Friday, January 16News That Matters
Shadow

Author: admin

ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങി മരിച്ചു

ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങി മരിച്ചു

CRIME NEWS
എടരിക്കോട് പി കെ എം സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ കഞ്ഞിക്കുഴിങ്ങര സ്വദേശിയും ഇല്ലത്ത് വളപ്പിൽ താമസക്കാരനുമായ പരുത്തിക്കുന്നൻ അബ്ദുസമദിന്റെ മകൾ ഷാഹിബ(14വയസ്സ്) മരണപ്പെട്ടത്. വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ ആണ് കണ്ടെത്തിയത്. മരണ കാരണം ഉമ്മ മൊബൈൽ ഫോൺ കൊടുക്കാത്തത്തിന്റെ പേരിൽ ആണെന്നാണ് നിഗമനം. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
എൽ മാധവൻ നിര്യാതനായി

എൽ മാധവൻ നിര്യാതനായി

MARANAM
മലപ്പുറം: മുൻ സി എം പി നേതാവും പി എഫ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറിയുമായിരുന്ന താമരക്കുഴിയിലെ എൽ .മാധവൻ(72) നിര്യാതനായി. ജില്ലാ സഹകരണ ബാങ്ക് ഡയരക്റ്ററും മലപ്പുറം ജില്ലാ ചെസ്സ് അസോസിയേഷൻ പ്രസിഡന്റുമായിരുന്നു. മലപ്പുറം സഹകരണ സ്പിന്നിംഗ്മില്ലിൽ ജീവനക്കാരനായിരുന്ന മാധവൻ പ്രമുഖ ട്രേഡ് യൂണിയൻ നേതാവായിരുന്നു. സി എം പിയിലെ പിളർപ്പിനെതുടർന്ന്സി പി എമ്മുമായി സഹകരിച്ച്പ്രവർത്തിക്കുകയായിരുന്നു. ഭാര്യ: സത്യഭാമ ( മുൻ ഊരകം സർവീസ് ബാങ്ക് ജീവനക്കാരി) മക്കൾ: ശരത് പ്രസാദ്, സ്മിതാലക്ഷ്മി (ഏആർ നഗർ സർവീസ് സഹകരണ ബാങ്ക്) മരുമകൻ: മുകേഷ്. സംസ്കാരം ഇന്ന്( ഞായർ) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
മത്സ്യബന്ധനത്തിനിടെ കാണാതായ പൊന്നാനി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

മത്സ്യബന്ധനത്തിനിടെ കാണാതായ പൊന്നാനി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

Accident
ആലപ്പുഴ: അര്‍ത്തുങ്കല്‍ ഭാഗത്ത് കടലില്‍ കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പൊന്നാനി സ്വദേശി ഷൗക്കത്തിന്റെ മൃതദേഹമാണ് തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷന്‍ പട്രോളിങ് ബോട്ട് ഉപയോഗിച്ച് നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയത്. മുബാറക് എന്ന ബോട്ടിലെ ജീവനക്കാരനായിരുന്ന ഷൗക്കത്തിനെ പുലര്‍ച്ചെ മത്സ്യബന്ധനത്തിനിടെ കാണാതാവുകയായിരുന്നു. അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷനില്‍ നിന്ന് അസിസ്റ്റന്റ് ഡയറക്റുടെ നിര്‍ദേശപ്രകാരം പുറപ്പെട്ട പട്രോളിങ് ബോട്ടിന്റെ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി അര്‍ത്തുങ്കല്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷന് കൈമാറി. ഫിഷറീസ് ഗാര്‍ഡ് രാഹുല്‍, ലൈഫ് ഗാര്‍ഡുമാരായ ജയന്‍, ജോര്‍ജ് എന്നിവര്‍ തിരച്ചിലില്‍ പങ്കെടുത്തു. തോട്ടപ്പള്ളി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ സിബി സോമന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ മിലി ഗോപിനാഥ് എന്നിവര്‍ പ്രവ...
മലപ്പുറത്തെ ഊട്ടി വണ്ടി അറസ്റ്റില്‍

മലപ്പുറത്തെ ഊട്ടി വണ്ടി അറസ്റ്റില്‍

MALAPPURAM
മലപ്പുറത്ത് നിന്ന് ഊട്ടി ട്രിപ്പിനൊരുങ്ങിയ കെ.എസ്.ആര്.ടി.സി ബസ് ജപ്തി ചെയ്തു. 2008ല് തിരൂര്ക്കാട് അപകടത്തില് യാത്രക്കാരി മരിച്ചിരുന്നു. ഇതിന്റെ നഷ്ടപരിഹാരം നല്കാത്തതിനെ തുടര്ന്നാണ് ബസ് കോടതി ജപ്തി ചെയ്തത്.മലപ്പുറത്ത് നിന്ന് ഊട്ടിയിലേക്കുള്ള ഏക ബസാണിത്. മറ്റു കെ.എസ്.ആര്.ടി.സി ബസുകളെല്ലാം അപകടത്തില് നഷ്ടപരിഹാരം നല്കാനുണ്ടായാല് ഇതെ ബസാണ് ജപ്തി ചെയ്യാറുള്ളത്. അന്തര്സംസ്ഥാന ബസായതിനാല് യാത്ര മുടങ്ങും. ഇതോടെ കോടതി നടപടികള് പാലിച്ച്‌ നഷ്ടപരിഹാരം നല്കി വാഹനം തിരിച്ചെടുക്കാന് കെ.എസ്.ആര്.ടി.സി തയാറാകും. ഇത് മുന്കൂട്ടി കണ്ടാണ് ഊട്ടി ബസ് തന്നെ കോടതി ജപ്തി ചെയ്തത്. ഊട്ടിയില് നിന്ന് മഞ്ചേരിയിലെത്തിയ ബസില് കോടതി ജീവനക്കാര് കയറി മലപ്പുറത്തെത്തി ജപ്തി നോട്ടിസ് നല്കിയപ്പോഴാണ് ഉദ്യോഗസ്ഥരും അമ്ബരന്നത്. ഊട്ടിയിലേക്കുള്ള യാത്രക്കാര് മലപ്പുറത്ത് കാത്തിരിക്കുന്ന സമയത്തായിരുന്നു നടപടി. നോട്ടിസ് പതിച്ച്‌ വാഹനം കോടതി...
ഓട്ടോ റിക്ഷകള്‍ക്ക് കേരളം മുഴുവൻ സർവീസ് നടത്താനുള്ള പെർമിറ്റ്

ഓട്ടോ റിക്ഷകള്‍ക്ക് കേരളം മുഴുവൻ സർവീസ് നടത്താനുള്ള പെർമിറ്റ്

KERALA NEWS
തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ റിക്ഷകള്‍ക്ക് കേരളം മുഴുവൻ സർവീസ് നടത്താനുള്ള പെർമിറ്റ് അനുവദിക്കുമെന്ന് സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി.ഓട്ടോറിക്ഷകള്‍ക്ക് ജില്ലാ അതിർത്തിയില്‍ നിന്ന് 20 കിലോമീറ്റർ മാത്രം യാത്ര ചെയ്യാനായിരുന്നു ഇതുവരെ പെർമിറ്റ് അനുവദിച്ചിരുന്നത്. എന്നാല്‍ പെർമിറ്റില്‍ ഇളവ് വരുത്തണമെന്ന് സിഐടിയു പല പ്രാവശ്യം ആവശ്യപ്പെട്ടിരുന്നു.ദീർഘദൂര യാത്രക്ക് ഡിസൈൻ ചെയ്തിട്ടുള്ള വാഹനമല്ല ഓട്ടോറിക്ഷ, സീല്‍റ്റ് ബെല്‍റ്റ് ഉള്‍പ്പെടെ ഇല്ല, മാത്രമല്ല അതിവേഗ പാതകള്‍ സംസ്ഥാനത്ത് വരുകയാണ്. റോഡുകളില്‍ ഓട്ടോക്ക് അനുവദിച്ചിരിക്കുന്ന പരമാവധി വേഗം 50 കിലോമീറ്ററാണ്. അതിവേഗപാതകളില്‍ പുതിയ വാഹനങ്ങള്‍ക്കിടയില്‍ ഓട്ടോകള്‍ ദീർഘദൂര സർവീസ് നടത്തുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്നും ഉദ്യോഗസ്ഥ തലയോഗം വിലയിരുത്തി. യോഗത്തിലെ ചർച്ചയില്‍ പങ്കെടുത്തവരും അപകട സാധ്യത ചൂണ്ടികാട്ടി. പക്ഷെ ഇതെല്ലാം തള്ളിയാണ് അതോറ...
കുറ്റാളൂർ ബദ്‌റുദ്ദുജ മീലാദ് സമ്മേളനം പ്രഖ്യാപിച്ചു

കുറ്റാളൂർ ബദ്‌റുദ്ദുജ മീലാദ് സമ്മേളനം പ്രഖ്യാപിച്ചു

VENGARA
വേങ്ങര: കുറ്റാളൂര്‍ ബദ്‌റുദ്ദുജ ഇസ്‌ലാമിക് സെന്ററിനു കീഴില്‍ നടക്കുന്ന മീലാദ് സമ്മേളനത്തിന്റെ പ്രഖ്യാപനം സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി നിർവഹിച്ചു. സെപ്തംബര്‍ 25ന് കുറ്റാളൂർ സബാഹ് സ്ക്വയറിൽ മീലാദ് സമ്മേളനം നടക്കും. ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. പേരോട് അബ്ദുറഹ്മാന്‍ സഖാഫി വാര്‍ഷിക മദ്ഹ് റസൂല്‍ പ്രഭാഷണം നടത്തും. സമസ്ത പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്‌ലിയാര്‍, സയ്യിദ് അലിബാഫഖി തങ്ങള്‍, കേരളാ മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീല്‍ ബുഖാരി, സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ ബുഖാരി സംബന്ധിക്കും. ബഹുജന മീലാദ് റാലി, തിരുനബി പഠന സെമിനാറുകള്‍, പ്രമേയ പ്രഭാഷണങ്ങള്‍, തഅ്ജീലുല്‍ ഫുതൂഹ് ആത്മീയ സംഗമം തുടങ്ങിയ വിവിധ പരിപാടികൾ സമ്മേളനത്തിന്റെ ഭാഗമായി നടക്കും.പ്രഖ്യാപന ചടങ്ങിൽ ബദ്‌റുദ്ദുജ ചെയര്‍മാന്‍ സയ്യിദ് ശിഹാബുദ്ദീ...
ചേറൂർ ശ്രീ ധർമ്മശാസ്താ ഭജനമഠത്തിൽ വൻ കവർച്ച

ചേറൂർ ശ്രീ ധർമ്മശാസ്താ ഭജനമഠത്തിൽ വൻ കവർച്ച

CRIME NEWS
ചേറൂർ ചെനക്കപ്പറമ്പ് ശ്രീ ധർമ്മശാസ്താ ഭജനമഠത്തിൽ ഇന്നലെ രാത്രിയോടെയാണ് കവർച്ച നടന്നത്. ഭണ്ഡാരം മുഴുവനായും ഉരുളി, നിലവിളക്ക് തുടങ്ങി വിലപ്പിടുള്ള മറ്റനേകം വസ്തുക്കളും കവർച്ച ചെയ്തു. മാസപൂജയോടാനുബന്ധിച്ചു ഭക്തർ എത്തിയപ്പോളാണ് കവർച്ചാ വിവരം പുറത്തറിയുന്നത്. പരാതി നൽകിയതിനെ തുടർന്ന് വേങ്ങര പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പ്രദേശത്തെ CCTV ക്യാമറകൾ കൂടി പരിശോധിച്ചു യഥാർത്ഥ പ്രതികളെ പുറത്ത് കൊണ്ട് വരണമെന്ന് ഭജനമഠം കമ്മിറ്റി ആവശ്യപ്പെട്ടു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
വട്ടപ്പാറയിൽ ചരക്ക് ലോറി മറിഞ്ഞ് അപകടം

വട്ടപ്പാറയിൽ ചരക്ക് ലോറി മറിഞ്ഞ് അപകടം

Accident
ദേശീയപാത 66 ലെ സ്ഥിരം അപകടം മേഖലയായ വട്ടപ്പാറയിൽ ചരക്കുലോറി മറിഞ്ഞ് അപകടം. പൂനയിൽ നിന്നും പെരുമ്പാവൂരിലേക്ക് സവാളയുമായി പോകുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. വട്ടപ്പാറ എസ്എൻഡിപി ഓഫീസിന് സമീപത്തായി ദേശീയപാത നിർമ്മാണം നടക്കുന്ന സ്ഥലത്താണ് ലോറി അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച പുലർച്ചെ 2: 25നാണ് അപകടം നടന്നത്. അപകടത്തിൽ നിസ്സാരപ്പരിക്കുകളോടെ ലോറി ഡ്രൈവർ തമിഴ്നാട് സ്വദേശി വിജയകുമാറിനെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വളാഞ്ചേരി പോലീസും ഹൈവേ പോലീസും സ്ഥലത്തെ തുടർനടപടികൾ സ്വീകരിച്ചു നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
വേങ്ങര കച്ചേരിപ്പടി സ്വദേശി കർണാടകയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു.

വേങ്ങര കച്ചേരിപ്പടി സ്വദേശി കർണാടകയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു.

MARANAM
വേങ്ങര : കച്ചേരിപ്പടി സ്വദേശി കർണാടക ഗുൽബർഗ് ഫർദാബാദിൽ ഹൃദയഘാതം മൂലം മരണപ്പെട്ടു. കച്ചേരിപ്പടി വടേരി റഹൂഫ് (ബാവ)എന്നവരുടെ മകൻ അസു (കുഞ്ഞോൻ) മരണപ്പെട്ടുബോഡി കർണാടകയിൽ നിന്ന് എത്തിയിട്ടില്ല. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ദുരിതബാധിതര്‍ക്ക് ഭിന്നശേഷിക്കാരുടെ കൈത്താങ്ങ്

ദുരിതബാധിതര്‍ക്ക് ഭിന്നശേഷിക്കാരുടെ കൈത്താങ്ങ്

MALAPPURAM
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയുമായി സെറിബ്രല്‍ പാള്‍സി ബാധിതരായ കുട്ടികള്‍ സ്വാതന്ത്ര്യദിനത്തില്‍ ജില്ലാ കളക്ടറെ കാണാനെത്തി. വളാഞ്ചേരി വി.കെ.എം സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് തങ്ങള്‍ സമാഹരിച്ച ഒരു ലക്ഷം രൂപ മലപ്പുറം ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന് കൈമാറിയത്. തങ്ങള്‍ക്കാവുന്ന സഹായങ്ങള്‍ സമൂഹത്തിന് ചെയ്യാന്‍ ശേഷിയും സന്നദ്ധതയുമുള്ളവരാണ് ഭിന്നശേഷിക്കാരെന്ന് തെളിയിക്കുന്നതാണ് ഈ പ്രവൃത്തിയെന്ന് കളക്ടര്‍ പറഞ്ഞു. സ്വന്തമായി നടക്കാന്‍വരെ പ്രയാസമുള്ള 18 കുട്ടികളും രക്ഷിതാക്കളും സ്കൂള്‍ ജീവനക്കാരുമാണ് കളക്ടറേറ്റിലെത്തി തുക കൈമാറിയത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
പ്രവാസി കോൺഗ്രസ്‌ എസ് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനു നിവേദനം നൽകി.

പ്രവാസി കോൺഗ്രസ്‌ എസ് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനു നിവേദനം നൽകി.

KERALA NEWS
കടലുണ്ടി പുഴയുടെ ഇരു കരകളിലും സംരക്ഷണ ഭിത്തികെട്ടി അപകട ഭീഷണി ഒഴിവക്കണം: പ്രവാസി കോൺഗ്രസ്‌ എസ് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനു നിവേദനം നൽകി. ജില്ലയിലെ തിരുരങ്ങാടി മുൻസിപ്പാലിറ്റിയുടെയും വേങ്ങര പഞ്ചായത്തിന്റെയും ഇടയിലൂടെ ഒഴുകുന്ന കടലുണ്ടി പുഴയുടെ ഇരു വശങ്ങളുടെ പല ഭാഗങ്ങളിലും മണ്ണിടിഞ്ഞു സ്കൂളും അനേകം വീടുകളും അപകട ഭീഷണി നേരിടുന്നു. ഈ പ്രദേശങ്ങളിലെ ജനങ്ങളുടെയും വിദ്യാർത്ഥികളുടെയും ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിന് വേണ്ടി " ബാക്കിക്കയം റെഗുലേറ്റർ കം ബ്രിഡ്ജ് " മുതൽ മമ്പുറം പാലം വരെ കടലുണ്ടി പുഴയുടെ ഇരു കരകളിലും സംരക്ഷണ ഭിത്തി കെട്ടി ഭയ രഹിത ജീവിതം ഉറപ്പാക്കണം എന്ന് പ്രവാസി കോൺഗ്രസ്‌ എസ് മലപ്പുറം ജില്ലാ പ്രസിഡന്റ്‌ സി വി അബ്ദുസ്സമദ് സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനു നിവേദനം നൽകി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്...
കൂട്ടുകാരുമൊത്ത് കുളത്തിലിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു

കൂട്ടുകാരുമൊത്ത് കുളത്തിലിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു

LOCAL NEWS
കോട്ടക്കൽ: അവധി ദിനമായ വ്യാഴാഴ്ച കൂട്ടുകാരുമൊത്ത് കുളത്തിലിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. കോട്ടക്കൽ ചിനക്കൽ സ്വദേശി പൂക്കയിൽ മുഹമ്മദലിയുടെ മകൻ മുഹമ്മദ് അഫ്ലഹ് (12) ആണ് മരിച്ചത്. കോട്ടക്കൽ കുറ്റിപ്പുറം സർഹിന്ദ് നഗറിലെ കുളത്തിലാണ് അപകടം. നാട്ടുകാർ കുട്ടിയെ രക്ഷപ്പെടുത്തി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരിച്ചത്. കോട്ടക്കൽ പൊലീസ് നടപടികൾ സ്വീകരിച്ചു. കോട്ടൂർ എ.കെ.എം. ഹയർ സെക്കൻഡറി സ്‌കൂളിൽ ആറാം ക്ലാസ് വിദ്യാർഥിയാണ്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

KERALA NEWS
54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജനപ്രിയ ചിത്രമായി ആടുജീവിതം തിരഞ്ഞെടുത്തു.മികച്ച നടിയായി ഉർവശിയും ബീന ആർ ചന്ദ്രനും തിരഞ്ഞെടുക്കപ്പെട്ടു. ഉള്ളൊഴുക്കിലെ അഭിനയത്തിനാണ് ഉർവശിക്ക് അംഗീകാരം, തടവിലെ പ്രകടനത്തിനാണ് ബീന ആർ ചന്ദ്രന് പുരസ്കാരം. ആടുജീവതത്തിലെ അഭിനയം പൃഥ്വിരാജിന് മികച്ച നടനുള്ള പുരസ്കാരം നേടിക്കൊടുത്തു. മികച്ച ചിത്രമായി ജിയൊ ബേബി സംവിധാനം ചെയ്ത കാതല്‍ ദ കോർ തിരഞ്ഞെടുക്കപ്പെട്ടു. ബ്ലെസിയാണ് മികച്ച സംവിധായകൻ ആടുജീവിതം) അഭനയത്തിനുള്ള പ്രത്യേക പരാമർശം മൂന്ന് പേർക്കാണ് ലഭിച്ചത്. കൃഷ്ണൻ (ജൈവം), കെ ആർ ഗോകുല്‍ (ആടുജീവിതം), സുധി കോഴിക്കോട് (കാതല്‍). ഗഗനചാരിക്ക് പ്രത്യേക ജൂറി അവാർഡ് ലഭിച്ചു. മികച്ച നവാഗത സംവിധായകനായി ഫാസില്‍ റസാഖിനെ തിരഞ്ഞെടുത്തു (തടവ്).മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് - രഞ്ജിത്ത് അമ്ബാടി (ആടുജീവിതം)മികച്ച പിന്നണിഗായകൻ - വിദ്യാധരൻ മാസ്റ്റർമികച്ച പിന്നണ...
സ്വാതന്ത്ര്യദിനം  ആഘോഷിച്ചു

സ്വാതന്ത്ര്യദിനം ആഘോഷിച്ചു

VENGARA
കണ്ണമംഗലം: എടക്കാപറമ്പ് ജി.എൽ. പി. സ്കൂളിൽ സ്വാതന്ത്ര്യദിനം ഗംഭീരമായി ആഘോഷിച്ചു. ദേശഭക്തിഗാന മത്സരം ,ദൃശ്യാവിഷ്കാരം, പ്രസംഗ മത്സരം, പരേഡ് എന്നിവ സംഘടിപ്പിച്ചു. അമ്മയും കുഞ്ഞും ക്വിസ് മത്സരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളായ അയ്ഷമറിയം, ഫൗസാൻ, റിതു അമ്മമാരായ സജ്ന ടി, സൗദാബി മേലകത്ത്, ബബിത എം.വി എന്നിവർ വിജയികളായി. പ്രധാനാധ്യാപിക ലേഖ ടീച്ചർ പതാക ഉയർത്തി. പി.ടി.എ പ്രസിഡണ്ട് ഇ.കെ. കാദർ ബാബു, എസ്.എം.സി ചെയർമാൻ നൂറുദ്ധീൻ തോട്ടുങ്ങൽ, വൈസ് പ്രസിഡൻ്റ് കോയ, രജീഷ് അമ്മാറമ്പത്ത്, ജഹ്ഫർ, മുജീബ് ചേങ്ങപ്ര, എം.ടി.എ പ്രസിഡണ്ട് അനുഷ, നീന ടീച്ചർ, ജിഷ ടീച്ചർ, മുഹ്സിന ടീച്ചർ,നദീറ ടീച്ചർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. പായസ വിതരണവും നടന്നു.നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
സബീനക്ക് ധീരതക്കുള്ള അവാർഡ്

സബീനക്ക് ധീരതക്കുള്ള അവാർഡ്

KERALA NEWS
ചെന്നൈ: ഉരുൾപൊട്ടൽ ഉണ്ടായ വയനാട് ചൂരൽമലയിൽ ജീവൻ പണയം വച്ച് രക്ഷാപ്രവർത്തനം നടത്തി നഴ്സ് സബീനക്ക് ധീരതക്കുള്ള അവാർഡ് പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാര്. Tamil Nadu honors Brave Nurse sabeena with prestigious Awards. രക്ഷാപ്രവർത്തനത്തിന്റെ ആദ്യദിനത്തിൽ മുണ്ടക്കൈയിലേക്ക് താൽക്കാലികമായി ഒരുക്കിയ വടത്തിൽ തൂങ്ങി മറുകരയിലെത്തി പരിക്കേറ്റവരെ പരിചരിച്ച നഴ്സ് സബീനയുടെ ആത്മധൈര്യത്തിന് ആണ് അവാര്ഡ് ലഭിച്ചത്. മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ അതിസാഹസികമായി രക്ഷാപ്രവര്‍ത്തനം നടത്തി പരുക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കിയ സബീനയുടെ പ്രവർത്തി ആണ് അവാർഡിനു പരിഗണിച്ചത്. ആരോഗ്യ മന്ത്രിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.തമിഴ്നാട് നീലഗിരി സ്വദേശിനിയായ സബീനയ്ക്ക് ധീരതയ്ക്കുള്ള കല്‍പന ചൗള പുരസ്കാരം നല്‍കിയാണ് തമിഴ്നാട് ആദരിക്കുന്നത്. തമിഴ്നാട് ഗൂഡല്ലൂരിലെ ശിഹാബ് തങ്ങള്‍ സെന്‍റര്‍ ഫോര്‍ ഹ്യൂമാനിറ്റി (എസ്.ടിഎ...
റോഡപകടം: ശ്രദ്ധക്കുറവും മുൻകരുതലില്ലായ്മയും മൂലം: റാഫ്

റോഡപകടം: ശ്രദ്ധക്കുറവും മുൻകരുതലില്ലായ്മയും മൂലം: റാഫ്

KERALA NEWS
തൃശൂർ :മുന്നറിയിപ്പ് ബോർഡുകളുടെ അഭാവം മൂലമുള്ള ഡ്രൈവർമാരുടെ ശ്രദ്ധക്കുറവുകളും റോഡ് സുരക്ഷാ മുൻകരുതലുകളില്ലാത്തതും വാഹനാപകടങ്ങൾ വർദ്ധിക്കാൻ കാരണമാവുന്നതായി റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം അബ്ദു അഭിപ്രായപ്പെട്ടു. റോഡ് അപകടങ്ങളുടെ എണ്ണത്തിലും മരണനിരക്കിലും തമിഴ്നാടും മഹാരാഷ്ട്രയും കഴിഞ്ഞാൽപ്പിന്നെ കേരളമാണ്. സംസ്ഥാനത്ത് തൃശ്ശൂർ ജില്ലാ മൂന്നാം സ്ഥാനത്തേക്ക് അടുത്തു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പോലീസ്,മോട്ടോർ വാഹന,എക്സൈസ്,വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുമായി ചേർന്ന് വിപുലമായ ബോധവൽക്കരണ പരിപാടികൾ ആരംഭിച്ചു വരുന്നതായി അറിയിച്ചു. . റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം സ്പെഷ്യൽ കൺവെൻഷനും റോഡു സുരക്ഷ സമ്മേളനവും എമറാൾഡ് ഹോട്ടൽ ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കയായിരുന്നദ്ദേഹം. ജില്ല പ്രസിഡണ്ട് കെടി പിയൂസ് അധ്യക്ഷനായിരുന്നു. ടി ഐ കെ മൊയ്തു, എഎസ് ധനഞ്ജയൻ, ഉഷ ജോയി, ടിഎൻ ജയരാജ്,ശശി നെല്ലിശ്ശേരി, ഇന്ദിര ഉത്തമൻ,കെ വി...
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി ബെസ്റ്റ് മുസ്തഫ മരണപ്പെട്ടു.

വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി ബെസ്റ്റ് മുസ്തഫ മരണപ്പെട്ടു.

MARANAM
കൊണ്ടോട്ടി തുറക്കൽ സ്വദേശിയും വ്യാപാരി വ്യവസായി ഏകോപന ജില്ലാ സെക്രട്ടറിയും ആയ ബെസ്റ്റ് മുസ്തഫ കൊണ്ടോട്ടി അൽപം മുമ്പ് വണ്ടൂരിൽ പൊതു പരിപാടിക്കിടയിൽ മരണപ്പെട്ടു. പൂക്കോട്ടുംപാടത്ത് വ്യാപാരികളുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഡയാലിസിസ് കേന്ദ്രത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് യോഗത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു. അവിടെ നിന്ന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊണ്ടോട്ടി മസ്ജിദുൽ ഫതഹ് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗവും ഹജജ്ജ് വെൽഫെയർ അസോസിയേഷൻ ട്രഷററും ആയിരുന്നു അദ്ദേഹം. കബറടക്കം വെള്ളിയാഴ്ച രാവിലെ 9 ന് ,തുറക്കൽ ജുമാമസ്ജിദിൽ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ബർഗറിൽ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയ സംഭവം: ഹൈപ്പർ മാർക്കറ്റ് പൂട്ടിച്ചു

ബർഗറിൽ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയ സംഭവം: ഹൈപ്പർ മാർക്കറ്റ് പൂട്ടിച്ചു

KERALA NEWS
ചിക്കൻ ബർഗറിൽ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയ സംഭവത്തിൽ നടപടി. കോഴിക്കോട് മൂഴിക്കൽ എം ആർ ഹൈപ്പർ മാർക്കറ്റ് പൂട്ടിച്ചു. കോഴിക്കോട് ഭക്ഷ്യ സുരക്ഷ വിഭാഗത്തിൻ്റേതാണ് നടപടി. തുടർ പരിശോധനക്ക് ശേഷമായിരിക്കും ഇനി തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകുക. ബർഗർ കഴിച്ച രണ്ട് പേർക്ക് ഛർദി. ഇരുവരും ചികിത്സയിലാണ്. ചിക്കൻ ബർഗറിലാണ് പുഴുവിനെ കിട്ടത്. ഓൺലൈനിൽ ഓർഡർ ചെയ്താണ് രണ്ട് ബർഗർ വാങ്ങിയത്. ഒരു ബർഗർ പൂർണമായി ഇരവരും കഴിച്ച ശേഷമാണ് പുഴുവിനെ കണ്ടെത്തിയത്. അടുത്ത ദിവസം രണ്ടു പേർക്കും ഛർദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ദൃശ്യകലാ സാംസ്കരിക വേദി & ലൈബ്രററിയുടെ പുതുതായി പണി കഴിച്ച ഓഫിസിന്റെ ഉദ്ഘാടനം

ദൃശ്യകലാ സാംസ്കരിക വേദി & ലൈബ്രററിയുടെ പുതുതായി പണി കഴിച്ച ഓഫിസിന്റെ ഉദ്ഘാടനം

VENGARA
വേങ്ങര: വെട്ട്തോട് ദൃശ്യകലാ സാംസ്കരിക വേദി & ലൈബ്രററിയുടെ പുതുതായി പണി കഴിച്ച ഓഫിസിന്റെ ഉദ്ഘാടനം സ്വാതന്ത്യ ദിനത്തിൽ വേങ്ങര പഞ്ചായത്ത് പ്രസിഡന്റ്: ഹസിന ഫസൽ നിർവഹിച്ചു: വാർഡ് അംഗം ചോലക്കൻ റഫിഖ് അദ്ധ്യക്ഷം വഹിച്ചു. SMK തങ്ങൾ, ടി കെ അബ്ദുട്ടി ഹാജി, കാപ്പാൻ ഗഫൂർ മാസ്റ്റർ, വാർഡ് മെമ്പർമാരായ ജംഷിറ, ഹാജറ സൈതു എന്നിവർ സംബന്ധിച്ചു. ദ്യശ്യ പ്രസിഡന്റ് നൗഫൽ.വി.ടി സ്വാഗതവും സെക്രട്ടറി AV സുബൈർ ഇപ്പു നന്ദിയും പ്രകാശിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ഊരകം കോൺഗ്രസ്‌ പ്രവർത്തകർ പതാക ഉയർത്തി

ഊരകം കോൺഗ്രസ്‌ പ്രവർത്തകർ പതാക ഉയർത്തി

VENGARA
ഊരകം :- ഊരകം സിനിമഹാൾ പരിസരത്ത് കോൺഗ്രസ്‌ പ്രവർത്തകർ സ്വതന്ത്ര ദിനത്തിൽ പതാക ഉയർത്തി, പ്രതിജ്ഞ എടുത്തു. ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി ജനറൽ സെക്രട്ടറി കെ എ. അറഫാത്ത് പതാക ഉയർത്തി. മഹിളാ കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ സി പി. മറിയാമു പ്രതിജ്ഞ ചൊല്ലി കൊടുത്തു.ഇ കെ സൈനുദ്ധീൻ സ്വതന്ത്ര ദിന സന്ദേശം നൽകി. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ എൻ ടി സക്കീർ ഹുസൈൻ നന്ദിയും പറഞ്ഞു നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

MTN NEWS CHANNEL