിരിക്കുന്ന കോട്ടക്കൽ പുത്തൂര്‍ ജങ്ഷൻ

അപകടം പതിഞ്ഞിരിക്കുന്ന കോട്ടക്കൽ പുത്തൂര്‍ ജങ്ഷൻ

Accident
കോട്ടക്കൽ: നാടിനെ നടുക്കിയ അപകടത്തിൽ കോട്ടക്കലിൽ നിയന്ത്രണം വിട്ട ലോറിയിടിച്ച് ഒൻപത് വയസ്സുകാരി മരിച്ചു. കോട്ടക്കല്‍ ചിനക്കല്‍ അല്‍മനാര്‍ സ്‌കൂളിന് സമീപം താമസിക്കുന്ന ചങ്ങരംചോല ഷാനവാസിന്റെ മകള്‍ റീം ഷാനവാസ് (9) ആണ് മരിച്ചത്. കോട്ടക്കല്‍ പീസ് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്.​കഴിഞ്ഞ ദിവസം രാവിലെ പുത്തൂര്‍ ജങ്ഷനിലാണ് അപകടം നടന്നത്. റീമും ഉമ്മയും സഞ്ചരിച്ച സ്കൂട്ടറിലേക്ക് ബ്രേക്ക് നഷ്ടപ്പെട്ട ലോറി ഇടിക്കുകയായിരുന്നു. കുട്ടിയുടെ ഉമ്മ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.​ പുത്തൂര്‍ റൗണ്ട് എബൗട്ടിന് മുന്നിലുള്ള ഇറക്കത്തില്‍ വെച്ച് ലോറിയുടെ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു. നിയന്ത്രണം വിട്ട ലോറി ആദ്യം ഒരു ബൈക്കിലും പിന്നീട് രണ്ട് കാറുകളിലും ഇടിച്ചു. തുടർന്ന് റീം സഞ്ചരിച്ച സ്‌കൂട്ടറിലിടിച്ച് സമീപത്തെ ട്രാന്‍സ്‌ഫോര്‍മറിലേക്ക് ഇടിച്ചു കയറിയാണ് ലോറി നിന്നത്.​ലോറി ഡ്രൈവറും കുട്ടിയും ഉള്‍പ...
ഗുഡ്സ് ഓട്ടോയിൽ കറങ്ങി മോഷണം; കള്ളൻ പിടിയിൽ

ഗുഡ്സ് ഓട്ടോയിൽ കറങ്ങി മോഷണം; കള്ളൻ പിടിയിൽ

MALAPPURAM
മലപ്പുറം ചിയാനൂര്‍ ഭാഗത്ത് നിരവധി വീടുകളില്‍ മോഷണം നടത്തിയ പ്രതിയെ ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തു. വള്ളിക്കുന്ന് അരിയല്ലൂര്‍ സ്വദേശി സജീര്‍ (51) ആണ് പിടിയിലായത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി വിവിധ മോഷണക്കേസുകളിൽ ഇയാൾ പ്രതിയാണ്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. സജീര്‍ ഓടിക്കുന്ന ഗുഡ്സ് ഓട്ടോയില്‍ രാത്രി മോഷണത്തിനായി എത്തി, കൂട്ടുപ്രതിയായ സലീമിനെ ഇറക്കിവിട്ട ശേഷം സജീര്‍ ഓട്ടോയില്‍ കാത്തുനിൽക്കുന്നതാണ് ഇവരുടെ രീതി. സംഭവത്തിൽ സലീമിനെ കൂടി പിടികൂടാനുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ മാസം ചിയ്യാനൂര്‍ മാര്‍സ് സിനിമാസിന് പിറകുവശത്തുള്ള വീടുകളില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. പൊന്നാനി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു...
സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് നഴ്‌സിന് ദാരുണാന്ത്യം.

സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് നഴ്‌സിന് ദാരുണാന്ത്യം.

Accident
പെരിന്തല്‍മണ്ണ - ഊട്ടി റോഡില്‍ മാനത്തുമംഗലത്ത് സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നഴ്‌സ് മരിച്ചു. വലമ്പൂർ പൂപ്പലം പാറക്കല്‍ വീട്ടില്‍ വിനോദ് രാജിന്റെ ഭാര്യ പി.കെ സുജാത (49) ആണ് മരിച്ചത്. 16 വർഷമായി പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലെ നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു. ഇന്നലെ രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. അമിത വേഗത്തില്‍ വന്ന ചരക്ക് ലോറി നിയന്ത്രണം വിട്ട് സുജാതയുടെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ സുജാതയെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കള്‍: ദേവി ഗിരിജ, സഹസ്രനാഥൻ....
രാഹുല്‍ മാങ്കൂട്ടത്തിലിനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് സര്‍ക്കാരിന് തിരിച്ചടിയാകും: പി.വി അബ്ദുല്‍ വഹാബ് എം.പി

രാഹുല്‍ മാങ്കൂട്ടത്തിലിനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് സര്‍ക്കാരിന് തിരിച്ചടിയാകും: പി.വി അബ്ദുല്‍ വഹാബ് എം.പി

MALAPPURAM
രാഹുല്‍ മാങ്കൂട്ടത്തിലിനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് സര്‍ക്കാരിന് തന്നെ തിരിച്ചടിയാകുമെന്ന് മുസ്ലീം ലീഗ് നേതാവ് പി.വി അബ്ദുല്‍ വഹാബ് എം.പി പറഞ്ഞു. നിലമ്പൂര്‍ നഗരസഭ ഒന്നാം ഡിവിഷനിലെ വോട്ടറായ അദ്ദേഹം നിലമ്പൂര്‍ മോഡല്‍ യു.പി സ്‌കൂളില്‍ ഭാര്യ ജാസ്മിനൊപ്പം എത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. രാഹുല്‍ വിഷയത്തില്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നത് സ്ത്രീകളാണ്. തിരഞ്ഞെടുപ്പ് കാലത്ത് ഇത്തരം കാര്യങ്ങള്‍ ഉയര്‍ന്നു വരുന്നതിന്റെ ഉദ്ദേശം സ്ത്രീകള്‍ക്കടക്കം ബോധ്യമുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിനെ എതിര്‍ക്കാനോ ന്യായീകരിക്കാനോ താനില്ലെന്നും പി.വി അബ്ദുല്‍ വഹാബ് എം.പി വ്യക്തമാക്കി. പി.വി അബ്ദുല്‍ വഹാബ് എം.പി VIDEO NEWS...
കോട്ടക്കൽ പുത്തൂർ അരിച്ചോളിൽ വാഹനാപകടം.

കോട്ടക്കൽ പുത്തൂർ അരിച്ചോളിൽ വാഹനാപകടം.

Accident
കോട്ടക്കൽ പുത്തൂർ അരിച്ചോളിൽ കൂട്ട വാഹനാപകടം. ഇന്ന് രാവിലെ 7:30 മണിയോടെയാണ് സംഭവം. ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ട ലോറി നിരവധി വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ലോറി തൊട്ടടുത്ത ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ചാണ് നിന്നത്. ഇതേതുടർന്ന് സമീപത്തെ വൈദ്യുതി ബന്ധം തകരാറിലായിട്ടുണ്ട്.​അപകടത്തിൽ പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ....
മലയാറ്റൂരിൽ കാണാതായ വിദ്യാർത്ഥിനി മരിച്ച നിലയിൽ; കൊലപാതകമെന്ന് പോലീസ്

മലയാറ്റൂരിൽ കാണാതായ വിദ്യാർത്ഥിനി മരിച്ച നിലയിൽ; കൊലപാതകമെന്ന് പോലീസ്

CRIME NEWS
മലയാറ്റൂരിലെ 19കാരിയുടെ മരണം കൊലപാതകമെന്ന നിഗമനത്തില്‍ പൊലീസ്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. തലയില്‍ കല്ലുപയോഗിച്ച്‌ മര്‍ദിച്ച പാടുകളുമുണ്ട്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ. നിലവില്‍ പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.​മലയാറ്റൂര്‍ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പില്‍ ഷൈജുവിന്റെയും ഷിനിയുടെയും മകള്‍ ചിത്രപ്രിയയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന് ഒരു കിലോമീറ്റര്‍ അകലെ ഒഴിഞ്ഞ പറമ്പിലാണ് മൃതദേഹം കിടന്നിരുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ച മുതല്‍ ചിത്രപ്രിയയെ കാണാനില്ലായിരുന്നു. ബെംഗളൂരുവില്‍ ഏവിയേഷന്‍ ബിരുദ വിദ്യാര്‍ത്ഥിനിയാണ് മരിച്ച ചിത്രപ്രിയ.​കാണാതായതിന് പിന്നാലെ കുടുംബം കാലടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിനിടെയാണ് മലയാറ്റൂര്‍ മണപ്പാട്ട് ചിറയ്ക്...
പാലക്കാട്ട് വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസ്; ഒരാള്‍ പിടിയില്‍

പാലക്കാട്ട് വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസ്; ഒരാള്‍ പിടിയില്‍

KERALA NEWS
പാലക്കാട്ട് വ്യവസായിയെ തട്ടിക്കൊണ്ടു പോയ കേസില്‍ ഒരാള്‍ പിടിയിലായി. പനമണ്ണ സ്വദേശി അഭിജിത്ത് ആണ് പൊലീസിന്റെ പിടിയിലായത്. സംഭവത്തില്‍ നേരിട്ട് പങ്കെടുത്ത ആറുപേരെ ഒളിവില്‍ പോകാൻ സഹായിച്ചത് അഭിജിത്തെന്ന് പൊലീസ്. തട്ടിക്കൊണ്ടുപോകുകയും പിന്നീട് രക്ഷപ്പെടുകയും ചെയ്ത വ്യവസായി വി.പി മുഹമ്മദാലിക്ക് ഏല്‍ക്കേണ്ടി വന്നത് ക്രൂരമർദനം. ക്വട്ടേഷൻ സംഘമാണ് മർദിച്ചതെന്നാണ് കരുതുന്നത്. 70 കോടി ആവശ്യപ്പെട്ടായിരുന്നു മർദനം നെടുമ്ബാശേരി വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു മുഹമ്മദാലി. പട്ടാമ്ബി മുതല്‍ ഇദ്ദേഹത്തെ അക്രമി സംഘം പിന്തുടരുന്നുണ്ടായിരുന്നു. മലപ്പുറം പാലക്കാട് അതിർത്തിയായ തിരുമിറ്റക്കോട് കോഴിക്കാട്ടരി പാലത്തിന് സമീപമാണ് അക്രമി സംഘം സഞ്ചരിച്ച വാഹനം കുറുകെ നിർത്തി, മുഹമ്മദലിയെ തട്ടിക്കൊണ്ടുപോകുന്നത്. തോക്കുചൂണ്ടിയാണ് അക്രമി സംഘം മുഹമ്മദാലിയെ കാറിലേക്ക് കയറ്റുന്നത്. മലപ്പുറം ജില്ലയുടെ ഭാഗത്തേക്കാ...
ഒരാഴ്ച മുമ്പ് സൗദിയിലെ ദമ്മാമിൽ ജോലിക്കെത്തിയ മലപ്പുറം സ്വദേശി മരണപ്പെട്ടു.

ഒരാഴ്ച മുമ്പ് സൗദിയിലെ ദമ്മാമിൽ ജോലിക്കെത്തിയ മലപ്പുറം സ്വദേശി മരണപ്പെട്ടു.

GULF NEWS
ദമ്മാം: ഒരാഴ്ച മുമ്പ് പുതിയ തൊഴില്‍ വിസയില്‍ ജോലിക്കെത്തിയ മലപ്പുറം നിലമ്പൂർ സ്വദേശി അൻസാർ അലി മാവുങ്കൽ (48) ആണ് സൗദിയിലെ ദമ്മാമില്‍ മരിച്ചത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ദമ്മാമിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹം ഇന്ന് പുലർച്ചയോടെ മരിക്കുകയായിരുന്നു.​ മൃതദേഹം ദമ്മാം സെന്‍ട്രല്‍ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സാമൂഹ്യ പ്രവർത്തകൻ ഷാജി വയനാടിൻ്റെ നേതൃത്വത്തില്‍ നടപടികൾ പൂർത്തിയാക്കി മൃതദേഹം ദമ്മാമിൽ മറവ് ചെയ്യും. ഉപ്പ പരേതനായ മൊയ്‌തീൻ കുട്ടി മാവുങ്ങൽ, ഉമ്മ നഫീസ, ഭാര്യ ബാജീന, മക്കൾ ഹിബ ഷെറിൻ, മിൻഹാജ്, മരുമകൻ മുഹമ്മദ്‌ സ്വാലിഹ് എന്നിവരാണ് കുടുംബാംഗങ്ങൾ....
വ്യാജ സർട്ടിഫിക്കറ്റ് മാഫിയ പിടിയിൽ

വ്യാജ സർട്ടിഫിക്കറ്റ് മാഫിയ പിടിയിൽ

MALAPPURAM
പൊന്നാനിയിൽ വ്യാജ സർട്ടിഫിക്കറ്റ് മാഫിയയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ പത്തുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പലഘട്ടങ്ങളിലായി നടത്തിയ അന്വേഷണത്തിൽ 20-ൽ അധികം സർവകലാശാലകളുടെ നൂറോളം വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റുകളും പോലീസ് പിടിച്ചെടുത്തു.​പൊന്നാനിയിലെ വിദേശ വിദ്യാഭ്യാസ റിക്രൂട്ടിംഗ് സ്ഥാപനത്തിൽ നടത്തിയ പരിശോധനയിലാണ് കേരളത്തിനു പുറത്തെ വിവിധ സർവകലാശാലകളുടെ നൂറിലധികം വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റുകളും കണ്ടെത്തിയത്. വിതരണത്തിനായി സൂക്ഷിച്ച ഇവയുടെ അടിസ്ഥാനത്തിൽ സ്ഥാപന ഉടമ പോത്തനൂർ സ്വദേശി ഇർഷാദ്, സഹായി പുറത്തൂർ സ്വദേശി രാഹുൽ എന്നിവരെ പൊന്നാനി പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ തിരുവനന്തപുരം സ്വദേശിയായ ജസീമാണ് സർട്ടിഫിക്കറ്റുകൾ എത്തിച്ചു നൽകുന്നതെന്ന് ഇവർ മൊഴി നൽകി. ബെംഗളൂരുവിലെ ഒളിസങ്കേതത്തിൽ നിന്ന് പോലീസ് ജസീമിനെ അറസ്റ്റ് ചെയ്തു. തെലങ്കാനയിലെ വ്യാജ സ...
വേങ്ങര 15-ാം വാർഡ്: യു.ഡി.എഫ് കൺവെൻഷൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

വേങ്ങര 15-ാം വാർഡ്: യു.ഡി.എഫ് കൺവെൻഷൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

VENGARA
വേങ്ങര: പതിനഞ്ചാം വാർഡ് മിനിബസാർ മേഖലയിൽ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. വെള്ളിയാഴ്ച രാത്രി അഞ്ചുകണ്ടൻ അബ്ദുല്ലയുടെ വസതിയിൽ നടന്ന കൺവെൻഷനിൽ വൻ ജനപങ്കാളിത്തമാണ് അനുഭവപ്പെട്ടത്. വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് 30 വർഷത്തിലധികമായി സാമൂഹിക-രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യമായ കൈപ്രൻ ഉമ്മറാണ്. ചിട്ടയായ പ്രവർത്തനത്തിലൂടെ പ്രചാരണ രംഗത്ത് യു.ഡി.എഫ് ബഹുദൂരം മുന്നിലെത്തിയതായി വിലയിരുത്തപ്പെടുന്നു. എൽ.ഡി.എഫ് സ്ഥാനാർത്ഥി കുറുക്കൻ സമദും, സ്വതന്ത്ര സ്ഥാനാർത്ഥി പറങ്ങോടത്ത് മൻസൂറുമാണ് എതിരാളികൾ. പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ മൻസൂറിനെ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി പുറത്താക്കിയിരുന്നു. അരീക്കപ്പള്ളിയാളിയിലെ ക്ലബ് അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് സ്വതന്ത്രൻ രംഗത്തെത്തിയതെന്ന വിമർശനം വാർഡിൽ ശക്തമാണ്.എൽ.ഡി.എഫ് വോട്ടുകളിൽ ഒരു ഭാഗം സ്വതന്ത്ര സ്ഥാനാർത്ഥിക്ക് മറിഞ്ഞേക്കുമെന്നും...
കെ.ടെറ്റ്: അധ്യാപകരുടെ ആനുകൂല്യങ്ങൾ തടയുന്ന നടപടി പിൻവലിക്കണമെന്ന് കെ.എ.ടി.എഫ്

കെ.ടെറ്റ്: അധ്യാപകരുടെ ആനുകൂല്യങ്ങൾ തടയുന്ന നടപടി പിൻവലിക്കണമെന്ന് കെ.എ.ടി.എഫ്

TIRURANGADI
തിരൂരങ്ങാടി: കെ.ടെറ്റ് യോഗ്യതയുടെ പേരിൽ അധ്യാപകരുടെ ശമ്പള വർധനയും സ്ഥാനക്കയറ്റവും തടഞ്ഞുവെക്കുന്ന നടപടികൾ അധികൃതർ പിൻവലിക്കണമെന്ന് തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലാ കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ്) ആവശ്യപ്പെട്ടു. സംഘടനയുടെ കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് സി.പി. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ലാ പ്രസിഡൻ്റ് മുസ്തഫ മാസ്റ്റർ കോഴിച്ചെന അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിലർ മുനീർ താനാളൂർ മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി മുജീബ് റഹ്മാൻ ചുള്ളിപ്പാറ, ജില്ലാ വനിതാ വിംഗ് കൺവീനർ ഹബീബ ടീച്ചർ വെന്നിയൂർ, മുജാഹിദ് പനക്കൽ, പി.പി. അബ്ദുൽ നാസർ, ജമീല ടീച്ചർ കാടപ്പടി, ഷിഹാബ് കഴുങ്ങിൽ, വാഹിദ് മൊറയൂർ എന്നിവർ സംസാരിച്ചു....
ഏഴ് എമിറേറ്റുകളിലൂടെ ഹംസ മണ്ണാർക്കാടിന്റെ സൈക്കിൾ സഫാരി; ഫുജൈറയിൽ സ്വീകരണം നൽകി

ഏഴ് എമിറേറ്റുകളിലൂടെ ഹംസ മണ്ണാർക്കാടിന്റെ സൈക്കിൾ സഫാരി; ഫുജൈറയിൽ സ്വീകരണം നൽകി

GULF NEWS
ഫുജൈറ: യു.എ.ഇ ദേശീയ ദിനത്തോട അനുബന്ധിച്ച് ഏഴ് എമിറേറ്റുകളിലൂടെ ഒറ്റക്ക് സൈക്കിൾ സഫാരി നടത്തുന്ന ഹംസ മണ്ണാർക്കാടിന് ഫുജൈറയിൽ സ്വീകരണം നൽകി. അന്നം തരുന്ന മണ്ണിനോടുള്ള ആദരസൂചകമായി കഴിഞ്ഞ 9 വർഷമായി അദ്ദേഹം ഈ സൈക്കിൾ സഫാരി നടത്തിവരുന്നു. പര്യടനത്തിന്റെ ഭാഗമായി ഇന്നലെ ഫുജൈറയിൽ എത്തിയ അദ്ദേഹത്തെ ഫുജൈറ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ ചേർന്ന് ആദരിച്ചു....
പരപ്പനങ്ങാടിയിൽ ലോക ഭിന്നശേഷി ദിനാചരണം ‘സാഥി-2025’ സംഘടിപ്പിച്ചു

പരപ്പനങ്ങാടിയിൽ ലോക ഭിന്നശേഷി ദിനാചരണം ‘സാഥി-2025’ സംഘടിപ്പിച്ചു

PARAPPANAGADI
പരപ്പനങ്ങാടി ഗവ. സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിംഗ് സെൻ്ററും ഗവ. മോഡൽ ലാബ് സ്കൂളും സംയുക്തമായി ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി "സാഥി - 2025" സംഘടിപ്പിച്ചു. പുത്തൻപീടിക പുളിക്കലക്കത്ത് പ്ലാസയിൽ നടന്ന ചടങ്ങ് ഉജ്വല ബാല്യ പുരസ്കാര ജേതാവും മോട്ടിവേഷൻ സ്പീക്കറുമായ അമൽ ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു. സിനി ആർട്ടിസ്റ്റും അവതാരകയുമായ ഡോ. നീതു കൃഷ്ണ, ഗായകൻ മെഹറൂഫ് കോഴിക്കോട് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. ഗവ. സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിംഗ് സെൻ്റർ പി.ടി.എ പ്രസിഡൻ്റ് നൗഫൽ ഇല്യൻ അധ്യക്ഷത വഹിച്ചു. രാജീവ് ഗാന്ധി കൾച്ചറൽ ഫൗണ്ടേഷൻ ചെയർമാൻ നിയാസ് പുളിക്കലകത്ത്, മലബാർ എഡ്യുക്കേഷൻ ചെയർമാൻ തുടിശ്ശേരി കാർത്തികേയൻ, കബീർ ഹാബിറ്റാറ്റ്, പി.ടി.എ വൈസ് പ്രസിഡൻ്റ് കെ. ഉണ്ണികൃഷ്ണൻ, ഗവ. മോഡൽ ലാബ് സ്കൂൾ പി.ടി.എ പ്രസിഡൻ്റ് സൗമ്യ, അധ്യാപകരായ കെ.കെ. ഷബീബ, പി. ഹംസിറ, ഫാത്തിമ സുഹറ ശാരത്ത് എന്നിവർ സംസാരിച്ചു. സെൻ്റർ കോഡിനേറ്...
തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ ത്രിദിന സൗജന്യ വിവാഹ പൂർവ കൗൺസിലിംഗ് ആരംഭിച്ചു

തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ ത്രിദിന സൗജന്യ വിവാഹ പൂർവ കൗൺസിലിംഗ് ആരംഭിച്ചു

TIRURANGADI
തിരൂരങ്ങാടി: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ വേങ്ങര- കൊളപ്പുറം കേന്ദ്രമായി പ്രവർത്തിക്കുന്ന കോച്ചിംഗ് സെന്റർ ഫോർ മൈനോരിറ്റി യൂത്തിന്റെയും, തിരുരങ്ങാടി പി.എസ്.എം.ഒ കോളേജ് കൗൺസലിംഗ് സെല്ലിന്റെയും, ജീവനി മെന്റൽ വെൽബീയിംഗ് പ്രോഗ്രാമിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ സൗജന്യ വിവാഹ പൂർവ കൗൺസിലിംഗ് ട്രെയിനിംഗ് പ്രോഗ്രാം ആരംഭിച്ചു. കോളേജ് മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ എം.കെ ബാവ സാഹിബ് ഉദ്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. കെ. നിസ്സാമുദ്ദീൻ അധ്യക്ഷത വഹിച്ചു. വിവാഹ ജീവിതത്തിന്റെ സാമൂഹിക പ്രാധാന്യം വിദ്യാർഥികളിൽ എത്തിക്കുകയും അതുവഴി കൃത്യമായ അവബോധം സൃഷ്ടിക്കുകയുമാണ് പ്രീമാരിറ്റൽ കൗൺസിലിംഗിന്റെ ലക്ഷ്യം. മൂന്ന് ദിവസങ്ങളിലായി ആറു സെഷനുകളായാണ് ട്രെയിനിംഗ് പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നത്. ദാമ്പത്യ ജീവിതത്തിന്റെ മുന്നൊരുക്കങ്ങൾ, സന്തുഷ്ട കുടുംബജീവിതം, വിവാഹത്തില...
കൊച്ചി ഷിപ്‌യാര്‍ഡില്‍ അറ്റകുറ്റപ്പണിക്കിടെ അപകടം: മലപ്പുറം സ്വദേശിയായ ഡൈവർ മരിച്ചു

കൊച്ചി ഷിപ്‌യാര്‍ഡില്‍ അറ്റകുറ്റപ്പണിക്കിടെ അപകടം: മലപ്പുറം സ്വദേശിയായ ഡൈവർ മരിച്ചു

Accident
​കൊച്ചി: കൊച്ചി ഷിപ്‌യാര്‍ഡില്‍ നാവികസേനാ കപ്പലിന്റെ അറ്റകുറ്റപ്പണിക്കിടെയുണ്ടായ അപകടത്തിൽ കരാര്‍ തൊഴിലാളിയായ ഡൈവര്‍ മുങ്ങിമരിച്ചു. മലപ്പുറം പുതുക്കോട് പെരിങ്ങാവ് രാരപ്പന്‍തൊടി വീട്ടില്‍ അബൂബക്കറിന്റെ മകന്‍ അന്‍വര്‍ സാദത്ത് (25) ആണ് മരിച്ചത്. എറണാകുളം ചുള്ളിക്കല്‍ ആസ്ഥാനമായുള്ള ഡൈവിങ് അക്കാദമിയിലെ മുങ്ങല്‍ വിദഗ്ധനായിരുന്നു അന്‍വര്‍. ഇന്നലെ ഉച്ചകഴിഞ്ഞാണ് അപകടം നടന്നത്. രാവിലെ മുതൽ കപ്പലിന്റെ അറ്റകുറ്റപ്പണികൾ നടന്നു വരികയായിരുന്നു. ഇതിനിടയിൽ കപ്പലിന്റെ അടിത്തട്ടിലേക്ക് മുങ്ങിയ അൻവറുമായുള്ള ആശയവിനിമയം പെട്ടെന്ന് നഷ്ടമാവുകയായിരുന്നു. ​തുടർന്ന് നടത്തിയ പരിശോധനയിൽ അൻവറിനെ കണ്ടെത്തി ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും, വൈകുന്നേരം അഞ്ചു മണിയോടെ മരണം സംഭവിച്ചു. മറ്റൊരു ഡൈവറായിരുന്നു മുകളിൽ നിന്ന് സുരക്ഷാ കാര്യങ്ങൾ ഏകോപിപ്പിച്ചിരുന്നത്. ​ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്‌മോ...
തദ്ദേശ തെരഞ്ഞെടുപ്പ്-ജില്ലയില്‍ 36,18,851 വോട്ടര്‍മാര്‍

തദ്ദേശ തെരഞ്ഞെടുപ്പ്-ജില്ലയില്‍ 36,18,851 വോട്ടര്‍മാര്‍

MALAPPURAM
തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ആകെ 36,18,851 വോട്ടര്‍മാര്‍. ജില്ലയിലെ 94 ഗ്രാമപഞ്ചായത്തുകള്‍, 12 നഗരസഭകള്‍ എന്നിവിടങ്ങളിലെ ആകെ എണ്ണമാണിത്. ഇതില്‍ പുരുഷന്‍മാര്‍ 1740280 ഉം സ്ത്രീകള്‍ 1878520 ഉം, ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരായി 51 പേരുമുണ്ട്. ഗ്രാമപഞ്ചായത്തുകളില്‍ ആകെ 29,91,292 വോട്ടര്‍മാരും നഗരസഭകളില്‍ 6,27,559 വോട്ടര്‍മാരുമുണ്ട്. 602 പ്രവാസി വോട്ടര്‍മാരും ജില്ലയിലുണ്ട്.തദ്ദേശ സ്ഥാപനം, ആകെ വോട്ടര്‍മാരുടെ എണ്ണം, പുരുഷന്‍മാര്‍, സ്ത്രീകള്‍, ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാര്‍ എന്ന ക്രമത്തില്‍. വഴിക്കടവ് പഞ്ചായത്ത് -38577 (പുരുഷന്മാര്‍ 18843, സ്ത്രീകള്‍ 19734, ), പോത്തുകല്ല് പഞ്ചായത്ത് -22362 (പുരുഷന്മാര്‍ 11086, സ്ത്രീകള്‍ 11276, ), എടക്കര പഞ്ചായത്ത് - 24481 (പുരുഷന്മാര്‍ 11640, സ്ത്രീകള്‍ 12841, ), മൂത്തേടം പഞ്ചായത്ത് - 21662 (പുരുഷന്മാര്‍ 10685, സ്ത്രീകള്‍ 10977, ), ചു...

MTN NEWS CHANNEL