Thursday, January 22News That Matters

Author: admin

കാരാത്തോട് വെങ്കുളം സ്വദേശിയുടേ മൃതദേഹം കണ്ടത്തി

MARANAM
പരപ്പനങ്ങാടി അട്ട കുഴിങ്ങര പുഴയിൽ കണ്ടത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. വേങ്ങര കാരാത്തോട് വെങ്കുളം സ്വദേശി സൈദലവി (63)യാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് സൈദലവി കടലുണ്ടി പുഴയില്‍ അപകടത്തില്‍പെട്ടത്. ഫയര്‍ഫോഴ്‌സും പോലിസും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. അതിനിടെയാണ് ഇന്ന് രാവിലെ പരപ്പനങ്ങാടി അട്ട കുഴിങ്ങര പുഴയില്‍ അജ്ഞാത മൃതദേഹം കണ്ടത്. നാട്ടുകാര്‍ വിവരമറിച്ചതിനെതുടര്‍ന്ന് പരപ്പനങ്ങാടി പോലിസ് സ്ഥലത്തെത്തി നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലെത്തിച്ചു. അവിടെ നിന്നാണ് ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനുറച്ച് വ്യാപാരികൾ

MALAPPURAM
ഇടതു വലത് മുന്നണികളുടെ അവഗണനയിൽ പ്രതിഷേധിച്ച് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനുറച്ച് വ്യാപാരികൾ. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ അന്തിമ തീരുമാനമെടുക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വർക്കിങ് പ്രസിഡന്റ് പി കുഞ്ഞാവൂ ഹാജി പറഞ്ഞു. വ്യാപാരി വ്യവസായി മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് പ്രസിഡന്റ് വിനോദ് പി മേനോൻ, ജില്ലാ സെക്രട്ടറി ഹക്കീം ചങ്കരത്ത് എന്നിവരിൽ ആരെങ്കിലും ആയിരിക്കും സ്ഥാനാർഥി. സംഘടന വോട്ട് ബാങ്ക് ആണെന്ന് തെളിയിച്ചാലെ പരിഗണന ലഭിക്കൂ എന്ന വിലയിരുത്തലാണ് മത്സര രംഗത്തെക്കിറങ്ങാൻ കാരണം. മത്സരിക്കാൻ വ്യാപാരി വ്യവസായി മലപ്പുറം ജില്ലാ കമ്മിറ്റി പച്ചക്കൊടി കാണിച്ചതോടെ നാളെ നടക്കുന്ന സംസ്ഥാന സെക്രട്ടേറിയേറ്റിൽ അന്തിമ തീരുമാനം എടുക്കുംനിലമ്പൂരിക്ക് 6000 അംഗങ്ങൾ സംഘടനക്കുണ്ട്. മറ്റു സ്ഥാനാർഥികളുടെ ജയപരാജയങ്ങളെ സ്വാധീനിക്കും വിധം വോട്ട് സമാഹരിക്കുകയാണ് സംഘടനയുടെ ലക്...

ഒന്നര കിലോയോളം MDMAമായി യുവതിയും യുവാവും പിടിയിലായി

LOCAL NEWS, PALAKKAD
പാലക്കാട് കോങ്ങാട് പൊലീസിൻറെ വൻ ലഹരി വേട്ട. ഒന്നര കിലോയോളം എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിലായി. മങ്കര സ്വദേശികളായ കെഎച്ച്‌ സുനില്‍, കെഎസ് സരിത എന്നിവരാണ് പിടിയിലായത്. പ്രദേശത്തെ കാറ്ററിങ്ങ് സ്ഥാപനത്തിൻറെ മറവിലായിരുന്നു ലഹരി വില്‍പനയെന്ന് പൊലീസ് പറയുന്നു. ബംഗളൂരുവില്‍ നിന്ന് പാലക്കാടും തൃശൂരും ചില്ലറ വില്‍പനക്കായി എത്തിച്ച എംഡിഎംഎയാണ് ഇവരില്‍ നിന്ന് പിടികൂടിയത്.സുനിലും സരിതയും ഒരുമിച്ച്‌ പഠിച്ചവരാണ്. സരിത തൃശൂരിലേക്ക് വിവാഹം കഴിച്ചു പോയെങ്കിലും സുനിലുമായി സൗഹൃദം തുട൪ന്നു. ഒരു വ൪ഷമായി ഇരുവരും ചേ൪ന്ന് കോങ്ങാട് ടൗണില്‍ കാറ്ററിങ് സ്ഥാപനവും ആരംഭിച്ചിരുന്നു. ഇതിൻറെ മറവില്‍ ലഹരി വില്‍പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തില്‍ ഇരുവരും ഡാൻസാഫിൻറെ നിരീക്ഷണത്തിലായിരുന്നു. ബെംഗളൂരുവില്‍ ഒരുമിച്ച്‌ യാത്ര ചെയ്ത് രാസലഹരി മൊത്തമായെടുക്കുന്ന ഇവർ ഇത് കേരളത്തിലെത്തിച്ച്‌ പാലക്കാട് തൃശൂ൪ ജില്...

കേക്ക് തൊണ്ടയില്‍ കുടുങ്ങി യുവതി മരിച്ചു

MARANAM
കേക്ക് തൊണ്ടയില്‍ കുടുങ്ങി ചികിത്സയിലായിരുന്ന യുവതി മരിച്ചു. താനാളൂർ മഹല്ല് ജുമാമസ്ജിദിന് സമീപം നമ്ബിപറമ്ബില്‍ സൈനബ (44) യാണ് മരിച്ചത്. വ്യാഴം വൈകിട്ട്‌ ചായ കഴിക്കുന്നതിനിടെ കേക്ക് തൊണ്ടയില്‍ കുടുങ്ങിയത്. ഉടനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയും അവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു.ഇന്നലെ വൈകീട്ടോടെയായിരുന്നു മരണം സംഭവിച്ചത്. ശനിയാഴ്ചയായിരുന്നു സൈനബയുടെ മകള്‍ ഖൈറുന്നീസയുടെ വിവാഹം....

വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

CRIME NEWS
കുറ്റിപ്പുറം: വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിപ്പുറം ആലുക്കൽ ജാഫറിനെയാണ് കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. അയൽവാസിയാും സുഹൃത്തുമായ മല്ലൂർക്കടവിലെ വരിക്കപുലാക്കിൽ അഷ്‌റഫിന്റെ വീട്ടു മുറ്റത്ത് നിർത്തിയിട്ട കാറിലാണ് ജാഫറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കാറിന്റെ മുൻ സീറ്റിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്. കുറ്റിപ്പുറം പൊലീസ് നടപടികൾ സ്വീകരിച്ച് പരിശോധന നടത്തിവരികയാണ്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

മീൻ പിടിക്കാൻ പുഴയിൽ ഇറങ്ങി ഒഴുക്കിൽപെട്ടു കാണാതായ യുവാവിന്റെ മൃതദേഹം കിട്ടി

Accident
കാളികാവ് :അഞ്ചചവിടി പരിയങ്ങാട് മീൻ പിടിക്കാൻ പുഴയിൽ ഇറങ്ങി കാണാതായ പരിയങ്ങാട്ടിലെ കട്ടക്കാടൻ അബ്ദുൽ ബാരിയുടെ മൃതദേഹം കണ്ടെത്തി. അഗ്നി രക്ഷ സേനയൂം നാട്ടുകാരും സന്നദ്ധ സംഘങ്ങളും നടത്തിയ തിരചിലിനൊടുവിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. 29/05/2025 ന് (വ്യാഴം)അഞ്ചച്ചവടി പുഴയിൽ കെട്ടിന് താഴെ മീൻ പിടിക്കുന്നതിനിടയിലാണ് അബ്ദുൽ ബാരി വെള്ളത്തിൽ പോയത്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ഹോസ്പിറ്റലിലേക്ക് മാറ്റി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

നാട്ടിൽ പോകാനിരുന്ന മലയാളി അബൂദബിയിൽ നിര്യാതനായി

GULF NEWS
അബൂദബി: മലപ്പുറം വളാഞ്ചേരി വെങ്ങാട് മേൽമുറി പരേതനായ പടിഞ്ഞാറേപ്പാട്ട് മാനുവിന്റെ മകൻ അബ്ദുസമദ് (52) നിര്യാതനായി. വെള്ളിയാഴ്​ച നാട്ടിൽ പോകാൻ ടിക്കറ്റ് എടുത്തിരിക്കുകയായിരുന്നു. അബൂദബി ഖസർ അൽബഹർ പാലസ് ജീവനക്കാരനാണ്. ഭാര്യ: ആരിഫ പള്ളിമാലിൽ. മാതാവ്​: നഫീസ പടിഞ്ഞാറപ്പാട്ട്, മക്കൾ: ഫാത്തിമ ആഷിയാന, ഫാത്തിമ അഫ്ശിനാ, നൂറ ഫാത്തിമ, നാഫിയ ഫാത്തിമ. മരുമകൻ: മുഹമ്മദ് ഷാഫി. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിൽ കൊണ്ടുപോയി ശനിയാഴ്​ച രാവിലെ വെങ്ങാട് മേൽമുറി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ഭാര്യയെ അറവുശാലയില്‍ കൊണ്ടുപോയി കഴുത്തറുത്തു കൊലപ്പെടുത്തിയ ഭര്‍ത്താവിന് വധ ശിക്ഷ വിധിച്ചു.

CRIME NEWS
ഭാര്യയെ അറവുശാലയില്‍ കൊണ്ടുപോയി കഴുത്തറുത്തു കൊലപ്പെടുത്തിയ ഭര്‍ത്താവിന് വധ ശിക്ഷ വിധിച്ചു. പ്രതി നജുബുദ്ദീന്‍ @ ബാബു, 2003 വര്‍ഷത്തില്‍ റഹീന എന്ന സ്ത്രീയെ വിവാഹം കഴിച്ച് പരപ്പനങ്ങാടി പരപ്പില്‍ റോഡിലുള്ള വാടക ക്വാര്‍ട്ടേഴ്സിലും 2011 വര്‍ഷത്തില്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് ചുടലപ്പറമ്പ് എന്ന സ്ഥലത്തുള്ള പ്രതിയുടെ സ്വന്തം വീട്ടിലും ഇരുവരും ഒന്നിച്ച് ഭാര്യാ ഭര്‍ത്താക്കന്‍മാരായി ജീവിച്ച് വരവെ പ്രതിയും ആദ്യ ഭാര്യയായ റഹീനയും തമ്മില്‍ പരസ്പരം സംശയങ്ങളുണ്ടാവുകയും ഇരുവരും തമ്മിലുള്ള ദാമ്പത്ത്യ ബന്ധത്തിലെ അസ്വാരസ്യങ്ങളെ തുടര്‍ന്നു കുടുംബ കലഹം ഉണ്ടാവുകയും പ്രതിയോടൊപ്പം ദാമ്പത്യ ജീവിതം നയിക്കുന്നത് അസഹനീയമായതിനെ തുടര്‍ന്ന് പ്രതിയുമൊത്തുള്ള ദാമ്പത്യ ബന്ധം ഉപേക്ഷിച്ച് റഹീനയും കുട്ടികളും ഉമ്മയോടൊപ്പം സ്വന്തം വീട്ടിലേക്ക് പോകാന്‍ തീരുമാനിക്കുകയും ചെയ്ത വിരോധം വെച്ച് പ്രതി റഹീനയെ കൊലപ്പെടുത്തണമെന്ന ഉദ്...

പകര്‍ച്ചവ്യാധി നിയന്ത്രണം :നടപടികള്‍ കര്‍ശനമാക്കും – ഡിഎംഒ

MALAPPURAM
പകര്‍ച്ചവ്യാധി വ്യാപനത്തിന് സാഹചര്യം സൃഷ്ടിക്കുന്ന ഉറവിടങ്ങളും മാലിന്യ കേന്ദ്രങ്ങളും ശ്രദ്ധയില്‍പെട്ടാല്‍ കാരണക്കാര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരം നടപടിയെടുക്കുമെന്ന് ഡിഎംഒ ഡോ.ആര്‍.രേണുക അറിയിച്ചു. രോഗ നിയന്ത്രണം കാര്യക്ഷമമാക്കാന്‍ പൊതുജനാരോഗ്യ നിയമം കര്‍ശനമായി നടപ്പാക്കും. കൊതുക്, ജലജന്യ രോഗങ്ങളുടെ പ്രതിരോധവും മേല്‍നോട്ടവും കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് ഫീല്‍ഡ് സൂപ്പര്‍വൈസര്‍മാര്‍ക്കും ജീവനക്കാര്‍ക്കും പരിശീലനം നല്‍കി. മലപ്പുറം സൂര്യ റിജന്‍സി ഹാളില്‍ നടത്തിയ പരിശീലനം ഡി എം ഒ ഉദ്ഘാടനം ചെയ്തു. ജില്ലാ സര്‍വേലന്‍സ് ഓഫീസര്‍ ഡോ. സി.സുബിന്‍ അധ്യക്ഷനായി. കേരള വാട്ടര്‍ അതോറിറ്റി സീനിയര്‍ കെമിസ്റ്റ് ആന്റ് ക്വാളിറ്റി മാനേജര്‍ സജീഷ്, പൊതുജനാരോഗ്യ ടെക്‌നിക്കല്‍ അസിസ്റ്റന്റ് സി കെ സുരേഷ് കുമാര്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ.എ.ഷിബുലാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജില്ല എജുക്കേഷന്‍ മീഡിയ ഓഫീസര്‍ കെപി ...

കാരാത്തോട് കാണാതെയായ ആളുടെ ഡ്രസ്സും ചെരിപ്പും പുഴവക്കിൽ കണ്ടെത്തി തിരച്ചിൽ തുടരുന്നു.

Accident
മലപ്പുറം: വേങ്ങര കാരാത്തോട് വെങ്കുളം സ്വദേശി സൈദലവി (63) എന്നയാളെ ഇന്നലെ രാത്രി കാണ്മാനില്ല. പുഴയിൽ വീണതാവാമെന്നു സംശയിക്കുന്നു..അദ്ദേഹത്തിൻറെ ഡ്രസ്സ്, കുട എന്നിവ കാരാത്തോട് കടലുണ്ടിപ്പുഴയുടെ ഓരത്ത് സംശയാസ്പദമായ രീതിയിൽ കണ്ടതിനാൽ പുഴയിൽ വീണു പോയതാണെന്ന് സംശയിക്കുന്നു. ആയതിനാൽ പുഴയോര മേഖലയിൽ താമസിക്കുന്നവർ ശ്രദ്ധ ചെലുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. സ്ഥലത്ത് ഫയർഫോഴ്സും പോലീസും നാട്ടുകാരും അദ്ദേഹത്തിന് വേണ്ടി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട് .നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

അച്ഛനമ്പലം സ്വദേശി ബഷീർ മരണപ്പെട്ടു.

MARANAM
കണ്ണമംഗലം: അച്ഛനമ്പലം സ്വദേശി ബഷീർ( കുഞ്ഞിപ്പ) മരണപ്പെട്ടു. മയ്യിത്ത് നമസ്കാരം ഇന്ന് (30/05/25 വെള്ളി) രാവിലെ 10.30 ന് അച്ഛനമ്പലം ജുമാമസ്ജിദിൽ നടക്കും

അഹമ്മദ് കുറുപ്പൻ തൊടി എന്നവർ മരണപ്പെട്ടു

MARANAM
ചേറൂർ കോട്ടമാട് സ്വദേശി അഹമ്മദ് കുറുപ്പൻ തൊടി എന്നവർ മരണപ്പെട്ടു. പരേതന്റെ ജനാസ നമസ്ക്കാരം രാവിലെ 9 മണിക്ക് ചേറൂർ ചണ്ണയിൽ ജുമാ മസ്ജിദിൽ

യു.ഭരതൻ മെമ്മോറിയൽ പ്രഥമ പുരസ്ക്കാരം പ്രമേഷ് കൃഷ്ണക്ക്

MALAPPURAM
മലപ്പുറം: ലയൺസ് ക്ലബ്ബ് ഓഫ് കോട്ടക്കൽ ഹെർബൽ സിറ്റി യു.ഭരതൻ മെമ്മോറിയൽ പ്രഥമ പുരസ്ക്കാരം മാധ്യമ പ്രവർത്തകൻ പ്രമേഷ് കൃഷ്ണക്ക്. സാമൂഹിക പ്രതിബദ്ധതയുള്ള വാർത്തകൾ പൊതുസമൂഹത്തിൽ എത്തിക്കുകയും അവ ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തതിനാണ് അംഗീകാരം. മലബാർ ടൈംസ് ചാനൽ ന്യൂസ് എഡിറ്ററും മാധ്യമം ലേഖകനുമാണ് പ്രമേഷ്. പുരസ്ക്കാരവും ക്യാഷ് പ്രൈസും ബുധനാഴ്ച വിരാട് ഹാളിൽ നടക്കുന്ന ചടങ്ങിൽ ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 D ഗവർണർ ജയിംസ് വളപ്പില സമ്മാനിക്കും. ലയൺസ് ക്ലബ്ബ് മുൻ ഭാരവാഹിയായിരുന്നു അന്തരിച്ച യു.ഭരതൻ. അദ്ദേഹത്തിൻ്റെ സ്മരണാർത്ഥം എല്ലാവർഷവും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശ്ലാഖനീയമായ മികവ് തെളിയിച്ചവർക്ക് പുരസ്ക്കാരങ്ങൾ നൽകാനാണ് ക്ലബ്ബിൻ്റെ തീരുമാനമെന്ന് ഭാരവാഹികളായ പി.പി.രാജൻ, ഡോ.ശശികുമാർ, ഡോ.ജീന, അനിൽകുമാർ കെ.എം, ഡോ.മുഹമ്മദ് കുട്ടി. കെ.ടി, ഡോ.എ.കെ.മുരളീധരൻ, വി.കെ.ഷാജി, സത്യജിത്ത് തുടങ്ങിയവർ അറിയിച്ചു. ...

മകന് ചോറ് വാരിക്കൊടുക്കുന്നതിനിടെ പാമ്പ് കടിച്ചു; യുവതി മരിച്ചു

LOCAL NEWS, THRISSUR
തൃശ്ശൂർ: വീട്ടുമുറ്റത്ത് നിന്ന യുവതി പാമ്പ് കടിയേറ്റ് മരിച്ചു. മാപ്രാണം മാടായിക്കോണം സ്വദേശി ചെറാകുളം ഷാരോണിൻ്റെ ഭാര്യ ഹെന്നയാണ് മരിച്ചത്. 28 വയസായിരുന്നു. ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. വീടിൻ്റെ മുറ്റത്ത് നിന്ന് രണ്ടര വയസുള്ള മകന് ചോറ് കൊടുക്കുന്നതിനിടെയാണ് ഹെന്നയുടെ കാലിൽ പാമ്പ് കടിച്ചത്. സംസ്കാരം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ പള്ളിയിൽ നടക്കും. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

കൂരിയാട് ദേശീയപാത ഇടിഞ്ഞ സംഭവത്തില്‍ ഗുരുതര വീഴ്ചയെന്ന് വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍.

NATIONAL NEWS
ന്യൂഡല്‍ഹി: മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞ സംഭവത്തില്‍ ഗുരുതര വീഴ്ചയെന്ന് വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍. മണ്ണ് പരിശോധന അടക്കം ഫലപ്രദമായി നടത്തിയില്ല. ആവശ്യമായ സാങ്കേതിക പരിശോധനയുണ്ടായില്ല. കമ്പനികള്‍ക്ക് ഡിസൈനില്‍ വലിയ വീഴ്ച സംഭവിച്ചുവെന്നും വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിദഗ്ധ സമിതി റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് കൈമാറി. കൂരിയാട് ദേശീയപാതയില്‍ സംരക്ഷണ ഭിത്തി അടക്കം തകര്‍ന്ന ഭാഗത്തെ ഒരു കിലോമീറ്റര്‍ റോഡ് പൂര്‍ണമായും പുനര്‍നിര്‍മിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. കൂരിയാട് മേഖലയിലെ നെല്‍പാടങ്ങളിലടക്കം ആവശ്യമായ സാങ്കേതിക പരിശോധന നടന്നില്ല. ഡിസൈനില്‍ വന്‍ തകരാറ് സംഭവിച്ചു. നിര്‍മാണ കമ്പനി അടക്കമുള്ള ഏജന്‍സികള്‍ക്ക് വന്‍വീഴ്ചയുണ്ടായെന്നും റിപ്പോര്‍ട്ടിലുണ്ട്. വിദഗ്ധ സമിതി റിപ്പോര്‍ട്ട് ലഭിച്ചശേഷം കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ അവലോകനം നടത്തി. സാങ്കേതിക കാ...

ബൈക്കും ഓട്ടോയും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു

Accident
പരപ്പനങ്ങാടി താനൂർ റൂട്ടിൽ പുത്തൻ പീടികയിൽ ബൈക്കും ഓട്ടോയും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു. ഗുരുതര പരിക്കേറ്റ നിലയിൽ യുവാവിനെ പരപ്പനങ്ങാടി നഹാസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് പരപ്പനങ്ങാടി തേഹൽക്കാ ആംബുലൻസ് പ്രവർത്തകർ കോട്ടക്കൽ മിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിചെങ്കിലും മരണപ്പെട്ടു. പുത്തൻ പീടിക സ്വദേശി ശ്രീജിത് (37) ആണ് മരണപ്പെട്ടത് മൃതദേഹം മിംസ് ഹോസ്പിറ്റലിൽ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

നിരവധി പ്രവാസികളുടെ നിക്ഷേപം തട്ടിയെടുത്ത ഹീര ഗ്രൂപ്പ് സ്ഥാപക അറസ്റ്റിൽ

GULF NEWS
മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികളുടെ നിക്ഷേപം തട്ടിയെടുത്ത ഹീര ഗ്രൂപ്പ് സ്ഥാപക നൗഹീര ഷെയ്ഖ് ഇന്ത്യയിൽ അറസ്റ്റിൽ. ഏകദേശം 5600 കോടി രൂപയുടെ സാമ്ബത്തിക തട്ടിപ്പാണ് ഇവർ നടത്തിയത്. ലക്ഷക്കണക്കിന് നിക്ഷേപകരെയാണ് ഇവർ വഞ്ചിച്ചത്. ഇതില്‍ ഭൂരിഭാഗവും യുഎഇയിലെ പ്രവാസികളാണ്. 2018 മുതലുള്ള തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് ഇവർക്കെതിരെ ജാമ്യമില്ലാത്ത വാറന്റുകള്‍ പുറപ്പെടുവിച്ചിരുന്നു. ഇതേത്തുടർന്ന് ഇന്നലെ വൈകിട്ട് ഹൈദരാബാദ് സെൻട്രല്‍ ക്രൈം സ്റ്റേഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് ഇവരെ അറസ്റ്റ് ചെയ്‌തത്.ഫരീദാബാദിലെ സൂരജ്കുണ്ഡ് പ്രദേശത്ത് യാത്ര ചെയ്യുന്നതിനിടെയാണ് നൗഹീരയെ കസ്റ്റഡിയിലെടുത്തത്. ഇവരെ ഹൈദരാബാദില്‍ എത്തിച്ച്‌ കോടതിയില്‍ ഹാജരാക്കുമെന്ന് സെൻട്രല്‍ ക്രൈം സ്റ്റേഷൻ ഡെപ്യൂട്ടി കമ്മീഷണർ ശ്വേത പറഞ്ഞു. 2024 ഒക്‌ടോബറില്‍ സുപ്രീം കോടതി ഇവരുടെ ജാമ്യം റദ്ദാക്കി കീഴടങ്ങാൻ നിർദേശിച്ചിരുന്നു. എന്നാല്‍, ഇവർ കോടതി...

കെസി വേണുഗോപാൽ എംപി കൊളപ്പുറം പുതിയ പാലം സന്ദർശിച്ചു

TIRURANGADI
കൊളപ്പുറം: എഐസിസി ജനറൽ സെക്രട്ടറിയും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനുമായ കെസി വേണുഗോപാൽ എംപി കൊളപ്പുറം പുതിയ പാലം സന്ദർശിച്ചു. അരീക്കോട്- പരപ്പനങ്ങാടി സംസ്ഥാന പാതയായ കൊളപ്പുറം ജംഗ്ഷനിലെ ജനങ്ങളുടെ യാത്ര പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കൊണ്ട് കെ സി വേണുഗോപാലിന് സമരസമിതി ചെയർമാൻ മുസ്തഫ പുള്ളിശ്ശേരിയും കൺവീനർ നാസർ മലയിലും നിവേദനം നൽകി. കെ പി സി സി വർക്കിംഗ് പ്രസിഡൻ്റ് എ പി അനിൽ കുമാർ എംഎൽഎ, ഡിസിസി പ്രസിഡൻ്റ് വി എസ് ജോയ്, ഡി സി സി സെക്രട്ടറി കെ എ അറഫാത്ത്, ബ്ലോക്ക് പ്രസിഡൻ്റ് നാസർ പറപ്പൂർ, മണ്ഡലം പ്രസിഡൻ്റ് ഹംസ തെങ്ങിലാൻ, പിസി ഹുസൈൻ ഹാജി, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈലജ പുനത്തിൽ, കരീം കാംബ്രൻ, ഷെമീർ കാംബ്രൻ, മൊയ്ദീൻ കുട്ടി മാട്ടറ, സുലൈഖ മജീദ്, പി കെ ഫിർദൗസ്, നിയാസ് പി സി എന്നിവർ സംബന്ധിച്ചു. സ്ഥലം എം പി യുമായി സംസാരിച്ച് വോഡ് ഗാതാഗത ദേശീയപാത ചുമതലയുള്ള കേന്ദ്ര കാബിനറ്റ്...

അറബി അധ്യാപക നിയമനം ത്വരിതപ്പെടുത്തണം : KATF

TIRURANGADI
തിരൂരങ്ങാടി: കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ അറബി പഠിക്കുന്ന ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് ഭാഷാ പഠനം മുടങ്ങാതിരിക്കാൻ വിദ്യാലയത്തിലെ അറബി തസ്തികയിൽ അറബി അധ്യാപകരെ നിയമിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ പരപ്പനങ്ങാടി സബ്ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. മൂന്ന് പതിറ്റാണ്ട് കാലം അറബി അധ്യാപന മേഖലയിലും സംഘടനാ രംഗത്തും നിറസാന്നിധ്യമായിരുന്ന അധ്യാപകർക്ക് സബ്ജില്ല കമ്മിറ്റി ഹൃദ്യമായ യാത്രയയപ്പ് നൽകി. സംഗമത്തിൻ്റെ ഉദ്ഘാടനവും സർവ്വീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള ഉപഹാരവും സംസ്ഥാന ജനറൽ സെക്രട്ടറി മൻസൂർ മാടമ്പാട്ട് നിർവ്വഹിച്ചു. സംസ്ഥാന കൗൺസിലർ മുനീർ താനാളൂർ അധ്യക്ഷത വഹിച്ചു. സബ്ജില്ലാ സെക്രട്ടറി മുജാഹിദ് പനക്കൽ, പ്രസിഡണ്ട് ടി.പി. മുഹമ്മദ് അസ്‌ലം, ട്രഷറർ പി.പി.അബ്ദുൽ നാസർ, ടി.പി. അബ്ദുറഹീം മോങ്ങം , കെ.എം.സിദ്ധീഖ് വള്ളിക്കുന്ന്, എ. അബ്ദുസ്സലാം നീറാട് , കെ. അ...

കോൺഗ്രസ് വനിതാ നേതാവിനായി വലവീശി ബി.ജെ.പി

MALAPPURAM
മലപ്പുറം: നിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ സ്വതന്ത്രരെ സ്ഥാനാർഥിയാക്കാനുള്ള നീക്കവുമായി ബി.ജെ.പി സംസ്ഥാന നേതൃത്വം. സ്വാനാർഥിത്വത്തിനായി കോൺഗ്രസിൽ ശ്രമം നടത്തിയ മലപ്പുറം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ബീന ജോസഫുമായി ബി.ജെ.പി സംസ്ഥാന നേതാവ് എം.ടി. രമേശ് ചർച്ച നടത്തിയതായി റിപ്പോർട്ട്. മഞ്ചേരിയിൽ എത്തിയാണ് എം.ടി. രമേശ് കൂടിക്കാഴ്ച നടത്തിയതെന്ന് ബീന ജോസഫ് വ്യക്തമാക്കി. ഒരു കേസുമായി ബന്ധപ്പെട്ട കൂടിക്കാഴ്ച നടത്തിയപ്പോഴാണ് സ്വാനാർഥിത്വ കാര്യം എം.ടി. രമേശ് പറഞ്ഞതെന്ന് ബീന ജോസഫ് വ്യക്തമാക്കി. എം.ടി. രമേശ് പറഞ്ഞ കാര്യങ്ങൾ പുറത്തുപറയാൻ സാധിക്കില്ല. കൂടിക്കാഴ്ചക്കിടെ യാദൃശ്ചികമായാണ് രമേശ് സ്ഥാനാർഥിത്വത്തെ കുറിച്ച് പറഞ്ഞത്. കുടുംബത്തോടും സഭയോടും പാർട്ടിക്കാരോടും ആലോചിക്കാതെ ഇക്കാര്യത്തിൽ മറുപടി പറയാൻ സാധിക്കില്ലെന്ന് പറഞ്ഞു. സ്ഥാനാർഥി വിഷയത്തിൽ ബി.ജെ.പിയുമായി ചർച്ചക്ക് പോകില്ല. അവർ വീണ്ടും സമീപിക്കുമ...

MTN NEWS CHANNEL

Exit mobile version