Thursday, January 22News That Matters

Author: admin

ഒന്നര ദിവസം വീട്ടമ്മയെ വിഡിയോ കോളില്‍ ബന്ദിയാക്കി; പൊലീസ് വേഷത്തില്‍ വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്

LOCAL NEWS, THRISSUR
തൃശൂര്‍: ചാലക്കുടിയില്‍ ഒന്നര ദിവസം വീട്ടമ്മയെ വിഡിയോ കോളില്‍ ബന്ദിയാക്കി ഓണ്‍ലൈന്‍ തട്ടിപ്പ്. മേലൂര്‍ സ്വദേശി ട്രീസയാണ് തട്ടിപ്പിനിരയായത്. സംഭവത്തില്‍ സൈബര്‍ പൊലീസിനു വീട്ടമ്മ പരാതി നല്‍കി. പൊലീസ് വസ്ത്രം ധരിച്ച് വിഡിയോ കോളിലൂടെയാണ് തട്ടിപ്പുകാരന്‍ എത്തിയത്. ട്രീസയുടെ സിമ്മിന്റെ ഡ്യൂപ്ലിക്കേറ്റ് സന്ദീപ് എന്നയാള്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചെന്ന് വിശ്വസിപ്പിച്ചു മുറിക്ക് പുറത്തിറങ്ങരുതെന്നും വിവരം പുറത്തു പോയാല്‍ സന്ദീപിന്റെ കൂട്ടാളികള്‍ കൊലപ്പെടുത്തുമെന്നും തട്ടിപ്പുകാരന്‍ ഭീഷണിപ്പെടുത്തി. ഇതോടെ ഒന്നര ദിവസം വീട്ടമ്മ മുറിക്കുള്ളില്‍ തന്നെ കഴിഞ്ഞു. ഇതിനിടയില്‍ ബാങ്കില്‍ ഉണ്ടായിരുന്ന മൂന്ന് ലക്ഷത്തോളം രൂപ സര്‍ക്കാര്‍ അക്കൗണ്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍ അറിയില്ലെന്ന് പറഞ്ഞതോടെ ബാങ്കില്‍ നിന്ന് നിക്ഷേപിക്കാന്‍ നിര്‍ദ്ദേശിച്ചു. 26,0000 തട്ടിപ്പ...

ഒഴുക്കിൽപ്പെട്ട് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി.

Accident
അരീക്കോട്: പൂങ്കുടി മാങ്കടവിൽ ഒഴുക്കിൽപ്പെട്ട 12 കാരന്റെ മൃതദേഹം കണ്ടെത്തി. പൂങ്കുടി പാലത്തിന്റെ താഴെ വശത്തായിട്ടാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെയും മിനിഞ്ഞാന്നും തിരച്ചിൽ ഊർജിതമാക്കിയിരുന്നു. ശക്തമായ തിരച്ചിൽ നടത്തിയതിന്റെ ഭാഗമായി, ഇന്നലെ രാത്രി 12:30 ഓടെ കുട്ടിയുടെ മൃതദേഹം പൂങ്കുടി പാലത്തിന്റെ അടിയിൽ നിന്നും കണ്ടെത്തിയത്. മാങ്കടവ് മരതക്കോടൻ ഹിദായത്തിന്റെ മകൻ അൻസിഫ് (12) നെ കഴിഞ്ഞ ദിവസം വൈകുന്നേരം 4 മണിയോടെയായിരുന്നു കാണാതായത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...

റോഡിൽ നിൽക്കുന്ന കമ്പികൾ അടിയന്തരമായി മാറ്റണം

TIRURANGADI
തിരൂരങ്ങാടി : നഗരസഭയുടെ അധീനതയിൽ പൊതുമരാമത്ത് പണി നടന്നുകൊണ്ടിരിക്കുന്ന തിരൂരങ്ങാടിയിൽ നിന്നും വെള്ളിന കാട്ടിലേക്ക് പോകുന്ന ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിനോട് ചേർന്നുള്ള റോഡ് പണിയുമായി ബന്ധപ്പെട്ട പഴയ ഇരുമ്പ് കമ്പികൾ നീക്കിയിട്ടിരിക്കുന്നത് സ്കൂൾ തുറന്നതിനാൽ അപകടങ്ങൾക്ക് കാരണമാകുമെന്നും അടിയന്തരമായി നീക്കം ചെയ്യണമെന്നും തിരൂരങ്ങാടി നഗരസഭക്ക് പൊതു പ്രവർത്തകനും സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി ചെയർമാനുമായ അബ്ദുൽ റഹീം പൂക്കത്ത് പരാതി നൽകി. ഫോട്ടോ : സ്കൂളിൻറെ മതിലിനോട് ചേർന്ന് കൂട്ടിയിരിക്കുന്ന ഇരുമ്പ് കമ്പികൾ അപകടകരമായ രീതിയിൽ നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...

ഡോ. സത്യനാരായണന്‍ അനുസ്മരണത്തോടനുബന്ധിച്ച് KGMOA ജില്ലാ ഘടകം സെമിനാര്‍ സംഘടിപ്പിച്ചു

MALAPPURAM
വലിയ ജില്ല എന്ന നിലയിലും സാമൂഹ്യ സൂചികകളുടെയും അടിസ്ഥാനത്തിലും ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ പ്രസവസൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കണമെന്ന് ഗാര്‍ഹിക പ്രസവവും മലപ്പുറവും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ അഭിപ്രായപ്പെട്ടു. ഡോ. സത്യനാരായണന്‍ അനുസ്മരണത്തോടനുബന്ധിച്ച് കെ ജി എം ഒ എ ജില്ലാ ഘടകത്തിന്റെ ആഭിമുഖ്യത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്. കപടശാസ്ത്രങ്ങളും അശാസ്ത്രീയ ചികിത്സ രീതികളും സര്‍ക്കാര്‍ അംഗീകമില്ലാത്ത ചികിത്സാ രീതികളും നിയമപരമായി നേരിടണമെന്നും സെമിനാര്‍ ആവശ്യപ്പെട്ടു. മലപ്പുറത്ത് പരിപാടികള്‍ അഡ്വ: സുജാത വര്‍മ്മ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഡോ.പി എം ജലാല്‍ അധ്യക്ഷത വഹിച്ചു.മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. എ കെ റഊഫ് വിഷയാവതരണം നടത്തി.കെ.ജി.എം.ഒ.എ. മുന്‍ ജില്ലാ പ്രസിഡണ്ട് ഡോ. യു ബാബു ഡോ. സത്യനാരായണന്‍ അനുസ്മരണ പ്രഭാഷണം നടത്തി. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഡോ: ഷുബിന്‍ (ഡെപ്യൂട്...

ഇന്ന് അറഫ സമ്മേളനം; ലോകമാനവികതയുടെ മഹാസംഗമം

GULF NEWS
ഹജ്ജിന്റെ ആത്മാവായ അറഫയിൽ തീർഥാടക ലക്ഷങ്ങൾ ഇന്ന് അലിഞ്ഞുചേരും. കാലങ്ങളായി കാത്തിരുന്ന അറഫ സംഗമത്തിൽ അണിചേർന്ന് അവർ ആകാശത്തേക്ക് കൈകളുയർത്തി, കരളുരുകി പ്രാർഥിക്കും. മിനായിലെ കൂടാരത്തിൽ രാവെളുക്കുവോളം നീണ്ട പ്രാർഥനയിലൂടെ മനസ്സും ശരീരവും ഒരുക്കിയ തീർഥാടക സംഘങ്ങൾ പുലർച്ചെ മുതൽ അറഫയിലേക്കു യാത്ര തുടങ്ങിയിരുന്നു. ഇവിടെ ളുഹർ, അസർ നമസ്ക്കാരങ്ങൾ ഒന്നിച്ചു നിർവഹിച്ച് അറഫാ പ്രഭാഷണവും ശ്രവിച്ച് തീർഥാടകർ ടെന്റിൽ തന്നെയാകും പകൽ തുടരുക. സന്ധ്യയോടെ തീർഥാടകർ മുസ്‌ദലിഫയിലേക്ക് നീങ്ങും. അവിടെ രാത്രി തങ്ങി പ്രഭാത പ്രാർഥനയ്ക്കുശേഷം നാളെ രാവിലെ മിനായിലേക്കു പോകും. സാത്താന്റെ പ്രതീകത്തിനു നേരെ എറിയാനുള്ള കല്ലുകൾ മുസ്‌ദലിഫയിൽനിന്നു ശേഖരിച്ചാണു യാത്ര. കല്ലേറുകർമത്തിനു ശേഷം തീർഥാടകർ ബലിയറുക്കൽ, തലമുണ്ഡനം, കഅബ പ്രദക്ഷിണം, സഫ-മർവ പ്രയാണം എന്നിവ നിർവഹിക്കും. തുടർന്ന്, ഇഹ്റാം വേഷം (ലളിതമായ വെളുത്ത വസ്ത്രം) മാറി പുതുവസ്...

പ്രണയാഭ്യർഥന നിരസിച്ചതിന് മലയാളി പെൺകുട്ടിയെ യുവാവ് കുത്തിക്കൊന്നു.

CRIME NEWS
ചെന്നൈ: തമിഴ്‌നാട് പൊള്ളാച്ചിയിൽ പ്രണയാഭ്യർഥന നിരസിച്ചതിന് മലയാളി പെൺകുട്ടിയെ യുവാവ് കുത്തിക്കൊന്നു. പൊൻമുത്തു നഗറിലെ മലയാളി കുടുംബത്തിലെ പെൺകുട്ടി അഷ് വിക (19) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഉദുമല്‍പേട്ട റോഡ് അണ്ണാ നഗർ സ്വദേശിയായ പ്രവീണ്‍ കുമാർ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ പണം ഇടപാട് സ്ഥാപനത്തിലെ ജീവനക്കാരനാണ് പ്രവീണ്‍. കോയമ്ബത്തൂരിലെ സ്വകാര്യ കോളേജിലെ രണ്ടാം വർഷ ബിഎസ് സി കമ്ബ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ് അഷ് വിക. മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്ത് പെണ്‍കുട്ടി തനിച്ചാണെന്ന് മനസ്സിലാക്കി പ്രവീണ്‍കുമാർ വീട്ടില്‍ അതിക്രമിച്ചു കയറി കുത്തി കൊലപ്പെടുത്തുകയായിരുന്നു. കുത്തേറ്റ് പെണ്‍കുട്ടിയുടെ കഴുത്തിനും നെഞ്ചിനും ഉള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റിരുന്നു. പെണ്‍കുട്ടിയുടെ വീടിന് സമീപം അഞ്ചുവർഷത്തോളം പ്രവീണും കുടുംബവും താമസിച്ചിരുന്നു. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതാണ് കൊലക്ക് കാരണമ...

ചെവിടികുന്നൻ പുത്തൻ വീട്ടിൽ ഹംസ ഹാജി നിര്യാതനായി

MARANAM
കണ്ണമംഗലം: മേമ്മാട്ടുപാറ സ്വദേശി ചെവിടിക്കുന്നൻ മുഹമ്മദ്‌ കുട്ടിയുടെ മകൻ ചെവിടികുന്നൻ പുത്തൻ വീട്ടിൽ ഹംസ ഹാജി എന്നവർ നിര്യാതനായി. പരേതന്റെ ജനാസ നമസ്ക്കാരം ഇന്ന് വൈകുന്നേരം 03.00 മണിക്ക് എടക്കാപറമ്പ് ജുമാ മസ്ജിദിൽ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

അയിഷ ഹജ്ജുമ്മ മരണപ്പെട്ടു

MARANAM
വേങ്ങര: അരീകുളം സ്വദേശി പുല്ലബലവൻ കാഞ്ഞാലൻ ഹാജി യുടെ ഭാര്യ മുക്കിൽ അയിഷ ഹജ്ജുമ്മ (68) മരണപ്പെട്ടു മയ്യത്ത് നിസ്കാരം 3/6/25 (ചെവ്വ) രാവിലെ 9 മണിക് അരീകുളം ജുമാ മസ്ജിദിൽ . മക്കൾ അലവി കുട്ടി (ദുബൈ) ബീരാൻ റഫീഖ് . ഹബീബ സീനത്ത്. മരുമക്കൾ സൈതലവി ഇല്ലിപിലാക്കൽ മജീദ് വെന്നിയൂർ . നുസ്റത്ത് കിളിനക്കോട് . മുബഷിറ കക്കാടും പുറം...

കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

MALAPPURAM
നിലമ്പൂർ. വിൽപനക്കായി കൈവശം വെച്ച 3 കിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളിയെ ഡാൻസാഫ് ടീം അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാൾ സൗത്ത് 24 പർഗാന സ്വദേശി പിന്റു മണ്ഡൽ, വ. 34 നെയാണ് SI പി.ജയകൃഷ്ണൻ അറസ്‌റ്റ്‌ ചെയ്തത്. നിലമ്പൂർ കല്ലേമ്പാടത്തുള്ള വാടക ക്വാർടേഴ്സിൽ ഇന്നലെ രാത്രി 11 മണിയോടെ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. അവധിക്ക് നാട്ടിൽ പോകുന്ന ഇതരസംസ്ഥാന തൊഴിലാളികൾ അവിടെ നിന്നും കുറഞ്ഞ വിലക്ക് കഞ്ചാവ് വാങ്ങി ജില്ലയിലെത്തിച്ച് വിൽപ്പന നടത്തിവരികയായിരുന്നു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രത്യേക പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഇന്ന് നിലമ്പൂർ കോടതിയിൽ ഹാജരാക്കും.ഡാൻസാഫ് അംഗങ്ങളായ സുനിൽ മമ്പാട്, അഭിലാഷ് കൈപ്പിനി, ആശിഫ് അലി, ടി. നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു....

തിരൂര്‍ മൂച്ചിക്കല്‍ സ്വദേശി പാട്ടത്തില്‍ അബ്ദുല്‍റസാഖ് എന്ന മാനുവിനെ കാണ്മാനില്ല

MALAPPURAM
തിരൂര്‍ മൂച്ചിക്കല്‍ സ്വദേശി പാട്ടത്തില്‍ സെയ്തലവിയുടെ മകന്‍ അബ്ദുല്‍റസാഖ് എന്ന മാനു (33)വിനെ കാണ്മാനില്ല. 2025,ജൂണ്‍ 1 രാത്രിയോടെ കാണാതായത്. കാണാതാവുമ്പോള്‍ നീല ടീഷര്‍ട്ടും കറുപ്പ് തുണിയാണ് ധരിച്ചിരുന്നത്.ബന്ധുക്കള്‍ താനൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നൽകിയിട്ടുണ്ട്. കണ്ടുകിട്ടുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ മേൽ നമ്പറുകളിലോ അറിയിക്കുക97442 112558089440311 നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...

മാസത്തിലൊരിക്കൽ സ്കൂളുകളിൽ റോഡുസുരക്ഷ, ലഹരിവ്യാപന ബോധവൽക്കരണം നടപ്പാക്കും: റാഫ്

MALAPPURAM
മലപ്പുറം : മഴക്കാല ആരംഭവും സ്കൂൾ തുറക്കലും കണക്കിലെടുത്ത് മാസത്തിലൊരിക്കലെങ്കിലും വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് റോഡുസുരക്ഷക്കും ലഹരിവ്യാപനത്തിന്നുമായുള്ള ബോധവൽക്കരണങ്ങൾക്ക് മുൻഗണന നല്കുമെന്ന് റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം അബ്ദു പറഞ്ഞു. പോലീസ് മോട്ടോർ വാഹന എക്സൈസ് വിദ്യാഭ്യാസ വകുപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കാനുദ്ദേശിക്കുന്ന പരിപാടികൾക്ക് പി ടി എ കമ്മിറ്റിക്കാർ മുൻകൈയ്യെടുത്ത് അധ്യാപകരോടൊപ്പംചേർന്ന് പ്രവർത്തിക്കണമെന്നദ്ദേഹം അഭിപ്രായപ്പെട്ടു. റോഡ് ആക്സിഡൻ്റ് ആക് ഷൻ ഫോറം പുത്തനത്താണി ഏരിയാ കൺവൻഷൻ തിരുന്നാവായ പകൽ വീട്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നദ്ദേഹം. റാഫ് ജില്ല ജനറൽ സെക്രട്ടറി ഏകെ ജയൻ അധ്യക്ഷനായിരുന്നു. ജാഫർ മാറാക്കര, ഇ അയ്യപ്പൻ, അയൂബ് ആലുക്കൽ, കെടി. സർജിമോൻ, സിപി രാജേഷ്, ആർ സാവിത്രി ടീച്ചർ, പി.ലീലാവതി, സി.ജാനകി. ടി പി ഹുസൈൻ തുടങ്ങിയവർ പ്രസംഗിച്ചു. ഏരിയാ പ്രസിഡണ്ട് കെ പി. ഉണ്ണികൃഷ്ണൻ സ്...

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ് നാമനിർദേശ പത്രിക സമർപ്പിച്ചു.

MALAPPURAM
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ് നാമനിർദേശ പത്രിക സമർപ്പിച്ചു. സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ സംസ്ഥാന കമ്മിറ്റി അംഗം പി കെ സൈനബ എന്നിവർ സ്വരാജിനൊപ്പമുണ്ടായിരുന്നു. മത്സരിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. ഇന്ന് നാമനിർദേശ പത്രിക സമർപ്പിച്ചു. ആരും മത്സരിക്കരുതെന്ന് പറയാൻ നമ്മുക്ക് അവകാശമില്ല. മത്സരിക്കാൻ ആഗ്രഹിക്കുന്നവർ മത്സരിക്കട്ടെ എന്നും സ്വരാജ് വ്യക്തമാക്കി. ജനങ്ങൾ വിധിയെഴുതട്ടെ. നമ്മുടെ ജനാധിപത്യം കൂടിതൽ ശക്തമാകും. മുഖ്യമന്ത്രി പറഞ്ഞത് അഭിമാനകരമായ വാക്കുകളാണ്. ആർത്തിരമ്പി വന്ന ജനസാഗരം ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ആവേശത്തിലാക്കി. മുഖ്യമന്ത്രിയുടെ പ്രയോഗങ്ങൾ ഉടനടി വന്നതാണ്. അത് ജനങ്ങളിൽ ആവേശവും ഉത്സാഹവും സൃഷ്‌ടിച്ചു. നാടാകെ ആവേശ തിമിർപ്പിലാണ്. നന്മയുള്ള പ്രവർത്തനങ്ങളെ കേരളത്തിലെ ജനങ്ങൾ പിന്തുണയ്ക്കും. കേരളത്തിൽ ഇപ്പോൾ പവർക്കട്ട് ഇല്ല. അത് ഇടത് സർക്കാരിന്റെ നേ...

സ്കൗട്ട്സ് ആൻ്റ് ഗൈഡ്‌സ് വിദ്യാർത്ഥികൾ ലഹരി വിരുദ്ധ ബോധവൽക്കരണ കാമ്പയിന് തുടക്കമായി

MALAPPURAM
വിദ്യാലയങ്ങളിലും സമീപ പ്രദേശത്തും സ്കൗട്ട്സ് ആൻ്റ് ഗൈഡ്‌സ് വിദ്യാർത്ഥികൾ ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനത്തിന് നേതൃത്വം നൽകണമെന്ന് കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് തിരൂർ ജില്ലാ അസോസിയേഷൻ ആവശ്യപ്പെട്ടു.ലോക പുകയില ദിനത്തോടനുബദ്ധിച്ച് സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്യാമ്പയിൻ എടക്കുളത്ത് കുറ്റിപ്പുറം പോലീസ് അസിസ്റ്റൻ്റ് സബ് ഇൻസ്പെകടർ കെ. അമ്പിളി ഉദ്ഘടനം ചെയ്തു. തിരൂർ വിദ്യാഭ്യാസ ജില്ലാ ഓഫീസർ ജി.ആർ ഗായത്രി കെ.എ.എസ് അധ്യക്ഷത വഹിച്ചു. കാമ്പയിൻ്റെ ഭാഗമായി വിദ്യാർത്ഥികളും അധ്യാപകരും ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. കല്പകഞ്ചേരി ജി.വി.എച്ച്.എസ്.എസ് വിദ്യാർത്ഥികൾക്ക് അവതരിപ്പിച്ച ലഹരി വിരുദ്ധ ഫ്ലാഷ്മോബ് ശ്രദ്ധേയമായി. പോസ്റ്റർ പ്രദർശനം, ലഹരി വിരുദ്ധ അസംബ്ലി , സൈക്കിൾ റാലി, ഫീൽഡ് ട്രിപ്പ്, സൗഹൃദ സംഗമം എന്നിവ കാമ്പയിൻ കാലയളവിൽ വിദ്യാലയങ്ങളിൽ നടക്കും.സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് ജില്ലാ സെക്രട്ടറി പി.ജ...
GULF NEWS
ദക്ഷിണ സൗദിയിലെ ബീഷക്ക് സമീപം റാക്കിയയില്‍ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു. കാസർകോട് ബന്തടുക്ക കരിവേടകം എനിയാടി സ്വദേശി കുംബകോട് മൻസിലില്‍ എ.എം. ബഷീർ (42) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് സംഭവം. താമസസസ്ഥലത്തിന് സമീപം സ്വന്തം വാഹനം കഴുകുന്നതിനിടെ മറ്റൊരു വാഹനത്തിലെത്തിയ ആക്രമി സംഘം വെടിയുതിർക്കുകയായിരുന്നു എന്നാണ് വിവരം. ശബ്ദം കേട്ട് സഹതാമസക്കാർ വന്ന് നോക്കുേമ്ബാള്‍ വാഹനത്തിനുള്ളില്‍ രക്തത്തില്‍ കുളിച്ച്‌ കിടക്കുന്നതാണ് കണ്ടത്. ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു. ആരാണ് വെടിവെച്ചെതന്ന് അറിവായിട്ടില്ല. സമീപത്തെ സിസി ടിവി ദൃശ്യങ്ങളില്‍ ഒരു കാർ വന്ന് നില്‍ക്കുന്നത് കാണുന്നുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു. 13 വർഷമായി ബീഷയില്‍ ജോലി ചെയ്യുന്ന ബഷീർ ഹൗസ് ഡ്രൈവർ വിസയിലാണ്. സംഭവത്തിന് അല്‍പം മുമ്ബ് തൊട്ടടുത്തെ സൂഖില്‍നിന്ന് ഭക്ഷണം വാങ്ങി താമസസ്ഥലത്തേക്ക് പോകുന്നത് കണ്ടവരുണ്ട്. മൃതദേഹം ബീഷയിലെ കിങ്...

ചികിത്സ ധനസഹായഫണ്ടിന്റെ രണ്ടാംഘട്ട വിതരണ ഉദ്ഘാടനം നിർവഹിച്ചു.

MALAPPURAM
വാത്സല്യം ചാരിറ്റബിൾ സൊസൈറ്റി ചികിത്സ ധനസഹായഫണ്ടിന്റെ രണ്ടാംഘട്ട വിതരണ ഉദ്ഘാടനം നിർവഹിച്ചു. വാത്സല്യം ചാരിറ്റബിൾ സൊസൈറ്റിയുടെ രണ്ടാംഘട്ട ചികിത്സാ ധന സഹായ ഫണ്ട് വിതരണത്തിന്റെ ഉദ്ഘാടനം കിഡ്നി രോഗം ബാധിച്ച് ഡയാലിസ് തുടർന്നു കൊണ്ടിരിക്കുന്ന രോഗിക്ക് കൈമാറി ക്കൊണ്ട് സംസ്ഥാന പ്രസിഡണ്ട് അഷ്റഫ് മനരിക്കൽ നിർവഹിച്ചു. ജില്ലാ പ്രസിഡണ്ട് മുഹമ്മദ് ബാവ എ ആർ നഗർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജില്ലാ നേതാക്കളായ അസൈനാർ ഊരകം, റൈഹാനത്ത് ബീവി, മണ്ണിൽ ബിന്ദു, ലൈല ബാലൻ, എ സുബൈദ, കെ ചന്തു തുടങ്ങിയവർ സംസാരിച്ചു....

പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കിടപ്പു മുറിയിൽ മരിച്ച നിലയില്‍

KOZHIKODE, LOCAL NEWS
കോഴിക്കോട് : മുക്കത്തു പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കിടപ്പു മുറിയിൽ മരിച്ച നിലയില്‍ കണ്ടെത്തി. മുക്കം ഗോതമ്പ് റോഡ് സ്വദേശിയായ ജയപ്രകാശിന്റെ (കുഞ്ഞുണ്ണി) മകള്‍ അനന്യ(17)യാണ് മരിച്ചത്. തോട്ടുമുക്കം സെന്റ്‌തോമസ് ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തുടർ നടപടികൾക്ക് ശേഷം സംസ്കാരം ഇന്ന് (01-06-2025)ഉച്ചയ്ക്ക് ശേഷം തറവാട്ട് വീട്ടുവളപ്പിൽ സംസ്കരിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

വട്ടമലയിൽ വീണ്ടും വാഹനാപകടം ഒരാൾ മരിച്ചു.

Accident
പെരിന്തൽമണ്ണ : കരുവാരകുണ്ട് എടത്താനാട്ടുകാര പെരിന്തൽമണ്ണ റൂട്ടിൽ വട്ടമല വളവിൽ നിയന്ത്രണം വിട്ട സ്കൂട്ടർ താഴ്ച്ചയിലേക്ക് മറിഞ്ഞു ഉപ്പ സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു. മകളെ ഗുരുതര പരിക്കുകളോടെ പെരിന്തൽമണ്ണ മൗലാന ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. വെള്ളിയഞ്ചേരി സ്വദേശികളായ മടത്തൊടി ബഷീർ മകൾ റിയ എന്നിവരാണ് അപകടത്തിൽപ്പെട്ടത് ബഷീർ മരണപ്പെട്ടു. ഇന്ന് രാവിലെ 11 മണിയോടെ ആണ് സംഭവം. മറ്റു വിവരങ്ങൾ അറിവായി വരുന്നു.. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ഊരകം കാരാത്തോട് മനോഹരൻ മരണപ്പെട്ടു

MARANAM
വേങ്ങര : ഊരകം കാരാത്തോട് മനോഹരൻ (ആലംമ്പറ്റ) എന്നവർ മരണപ്പെട്ടു. സംസക്കാരം .വൈകീട്ട് 6 മണിക്ക്കുടുംമ്പ ശ്‌മശാനത്തിൽ നടക്കും. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com

നിലമ്ബൂരില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച്‌ ബിജെപി

MALAPPURAM
നിലമ്ബൂർ ഉപതിരഞ്ഞെടുപ്പില്‍ അഡ്വ. മോഹൻ ജോർജ് ബിജെപി സ്ഥാനാർഥി. കേരളാ കോണ്‍ഗ്രസ് മുൻ നേതാവായ ഇദ്ദേഹം നിലമ്ബൂർ സ്വദേശിയാണ്. നാമ നിർദേശപത്രിക സമർപ്പിക്കേണ്ട അവസാന തീയതിക്ക് തൊട്ടുതലേന്ന് ബിജെപിയും സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ നിലമ്ബൂരിലെ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി.നേരത്തെ, നിലമ്ബൂരില്‍ മത്സരിക്കേണ്ട ആവശ്യമില്ല എന്ന തരത്തില്‍ ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചിരുന്നു. ഇതില്‍ പാർട്ടിക്കുള്ളില്‍ തന്നെ വിമർശനങ്ങളും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് നാമനിർദേശ പത്രിക നല്‍കേണ്ട അവസാന തീയതി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഇന്ന് നിലമ്ബൂരിലെത്തും. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

സ്വര്‍ണ്ണമാല പൊട്ടിക്കല്‍ പതിവാക്കിയ മോഷ്ട്ടാവ് പിടിയിൽ

CRIME NEWS
വേങ്ങര: സ്വര്‍ണ്ണമാല പൊട്ടിക്കല്‍ പതിവാക്കിയ മോഷ്ട്ടാവ് പിടിയിലായി. മൂർക്കനാട് തേനാമ്പുലക്കൽ വീട്ടിൽ സുലൈമാൻ ( 48)നെയാണ് വേങ്ങര പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ വേങ്ങര സ്റ്റേഷനില്‍ മൂന്ന് കേസുകളാണ് രജിസ്തര്‍ ചെയ്തിരുന്നത്. 2009 ഡിസമ്പറില്‍ വലിയോറ പുത്തനങ്ങാടിയില്‍ നിര്‍ത്തിയിട്ട ഓട്ടോയില്‍ നിന്ന് ബൈക്കിലെത്തിയ പ്രതിയും മറ്റു രണ്ടു പേരും ചേര്‍ന്ന് 1500രൂപയും മൊബൈല്‍ ഫോണും മോഷ്ട്ടിച്ചു. 2010ല്‍ മുട്ടുംപുറത്ത് വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടിയുടെ കഴുത്തിലെ സ്വര്‍ണ്ണമാല പൊട്ടിച്ച് രക്ഷപ്പെടുകയും മറ്റൊരു മാല മോഷണ കേസുമാണ് രജിസ്തര്‍ ചെയ്തിട്ടുള്ളത്. എറണാക്കുളം, പെരിന്തല്‍മണ്ണ,കൽപകഞ്ചേരി, വളാഞ്ചേരി, തേഞ്ഞിപ്പാലം, തിരുരങ്ങാടി സ്റ്റേഷനുകളിലും സമാനമായ കേസുകള്‍ നിലവിലുണ്ട്.എട്ട് വര്‍ഷമായി കോഴിക്കോട് മടവൂരില്‍ ഒളിവില്‍ താമസിച്ച് വരികയായിരുന്നു. അവിടെ വെച്ചാണ് വേങ്ങര പോ...

MTN NEWS CHANNEL

Exit mobile version