പാണ്ടിക്കാട് കാറും ബൈക്കും കൂട്ടിയിടിച്ചു അപകടം. ബൈക്ക് യാത്രികരായ ദമ്പതികൾക് പരിക്ക്. പാണ്ടിക്കാട് പെരിന്തൽമണ്ണ റോഡിലെ കാഞ്ചസ് ബേക്കറിക്ക് സമീപത്തായാണ് അപകടം നടന്നത്. നിലമ്പൂർ ഭാഗത്ത് നിന്നു വരികയായിരുന്ന കരുളായി സ്വദേശികളായ തൈക്കാട് വീട്ടിൽ ഹരിചന്ദ്രൻ , ഭാര്യ ശാരദ എന്നിവർ സഞ്ചരിച്ചിരുന്ന ബൈക്കും , എതിരെ വന്ന കാറും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ഉടൻ തന്നെ പരിക്കേറ്റ ബൈക്ക് യാത്രികരെ പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി പെരിന്തൽമണ്ണയി സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതിനിടെ പരിക്കേറ്റ ബൈക്ക് യാത്രികരെ പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷം അപകടം നടന്ന കാർ യാത്രികർ സ്ഥലം വിട്ടതായും പറയുന്നു
CCTV VIDEO
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com