Wednesday, July 29News That Matters

Author: admin

എക്സൈസ് വനിതാ ഓഫിസർ വാഹനാപകടത്തിൽ മരിച്ചു.

Accident
ഔദ്യോ​ഗിക കൃത്യനിർവഹണം കഴിഞ്ഞ് മടങ്ങുകയായിരുന്ന എക്സൈസ് വനിതാ ഓഫിസർ വാഹനാപകടത്തിൽ മരിച്ചു. ചികിത്സയിലിരിക്കെയാണ് മരണം. തിരുമല വേട്ടമുക്ക് ലക്ഷ്മി നഗർ റസിഡൻസ് ടിസി 08/1765ൽ  എൻ ഷാനിദ (37) ആണ് മരിച്ചത്. എക്സൈസ് തിരുവനന്തപുരം റേഞ്ച് ഓഫിസിലെ (മണ്ണന്തല) വനിതാ സിവിൽ എക്സൈസ് ഓഫിസറായിരുന്നു. ഷാനിദ സഞ്ചരിച്ച സ്കൂട്ടർ പാറ്റൂരിലെ ഡിവൈഡറിൽ തട്ടി മറിഞ്ഞതിനു പിന്നാലെ കാർ വന്നിടിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി 10.30ന് പാറ്റൂരിലെ പള്ളി സെമിത്തേരിക്കു സമീപമായിരുന്നു അപകടമുണ്ടായത്. പേട്ട സ്വദേശിനി നൽകിയ പരാതി അന്വേഷിച്ച് വീട്ടിലേക്കു മടങ്ങവെയാണ് അപകടമുണ്ടായത്. ജനറൽ ആശുപത്രി ഭാഗത്തേക്കു പോകുന്നതിനിടെ സ്കൂട്ടർ ഡിവൈറിൽ ഇടിച്ചുകയറി എതിർ ദിശയിലുള്ള വീഴുകയായിരുന്നു. ഈ സമയം ജനറൽ ആശുപത്രി ഭാഗത്തുനിന്നു വന്ന കാർ ഇടിച്ചു കയറി.  നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങ...

‘പിഎസ്‍സി കള്ളത്തരം കാണിക്കരുത്’; കേരള പിഎസ്‍സിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

KERALA NEWS
ദില്ലി:കേരള പി എസ് സിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. പി എസ് സി കള്ളത്തരം  കാണിക്കരുതെന്ന് സുപ്രീം കോടതി വിമര്‍ശിച്ചു. വാട്ടർ അതോറിറ്റിയിലെ എൽഡിസി പരീക്ഷക്കുള്ള അടിസ്ഥാന യോഗ്യത സംബന്ധിച്ച മാറ്റമാണ് കോടതി വിമർശനത്തിന് കാരണം. ഇത്തരം കാര്യങ്ങളിൽ സ്ഥിരത വേണമെന്ന് കോടതി വ്യക്തമാക്കി.12000 പേരുടെ ഭാവിയെ വച്ച് കളിക്കരുതെന്ന് കോടതി പറഞ്ഞു. തയാറാക്കിയ റാങ്ക് ലിസ്റ്റില്‍ നിന്ന് വിജ്ഞാപനത്തില്‍ പറഞ്ഞതിനേക്കാള്‍ അധിക യോഗ്യതയുള്ളവരെ ഒഴിവാക്കണമെന്നായിരുന്നു ഹൈകോടതി ഉത്തരവ്. ഇതിനെതിരെയാണ് സുപ്രീം കോടതിയിൽ അപ്പീൽ എത്തിയത്. അപ്പീൽ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് പി എസ് നരസിംഹ അധ്യക്ഷനായ ബെഞ്ചിന്‍റെ നിര്‍ണായക ഉത്തരവ്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

പ്രതിയെ പിടിക്കാൻ ബൈക്കില്‍ ചേസിങ്; കാറിടിച്ച് പൊലീസുകാര്‍ക്ക് ദാരുണാന്ത്യം

Accident
ചെന്നൈ: പ്രതിയെ പിടികൂടുന്നതിനായി ബൈക്കില്‍ പിന്തുടരവെ കാറിടിച്ച് വനിത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ദാരുണാന്ത്യം. മാധവരാം മില്‍ക്ക് കോളനി പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ജയശ്രീ (33), കോണ്‍സ്റ്റബിള്‍ നിത്യ (27) എന്നിവരാണ് കൊല്ലപ്പെട്ടത്. ചെന്നൈ- തിരുച്ചിറപ്പള്ളി ദേശീയ പാതയില്‍ മേല്‍മറുവത്തൂരിന് സമീപമായിരുന്നു അപകടം. തിങ്കളാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. പൊലീസുകാര്‍ ഇരുചക്ര വാഹനത്തിലാണ് യാത്ര ചെയ്തതിരുന്നത്. അമിതവേഗതയിലെത്തിയ കാര്‍ പിന്നില്‍ നിന്ന് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇരുവരും തെറിച്ചുവീണു. ജയശ്രീ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. നിത്യയെ ഉടനെ ചെങ്കല്‍പ്പെട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ കാറോടിച്ചിരുന്നയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. തിരുവണ്ണാമലയില്‍ നിന്ന് എ മദന്‍കുമാര്‍ എന്നയാളെയാണ് മേല്‍വത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അപകടത...

നവജാത ശിശുവിനെ നാലര ലക്ഷത്തിന് വിറ്റു; വിഹിതം കുറഞ്ഞതില്‍ അമ്മ ഇടഞ്ഞതോടെ വിവരം പുറത്ത്, അറസ്റ്റ്

CRIME NEWS
ഈറോഡ്: നവജാത ശിശുവിനെ വില്‍പ്പന നടത്തിയ സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. 40 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെയാണ് പിതാവുള്‍പ്പടെ ചേര്‍ന്ന് വിറ്റത്. തമിഴ്‌നാട്ടിലെ ഈറോഡിലാണ് സംഭവം. സി സന്തോഷ് കുമാര്‍(28), ആര്‍ സെല്‍വി(47), എ സിദ്ദിഖ ഭാനു(44), എസ് രാധ(39), ജി രേവതി(35) എന്നിവരാണ് അറസ്റ്റിലായത്. തഞ്ചാവൂര്‍ സ്വദേശിയായ 28-കാരിയാണ് കുഞ്ഞിന് ജന്മം നല്‍കിയതെന്ന് പൊലീസ് അറിയിച്ചു. സന്തോഷ് കുമാറാണ് പിതാണ്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ ശേഷം കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് യുവതി ഈറോഡിലെത്തിയത്. തുടര്‍ന്ന് സന്തോഷ് കുമാറുമായി അടുപ്പത്തിലായി. സെന്‍ട്രല്‍ ബസ് സ്റ്റാന്‍ഡിനടുത്താണ് ഇരുവരും താമസിച്ചിരുന്നത്. ഗര്‍ഭിണിയായതോടെ ഗര്‍ഭഛിദ്രത്തിന് സഹായം തേടിയാണ് യുവതി സെല്‍വിയെ സമീപിക്കുന്നത്. എന്നാല്‍ ഇവര്‍ സമീപിച്ച ആശുപത്രികളെല്ലാം ഗര്‍ഭഛിദ്രത്തിന് വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് സെല്‍വിക്കൊപ്പമായിരുന്നു താ...

പൊതുസ്ഥലത്തുവെച്ച്‌ സ്ത്രീകളുടെ ചിത്രമെടുക്കുന്നത് കുറ്റകരമല്ല: ഹെെക്കോടതി

KERALA NEWS
പൊതുസ്ഥലത്തോ മറ്റുള്ളവരുടെ സാന്നിധ്യമുള്ള സ്വകാര്യയിടത്തോവെച്ച്‌ സ്ത്രീയുടെ അനുമതിയില്ലാതെ ചിത്രമെടുക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി. എന്നാല്‍ സ്ത്രീത്വത്തെ അപമാനിക്കും വിധം സ്വകാര്യഭാഗങ്ങളുടേയോ മറ്റോ ചിത്രങ്ങള്‍ പകർത്തുന്നത് കുറ്റകരമാണെന്നും ജസ്റ്റിസ് എ ബദറുദ്ദീൻ ഉത്തരവായി. വീടിന് മുന്നില്‍ നിന്നിരുന്ന സ്ത്രീയുടെ ഫോട്ടോയെടുക്കുകയും അശ്ലീല ചേഷ്ടകള്‍ കാണിക്കുകയും ചെയ്തെന്ന കേസില്‍ നോർത്ത്പറവൂർ സ്വദേശിക്കെതിരെയുള്ള കുറ്റങ്ങള്‍ ഭാഗികമായി റദ്ദാക്കിയാണ് ഉത്തരവ്. പരാതിയില്‍ പറയുന്ന ആംഗ്യങ്ങള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും നടപടി തുടരാമെന്നും വ്യക്തമാക്കി. 2022 മേയ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം. കാറിലെത്തിയ പ്രതിയും മറ്റൊരാളും സ്ത്രീയുടെ ഫോട്ടോയെടുക്കുകയും അത് ചോദ്യം ചെയ്തപ്പോള്‍ അശ്ലീല ആംഗ്യങ്ങള്‍ കാണിച്ചുവെന്നുമാണ് കേസ്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി ഹെെക്കോടതിയെ സമീപിക...

കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ 32 ലക്ഷം രൂപയുടെ സ്വർണ്ണം പോലീസ് പിടികൂടി

LOCAL NEWS
മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 433 grm സ്വര്‍ണ്ണമിശ്രിതമാണ് ഇന്ന് പോലീസ് പിടിച്ചെടുത്തത്. സംഭവത്തില്‍ ഒരു യാത്രക്കരനെയും സ്വര്‍ണ്ണം സ്വീകരിക്കാന്‍ കാലികറ്റ് എയര്‍പോര്‍ട്ടിലെത്തിയ മറ്റ് രണ്ടുപേരെയും പോലിസ് കസ്റ്റഡിയിലെടുത്തു. 04.11.24 തീയതി രാവിലെ 07.15 മണിക്ക് റിയാദില്‍ നിന്നും വന്ന എയര്‍ ഇന്ത്യ എക്സ്പ്രസ്സ് (IX 322) വിമാനത്തില്‍ കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയ തിരൂര്‍ താനാളൂര്‍ സ്വദേശി മുഹമ്മദലി (36) ആണ് സ്വര്‍ണ്ണവുമായി എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പോലീസ് പിടിയിലായത്. സ്വര്‍ണ്ണം മിശ്രിത രൂപത്തിലാക്കി രണ്ട് കാപ്സ്യൂളുകളിലാക്കി പാക്ക് ചെയ്ത് സ്വന്തം ശരീരത്തനകത്ത് ഒളിപ്പിച്ചാണ് വിദേശത്ത് ഇയാള്‍ നിന്നും എത്തിയത്. ഇയാളില്‍ നിന്നും സ്വര്‍ണ്ണം സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലെത്തി കാത്തു നിന്ന ഓമശ്ശേരി മാനിപുരം സ്വദേശികളായ സിറാജുദ്ദീന്‍(42), സലാം (35) എന്നിവരേയും പിന...

സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഔദ്യോഗിക തുടക്കം

KERALA NEWS
കൊച്ചി: സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഔദ്യോഗിക തുടക്കം. മഹാരാജാസ് കോളേജ് മൈതാനത്ത് നടക്കുന്ന കായിക മേളയ്ക്ക് ഔദ്യോഗിക തുടക്കം കുറിച്ചുകൊണ്ട് ഒളിമ്പ്യൻ പിആര്‍ ശ്രീജേഷ് ദീപശിഖ തെളിയിച്ചു. നടൻ മമ്മൂട്ടിയും മുഖ്യാതിഥിയായി പങ്കെടുത്തു. സ്‌കൂള്‍ കായിക മേളയുടെ സാംസ്‌കാരിക പരിപാടിയുടെ ഉദ്ഘാടനം നടന്‍ മമ്മൂട്ടി നിര്‍വഹിച്ചു. കായികമേളയുടെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിര്‍വഹിച്ചു. സംസ്ഥാന സ്കൂൾ കായികമേളയിലെ കുഞ്ഞുങ്ങളെ കാണുമ്പോൾ തന്റെ കുട്ടിക്കാലം ഓർക്കുന്നുവെന്ന് മമ്മൂട്ടി പറഞ്ഞു. കഥ പറയുമ്പോളിലെ അശോക് രാജിനെപ്പോലെ എന്റെ കുട്ടിക്കാലം ഓർക്കുന്നു. വികാരാധീനമായ കാഴ്ച്ചയാണ്. എന്റെ കുട്ടിക്കാലം ഓർക്കുന്നു. എനിക്കും ഇങ്ങനെയൊക്കെ ആകമായിരുന്നുവെന്ന് ഓർക്കുന്നു. എനിക്ക് നിങ്ങളിൽ ഒരുപാട് പ്രതീക്ഷയുണ്ട്. കലാപ്രകടങ്ങൾ തുറന്ന് കാട്ടാൻ കിട്ടുന്ന അവസരങ്ങൾ പാഴാക്കരുത്. ഉദ്‌ഘാടനത്തിന് മുൻപായി വിദ്...

AK അബു ഹാജിയുടെ സ്വപനം സാക്ഷാൽക്കരിച്ചു.

VENGARA
ഒരു വർഷം മുമ്പ് അന്തരിച്ച വേങ്ങരയിലെ പൊതു പ്രവർത്തകനും പാലിയേറ്റീവ് കമ്മിറ്റി അംഗവുമായിരുന്ന എ. കെ. അബു ഹാജിയുടെ സ്വപനമായിരുന്ന വേങ്ങര പാണ്ടികശാലയിലെ ചെമ്മാടൻ നാരായണന് വീട് എന്ന സ്വപനം ഇന്ന് സാക്ഷാൽക്കരിച്ചു. സ്വന്തമായി വീടില്ലാത്ത, ലോട്ടറി വില്പനക്കാരനായിരുന്ന നാരായണന് അപകടത്തിൽ ഗുരുതരമായ പരി ക്കേൽക്കുകയും വീൽ ചെയറിനെ ആശയിക്കേണ്ടി വരികയും ചെയ്ത സാഹചര്യത്തിൽ അദ്ദേഹത്തിന് വീടൊരുക്കാൻ വേണ്ടി പാണ്ടികശാലയിൽ 4 സെന്റ് ഭൂമി വിലക്ക് വാങ്ങി തറപണി ആരംഭിച്ചെങ്കിലും അബു ഹാജിയുടെ ആക്‌സ്മിക മരണം കാരണം പണി നിർത്തി വെക്കുകയുമായിരുന്നു. പിന്നീട് വേങ്ങര പാലിയേറ്റീവ് പ്രസിഡന്റ്‌ ഹംസ പുല്ലമ്പലവൻ ജനറൽ കൺവീന റായിരുന്ന നിർമാണ കമ്മിറ്റി കമ്മിറ്റി വിപുലീകരിച്ചു ഈ വിഷയം ഏറ്റെടുക്കുകയും വേങ്ങര പഞ്ചായത്ത്‌ ലൈഫ് പദ്ധതിയിൽ അനുവദിച്ച ഫണ്ടും പ്രാദേശിക കമ്മിറ്റിയുടെ സഹായത്താൽ സ്പോൺസർഷിപ്പ് വഴിയും സംഭാവന യായും 5 ലക്ഷത്തോളം...

നരിക്കോടൻ കുഞ്ഞി മുഹമ്മദ് മരണപ്പെട്ടു.

MARANAM
വേങ്ങര : മണ്ണിൽ പിലാക്കൽ സ്വദേശി നരിക്കോടൻ കുഞ്ഞി മുഹമ്മദ് എന്നവർ മരണപ്പെട്ടു. വലിയോറ കുന്നുമ്മൽ മഹല്ല് ജുമാ മസ്ജിദ്-മൻശഉൽ ഉലൂം മദ്രസ എന്നിവയുടെ മുൻ സെക്രട്ടറിയും മുസ്‌ലിം ലീഗ് പ്രാദേശിക നേതാവുമായിരുന്നു നരിക്കോടൻ കുഞ്ഞി മുഹമ്മദ്‌ ഹാജി. ഭാര്യ: കുനിയിൽ ഖദീജ. മക്കൾ : ജബ്ബാർ, സമീർ & യൂസ്ഫ്. പരേതനായ നരിക്കോടൻ അബ്ദുൽ ഖാദർ ഹാജി, ഹസൻ കുട്ടി മുസ്‌ലിയാർ, അസീസ് ഹാജി, അബു കാക്ക, മുഹമ്മദ്‌ കുട്ടി കാക്ക എന്നിവർ സഹോദരങ്ങളാണ്.മയ്യിത്ത് നമസ്ക്കാരം രാത്രി 8:30 ന് വലിയോറ കുന്നുമ്മൽ പള്ളിയിൽ നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

വീട്ടിലെ ഫ്രിഡ്ജിൽ നിന്നും വൈദ്യുതാഘാതമെറ്റ് യുവാവ് മരണപ്പെട്ടു

Accident
തിരൂരങ്ങാടി : പാലത്തിങ്ങൽ കോട്ടന്തല സ്വദേശി ഹബീബ് റഹ്‌മാൻ 48 വയസ്സ് മരണപ്പെട്ടു.  വീട്ടിലെ ഫ്രിഡ്ജിന്റെ  പ്ലഗിൽ നിന്നും വൈദ്യുതാഘാതം യുവാവ് മരണപ്പെട്ടു. വീട്ടിൽ വീണു കിടന്ന നിലയിൽ കണ്ടെത്തിയ യുവാവിനെ നാട്ടുകാരും വീട്ടുകാരും ചേർന്ന് ഉടനെ തിരൂരങ്ങാടി താലൂക് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷപ്പെടുത്താനായില്ല.  നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

KSRTC യാത്രക്കാർക്ക് ഇനി ആ പേടി വേണ്ട! ഭക്ഷണം കഴിക്കാൻ വണ്ടി നിർത്തുന്ന 24 റസ്റ്റോറന്റുകൾ ഇവയാണ്

KERALA NEWS
തിരുവനന്തപുരം: കെഎസ്ആർടിസി ബസ്സുകളിൽ യാത്ര ചെയ്യുമ്പോൾ മോശം ഭക്ഷണം കഴിച്ച് വയർ കേടാകുമെന്ന പേടി ഇനി വേണ്ട. ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന ബസുകള്‍ ഭക്ഷണം കഴിക്കാന്‍ നിര്‍ത്തുന്ന സ്ഥലങ്ങളുടെ പട്ടിക പു​റ​ത്തി​റ​ക്കി കെഎസ്ആര്‍ടിസി. 24 സ്ഥലങ്ങളിലെ ഭക്ഷണശാലകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ളതാണ് പട്ടിക. ഭക്ഷണം കഴിക്കാന്‍ ബസുകള്‍ വൃത്തിഹീനമായ ഹോട്ടലുകളില്‍ നിര്‍ത്തുന്നു എന്ന് വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് കെഎസ്ആർടിസിയുടെ നീക്കം. ദീര്‍ഘദൂര കെഎസ്ആര്‍ടിസി ബസുകളാണ് യാത്രകാര്‍ക്ക് ഭക്ഷണം കഴിക്കാന്‍ വേണ്ടി നിര്‍ത്തുക. ദേശീയ, സംസ്ഥാന, അന്തര്‍ സംസ്ഥാന പാതകളുടെയും എംസി റോഡിന്‍റെയും വശങ്ങളിലെ ഹോട്ടലുകളുടെ പട്ടികയാണ് പുറത്തിറക്കിയത്. ലിസ്റ്റില്‍ ഉള്‍പ്പെടാത്തതും വൃത്തിഹീനവുമായ ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കാന്‍ ബസ് നിര്‍ത്താന്‍ പാടില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. കെഎസ്ആര്‍ടിസി ഓപ്പറേഷന്‍ എക്സിക്യൂട്ടീ...

മൊബൈൽ ഫോണുംസൈബർ കുറ്റകൃത്യങ്ങളും” ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

LOCAL NEWS
വേങ്ങര: ഇരിങ്ങല്ലൂർ ഫെയ്മസ് ക്ലബും അമ്പലമാട് വായനശാലയും സംയുക്തമായി മൊബൈൽ ഫോണുംസൈബർ കുറ്റകൃത്യങ്ങളും എന്ന വിഷയത്തെ ആസ്പതമാക്കി ബോധവൽക്കരണ ക്ലാസ്സംഘടിപ്പിച്ചു.വായനശാല സെക്രട്ടറി കെ.ബൈജു ഉൽഘാടനം ചെയ്തു. പി സുനിൽ കുമാർ ആദ്യക്ഷത വഹിച്ചു. യുവജന ക്ഷേമ ബോർഡ് യൂത്ത് കോഡിനേറ്റർ കെ.കെ അബൂബക്കർ മാസ്റ്റർ ക്ലാസിനു നേതൃത്വം നൽകി. ഇ.കെ റഷീദ് സ്വാഗതവും ഷാനിൽ നന്ദിയും പറഞ്ഞു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ഒമാനില്‍ നിര്യാതനായി

GULF NEWS
മസ്‌കത്ത്: പ്രവാസി മലയാളി ഹൃദയാഘാതം മൂലം മസ്‌കത്തില്‍ നിര്യാതനായി. മലപ്പുറം വെളിയംകോട് പാലപ്പെട്ടി ദുബൈ പടി ഹംസ (54) ആണ് മരിച്ചത്. പിതാവ്: പരേതനായ കോനശ്ശേരി ബാപ്പു. മാതാവ്: ശരീഫ്. ഭാര്യ: ഫാത്തിമ. മക്കള്‍: അസ്‌ലം, അറഫാത്ത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

പരക്കെ മഴയ്ക്കും ഇടിമിന്നലിനും സാധ്യത; മഴ മുന്നറിയിപ്പ് ; 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

KERALA NEWS
സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് പത്ത് ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളില്‍ മഴ കനത്തേക്കും. മഴക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. കേരള- കര്‍ണാടക- -ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് നിലവില്‍ തടസമില്ല. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

പരപ്പൻപാറ ഭാഗത്ത് മരത്തിൽ കുടുങ്ങിയ നിലയിൽ മൃതദേഹഭാ​ഗം

LOCAL NEWS, WAYANAD
മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടലിലേതെന്ന് സംശയിക്കുന്ന മൃതദേഹഭാഗം പരപ്പൻപാറ ഭാഗത്ത് നിന്ന് കണ്ടെത്തി. തേൻ ശേഖരിക്കാനായി വനത്തിനകത്തേക്ക് എത്തിയ ആദിവാസികളാണ് മൃതദേഹഭാഗം മരത്തിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തുന്നത്. ചൂരൽമലയ്ക്കും താഴെയുള്ള മേഖലയാണ് പരപ്പൻപാറ, അതിനോട് ചേർന്ന് കിടക്കുന്ന വനമേഖലയിൽ നിന്നാണ് എല്ലിന്റെ കഷ്ണം കുടുങ്ങി കിടക്കുന്ന നിലയിൽ കണ്ടെത്തുന്നത്. ചൂരൽമലയിൽ ക്യാമ്പ് ചെയ്യുന്ന ഫയർ ഫോഴ്‌സ് സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. തെരച്ചിൽ കൃത്യമായി നടക്കുന്നില്ലെന്നും വീണ്ടും കാര്യക്ഷമമായ രീതിയിൽ തെരച്ചിൽ നടത്തണമെന്ന ആവശ്യവും പ്രദേശത്ത് പുകയുന്ന സാഹചര്യത്തിലാണ് ഇപ്പോൾ മൃതദേഹ ഭാഗം കണ്ടെത്തിയിരിക്കുന്നത്. എൻഡിആർഎഫ് സംഘവും മറ്റും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെങ്കിലും തെരച്ചിൽ കാര്യമായി നടക്കുന്നിലായിരുന്നുവെന്നും ആക്ഷേപമുണ്ട്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്...

വീട്ടുജോലിക്കാരിയായ പതിനഞ്ചുക്കാരി ശുചിമുറിയിൽ മരിച്ചനിലയിൽ

CRIME NEWS
ചെന്നൈയിൽ വീട്ടുജോലിക്കാരിയായ പതിനഞ്ചുക്കാരി ശുചിമുറിയിൽ മരിച്ചനിലയിൽ; കൊലപാതകമെന്ന് സംശയം. അമിഞ്ചിക്കരൈ മെഹ്താ നഗറിലാണ് അതിദാരുണമായ സംഭവം നടന്നത്. പതിനഞ്ചുകാരി ജോലി ചെയ്തിരുന്ന ഫ്ളാറ്റിലെ ശുചിമുറിയിൽ നിന്നാണ് ഇന്നലെ രാത്രിയോടെ മൃതദേഹം കണ്ടെത്തുന്നത്. കുട്ടിയുടെ ശരീരത്തിൽ മുഴുവൻ മുറിവുകളും സിഗ്‍രറ്റ് കുറ്റി കൊണ്ടും ഇസ്തിരിപ്പെട്ടി കൊണ്ടും പൊള്ളിച്ചപാടുകളും ഉണ്ടായിരുന്നു. കൊലപാതകത്തിന് ശേഷം ഫ്ളാറ്റിന്റെ ഉടമസ്ഥരായ ദമ്പതികൾ മുഹമ്മദ് നിഷാദും നാസിയയും സഹോദരിയുടെ വീട്ടിലേക്ക് കടന്നുകളഞ്ഞെങ്കിലും പൊലീസിന്റെ പിടിയിലാകുകയായിരുന്നു. ഇരുവരുടെയും വക്കീൽ പൊലീസിനെ വിളിച്ചു പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തുന്നത്. കഴിഞ്ഞ വർഷമാണ് മുഹമ്മദ് നിഷാദും നാസിയയും വീട്ടുജോലിക്കായി പതിനഞ്ചുകാരിയെ സുഹൃത്ത് വഴി സംഘടിപ്പിക്കുന്നത്. വീട്ടിൽ എത്തിച്ച ശേഷം കുട്ടിക്ക് നേരിടേണ്ടി വന്നത് അതിക്...

‘സമസ്തയുടെ ശക്തി മനസ്സിലാക്കണം’; ലീഗിന് പരോക്ഷ മറുപടിയുമായി ജിഫ്രി തങ്ങള്‍

KOZHIKODE, LOCAL NEWS
വിവാദങ്ങള്‍ക്കിടെ ലീഗിന് പരോക്ഷ മറുപടിയുമായി സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സമസ്തയുടെ ശക്തി ഓരോരുത്തരും മനസ്സിലാക്കണം. സമസ്തയോടുള്ള സമീപനത്തിലും ആ രീതിയില്‍ പ്രവർത്തിക്കണം. സമസ്ത വലിയ ശക്തിയാണ്, ആരും അവഗണിക്കരുതെന്നും ജിഫ്രി തങ്ങള്‍ മുന്നറിയിപ്പ് നല്‍കി. എല്ലാ രാഷ്ട്രീയപ്പാർട്ടികളോടും പറയാനുള്ളത് എന്ന ആമുഖത്തിലാണ് ജിഫ്രി തങ്ങളുടെ പ്രതികരണം. സാദിഖലി തങ്ങള്‍ക്കെതിരായ ഉമർ ഫൈസി മുക്കത്തിന്റെ വിമർശനത്തിന്റെ പശ്ചാത്തലത്തില്‍ ലീഗ്-സമസ്ത തർക്കം രൂക്ഷമായിരുന്നു. പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള ലീഗ് നേതാക്കള്‍ ഉമർ ഫൈസിക്കെതിരെ രംഗത്തെത്തിയിരുന്നു. ഉമർ ഫൈസിയെ സമസ്ത നേതൃത്വം തള്ളിപ്പറഞ്ഞെങ്കിലും അതുകൊണ്ട് മാത്രം പരിഹാരമാവില്ല എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. സാദിഖലി തങ്ങളെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ അനുവദിക്കില്ലെന്ന് കെ.എം ഷാജിയും പറഞ്ഞിരുന്നു. ഇതിനിടെയാണ് ഉപതെരഞ്ഞെടുപ...

ചേറൂർ സ്വദേശി ദുബായിൽ മരണപ്പെട്ടു

GULF NEWS
ചേറൂർ വി. കെ. മാട് സ്വദേശി പരേതനായ തച്ചരുപ്പടിക്കൽ കോമു എന്നവരുടെ മകനും മുമ്പ് വേങ്ങരയിലെ ഓട്ടോ ഡ്രൈവറുമായിരുന്ന ടി. പി. യൂസുഫലി ദുബൈയിൽ വെച്ച് ഹൃദയ സ്തംഭന മൂലം മരണപ്പെട്ടു.

രുചിക്കൂട്ടുകൾ കൊണ്ട് പടുത്തുയർത്തിയ വീട് സഹപാഠിക്ക് കൈമാറി വിദ്യാർത്ഥി കൂട്ടായ്മ.

VENGARA
വേങ്ങര : സ്വന്തം വീടുകളിൽ ഒരുക്കിയ രുചിക്കൂട്ടുകൾ പൂർവ്വവിദ്യാർത്ഥി സമ്മേളനത്തിനെത്തിയ ആയിരങ്ങൾക്ക് കഴിക്കാൻ നൽകി ലഭിച്ച തുകകൊണ്ട് സഹപാഠിക്ക് ഒരു വീട് ഒരുക്കി പുതിയൊരു ചരിത്രം രചിച്ചിരിക്കുകയാണ് ചേറൂർ പി പി ടി എം വൈ എച്ച്എസ്എസിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾ. സ്കൂളിൻറെ നാല്പതാം വാർഷികത്തോടനുബന്ധിച്ച് ഈ കഴിഞ്ഞ മാർച്ച് മാസത്തിൽ നടത്തിയ ഭക്ഷ്യമേളയിലാണ് മഹത്തായ ലക്ഷ്യം മുൻനിർത്തി വിദ്യാർത്ഥികൾ ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. നാലായിരം വിദ്യാർഥികൾ നാലായിരത്തിലധികം വിഭവങ്ങൾ തയ്യാറാക്കിയാണ് ഭക്ഷ്യമേള ഒരുക്കിയത്. മുപ്പതോളം കൗണ്ടറുകളിലായി ഒരുക്കിയ വ്യത്യസ്ഥ രുചിയും അനുഭൂതിയും നിറഞ്ഞ വിഭവങ്ങളിലൂടെ ഒരു പകല് കൊണ്ട് മാത്രം പത്ത് ലക്ഷത്തോളം രൂപ സമാഹരിച്ചാണ് ഈ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. സ്കൂളിനടുത്ത് ഓട്ടൊ ഡ്രൈവറായ തങ്ങളുടെ സുഹൃത്തിന്റെ ഉപ്പ ഇടക്ക് വന്ന ശാരീരികാസ്വസ്ഥതകൾ കാരണം ജോലി ഉപേക്ഷിക്കുകയും വീടെ...

മുന്‍ഗണന വിഭാഗക്കാര്‍ക്കുള്ള റേഷന്‍ കാര്‍ഡ് മസ്റ്ററിങ്ങ് വീണ്ടും നീട്ടി

LOCAL NEWS, TIRUVANANTHAPURAM
തിരുവനന്തപുരം: സംസ്ഥാനത്ത് മുന്‍ഗണന വിഭാഗക്കാര്‍ക്കുള്ള റേഷന്‍ കാര്‍ഡ് മസ്റ്ററിങ്ങ് വീണ്ടും നീട്ടി. നവംബര്‍ 30 വരെയാണ് മസ്റ്ററിങ് നീട്ടിയത്. മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ മസ്റ്ററിങ് സമയമാണ് പുതുക്കിയിരിക്കുന്നത്. മുഴുവന്‍ പേരുടേയും മസ്റ്ററിങ് പൂര്‍ത്തീകരിക്കുന്നതിന് വേണ്ടിയാണ് നവംബര്‍ 30വരെ സമയപരിധി നീട്ടിയതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ 1,29, 49, 049 പേര്‍ മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കി. പി എച്ച് എച്ച് വിഭാഗത്തില്‍ 1,33,92,566 പേരും എഎവൈ കാര്‍ഡ് അംഗങ്ങളില്‍ 16,75,685 പേരും മസ്റ്ററിങ്ങ് നടത്തിയിട്ടുണ്ട്. 84.21 ശതമാനം ആളുകളാണ് നിലവില്‍ മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കിയ രാജ്യത്തെ മൂന്നാമത്തെ സംസ്ഥാനമാണ് കേരളം. ആപ് വഴി മസ്റ്ററിങ്ങ് ചെയ്യുന്ന രാജ്യത്തെ ആദ്യസംസ്ഥാനമാണ് കേരളമെന്നും നൂറ് ശതമാനം മസ്റ്ററിങ്ങ്...

MTN NEWS CHANNEL

Exit mobile version